സൗദി: ഉംറക്ക് നിലവിലെ സാഹചര്യത്തിൽ അനുമതിയുള്ള രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് ഉംറക്ക് വരാൻ ഉദ്ദേശിക്കുന്നവർക്ക് ഓൺലൈൻ വഴി അപേക്ഷിക്കുന്നതിനുള്ള രീതികൾ വിശദീകരിച്ച് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. വിവിധ ഘട്ടങ്ങൾ താഴെ കൊടുക്കുന്നു. ഉംറ പോർട്ടലിൽ പ്രവേശിക്കുക. അതിന്
https://www.haj.gov.sa/ar/InternalPages/Umrah
എന്ന ലിങ്കിൽ സന്ദർശിക്കുകയാണു ചെയ്യേണ്ടത്.
ശേഷം തീർഥാടകൻ ഹജ്ജ് ഉംറ മന്ത്രാലയത്തിൻ്റെ ലൈസൻസ് ഉള്ള കംബനിയെയോ ടൂറിസം ഏജൻസിയേയോ തിരഞ്ഞെടുക്കുക. തുടർന്ന് തീർഥാടകൻ തനിക്ക് യോജിച്ച രീതിയിലുള്ള പാക്കേജുകൾ തിരഞ്ഞെടുക്കുക.
ശേഷം ഹൗസിംഗ്, ട്രാൻസ്പോർട്ടേഷൻ തുടങ്ങിയവയടങ്ങുന്ന പാക്കേജിനാവശ്യമായ പണം അടക്കുക. തുടർന്ന് ഉംറ പാക്കേജ് ഒരുക്കുന്ന സ്ഥാപനത്തിൽ പാസ്പോർട്ട്, മറ്റു ഉംറ യാത്രയുമായി ബന്ധപ്പെട്ട രേഖകൾ, പോകുന്നതും തിരിച്ച് വരുന്നതുമായ ഡേറ്റുകൾ എന്നിവ സമർപ്പിക്കുക.
റിട്ടേൺ ടിക്കറ്റ്, മെഡിക്കൽ ഇൻഷൂറൻസ്, കൊറോണ വാക്സിനേഷൻ സർട്ടിഫിക്കറ്റ്, ഉംറ, മദീന സിയാറ എന്നിവക്കുള്ള ബുക്കിംഗ് എന്നിവ വിസ ഇഷ്യൂ ചെയ്യുന്നതിനുള്ള നിബന്ധനയാണ്.
അപേക്ഷകനു ഒരു റഫറൻസ് നംബർ നൽകുകയും അതുപയോഗിച്ച് വിദേശകാര്യ മന്ത്രാലയത്തിൻ്റെ സൈറ്റിൽ നിന്ന് ഉംറ വിസ ലഭ്യമായിട്ടുണ്ടോ എന്ന് പരിശോധിക്കാനും സാധിക്കും.
No comments:
Post a Comment