ഇ - സ്കൂട്ടർ ഉപയോഗം 16 വയസിന് മുകളിലുള്ളവർക്ക് മാത്രം , ദുബൈയിൽ നിയമം ഉടൻ
കേരളത്തിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് സഹായം
യുഎഇയില്‍ അടുത്ത് പത്ത് വര്‍ഷത്തിനുള്ളിലെ ഉയര്‍ന്ന ഡിമാന്റുള്ള ജോലികള്‍ ഇവയൊക്കെ.
യുഎഇ:സാങ്കേതിക വിദ്യകളുടെ വരവോടെ തൊഴില്‍ മേഖല വന്‍ തോതില്‍ വളര്‍ച്ച പ്രാപിച്ചു. പൊതു-സ്വകാര്യ മേഖലകള്‍ പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതിനാല്‍ യുഎഇയുടെ തൊഴില്‍ വിപണി നിരന്തരം വികസിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ അവസരങ്ങള്‍ ലഭിക്കുന്നതിനായി തൊഴിലന്വേഷകര്‍ക്ക് വൈദഗ്ദ്ധ്യം ആവശ്യമാണ്. ഉദ്യോഗാര്‍ത്ഥികളുടെ പരിശ്രമങ്ങള്‍ക്ക് പിന്തുണയായി യുഎഇയുടെ മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം അടുത്ത 10 വര്‍ഷത്തിനുള്ളിലെ ഉയര്‍ന്ന ഡിമാന്‍ഡുള്ള ജോലികള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ശാസ്ത്രജ്ഞര്‍
ഡാറ്റ അനലിറ്റിക്സ്
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്പെഷ്യലിസ്റ്റുകള്‍
മെഷീന് ലേണിംഗ് സ്പെഷ്യലിസ്റ്റുകള്‍
ബിഗ് ഡാറ്റ സ്പെഷ്യലിസ്റ്റുകള്‍
ഇ-കൊമേഴ്സ്, സ്ട്രാറ്റജി സ്പെഷ്യലിസ്റ്റുകള്‍
വിദേശത്ത് നിന്ന് എത്തുന്നവർക്ക് കേരളത്തിൽ 7 ദിവസം ഹോം ക്വാറൻ്റൈൻ; നിർദേശങ്ങളുമായി മന്ത്രി
ഹൈ റിസ്ക്ക് രാജ്യങ്ങളുടെ പട്ടിക ഇന്ത്യ പുതുക്കി;7 ദിവസ ക്വാറൻ്റീൻ അടക്കമുള്ള വിദേശത്ത് നിന്നെത്തുന്നവർക്കുള്ള കേന്ദ്രത്തിൻ്റെ പുതിയ മാർഗ നിർദ്ദേശങ്ങൾ അറിയാം
വെള്ളിയാഴ്ചകളില്‍ വര്‍ക്ക് ഫ്രം ഹോം, ഫ്ലെക്സിബിള്‍ ജോലി സമയം പ്രഖ്യാപിച്ച് യുഎഇ
യുഎഇ: വെള്ളിയാഴ്ചകളില്‍ വര്‍ക്ക് ഫ്രം ഹോം, ഫ്ലെക്സിബിള്‍ ജോലി സമയം പ്രഖ്യാപിച്ച് യുഎഇ. ജോലിസ്ഥലങ്ങളില്‍ നിന്ന് ദൂരെ താമസിക്കുന്നതും പ്രത്യേക സാഹചര്യവും ഉള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വെള്ളിയാഴ്ചകളില്‍ വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നതിന് മുന്‍ഗണന നല്‍കുമെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു. യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാരും ചില സ്വകാര്യ മേഖല ജീവനക്കാരും പകുതി ദിവസം ജോലി ചെയ്യുന്ന ആദ്യത്തെ വെള്ളിയാഴ്ചയാണ് ഇന്ന്.
അതിനാല്‍ വെള്ളിയാഴ്ചകളില്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഫ്ലെക്സിബിള്‍ ജോലി സമയവും വര്‍ക്ക് ഫ്രം ഹോമും തിരഞ്ഞെടുക്കാം. വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ജീവനക്കാര്‍ മാനേജരുടെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ട്. എന്നാല്‍ 70 ശതമാനം ജീവനക്കാരെങ്കിലും പൊതുജനങ്ങളെ സേവിക്കുന്നതിനും നടപടികള്‍ സുഗമമാക്കുന്നതിനും ഓഫീസില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.