യുഎഇയില്‍ ജോലി അന്വേഷിക്കുന്നവര്‍ക്കുള്ള ആറ് മാസത്തെ വിസ ഇനി ലഭിക്കില്ല

അബുദാബി: ജോലി അന്വേഷിക്കുന്നവര്‍ക്കായി നല്‍കിയിരുന്ന ആറ് മാസത്തെ താല്‍കാലിക വിസ ഇനി ലഭിക്കുകയില്ല. പൊതുമാപ്പ് സമയത്ത് അനധികൃത താമസക്കാര്‍ക്ക് സഹായമെന്ന തരത്തില്‍ അനുവദിച്ച വിസയായിരുന്നു ഇത്.

നേരത്തെ രണ്ട് തവണ കാലാവധി നീട്ടി നല്‍കിയ ശേഷം ഡിസംബര്‍ 31നാണ് യുഎഇയിലെ പൊതുമാപ്പ് അവസാനിച്ചത്. പൊതുമാപ്പ് കാലയളവില്‍ അനധികൃത താമസക്കാര്‍ക്ക് പിഴയടയ്ക്കാതെ രേഖകള്‍ ശരിയാക്കുകയോ നാട്ടിലേക്ക് മടങ്ങുകയോ ചെയ്യാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ ജോലി നഷ്ടപ്പെട്ട് അനധികൃതമായി കഴിഞ്ഞിരുന്നവര്‍ക്ക് സഹായമെന്ന തരത്തിലാണ് ആറ് മാസത്തെ താല്‍കാലിക വിസ അനുവദിച്ചത്. പൊതുമാപ്പ് ഉപയോഗപ്പെടുത്തി ഇത്തരം വിസ വാങ്ങിയവര്‍ക്ക് ആറ് മാസത്തിനകം രാജ്യത്ത് പുതിയ ജോലി കണ്ടെത്താം.

വിസ കാലാവധി കഴിയുന്നതിന് മുന്‍പ് പുതിയ ജോലി ലഭിച്ചാല്‍ തൊഴില്‍ വിസയിലേക്ക് മാറണം. ആറ് മാസത്തിനകം ജോലി ലഭിച്ചില്ലെങ്കില്‍ മടങ്ങിപ്പോകണം. പിന്നീട് പുതിയ സന്ദര്‍ശക വിസയില്‍ മാത്രമേ ഇവര്‍ക്ക് വീണ്ടും ജോലി അന്വേഷിക്കാന്‍ മടങ്ങിവരാനാവൂ. പൊതുമാപ്പ് അവസാനിച്ചതോടെ ആറ് മാസത്തെ താല്‍കാലിക വിസ നല്‍കുന്നതും അവസാനിപ്പിച്ചു.
--------------------------------------------------------
Are you planning to Set-up your business in Dubai? Call us for Setting up new business, LLC Formation, Amendment in existing license, PRO Service and Translation. +971 55 811 7883, 055-345 7829, 04-239 1302 or mail your queries to visaprocess.ae@gmail.com
--------------------------------------------------------------------------------
VISIT & TOURIST VISA
PCC-POLICE CLEARANCE CERTIFICATE
Legalization of PCC from UAE Embassy in New Delhi, India
EMIGRATION CLEARANCE
VISA ON ARRIVAL
RENTAL LAWS