അബുദാബി: കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും എടുത്ത യാത്രക്കാരെ ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പുള്ള ആര്‍ടി- പിസിആര്‍ പരിശോധനയില്‍ നിന്ന് ഒഴിവാക്കി എയര്‍ ഇന്ത്യ. ഇന്ത്യയില്‍ നിന്നും രണ്ട് കൊവിഡ് വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്കാണ് ഇളവ്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഇന്ത്യ എന്നിവ ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടു.
എന്നാല്‍, ഇതുസംബന്ധിച്ച് യുഎഇ വിമാന കമ്പനികളുടെ ഭാഗത്ത് നിന്ന് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഗോ എയര്‍, സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ എന്നീ വിമാന കമ്പനികളുടെ പുതിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സന്ദര്‍ശക വിസയില്‍ വന്ന് തിരിച്ചുപോകുന്ന ഇന്ത്യക്കാര്‍ക്ക് ഇത് വലിയ സഹായകമാകും.
ഇതിനായി യാത്രക്കാര്‍ ഇന്ത്യയില്‍ നിന്നുള്ള കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. ഏഴ് ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍ ഒഴിവാക്കിയതിന് പിന്നാലെയാണ് പുതിയ ഇളവ് പ്രഖ്യാപിച്ചത്.
യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ യാത്ര ചെയ്യുന്നതിന് 72 മണിക്കൂറിനകമുള്ള പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. എല്ലാ യാത്രക്കാരും യാത്രയ്ക്ക് മുമ്പത്തെ 14 ദിവസത്തെ യാത്രാ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെട്ട ഫോം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വരുമ്പോള്‍ 48 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടി- പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വിമാനത്താവളത്തില്‍ നിന്നുള്ള റാപിഡ് പരിശോധനാ ഫലവും ഹാജരാക്കണമെന്ന നിയമം നിലവിലുണ്ട്.
No comments:
Post a Comment