ഈ വർഷം മാത്രം 1.61 ലക്ഷത്തിലധികം പുതിയ താമസക്കാർ
ദുബൈ: ദുബൈയിലെ സ്ഥിരതാമസക്കാരായ ജനങ്ങളുടെ എണ്ണം 47.4 ലക്ഷം കടന്നു. ഈ വർഷം ആരംഭിച്ചതിന് ശേഷം മാത്രം 1,61,000ലധികം പുതിയ താമസക്കാരാണ് എമിറേറ്റിൽ എത്തിയതെന്ന് ദുബൈ പോപ്പുലേഷൻ ക്ലോക്കിൻ്റെ തത്സമയ കണക്കുകൾ വ്യക്ത മാക്കുന്നു. ജൂലൈ 30 വരെയുള്ള കണക്കനുസരിച്ച് 47,41,335 ആണ് ദുബൈയിലെ ജനസംഖ്യ. 2025 അവസാനത്തിൽ ഇത് 45.8 ലക്ഷമായിരുന്നു.
കുറഞ്ഞത് ആറ് മാസമെങ്കിലും ദുബൈയിൽ താമസിച്ചവരെയോ താമസിക്കാൻ ഉദ്ദേശി ക്കുന്നവരെയോ ആണ് സ്ഥിരതാമസക്കാരുടെ കണക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തൊഴിലെടുക്കുന്ന ചെറുപ്പക്കാരുടെ വൻ സാന്നിധ്യമാണ് ജനസംഖ്യയിൽ പ്രകടമാകുന്നത്. 30നും 34 നും ഇടയിൽ പ്രായ മുള്ളവരാണ് ജനസംഖ്യയിൽ ഏറ്റവും കൂടുതലുള്ളത്. ഇത് ആകെ ജനസംഖ്യയുടെ 15.45 ശതമാനമാണ്. പകൽ സമയങ്ങളിലെ തിരക്കേറിയ സമയങ്ങളിൽ ദുബൈയിലെ ജനസംഖ്യ ശരാശരി 63.92 ലക്ഷമായി ഉയരു മെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
സ്ഥിരതാമസക്കാർക്ക് പുറമെ ജോലി ആവശ്യങ്ങൾക്കായും വിനോദസഞ്ചാരത്തി നുമായി ദിവസേന എത്തുന്ന 18.12 ലക്ഷത്തിലധികം ആളുകളെക്കൂടി ഉൾപ്പെടുത്തിയാണ് ഈ കണക്ക്. അതായത്, സ്ഥിരതാമസക്കാരുടെ 40 ശതമാനത്തോളം ആളുകൾ ദിവസേന മറ്റ് ആവശ്യങ്ങൾക്കായി ദുബൈയിൽ എത്തുന്നുണ്ട്. ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാ നസൗകര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ ഈ കണക്കുകൾ നിർണായകമാണ്.

No comments:
Post a Comment