യുഎഇയിൽ ചെക്ക് ബൗൺസ് ക്രിമിനൽ കുറ്റമല്ലാതാക്കുന്നു

ദുബൈ : വാണിജ്യ ഇടപാട് നിയമത്തിൽ ഭേദഗതി വരുത്തി യുഎഇ സെൻട്രൽ ബാങ്ക് ( UAE Central Bank ) . അടുത്ത വർഷം മുതൽ നടപ്പിലാവുന്ന ഭേദഗതി പ്രകാരം ഫണ്ടില്ലാതെ ചെക്ക് ( Bounced cheques ) ഇഷ്യ ചെയ്യുന്നത് ക്രിമിനൽ കുറ്റമല്ലാതാവും ( Decriminalisation) . ഇതു പ്രകാരം വഞ്ചന , വ്യാജരേഖ , അവിശ്വാസം തുടങ്ങിയ വിഷയങ്ങൾ വരുമ്പോൾ മാത്രമേ ചെക്ക് ബൗൺസ് ക്രിമിനൽ കുറ്റമാവുകയുള്ളു . ചെക്കിൽ പറഞ്ഞിട്ടുള്ള തുകയേക്കാൾ കുറഞ്ഞ തുകയാണ് അക്കൗണ്ടിൽ ഉള്ളതെങ്കിൽ അത് പിൻവലിക്കാൻ അനുവദിക്കണമെന്നും നിയമഭേദഗതിയിൽ പറയുന്നു . ബൗൺസ്ഡ് ചെക്ക് ക്രിമിനൽ കുറ്റമാക്കുന്നത് അവസാനിപ്പിച്ച് ചെക്ക് ദുരുപയോഗം തടയുന്നതിനുള്ള നടപടികൾ ശക്തമാക്കാനാണ് സർക്കാർ തീരുമാനം . ചെക്ക് തുക ശേഖരിക്കുന്നതിന് കുറേക്കൂടി കാര്യക്ഷമമായ നടപടിക്രമങ്ങൾ നടപ്പിൽ വരുത്തും .

ചെക്ക് ദുരുപയോഗം ഉണ്ടായാൽ നേരത്തേ നൽകിയ ചെക്കുകൾ പിൻവലിക്കുക , അടുത്ത അഞ്ച് വർഷത്തേക്ക് ചെക്ക് ബുക്കുകൾ അനുവദിക്കാതിരിക്കുക , നിയമ ലംഘകരുടെ പ്രൊഫഷനൽ വാണിജ്യ പ്രവർത്തകനങ്ങൾ സസ്പെൻഡ് ചെയ്യുക തുടങ്ങിയ നടപടികൾ സ്വീകരിക്കും . സിവിൽ , ക്രിമിനൽ കോടതികളിൽ ചെക്ക് കേസുകൾ കുന്നുകൂടുന്നത് ഒഴിവാക്കുക , ആഗോള മൽസരാധിഷ്ടിത സൂചികയിൽ യുഎഇയുടെ റാങ്കിങ് ഉയർത്തുക , ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുക തുടങ്ങിയ നേട്ടങ്ങളാണ് നിയമ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്.

Call us for your family visa, Maid visa, Parents visa, Employment Visa, Certificate Attestation, License renewal requirements:
First Gate Business Service
Qusais (Al Nahda-2) Near Zulekha Hospital: 04-239 1302, 055 273 2295, 055-345 7829
Bur Dubai: 04-252 22 22, 055-9105757
Hor Al Anz: (Deira): 04-265 8373, 050-715 0562
For Collection & Delivery Service; call 04-239 1302, 055 273 2295, 055-345 7829
For Family visa service of all other emirates, call: 04-252 22 22, 055-9105757



























No comments:

Post a Comment

Note: Only a member of this blog may post a comment.