ഇ - സ്കൂട്ടർ ഉപയോഗം 16 വയസിന് മുകളിലുള്ളവർക്ക് മാത്രം , ദുബൈയിൽ നിയമം ഉടൻ

ദുബൈ : ഇലക്ട്രിക് സ്കൂട്ടർ ഉപയോഗം 16 വയസിന് മുകളിലുള്ളവർക്ക് മാത്രമായി നിയമം ഉടൻ പരിമിതപ്പെടുത്താനുള്ള പ്രാബല്യത്തിൽ വരും . ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ( ആർ.ടി.എ ) എക്സിക്യുട്ടീവ് ഡയറക്ടർ ഹുസൈ മുഹമ്മദ് അൽ ബന്നയാണ് ഇക്കാര്യം അറിയിച്ചത് . മാർച്ചിനുള്ളിൽ നിയമം നടപ്പാക്കും . ഇ - സ്കൂട്ടുറകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന അഞ്ച് സോണുകളിൽ നിയമം നിലവിലുണ്ട് . മറ്റ് മേഖലകളിലേക്കും ഇത് വ്യാപിപ്പിക്കും . മുഹമ്മദ് ബിൻ റാശിദ് ബൊലെവാദ് , ജുമൈറ ലേക് ടവർ , ദുബൈ ഇൻറർനാഷനൽ സിറ്റി , സെക്കൻഡ് ഡിസംബർ സ്ട്രീറ്റ് , അൽ റിഗ്ഗ എന്നിവിടങ്ങളിലാണ് നിയമം നേരത്തെ നടപ്പാക്കിയത് . ഉടൻ പത്ത് മേഖലകളിലേക്ക് കൂടി ഇ - സ്കൂട്ടർ ട്രാക്കുകൾ വ്യാപിപ്പിക്കുന്നുണ്ട് . പിന്നീട് 23 മേഖലകളിലേക്കും എത്തും . നേരത്തെ 14 വയസായിരുന്നതാണ് 16 ആക്കി ഉയർത്തുന്നത് . നിശ്ചിത ട്രാക്കിലൂടെ മാത്രമെ ഇ സ്കൂട്ടർ ഓടിക്കാവൂ എന്ന് പൊലീസ് കർശന നിർദേശം നൽകുന്നു . ഇ - സ്കൂട്ടർ യാത്രികരുടെയും കാൽനടക്കാരുടെയും വാഹനയാത്രികരുടെയും സുരക്ഷ മുൻനിർത്തിയുള്ള നിയമങ്ങളാണ് ഒരുക്കുന്നത് . ഇ - സ്കൂട്ടറുകളുടെ വേഗത പരമാവധി മണിക്കൂറിൽ 20 കിലോമീറ്ററായി നിശ്ചയിക്കും . ഹെഡ്ലൈറ്റും ടെയ്ൽ ലൈറ്റും ഉണ്ടായിരിക്കണം .
കാർ ഹോൺ പോലെയോ സൈക്ക്ൾ ബെൽ പോലെയോ ഉള്ള ഡിവൈസ് ഘടിപ്പിച്ചിരിക്കണം . മുമ്പിലെയും പുറകിലെയും വീലുകളിൽ ബ്രേക്കുണ്ടാവണം . യു.എ.ഇയിലെ ഏത് കാലാവസ്ഥയിലും ഓടിക്കാൻ കഴിയുന്ന രീതിയിലായിരിക്കണം നിർമാണം . റൈഡർമാർ ഹെൽമറ്റ് ധരിക്കണം . നിശ്ചയിച്ചിരിക്കുന്ന പാർക്കിങ് ഏരിയകളിൽ മാത്രമെ നിർത്തിയടാവു . കാൽനടയാത്രികരിൽ നിന്നും മറ്റുള്ളവരിൽ നിന്നും നിശ്ചിത അകലം പാലിക്കണം . ബാലൻസ് നഷ്ടപ്പെടുന്ന രീതിയിലുള്ള വസ്തുക്കൾ ഇ - സ്കൂട്ടറിൽ കയറ്റരുത് . ഒരാളിൽ കൂടുതൽ കയറരുത് .

കേ​ര​ള​ത്തി​ൽ​ സം​രം​ഭം തു​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് സഹാ​യം

കേ​ര​ള​ത്തി​ൽ​ സം​രം​ഭം തു​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് (pravasi) സ​ഹാ​യ​ങ്ങ​ൾ ന​ൽ​കാ​ൻ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്​​ക​രി​ച്ച് നോ​ർ​ക്ക (norka) റൂ​ട്ട്​​സ്​. നിയമത്തിൻ്റെ നൂ​ലാ​മാ​ല​ക​ൾ ഭയന്ന്​ സം​രം​ഭം തു​ട​ങ്ങാ​ൻ മ​ടി​ച്ചു​ നി​ൽ​ക്കു​ന്ന​വ​ർ​ക്ക്​ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി അവരെ കൈ​പി​ടി​ച്ചു​ ​നടത്തുകയാണ്​ നോ​ർ​ക്ക റൂ​ട്ട്​​സ്. ഇ​തു​വ​ഴി കൂ​ടു​ത​ൽ ആ​ത്​​മ​വി​ശ്വാ​സ​ത്തോ​ടെ വ്യ​വ​സാ​യ​ങ്ങ​ൾ തു​ട​ങ്ങാ​ൻ സം​രം​ഭ​ക​ർ​ക്ക്​ ക​ഴി​യും.സം​സ്ഥാ​ന​ത്തെ നി​ക്ഷേ​പ​സാ​ധ്യ​ത​ക​ള്‍(investment) പ്ര​വാ​സി കേ​ര​ളീ​യ​ര്‍ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും നി​ക്ഷേ​പ സ​ന്ന​ദ്ധ​ത​യു​ള്ള​വ​ര്‍ക്ക് ആ​വ​ശ്യ​മാ​യ മാ​ര്‍ഗ​നിര്‍ദേ​ശം ന​ല്‍കു​ക​യു​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് നോ​ര്‍ക്ക ബി​സി​ന​സ്​ സ​ഹാ​യ​ക കേ​ന്ദ്രം എ​ന്ന പ​ദ്ധ​തി ആ​വി​ഷ്​​ക​രി​ച്ചി​ട്ടു​ള്ള​ത്.

യുഎഇയില്‍ അടുത്ത് പത്ത് വര്‍ഷത്തിനുള്ളിലെ ഉയര്‍ന്ന ഡിമാന്റുള്ള ജോലികള്‍ ഇവയൊക്കെ.


യുഎഇ:സാങ്കേതിക വിദ്യകളുടെ വരവോടെ തൊഴില്‍ മേഖല വന്‍ തോതില്‍ വളര്‍ച്ച പ്രാപിച്ചു. പൊതു-സ്വകാര്യ മേഖലകള്‍ പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതിനാല്‍ യുഎഇയുടെ തൊഴില്‍ വിപണി നിരന്തരം വികസിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ അവസരങ്ങള്‍ ലഭിക്കുന്നതിനായി തൊഴിലന്വേഷകര്‍ക്ക് വൈദഗ്ദ്ധ്യം ആവശ്യമാണ്. ഉദ്യോഗാര്‍ത്ഥികളുടെ പരിശ്രമങ്ങള്‍ക്ക് പിന്തുണയായി യുഎഇയുടെ മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം അടുത്ത 10 വര്‍ഷത്തിനുള്ളിലെ ഉയര്‍ന്ന ഡിമാന്‍ഡുള്ള ജോലികള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ശാസ്ത്രജ്ഞര്‍
ഡാറ്റ അനലിറ്റിക്‌സ്
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്‌പെഷ്യലിസ്റ്റുകള്‍
മെഷീന്‍ ലേണിംഗ് സ്‌പെഷ്യലിസ്റ്റുകള്‍
ബിഗ് ഡാറ്റ സ്‌പെഷ്യലിസ്റ്റുകള്‍
ഇ-കൊമേഴ്സ്, സ്ട്രാറ്റജി സ്‌പെഷ്യലിസ്റ്റുകള്‍

വിദേശത്ത് നിന്ന് എത്തുന്നവർക്ക് കേരളത്തിൽ 7 ദിവസം ഹോം ക്വാറൻ്റൈൻ; നിർദേശങ്ങളുമായി മന്ത്രി

തിരുവനന്തപുരം : ഒമിക്രോൺ ഭീഷണി തുടരുന്നതിനാൽ വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിൽ എത്തുന്ന എല്ലാ യാത്രക്കാർക്കും ഏഴ് ദിവസം നിർബന്ധിത ക്വാറൻ്റൈൻ ഏർപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തുടർന്ന് എട്ടാം ദിവസം ആർടിപിസിആർ പരിശോധന നടത്തും കേന്ദ്ര മാർഗനിർദേശ പ്രകാരമാണ് തീരുമാനം. കേന്ദ്ര മാർഗനിർദേശ പ്രകാരം ഹോം ക്വാറൻ്റൈൻ വ്യവസ്ഥകൾ കർശനമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ആകെ 280 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. അതില്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്ന 186 പേര്‍ക്കും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്ന 64 പേര്‍ക്കുമാണ് ഒമിക്രോണ്‍ ബാധിച്ചത്. 30 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ വരുന്നവര്‍ക്ക് നേരത്തെ സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതിനാല്‍ അവര്‍ക്കും ഹോം ക്വാറന്റീന്‍ വേണമെന്ന് സംസ്ഥാനവും ആവശ്യപ്പെട്ടിരുന്നുവെന്നും മന്ത്രി പറഞ്ഞു.
വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരെ ഹൈ റിസ്ക്, ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും എത്തുന്നവരെ തരംതിരിച്ചാണ് ആർടിപിസിആർ പരിശോധന നടത്തുന്നത്. ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്ന എല്ലാവർക്കും ആർടിപിസിആർ പരിശോധന നടത്തും. നെഗറ്റീവായാൽ 7 ദിവസം ഹോം ക്വാറൻ്റൈനും എട്ടാമത്തെ ദിവസം ആർടിപിസിആർ പരിശോധന നടത്തുകയും ചെയ്യും. നെഗറ്റീവായാൽ വീണ്ടും 7 ദിവസം സ്വയം നിരീക്ഷണത്തിൽ തുടരണമെന്നും മന്ത്രി പറഞ്ഞു.
പരിശോധനയിൽ കൊവിഡ് പോസിറ്റീവാകുന്നവരുടെ സാമ്പിളുകൾ ജനിതക പരിശോധനയ്ക്ക് അയക്കുകയാണ്. ഇവരെ ഐസൊലേഷനിൽ പ്രവേശിക്കും. തുടർന്ന് സ്റ്റാൻഡേർഡ് പ്രോട്ടോക്കോൾ അനുസരിച്ച് ചികിത്സ നൽകുകയും ചികിത്സിക്കുന്ന ഡോക്ടറുടെ നിർദേശ പ്രകാരവും ഡിസ്ചാർജ് ചെയ്യുന്നതുമാണ്.

ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ രണ്ട് ശതമാനം പേരുടെ സാമ്പിളുകള്‍ റാണ്ടം പരിശോധന നടത്താനാണ് കേന്ദ്ര മാര്‍ഗനിര്‍ദേശം. എന്നാല്‍ സംസ്ഥാനത്ത് 20 ശതമാനം പേരുടെ സാമ്പിളുകള്‍ റാണ്ടം പരിശോധന നടത്തുന്നതാണ്. നെഗറ്റീവാകുന്നവര്‍ ഏഴ് ദിവസം ഹോം ക്വാറനൈനിൽ കഴിയണം. എട്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. നെഗറ്റീവായാല്‍ ഇവരും വീണ്ടും 7 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം. പോസിറ്റീവാകുന്നവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നു. ഇവര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോകോള്‍ അനുസരിച്ച് ചികിത്സ നല്‍കുന്നു. ക്വാറൻ്റൈൻ സമയത്തോ സ്വയം നിരീക്ഷണ സമയത്തോ ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ ഉണ്ടായാലോ കോവിഡ് പോസിറ്റീവായാലോ ആവര്‍ത്തിച്ചുള്ള പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു.

ഹൈ റിസ്ക്ക് രാജ്യങ്ങളുടെ പട്ടിക ഇന്ത്യ പുതുക്കി;7 ദിവസ ക്വാറൻ്റീൻ അടക്കമുള്ള വിദേശത്ത് നിന്നെത്തുന്നവർക്കുള്ള കേന്ദ്രത്തിൻ്റെ പുതിയ മാർഗ നിർദ്ദേശങ്ങൾ അറിയാം

ഇന്ത്യ: ഒമിക്രോണിൻ്റെ വ്യാപന തോത് ഉയർന്ന സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്ന മുഴുവൻ യാത്രക്കാർക്കും ബാധകമായ കേന്ദ്രം പുറത്തിറക്കിയ പുതുക്കിയ മാർഗ നിർദ്ദേശങ്ങൾ ഇവയാണ്.

രാജ്യത്ത് കൊവിഡ് കേസുകളിൽ ഒമിക്രോൺ മൂലമുണ്ടായ കുതിച്ചുചാട്ടം നേരിടാൻ ചൊവ്വാഴ്ച -11-01-2022 മുതലായിരിക്കും പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരിക.
 
വിദേശത്ത് നിന്ന് എത്തുന്ന ആളുകൾ ഇന്ത്യയിൽ ഇറങ്ങിയതിന് ശേഷം ഒരാഴ്ച ഹോം ക്വാറൻ്റെനിൽ കഴിയുകയും എട്ടാം ദിവസം പിസിആർ ടെസ്റ്റ് നടത്തുകയും വേണം,

പരിശോധനയിൽ പോസിറ്റീവ് ആണെങ്കിൽ, അവരെ ഐസൊലേഷൻ കേന്ദ്രത്തിലേക്ക് അയയ്ക്കുകയും അവരുടെ സാമ്പിളുകൾ ജീനോം പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്യും. ചികിത്സക്ക് വിധേയമാക്കുകയും പരിശോധികുന്ന ഡോക്ടറുടെ നിർദ്ദേശാനുസരണം ഡിസ്ചാർജ്ജ് ചെയ്യുകയും ചെയ്യും.
 
പോസ്റ്റീവ് ആയവരുടെ സമീപത്ത് ഇരുന്നിരുന്ന യാത്രക്കാരെയും ക്യാബിൻ ക്രൂവിനെയും സമ്പർക്കപട്ടികയിൽ ഉൾപ്പെടുത്തും.

പരിശോധന നെഗറ്റീവ് ആണെങ്കിൽ, യാത്രക്കാർ അടുത്ത ഏഴ് ദിവസത്തേക്ക് സ്വയം നിരീക്ഷണത്തിൽ കഴിയണം.

റിസ്ക്ക് ലിസ്റ്റിൽ പെടാത്ത രാജ്യങ്ങളിൽ നിന്ന് വരുന്നവരെ എയർപോർട്ടുകളിൽ റാൻഡം പരിശോധനക്ക് വിധേയരാക്കും. 2 ശതമാനം ആളുകളെ മാത്രമേ പരിശോധിക്കുകയുള്ളു. അതേ സമയം കേരളത്തിൽ റാൻഡം പരിശോധന 20 ശതമാനമായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് മുഴുവൻ ടെസ്റ്റ് നടത്തും. ടെസ്റ്റ് നടത്തി ഫലങ്ങൾക്കായി കാത്തിരിക്കണം. ഫലം ലഭിച്ചതിനു ശേഷമേ എയർപോർട്ട് വിടാനോ കണക്ഷൻ ഫ്ളറ്റ് വഴി യാത്ര തുടരാനോ പാടുള്ളൂ.
 
യൂറോപ്യൻ രാജ്യങ്ങൾ (യു കെ അടക്കം), സൗത്ത് ആഫ്രിക്ക, ബ്രസീൽ, ബോറ്റ്സ്വാന, ചൈന, ഘാന, മൗറീഷ്യസ്, ന്യുസിലാൻഡ്, സിംബാവെ, താൻസാനിയ, ഹോംഗോംങ്, ഇസ്രായേൽ, കോംഗോ, എത്യോപ്യ, കസാകിസ്ഥാൻ, കെനിയ, നൈജീരിയ, തുണീഷ്യ, സാബിയ എന്നിവയാണ് ഹൈ റിസ്ക് കാറ്റഗറിയിൽ പെടുന്ന രാജ്യങ്ങൾ.

അതേ സമയം വിദേശത്ത് നിന്ന് ബൂസ്റ്റർ ഡോസ് അടക്കം സ്വീകരിച്ചും പിസിആർ ടെസ്റ്റ് നടത്തിയും മറ്റുമെല്ലാം നാട്ടിലെത്തുന്ന തങ്ങൾക്ക് ബാധമാകുന്ന ക്വാറൻ്റീൻ ജാഗ്രത നാട്ടിൽ വിവിധ പൊതു പരിപാടികളിൽ കൂട്ടം ചേരുന്ന സമയത്ത് ഉണ്ടാകുന്നില്ലെന്നത് എന്ത് കൊണ്ടാണെന്നാണ് പ്രവാസി സമൂഹം ചോദിക്കുന്നത്.

വെള്ളിയാഴ്ചകളില്‍ വര്‍ക്ക് ഫ്രം ഹോം, ഫ്‌ലെക്‌സിബിള്‍ ജോലി സമയം പ്രഖ്യാപിച്ച് യുഎഇ

യുഎഇ: വെള്ളിയാഴ്ചകളില്‍ വര്‍ക്ക് ഫ്രം ഹോം, ഫ്‌ലെക്‌സിബിള്‍ ജോലി സമയം പ്രഖ്യാപിച്ച് യുഎഇ. ജോലിസ്ഥലങ്ങളില്‍ നിന്ന് ദൂരെ താമസിക്കുന്നതും പ്രത്യേക സാഹചര്യവും ഉള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വെള്ളിയാഴ്ചകളില്‍ വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നതിന് മുന്‍ഗണന നല്‍കുമെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു. യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാരും ചില സ്വകാര്യ മേഖല ജീവനക്കാരും പകുതി ദിവസം ജോലി ചെയ്യുന്ന ആദ്യത്തെ വെള്ളിയാഴ്ചയാണ് ഇന്ന്.

അതിനാല്‍ വെള്ളിയാഴ്ചകളില്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഫ്‌ലെക്‌സിബിള്‍ ജോലി സമയവും വര്‍ക്ക് ഫ്രം ഹോമും തിരഞ്ഞെടുക്കാം. വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ജീവനക്കാര്‍ മാനേജരുടെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ട്. എന്നാല്‍ 70 ശതമാനം ജീവനക്കാരെങ്കിലും പൊതുജനങ്ങളെ സേവിക്കുന്നതിനും നടപടികള്‍ സുഗമമാക്കുന്നതിനും ഓഫീസില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

ദുബായിൽ സെക്യൂരിറ്റി ഗാർഡ് ആയി വർക്ക് ചെയ്യാൻ അവസരം

If you are looking for company jobs, Soumya travel bureau invited applications for job vacancies in Qatar, and this vacancy is recruited by this company. if you are wondering for a blissful profession to satisfy you with comfortable living packages, there is nothing better than Job vacancy in Dubai.

It's a golden opportunity for you today, we would like to inform you about the latest job vacancy in Dubai, so before introducing you to the job, we like to say you that we will upload daily gulf, government, and private sector jobs, to get daily updates just follow our page to reach every day, it will help you to secure bright future.

Job Details

Company Name- A Leading Group of Qatar
Salary : 1800 AED
📌 Duty time : 12 Hrs
📌 AGE : 21- 35
📌 Qualification :+2 / Degree 
📌 Height : 170 CM
📌 Job Location- Dubai 
Interview - 8/01/2022
Recruitment by A govt approved agency

ദുബായിൽ സെക്യൂരിറ്റി ഗാർഡ് ആയി വർക്ക് ചെയ്യാൻ അവസരം

📌 ഇന്റർവ്യൂ : 08/01/2022 (ശനി - നാളെ)

 Urgently required for reputed Security Company in Dubai

📌 Salary : 1800 AED
📌 Duty time : 12 Hrs
📌 AGE : 21- 35
📌 Qualification :+2 / Degree 
📌 Height : 170 CM

Transportation, Accommodation, Medical Insurance

 താല്പര്യമുള്ളവർ ബന്ധപ്പെടുക:

📱 8606401800
      9072395222
 വാട്സപ്പിൽ ബന്ധപ്പെടാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

സി വി മെയിൽ മെയിൽ ചെയ്യാൻ ചുവടെ കൊടുത്തിരിക്കുന്നു. soumyaajobs@gmail.com

 Soumyaa Travel Bureau

Caution! We are the only advertiser you can do further things with your responsibilities, and if you have any inquiries you can mail us on the mail id given below in-office times.

കൂടുതൽ മേഖലകൾ സൗദിവത്ക്കരിക്കുന്നതിനെക്കുറിച്ച് പഠിക്കുന്നു; മാധ്യമ മേഖലയും സ്വദേശിവത്ക്കരിക്കുമെന്ന് അധികൃതർ


സൗദി:സൗദികളെ കൂടുതൽ ഉൾക്കൊള്ളാനാകുന്നതും ക്വാളിറ്റിയുള്ളതുമായ കൂടുതൽ മേഖലകൾ സൗദിവത്ക്കരിക്കുന്നതിനെക്കുറിച്ച് പഠനങ്ങൾ നടക്കുന്നതായി സൗദി മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു.

മീഡിയ മേഖല അത്തരത്തിൽ പെട്ട ഒരു നല്ല ഭാവി നൽകുന്ന മേഖലയാണ്. അതിനെക്കുറിച്ച് പഠനങ്ങൾ നടന്നു കഴിഞ്ഞു.

പഠനങ്ങളുടെ അടിസ്ഥാനത്തിൽ മീഡിയ സെക്റ്റർ സ്വദേശിവത്ക്കരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അത് നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള പഠനങ്ങൾ നടക്കുകയാണെന്നും അധികൃതർ സൂചിപ്പിച്ചു.

തൊഴിൽ വിപണിയിൽ സ്വദേശി യുവതീ യുവാക്കളുടെ സാന്നിദ്ധ്യം ഉണ്ടാകുന്നതിനു വേണ്ടി സ്വകാര്യ മേഖലയുമായി സഹകരിച്ച് കൊണ്ടാണു മന്ത്രാലയം സൗദി വത്ക്കരണ തീരുമാനങ്ങൾ എടുക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.