സൗദി: എയർ ബബിൾ കരാർ പ്രകാരം കൊച്ചിയിൽ നിന്ന് വിമാന സർവീസുകൾ ആരംഭിച്ചുവെങ്കിലും കരിപ്പൂരിൽ നിന്നും സർവീസിനു സംസ്ഥാന സർക്കാരിൻ്റെ അനുമതി ലഭിക്കാത്തതിനാൽ ഉടലെടുത്ത അനിശ്ചിതത്വത്തിനു വിരാമം.
ചൊവ്വ മുതൽ കരിപ്പൂർ ഡെസ്റ്റിനേഷൻ ആക്കിക്കൊണ്ടുള്ള സൗദിയിൽ നിന്നുള്ള വിമാന സർവീസുകൾ ആരംഭിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
ദമാം-ഇൻഡിഗോ സർവീസ് ചൊവ്വ മുതൽ ആരംഭിക്കും.
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും ദമാം കരിപ്പൂർ സർവീസ്. 636 റിയാൽ മുതൽ ടിക്കറ്റ് നിരക്ക് ആരംഭിക്കും.
ഇൻഡിഗോയുടെ കോഴിക്കോട്-ജിദ്ദ സർവീസ് 12 ആം തീയതിയും ആരംഭിക്കും. രാത്രി 9.30 നു പുറപ്പെടുന്ന വിമാനം ജിദ്ദയിൽ നിന്ന് 13 ആം തീയതി പുലർച്ചെ 2 മണിക്ക് ശേഷം തിരികെ കരിപ്പൂരിലേക്ക് പറക്കും.
ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലായിരിക്കും കരിപ്പൂർ-ജിദ്ദ സെക്ടറിലേക്കുള്ള ഇൻഡിഗോയുടെ സർവീസ്. 806 റിയാൽ മുതൽ ടിക്കറ്റ് നിരക്ക് ആരംഭിക്കും.
ക്വാറൻ്റീൻ സൗകര്യമടക്കമുള്ള സർവീസുകൾ ജനുവരി 20 മുതൽ ആരംഭിക്കുമെന്ന് ഇൻഡിഗോ അധികൃതർ അറിയിക്കുന്നു.
ദമാം-കോഴിക്കോട് സെക്ടറിൽ സർവീസ് നടത്തുന്ന ഗോ ഫസ്റ്റ് എയർലൈൻ 12 ആം തീയതി മുതൽ സർവീസ് ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതോടെ ഇന്ത്യയിൽ നിന്നും സൗദിയിലേക്കുള്ള ടിക്കറ്റ് നിരക്കുകളും ക്വാറൻ്റീൻ നിരക്കുകളും കുറയുമെന്ന പ്രതീക്ഷയിലാണു പ്രവാസികൾ.
No comments:
Post a Comment