ദുബായ്:കടയുടെ മുന്നിൽ സ്ഥാപിക്കുന്ന ബോർഡിലും ഇനി കൃത്യമായ നിയമങ്ങൾ പാലിക്കണം. ഒരു കടയുടെ മുൻവശത്ത് ഒരു ട്രേഡ് നെയിം മാത്രം പ്രദർശിപ്പിക്കണമെന്നും ബോർഡുകൾ തിരശ്ചീനമായി (ഹൊറിസോണ്ടൽ) സ്ഥാപിക്കണമെന്നും ദുബായ് സിവിലിറ്റി കമ്മിറ്റിയും ദുബായ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസവും (ഡിഇടി) വ്യാപാരികളെ ഓർമിപ്പിച്ചു.
ട്രേഡ് നെയിം ബോർഡുകൾക്കുള്ള പെർമിറ്റുകൾ നൽകുന്നതും സ്ഥാപനങ്ങളിൽ പരിശോധന നടത്തി നിയമപാലനം ഉറപ്പാക്കുന്നതും ഡിഇടിയാണ്. ദുബായുടെ നഗരസൗന്ദര്യം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണു മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.
നിബന്ധനകൾ
• അറബിക് പേര് ഇംഗ്ലിഷിനു മുകളിലായിരിക്കണം. കടയുടെ മുൻവശത്തിന്റെ വലുപ്പത്തിന് ആനുപാതികമായിരിക്കണം ബോർഡിന്റെ ഉയരവും വീതിയും കനവും.
• അമിത വലുപ്പത്തിലുള്ള ബോർഡുകൾ അനുവദിക്കില്ല.
• ബോർഡിലെ പ്രകാശത്തിൻ്റെ തീവ്രത നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കണം.
• തിളക്കമുള്ള വെള്ള പശ്ചാത്തലവും അനിമേഷൻ, ചലിക്കുന്ന ദൃശ്യങ്ങൾ എന്നിവയും അനുവദിക്കില്ല.
• ബിസിനസിൻ്റെ പേര് സ്‌ഥിരമായ രൂപത്തിലായിരിക്കണം.
• ഒരു ബോർഡിൽ ഒന്നിലധികം പേരുകൾ പാടില്ല.
No comments:
Post a Comment