നാട്ടിൽ വെച്ച് ഖത്തർ ID നഷ്ടപ്പെട്ടാൽ....

ജന്മനാട്ടിൽ വെച്ച് ഖത്തർ തിരിച്ചറിയൽ കാർഡ് നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യേണ്ടത്? ഒരു പ്രവാസിയുടെ വിലപ്പെട്ട യാത്രാരേഖയായി കണക്കാക്കപ്പെടുന്നത് പാസ് പോർട്ടും ഖത്തർ തിരിച്ചറിയൽ കാർഡും ആകുന്നു. ഏതെങ്കിലും സന്ദർഭവശാൽ ID കാർഡ് നാട്ടിൽ വെച്ച് തിരിച്ച് ലഭിക്കാനാകാത്ത വിധം നഷ്ടപ്പെടുകയാണെങ്കിൽ ആ പ്രവാസിയുടെ ഖത്തറിലേക്കുള്ള തിരിച്ച് വരവ് വളരെ ദുഷ്കരമാകും. ഈ പ്രശ്നം പരിഹരിക്കുന്നതിന് MOI ഒരു പുതിയ മേഖല കൂടി പ്രവാസികൾക്കായി തുറന്ന് തന്നിരിക്കുന്നു.

1. ഖത്തർ  ID കാർഡ് നാട്ടിൽ വെച്ച് നഷ്ടപ്പെട്ടാൽ ബന്ധപ്പെട്ട അധികാര പരിധിയിലുള്ള പോലീസ് സ്റ്റേഷനിൽ ID നഷ്ടപ്പെട്ടു എന്ന് കാണിച്ച് പരാതി നൽകുക. തുടർന്ന് സ്റ്റാമ്പും ഒപ്പും അടങ്ങിയ FIR (ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട് ) കോപ്പി സ്റ്റേഷനിൽ നിന്നും വാങ്ങി കൈവശം വെയ്ക്കുക.

2. ID നഷ്ടപ്പെട്ട പ്രവാസിയുടെ പേരിലുള്ള മെട്രാഷ് 2 ലോഗിൻ ചെയ്ത് “റസിഡണ്ട് റിട്ടേൺ പെർമിറ്റ് ” (RRP) ലഭിക്കുന്നതിന് വേണ്ടി നിലവിൽ QR 500/- ഫീസ് അടച്ചതിനു ശേഷം സബ്മിറ്റ് ചെയ്യുക. തുടർന്ന് മട്രാഷിൽ നിന്നും ഇ മെയിലിൽ ലഭിക്കുന്ന Resident Return Permit (RRP) ന്റെ  പ്രിന്റ് എടുത്ത് ബന്ധപ്പെട്ട ഇന്ത്യയിലേയും ഖത്തറിലേയും ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെ കാണിച്ച് യാത്ര ചെയ്യാവുന്നതാണ്.

3. ഖത്തറിൽ എത്തിച്ചേർന്നതിനു ശേഷം കമ്പനി ജോലിക്കാ രാണെങ്കിൽ PRO മുഖാന്തിരമോ, മറ്റുള്ളവർക്ക് നേരിട്ടോ ഖത്തർ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെ സമീപിച്ച് ID നേടിയെടുക്കാവുന്നതാണ്‌.
---------------------------------------------------------------------------------------------
യുഎഇയില്‍ ജോലി അന്വേഷിക്കുന്നവര്‍ക്കുള്ള ആറ് മാസത്തെ വിസ ഇനി ലഭിക്കില്ല
യു എ ഇ യും ഖത്തറും മലയാളികളുടെ പ്രതീക്ഷാ തുരുത്ത്
സൗദിയിൽ ഇഖാമ പുതുക്കാത്തവർ മൂന്നാം തവണ വീഴ്​ച വരുത്തിയാൽ നാടുകടത്തും
ട്രാൻസിറ്റ്​ യാത്രികർക്ക്​ ബഹ്​റൈനിൽ നാലു ദിവസം വരെ തങ്ങാൻ സൗകര്യം
സൗദിയില്‍ ആറു വയസ്സു പൂര്‍ത്തിയായ കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനത്തിന് വിരലടയാളം നിര്‍ബന്ധം
വൈദ്യുതി ബില്ലിനും വാടക കരാര്‍; സൌദിയില്‍ കരാറില്ലാതെ ഇഖാമ പുതുക്കില്ല

----------------------------------------------------------------------------------------
Diploma in Psychological Counselling & Life Enrichment, Diploma in Learning Disability Management & Counselling, Diploma in Montessori Teacher TrainingSecretarial Practice & Office AdministrationDiploma in Business Arabic & Translation (STED Council Certificate).
Study Centre in Manjeri, Kerala, India. 

Explore International. Flexible Timing. Distance Coaching for remote students. Placement Assistance,  Call: +91-9539051386 www.allprocess.in