കാർ ഓഫ് ചെയ്യാതെ പുറത്തേക്കിറങ്ങുന്നവർ ശ്രദ്ധിക്കുക; അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്

 അൽപസമയത്തേക്കുള്ള നിർത്തലാണെങ്കിലും എൻജിൻ ഓണാക്കി വാഹനം ഉപേക്ഷിക്കരുത്; 500 ദിർഹം പിഴ ലഭിക്കാം

അബുദാബി: ചെറിയ ആവശ്യത്തിനായി വാഹനം നിർത്തുമ്പോൾ എൻജിൻ ഓഫ് ചെയ്യാതെ കാർ ഉപേക്ഷിക്കുന്ന ഡ്രൈവർമാർക്ക് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. എൻജിൻ പ്രവർത്തിപ്പിച്ച നിലയിൽ വാഹനം ശ്രദ്ധിക്കാതെ വിട്ടാൽ 500 ദിർഹം പിഴ ചുമത്താം. മാത്രമല്ല, വാഹനം മോഷണം പോകാനും തീപിടിത്തമുണ്ടാകാനും സാധ്യതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

കുട്ടികളെ വാഹനത്തിനുള്ളിൽ ഒറ്റയ്ക്ക് ഇരുത്തി കാർ ഓണാക്കി പുറത്തുപോകുന്നതും ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകാം. അതിനാൽ, വാഹനം എത്ര നേരത്തേക്കാണ് നിർത്തുന്നതെങ്കിലും ഡ്രൈവർമാർ എൻജിൻ ഓഫ് ചെയ്യുകയും താക്കോൽ എടുത്തുമാറ്റുകയും വാഹനം ലോക്ക് ചെയ്ത ശേഷം മാത്രം പുറത്തുപോകുകയും വേണമെന്ന് അധികൃതർ നിർദേശിച്ചു.




No comments:

Post a Comment