നോൾ അപ്‌ഗ്രേഡ് പദ്ധതിയുടെ 72% പൂർത്തിയായി; 2027 ആദ്യ പാദത്തോടെ പൂർണമായും നടപ്പിലാകും
ദുബായ്: ദുബായിലെ പൊതുഗതാഗത യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ പേയ്‌മെന്റ് സംവിധാനം ഒരുക്കാൻ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) നോൾ സംവിധാനത്തിന്റെ നവീകരണം വേഗത്തിലാക്കുന്നു. ആദ്യഘട്ടമായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ ക്യുആർ (QR) കോഡ് ടിക്കറ്റിംഗ് ആരംഭിക്കും. ഇതിലൂടെ മെട്രോ, ബസ്, ട്രാം ഉൾപ്പെടെയുള്ള പൊതുഗതാഗത സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും ഉപയോഗിക്കാനാകും.
നവീകരണത്തിന്റെ ഭാഗമായി അത്യാധുനിക സാങ്കേതികവിദ്യയോടുകൂടിയ പുതിയ തലമുറ നോൾ കാർഡുകളും അവതരിപ്പിക്കും. ഇതിന് പുറമെ ബാങ്ക് കാർഡുകളും ഡിജിറ്റൽ വാലറ്റുകളും ഉപയോഗിച്ച് നേരിട്ട് യാത്രാക്കൂലി അടയ്ക്കാനുമാകും. ഉപഭോക്താക്കളുടെ അക്കൗണ്ടുകളുമായി ഡിജിറ്റലായി ബന്ധിപ്പിക്കുന്ന ഈ സംവിധാനം ആഗോള നിലവാരത്തിനൊത്ത് ദുബായുടെ സമ്പൂർണ കാഷ്‌ലെസ് പൊതുഗതാഗത ലക്ഷ്യത്തിന് കൂടുതൽ കരുത്തേകും.
നോൾ അപ്‌ഗ്രേഡ് പദ്ധതിയുടെ 72 ശതമാനം ഇതിനകം പൂർത്തിയായതായി ആർടിഎ അറിയിച്ചു. 2027-ലെ ആദ്യ പാദം അവസാനിക്കുന്നതിനകം പദ്ധതി പൂർണമായി നടപ്പിലാകുമെന്നും, ഇതോടെ ദുബായിലെ പൊതുഗതാഗത യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവും ആധുനികവുമായ പേയ്‌മെന്റ് അനുഭവം ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

No comments:
Post a Comment