സൗദിക്ക് പുറത്തുള്ള പ്രവാസികളിൽ ചിലരുടെ ഇഖാമയും റി എൻട്രിയും പുതുക്കൽ ആരംഭിച്ചതായി റിപ്പോർട്ട്; കാലാവധി പരിശോധിക്കാനുള്ള ലിങ്കുകൾ കാണാം...

സൗദിയിൽ നിന്ന് അവധിയിൽ പോയി തിരികെ വരാൻ സാധിക്കാതിരുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള ചില പ്രവാസികളുടെ ഇഖാമയും റി എൻട്രിയും ഓട്ടോമാറ്റിക്കായി പുതുക്കൽ ആരംഭിച്ചതായി റിപ്പോർട്ട്.

സൗദി ഭരണാധികാരി സല്മാൻ രാജാവിൻ്റെ നിർദ്ദേശ പ്രകാരം അടുത്ത ജനുവരി 31 വരെയാണു സൗജന്യമായി രേഖകൾ പുതുക്കി നൽകുന്നത്.

ഇഖാമാ കാലാവധിയും റി എൻട്രി കാലാവധിയും വിസിറ്റ് വിസാ കാലാവധിയും ഓട്ടോമാറ്റിക്കായി പുതുക്കിയിട്ടുണ്ടോ എന്ന് നാട്ടിൽ നിന്ന് തന്നെ ആർക്കും പരിശോധിക്കാൻ സാധിക്കും.

 അറിയാൻ താല്പര്യമുള്ളവർ ഇവിടെ ക്ലിക്ക് ചെയ്യുക

 ശേഷം  ഇഖാമ നംബറും ജനനത്തീയതിയും എൻ്റർ ചെയ്ത് തുടർന്ന് കാണുന്ന വെരിഫിക്കേഷൻ നംബറുകൾ എൻ്റർ ചെയ്ത് next ക്ലിക്ക് ചെയ്‌താൽ ഇഖാമ കാലാവധി കാണാൻ സാധിക്കും. (ജനനത്തിയതി അറബിക് ഡേറ്റിലും ഇംഗ്ളീഷ് ഡേറ്റിലും എൻ്റർ ചെയ്യാൻ ഓപ്ഷൻ ഉണ്ട് എന്നോർക്കുക).ഇഖാമ കാലാവധി പ്രത്യക്ഷപ്പെടുന്നത് മാസം-തീയതി-വർഷം എന്ന പാറ്റേണിലായിരിക്കും എന്ന് പ്രത്യേകം ശ്രദ്ധിക്കുക.

അത് പോലെ നാട്ടിൽ നിന്ന് റി എൻട്രി വിസാ കാലാവധി പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

ഇഖാമ നംബറോ റി എൻട്രി വിസാ നംബറോ ഉപയോഗിച്ച് വിസാ കാലാവധി പരിശോധിക്കാം.ലിങ്ക് തുറന്ന ശേഷം ഇഖാമ നംബർ, വിസ നംബർ,എന്നിവയിലേതെങ്കിലും എന്റർ ചെയ്ത ശേഷം അടുത്ത ഓപ്ഷനിൽ പേര് , ജനനത്തിയതി, പാസ്പോർട്ട് നംബർ, വിസ നമ്പർ , ഇഖാമ നംബർ , ഇഖാമ എക്സ്പയറി ഡേറ്റ്, വിസ എക്സ്പിയറി ഡേറ്റ് എന്നിവയിലേതെങ്കിലും ഒന്ന് എൻ്റർ ചെയ്ത് ശേഷം check എന്ന ഐക്കൺ ക്ളിക്ക് ചെയ്താൽ താഴെയായി റി എൻട്രി വിസാ കാലാവധി കാണാൻ സാധിക്കും.

അതോടൊപ്പം വിസിറ്റ് വിസകൾ ഇഷ്യു ചെയ്ത് യാത്ര ചെയ്യാതിരുന്നവരുടെ വിസിറ്റ് വിസാ കാലാവധികൾ പുതുക്കിയിട്ടുണ്ടോ എന്നറിയാൽ  ഇവിടെ ക്ലിക്ക് ചെയ്യുക

സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്ത് നാട്ടിലെത്തിയവർ ഈ സൗജന്യ പുതുക്കലിൽ ഉൾപ്പെട്ടില്ല എന്ന് അധികൃതർ അറിയിച്ചിരുന്നു.


ഇഖാമയും റി എൻട്രിയും പുതുക്കി ലഭിച്ചവർ ഇനിയും മടങ്ങാൻ വൈകുന്നത് അബദ്ധമാകുമോ?

സൗദിക്ക് പുറത്തുള്ള പ്രവാസികളുടെ ഇഖാമകളും റി എൻട്രിയും ജനുവരി അവസാനം വരെ പുതുക്കാനുള്ള സൗദി അധികൃതരുടെ തീരുമാനത്തിന്റെ ആനുകൂല്യം ചില പ്രവാസികൾക്ക് ലഭ്യമായിത്തുടങ്ങിയതാണു റിപ്പോർട്ട്.

ഈ സാഹചര്യത്തിൽ ഇനി ഇഖാമയും റി എൻട്രിയും പുതുക്കി ലഭിച്ചാൽ മറ്റൊരു സൗജന്യം കൂടി പ്രതീക്ഷിക്കാതെ ഈ വിഭാാഗത്തിൽ പെടുന്നവർ സൗദിയിലേക്ക് മടങ്ങുന്നതായിരിക്കും ബുദ്ധി എന്നാണ് യാത്രാ മേഖലകളുമായി ബന്ധപ്പെട്ടവർ സൂചന നൽകുന്നത്.

ഇന്ത്യയടക്കം ആറ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദി ക്വാറന്റീനോട് കൂടെ നിലവിൽ സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാമെന്നതിനാൽ ഇനി മറ്റൊരു സൗജന്യ ആനുകൂല്യം ഉണ്ടാകുമെന്നത് പ്രതീക്ഷിക്കാൻ സാധിക്കാത്ത കാര്യമാണ്‌.

മാത്രമല്ല, ഇന്ത്യ വൈകാതെ വിമാന യാത്രകൾ പുനരാരംഭിക്കുകയോ സൗദിയുമായി എയർ ബബിൾ കരാർ ഒപ്പിടുകയോ ചെയ്താൽ സൗജന്യ പുതുക്കൽ തീരെ പ്രതീക്ഷിക്കുകയും വേണ്ട.

ഏതായാലും ജനുവരി 31 വരെ പുതുക്കൽ ആനുകൂല്യം ലഭിക്കുമെന്നതിനാൽ പുതുക്കി ലഭിച്ചവർക്ക് ജനുവരി 31 നു മുമ്പ് തന്നെ സൗദിയിലെത്താനുള്ള അവസരമുണ്ട്.

കഫീലുമാർ റെഡ് ലിസ്റ്റിലുള്ളവരും സഹകരിക്കാത്ത കഫീലുമാരുമാരുള്ളവരും ഇനിയുമൊരു പരീക്ഷണത്തിനു മുതിരാതിരിക്കുന്നതാകും നല്ലത്.

സൗദി കടകളില്‍ ഇലക്ട്രോണിക് ബില്ലുകള്‍ മാത്രം; ലംഘിച്ചാല്‍ വന്‍ പിഴ

 റിയാദ് : സൗദിയിലെ വ്യാപാര സ്ഥാപനങ്ങള്‍ ഇനി മുതല്‍ ഉപഭോക്താക്കള്‍ക്ക് ഇലക്ട്രോണിക് ബില്ലുകള്‍ മാത്രമേ നല്‍കാന്‍ പാടുള്ളൂ. ഇതുമായി ബന്ധപ്പെട്ട നിയമം ഞായറാഴ്ച മുതല്‍ നിലവില്‍ വന്നു. വാറ്റ് നികുതിയുടെ പരിധിയില്‍ വരുന്ന വ്യാപാര സ്ഥാപനങ്ങളില്‍ ഇലക്ട്രോണിക് ബില്ലിംഗ് മെഷീനുകള്‍ സ്ഥാപിക്കാനുള്ള അവസാന സമയം ശനിയാഴ്ച വരെയായിരുന്നു. രാജ്യത്തെ വ്യാപാര സ്ഥാപനങ്ങളില്‍ ഇ-ഇന്‍വോയിസ് സംവിധാനം നടപ്പിലാക്കുന്ന പദ്ധതിയായ ഫുത്തൂറയുടെ ആദ്യ ഘട്ടം ശനിയാഴ്ചയോടെ നിലവില്‍ വന്നതായി സകാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.

മൂല്യ വര്‍ധിത നികുതി അഥവാ വാറ്റ് നല്‍കുന്ന മുഴുവന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും ഈ നിബന്ധന ബാധകമാണ്. ഞായറാഴ്ച മുതല്‍ എഴുതി നല്‍കുന്ന ബില്ലുകളോ കംപ്യൂട്ടറില്‍ മാന്വലായോ ഏതെങ്കിലും കംപ്യൂട്ടിംഗ് സോഫ്റ്റ് വെയറുകളുടെ സഹായത്തോടെയോ തയ്യാറാക്കുന്ന ബില്ലുകളുടെ പ്രിന്റ് ഔട്ടോ മതിയാവില്ല. ഇ-ഇന്‍വോയിസ് നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും സകാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി മുന്നറിയിപ്പു നല്‍കി. ഇതിന്റെ ഭാഗമായി പരിശോധനകള്‍ കര്‍ശനമാക്കും. നിയമം ലംഘിക്കുന്നവരില്‍ നിന്ന് 5000 റിയാല്‍ പിഴ ഈടാക്കും.

ഇ-ഇന്‍വോയിസിംഗ് സിസ്റ്റം ഉപയോഗിച്ച് തയ്യാറാക്കിയ ബില്ലുകള്‍ മാത്രമേ ഇനി വ്യാപാരികള്‍ നല്‍കാവൂ. ഇ-ഇന്‍വോയിസുകള്‍ ക്യുആര്‍ കോഡ് അടങ്ങുന്നവ ആയിരിക്കണം. ബില്ലില്‍ കൃത്യമായ സീരിയല്‍ നമ്പറും ഉണ്ടായിരിക്കണം. വാറ്റില്‍ രജിസ്റ്റര്‍ ചെയ്ത വ്യാപാരിക്ക് നല്‍കുന്ന ബില്ലുകളില്‍ അയാളുടെ ടാക്സ് നമ്പര്‍ രേഖപ്പെടുത്തണമെന്നും വ്യവസ്ഥയുണ്ട്. രാജ്യത്തിലെ സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപങ്ങളില്‍ ഏതാണ്ടെല്ലാ സ്ഥാപനങ്ങളും ഇ-ഇന്‍വോയിസിംഗിന് ആവശ്യമായ സംവിധാനങ്ങള്‍ ഇതിനകം പൂര്‍ത്തിയാക്കി കഴിഞ്ഞതായും അധികൃതര്‍ വ്യക്തമാക്കി.

വ്യാപാര സ്ഥാപനങ്ങളില്‍ ഇ-ഇന്‍വേയിസിംഗ് സംവിധാനം ആരംഭിക്കുന്നതോടെ നികുതി വെട്ടിപ്പ് ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ കുറയ്ക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്ത് പകരും. നിയമം പാലിക്കാത്തവര്‍ക്കെതിരെ നികുതി വെട്ടിപ്പ് ഇനത്തില്‍ ഉള്‍പ്പെടുത്തി വലിയ തുക പിഴ ഈടാക്കും. പദ്ധതിയുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളുടെ ബില്ലിംഗ് സംവിധാനം സകാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുമായി ബന്ധപ്പിക്കും. തട്ടിപ്പ് നടക്കുന്നതായി സംശയം തോന്നുന്ന പക്ഷം വിശദമായ പരിശോധന നടത്തും. ഇതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സേവനം ലഭ്യമാക്കും. പദ്ധതിയുടെ രണ്ടാം ഘട്ടം 2023ല്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

പുതിയ സാഹചര്യത്തിൽ സൗദിയിലേക്ക് പോകുന്ന ഇഖാമയുള്ളവരും പുതിയ വിസക്കാരും റി എൻട്രി വിസക്കാരും നാട്ടിൽ നിന്നും സൗദിയിൽ നിന്നും വാക്സിനുകൾ സ്വീകരിച്ചവരും അല്ലാത്തവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

സൗദിയിലേക്കുള്ള യാത്രാ നിബന്ധനകളിൽ ഇന്ത്യക്കാർക്ക് ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇപ്പോൾ സൗദിയിലേക്ക് പോകുന്ന വിവിധ കാറ്റഗറിയിൽ ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെ വിവരിക്കുന്നു.
 സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവർ : സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് നേരിട്ട് സൗദിയിലേക്ക് മടങ്ങാൻ സാധിക്കും. റി എൻട്രി വിസക്കാർക്ക് പുറമേ പുതിയ വിസക്കാരാണെങ്കിലും വിസിറ്റ് വിസക്കാരാണെങ്കിലും ഇതേ നിയമം ബാധകമാകും. ഇവർക്ക് സൗദിയിലെ 5 ദിവസത്തെയോ 3 ദിവസത്തെയോ ക്വാറൻ്റീനും ആവശ്യമില്ല.

 സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിനെടുത്തവർ : സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിൻ സ്വീകരിച്ച് നാട്ടിലെത്തിയ ശേഷം സൗദിയിലേക്ക് മടങ്ങുന്നവർക്ക് ഡിസംബർ 4 പുലർച്ചെ 1 മണി മുതൽ സൗദിയിലെ 3 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ പാക്കേജ് എടുത്ത് നേരിട്ട് പറക്കാൻ സാധിക്കും

 സൗദിക്ക് പുറത്ത് നിന്ന് വാക്സിനെടുത്തവരും വാക്സിനെടുക്കാത്തവരും: സൗദിക്ക് പുറത്ത് നിന്ന് സൗദി അംഗീകൃതമോ അംഗീകൃതമല്ലാത്തതോ ആയ വാക്സിൻ സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്തവർക്കും സൗദിയിലേക്ക് നേരിട്ട് മടങ്ങാൻ സാധിക്കും. ഇവർക്ക് സൗദിയിലെ 5 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ പാക്കേജ് പർച്ചേസ് ചെയ്യേണ്ടി വരും.

സൗദി അംഗീകരിച്ച വാക്സിൻ പുറത്ത് നിന്ന് സ്വീകരിച്ചവർക്ക് നേരിട്ട് മടങ്ങാതെ ദുബൈ വഴി 14 ദിവസത്തെ താമസത്തിനു ശേഷം സൗദിയിലേക്ക് പോകുകയാണെങ്കിൽ സൗദിയിലെ 5 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ ആവശ്യമില്ല. എന്നാൽ സൗദി അംഗീകരിക്കാത്ത വാക്സിൻ സ്വീകരിച്ചവരാണെങ്കിൽ ദുബൈ വഴി 14 ദിവസം താമസിച്ച് പോയാലും സൗദിയിലെ 5 ദിവസത്തെ ക്വാറൻ്റീൻ ബാധകമാകും.

 സൗദിയിലേക്ക് പ്രവേശിക്കുന്നതിനു മുംബ് നടത്തേണ്ട രെജിസ്റ്റ്രേഷൻ പ്രൊസസുകൾ

ലിങ്കുകൾ താഴെ ചേർക്കുന്നു

ഇഖാമയുള്ളവർ തവക്കൽനായിൽ ഇമ്യൂൺ ആണെങ്കിൽ മുഖീം രെജിസ്റ്റ്രേഷൻ നടത്താനായി ഇവിടെ ക്ലിക്ക് ചെയ്യുക 
അതേ സമയം തവക്കൽനായിൽ ഇമ്യൂൺ ആകാത്ത ഇഖാമയുള്ളവരാണെങ്കിൽ  രെജിസ്റ്റ്രേഷൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

സൗദി അംഗീകരിച്ച വാക്സിൻ രണ്ട് ഡോസ് എടുത്തത്തിന് ശേഷം പുതിയ വിസയിലോ വിസിറ്റിംഗ് വിസയിലോ പോകുന്നവരാണെങ്കിൽ രജിസ്റ്റർ ചെയ്യാൻ  ഇവിടെ ക്ലിക്ക് ചെയ്യുക 

അതേ സമയം സൗദി അംഗീകരിച്ച വാക്സിൻ സ്വീകരിക്കാതെ പോകുന്ന പുതിയ വിസക്കാരും വിസിറ്റിംഗ് വിസക്കാരും രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

നാട്ടിൽ നിന്നും സൗദി അംഗീകൃത വാക്സിൻ എടുത്തവർ തവക്കൽനായിൽ ഇമ്യൂൺ ആകുന്നതിനായി സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

കൊവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ മക്കള്‍ക്ക് സഹായ പദ്ധതിയുമായി യുഎഇയിലെ ഓഹരി വിപണന സ്ഥാപനം

ദുബായ് : യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് സഹായ പദ്ധതിയുമായി യുഎഇയിലെ ഓഹരി വിപണന സ്ഥാപനം. കുട്ടികളുടെ രക്ഷിതാവിന്റെ പേരില്‍ സ്ഥാപനം 15000 രൂപ ദീര്‍ഘകാലത്തേക്ക് ഇന്ത്യയിലെ ഓഹരികളില്‍ നിക്ഷേപിക്കുന്നതാമ് പദ്ധതി.

യുഎഇയുടെ അമ്പതാമത് ദേശീയ ദിനത്തിന്റെ ഭാഗമായാണ് കൊവിഡ് ബാധിച്ച് മരിച്ചവരുടെ മക്കള്‍ക്കായി നിക്ഷേപം നടത്തുന്ന പദ്ധതി അവതരിപ്പിക്കുന്നത്. ദുബായിലെ ഓഹരി വിപണന സ്ഥാപനമായ സെവന്‍ ക്യാപിറ്റല്‍സിന്റെ സിഇഒ ഷഹീനാണ് പദ്ധതി വാര്‍ത്താസമ്മേളനത്തില്‍ അവതരിപ്പിച്ചത്.
പതിനെട്ട് വയസ്സിന് ശേഷമോ വര്‍ഷങ്ങള്‍ക്ക് ശേഷമോ കുട്ടികളുടെ ഉന്നതപഠനത്തിന് വന്‍തുക ലഭ്യമാക്കാന്‍ ഈ നിക്ഷേപം സഹായകമാകുമെന്ന് ഷഹീന്‍ പറഞ്ഞു. ഈ പദ്ധതിക്കായുള്ള കൊവിഡ് ബാധിച്ച് മരിച്ചവരുടെ മക്കളില്‍ അര്‍ഹരെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.

ആദ്യഘട്ടത്തില്‍ 100 കുട്ടികള്‍ക്കായാണ് നിക്ഷേപം നടത്തുക. അര്‍ഹത ഉള്ളവര്‍ക്ക് csr@fx7capitals.com എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാം. യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കേരളത്തിലുള്ള കുട്ടികളെ മാത്രമാണ് ഈ പദ്ധതിയില്‍ പരിഗണിക്കുന്നത്. ഇവരില്‍ പഠനത്തിന് മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ കണ്ടെത്താനും സ്ഥാപനം മുന്‍കൈ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തൊഴിൽ അവസരം - ബഹ്‌റിനിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ്, ലാബ് ടെക്‌നിഷ്യൻ തസ്തികകളിലേക്കു നോർക്ക റൂട്സ് വഴി നിയമനം

ബഹ്‌റിനിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ്, ലാബ് ടെക്‌നിഷ്യൻ തസ്തികകളിലേക്കു താത്ക്കാലിക ഒഴിവുകളിൽ നോർക്ക റൂട്സ് വഴി നിയമനം. നഴ്സിങ്ങിൽ ബിരുദമോ/ഡിപ്ലോമയോ കൂടാതെ ഐസിയു/ സർജിക്കൽ വാർഡ്/ അത്യാഹിത വിഭാഗം തുടങ്ങിയവയിൽ ഏതെങ്കിലും ഒരു വിഭാഗത്തിൽ അഞ്ചു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയമുള്ള വനിതാ/പുരുഷ നഴ്സുമാർക്കാണ് അവസരം.


നിലവിൽ സ്റ്റാഫ് നേഴ്സ് തസ്തികയിൽ 15 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ശമ്പളം 350 ബഹ്റിൻ ദിനാർ (ഏകദേശം 69,000 ഇന്ത്യൻ രൂപ). ലാബ്‌ടെക്‌നീഷ്യൻ ഒഴിവിലേക്ക് ബി.എസിസി എം.എൽ.ടി. കഴിഞ്ഞു കുറഞ്ഞത് അഞ്ചു വർഷം ലാബ് ടെക്‌നിഷ്യൻ ആയി പ്രവർത്തി പരിചയമുള്ള പുരുഷൻമാരെ ആണ് പരിഗണിക്കുന്നത്. ശമ്പളം 350 – 375 ബഹ്റിൻ ദിനാർ. പ്രായ പരിധി: 40 വയസ്സിൽ താഴെ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോർക്ക റൂട്സിന്റെ വെബ് സൈറ്റ് www.norkaroots.org മുഖേന അപേക്ഷകൾ സമർപ്പിക്കേണ്ടതാണെന്നു നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അവസാന തീയതി 2021 ഡിസംബർ 10.

തൊഴിലന്വേഷകർക്ക് ഇത് സുവർണാവസരം - വിവിധ ജില്ലകളില്‍ തൊഴിൽ മേള സംഘടിപ്പിക്കുന്നു. വേഗം രജിസ്റ്റർ ചെയ്യൂ...


നാഷണൽ എംപ്ലോയ്‌മെന്റ് സർവ്വീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഈ വകുപ്പും വിവധ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും സംയുക്തമായി നിയുക്തി-2021 തൊഴിൽ മേള സംഘടിപ്പിക്കുന്നു.

തൊഴിൽ മേളയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 30/ 11/ 2021 കം രജിസ്റ്റർ ചെയ്യണം.

 തൊഴിലന്വേഷകർക്കുള്ള നിർദ്ദേശങ്ങൾ

📌 തൊഴിലന്വേഷകർക്ക് ഓൺലൈൻ രജിസ്ട്രേഷന് സൗകര്യം ഉണ്ടായിരിക്കും.

📌 ആദ്യം അവർ ഒരു ലോഗിൻ ഐഡിയും പാസ്‌വേഡും ഉണ്ടാക്കണം. എങ്കിൽ മാത്രമേ ജോബ് ഫെസ്റ്റിൽ രജിസ്റ്റർ ചെയ്യാൻ കഴിയൂ.

📌 ഈ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം ജോലി ലഭിക്കില്ല. രജിസ്റ്റർ ചെയ്യുന്നയാൾ യഥാസമയം ജോബ് ഫെസ്റ്റ് വേദിയിൽ ഇഷ്ടപ്പെട്ട തൊഴിലുടമകൾക്ക് മുന്നിൽ ഹാജരാകണം. തൊഴിലുടമയുടെ ആവശ്യകതകൾ നിറവേറ്റുന്ന തൊഴിലന്വേഷകരെ മാത്രമേ പ്ലേസ്‌മെന്റിനായി തിരഞ്ഞെടുക്കൂ.

📌 ഓൺലൈൻ രജിസ്ട്രേഷനിലൂടെ മാത്രമേ ജോബ് ഫെസ്റ്റിലേക്കുള്ള പ്രവേശനം സൗകര്യപ്പെടുത്തിയിട്ടുള്ളത്.

📌 ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ രജിസ്‌ട്രേഷനായി മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള സമയക്രമം ഉണ്ടായിരിക്കും, അതിന് ശേഷം ഈ സൗകര്യം പിൻവലിക്കും.

📌 ഒരു ജോബ് ഫെസ്റ്റിൽ രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം നിയന്ത്രിക്കാൻ വകുപ്പിന് അവകാശമുണ്ട്.

📌 ബയോഡാറ്റയും യോഗ്യതയും ഉൾപ്പെടെ എല്ലാ വിശദാംശങ്ങളും തൊഴിലന്വേഷകൻ പൂരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

📌 തൊഴിലന്വേഷകർ ജോബ് ഫെസ്റ്റിൽ പങ്കെടുക്കുന്നതിന് വെബ്‌സൈറ്റിൽ നിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഉദ്യോഗാർത്ഥിയുടെ റിപ്പോർട്ടിംഗ് സമയം അഡ്മിറ്റ് കാർഡിൽ ലഭ്യമാകും. അഡ്മിറ്റ് കാർഡ് ലഭ്യമാകുന്ന തീയതി വെബ്സൈറ്റിൽ പ്രദർശിപ്പിക്കും.

📌 ജോബ് ഫെസ്റ്റ് വേദിയിൽ താൻ തിരഞ്ഞെടുക്കുന്ന ഏതെങ്കിലും മൂന്ന് തൊഴിലുടമകൾക്ക് മുമ്പാകെ റിപ്പോർട്ട് ചെയ്യാനുള്ള പൂർണ്ണ സ്വാതന്ത്ര്യം രജിസ്റ്റർ ചെയ്തവർക്ക് ഉണ്ടാകും. 

📌 തൊഴിലന്വേഷകനെ ഉൾപ്പെടുത്താനും/ ഒഴിവാക്കാനും ഉള്ള  അവകാശം തൊഴിൽ വകുപ്പിൽ നിക്ഷിപ്തമാണ്.

📌 ഓൺലൈൻ രജിസ്‌ട്രേഷനായി ആവശ്യമെങ്കിൽ സഹായം നൽകുന്നതിന് എല്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലും ഹെൽപ്പ് ഡെസ്‌ക്കുകൾ ഉണ്ടാകും.

 ജോലി അന്വേഷിക്കുന്നയാൾ ഈ കാര്യങ്ങൾ കൊണ്ടുവരാൻ മറക്കരുത് 

1, ജോബ് ഫെസ്റ്റ് പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്ത അഡ്മിറ്റ് കാർഡ്.

2, വാലിഡായ ഒരു ഫോട്ടോ ഐഡന്റിറ്റി കാർഡ്

3, 5 ബയോഡാറ്റയുടെ പകർപ്പുകൾക്കൊപ്പം നിങ്ങളുടെ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ

4, All certificates in original

📌 ഈ ജോബ് ഫെസ്റ്റിൽ രജിസ്റ്റർ ചെയ്തയാൾക്ക് അനുയോജ്യമായ ജോലി നേടാനായില്ലെങ്കിൽ, അടുത്ത ജോബ് ഫെസ്റ്റുകളിൽ അയാൾക്ക്/അവൾക്ക് അടുത്ത അവസരങ്ങൾക്കായി ശ്രമിക്കാവുന്നതാണ്.

📌 തൊഴിലന്വേഷകന് ആവശ്യമെങ്കിൽ അവരുടെ വിശദാംശങ്ങൾ എഡിറ്റ് ചെയ്യാം.

📌  ടിഎ/ഡിഎയ്ക്ക് അർഹത ഉണ്ടായിരിക്കില്ല 

 Job Seekers Activities
Step-1 User Registration (it will create a login id)
Step-2 Registration for Job Fest(to furnish your details)
Step-3 Select the Job Fest Location
Step-4 Print Call Letter(bring call letter for interview)
Step-5 Appear Personally for the Interview on the date and time mentioned in the call letter.

സൗദിയിൽ ഇഖാമയും റി എൻട്രിയും സൗജന്യമായി പുതുക്കാൻ സൽമാൻ രാജാവിന്റെ നിർദേശം

സൗദിയിലേക്ക് യാത്രാ വിലക്കുള്ള രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളുടെ ഇഖാമയും റി എൻട്രിയും സൗജന്യമായു പുതുക്കാൻ സൽമാൻ രാജാവിന്റെ ഉത്തരവ്.

2022 ജനുവരി 31 വരെ യാതൊരു ഫീസും ഈടാക്കാതെ ഇഖാമയും റി എൻട്രിയും നീട്ടാനാണു ഉത്തരവ്.

നിലവിൽ നവംബർ 30 വരെയായിരുന്നു സൗജന്യമായി നീട്ടിക്കിട്ടിയിരുന്നത്. രാജാവിന്റെ ഉത്തരവ് പ്രകാരം കാലാവധികൾ ഓട്ടോമാറ്റിക്കായി നീട്ടി നൽകുമെന്ന്  ജവാസാത്ത് അറിയിച്ചു.

ഡിസംബർ 1 മുതൽ നേരിട്ട് സൗദിയിലേക്ക് ക്വാറന്റീനോട് കൂടെ പ്രവേശിക്കാൻ ഇന്ത്യയിൽ നിന്നും സാധിക്കുമെന്നതിനാൽ പുതിയ തീരുമാനം ആയിരക്കണക്കിന് പ്രവാസികൾക്ക് അനുഗ്രഹമാകും.