അബുദാബി: യു.എ.ഇയുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡായ എമിറേറ്റ്സ് ഐഡിക്ക് നൂതന സാങ്കേതിക മികവുള്ള പുതിയ മുഖം നൽകി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ) മികച്ച സാങ്കേതിക സംവിധാനങ്ങളും സുരക്ഷ ഫീച്ചറുകൾ ഉൾകൊള്ളിച്ചതാണ് പുതിയ കാർഡ്.
കാർഡിന്റെ ചിത്രങ്ങളും നൂതന സുരക്ഷാ സവിശേഷതകളും അതോറിറ്റി പുറത്ത് വിട്ടു
പുതിയ കാർഡിന് 10 വർഷത്തിലധികം ദൈർഘ്യമേറിയ ഉപയോഗം സാധ്യമാകും. പ്രൊഫഷണൽ ഡാറ്റ, ഇഷ്യൂയിംഗ് അതോറിറ്റി, പോപ്പുലേഷൻ ഗ്രൂപ്പ് തുടങ്ങിയ അധിക സംവിധാനം ഇതിന്റെ പ്രത്യേകതയാണ്. നേരത്തെ അതോറിറ്റിയുടെ ആപ്ലിക്കേഷനുകളിലൂടെ എമിറേറ്റ്സ് ഐഡിയുടെ ഇലക്ട്രോണിക് പതിപ്പ് പുറത്തിറക്കിയിരുന്നു.
ഐഡന്റിറ്റി തട്ടിപ്പുകൾ ചെറുക്കുന്നതിനും യാത്രാ രേഖകളിൽ ദേശീയ അന്തർദേശീയ നിലവാരം ഉറപ്പാക്കുന്നതിനും ഉതകുന്ന വിഷ്വൽ, ഇലക്ട്രോണിക് സുരക്ഷാ സവിശേഷതകൾ പുതിയ ഐഡന്റിറ്റി കാർഡുകളിൽ ഉറപ്പുവരുത്തും.
ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ബിസ്നസ് സൗഹൃദ രാജ്യമായ യുഎഇ യുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡിന്റെ പുതിയ മുഖ മാറ്റം കൂടുതൽ സുരക്ഷിതത്വം ഉറപ്പ് വരുത്തും.
No comments:
Post a Comment