കരിപ്പൂരിൽ നിന്ന് സൗദിയിലേക്ക് എയർ ബബിൾ കരാർ പ്രകാരം ഫ്ലൈനാസും;ഷെഡ്യൂളും ടിക്കറ്റ് നിരക്കും അറിയാം

സൗദി: ഫ്ലൈ നാസിന്റെ ജനുവരി 11 നു  ആരംഭിക്കുമെന്നറിയിച്ചിരുന്ന കരിപ്പൂർ സൗദി സർവീസ് ഫെബ്രുവരി 8 മുതൽ ആരംഭിക്കും.

ചൊവ്വ വെള്ളി ഞായർ ദിവസങ്ങളിൽ റിയാദ്-കരിപ്പൂർ സെക്ടറിൽ നടത്തുന്ന സർവീസുകളെക്കുറിച്ചാണു ഫ്ലൈനാസ് പ്രഖ്യാപനം നടത്തിയിട്ടുള്ളത്.

മാർച്ച് 25 വരെയ്യുള്ള ഷെഡ്യൂളുകൾ നിലവിൽ എയർലൈൻ പ്രസിദ്ധീരികരിച്ചിട്ടുണ്ട്.

അതേ സമയം കരിപ്പൂരിൽ നിന്ന് റിയാദിലേക്കുള്ള യാത്രക്കുള്ള ടിക്കറ്റ് നിരക്കിൽ ഫ്ലൈനാസും വലിയ ഇളവ് നൽകാൻ തയ്യാറായിട്ടില്ല.

റിയാദിൽ നിന്ന് കരിപ്പൂരിലേക്ക് 669 റിയാൽ മാത്രം നൽകിയാൽ മതിയെങ്കിൽ കരിപ്പൂരിൽ നിന്ന് റിയാദിലേക്ക്  1474 റിയാലാണു നിരക്ക് നൽകേണ്ടി വരിക.

എങ്കിലും ക്വാറന്റീൻ ആവശ്യമില്ലാത്തവർക്ക് 30,000 രൂപക്ക് താഴെയുള്ള നിരക്കിൽ സൗദിയിലെത്താൻ ഫ്ലൈനാസ് വഴി സഹായിക്കും. മറ്റു എയർലൈനുകളുമായി തുലനം ചെയ്യുംബോൾ ഫ്ലൈനാസസിന്റെ സൗദിയിലേക്കുള്ള നിരക്ക് കുറവാണെന്ന് തന്നെ പറയാം.

ജിദ്ദ, ദമാം സെക്ടറുകളിലേക്കുള്ള സർവീസുകൾ സംബന്ധിച്ച് നിലവിൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

30 കിലൊ, 40 കിലൊ ബാഗേജുകൾ നിരക്ക് വ്യത്യാസം ഈടാക്കി അനുവദിക്കും.

മൃതദേഹം അഴുകിയാലും ഇനി മരണ സമയം കൃത്യമായി കണ്ടുപിടിക്കാം; പുതിയ സംവിധാനവുമായി ദുബായ്


ദുബായ് : ദുബായില്‍ മൃതദേഹം അഴുകിയാലും ഇനി മരണ സമയം കൃത്യമായി കണ്ടുപിടിക്കാം. അഴുകിയ മൃതദേഹം വിശദമായി പരിശോധിച്ച് മരണ സമയം കൃത്യമായി കണ്ടുപിടിക്കാന്‍ ദുബായ് പൊലീസിന് വിജയകരമായി സാധിച്ചതായി അധികൃതര്‍ അറിയിച്ചു. മൃതദേഹം അഴുകാന്‍ സഹായിക്കുന്ന പുഴുക്കളെയും പ്രാണികളെയും കുറിച്ച് പഠിക്കുന്നതിലൂടെയാണ് മരണ സമയവും കാരണവുമെല്ലാം കണ്ടെത്താന്‍ സാധിക്കുന്നത്.

എന്‍എസ്എഫ് ഇന്റര്‍നാഷനലുമായി സഹകരിച്ച് സ്വരൂപീപിച്ച ഡേറ്റാബേസ് ഉപയോഗിച്ചാണ് ഇതു ചെയ്യുന്നത്. മുന്‍പ് അഴുകിയ മൃതദേഹം കണ്ടാല്‍ കാലപ്പഴക്കം ഏകദേശം കണക്കാക്കാനേ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍ ഉപേക്ഷിച്ച കെട്ടിടങ്ങള്‍ക്കുള്ളില്‍ കണ്ട അഴുകിയ മൃതദേഹത്തില്‍ നിന്ന് മരണം നടന്നത് അറുപത്തിമൂന്നര മണിക്കൂര്‍ മുന്‍പാണെന്ന് കൃത്യമായി കണ്ടെത്താന്‍ സാധിച്ചു. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഇക്കാര്യം കണ്ടെത്താന്‍ സഹായിച്ചത് മൃതദേഹത്തിലെ പുഴുക്കളെക്കുറിച്ച് പഠിച്ചതു മൂലമാണ്.
ദുബായ് പൊലീസിലെ ഫൊറന്‍സിക് എന്റമോളജിസ്റ്റിന്റെ സഹായത്തോടെയാണ് ഇതു സാധ്യമായതെന്നും അമേരിക്കയിലും യൂറോപ്പിലും ഈ സാങ്കേതിക വിദ്യ ദശാബ്ദങ്ങളായി ഉപയോഗിക്കുന്നതായും അധികൃതര്‍ ചൂണ്ടിക്കാട്ടി. മൃതദേഹത്തില്‍ കാണുന്ന പുഴുക്കളുടെയും പ്രാണികളുടെയും കാലചക്രവും വ്യത്യസ്ത പരിസ്ഥിതികളില്‍ അവയ്ക്കു വരുന്ന വ്യത്യാസവും മനസ്സിലാക്കിയാണ് ഡേറ്റാ തയാറാക്കിയിരിക്കുന്നത്.

യുഎഇയില്‍ വീണ്ടും ഹൂതി വിമതരുടെ ആക്രമണം

അബുദാബി: യുഎഇയില്‍ (United Arab Emirates) വീണ്ടും ഹൂതി വിമതരുടെ ആക്രമണം. ഇന്ന് പുലര്‍ച്ചെ 4.30 ഓടെ രണ്ട് ബാലിസ്റ്റിക്ക് മിസൈലുകള്‍ യുഎയിലേക്ക് ഹൂതികള്‍ വിക്ഷേപിച്ചു. എന്നാല്‍ ഇവ പരാജയപ്പെടുത്തിയെന്ന് യുഎഇ അറിയിച്ചു. അബുദാബി ലക്ഷ്യമാക്കി തൊ0ടുത്ത മിസൈലുകളാണ് തകര്‍ത്തത്. മിസൈലുകളുടെ അവശിഷ്ടങ്ങൾ ആളില്ലാത്ത പ്രദേശങ്ങളില്‍ പതിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. ആക്രമണത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. ഏത് ഭീഷണികളെയും നേരിടാൻ യു എ ഇ പൂർണ്ണ സന്നദ്ധമാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു .യുഎഇയുടെ ഔദ്യോഗിക അധികാരികളിൽ നിന്നുള്ള വാർത്തകൾ പിന്തുടരാനും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

കഴിഞ്ഞയാഴ്ച്ച യുഎഇയുടെ ഏറ്റവും വലിയ എണ്ണ കമ്പനിയായ അഡ്‌നോക്കിന്‍റെ മുസഫയിലെ സംഭരണ കേന്ദ്രത്തിന് സമീപവും അബുദാബി വിമാനത്താവളത്തിന്‍റെ പുതിയ നിര്‍മ്മാണ മേഖലയിലും ഹൂതികള്‍ നടത്തിയ സ്ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ചിരുന്നു. പിന്നാലെ യുഎഇയിലെ പൊട്ടിത്തെറി തങ്ങളുടെ സൈനിക നടപടിയായിരുന്നു എന്ന് യമനിലെ ഹൂതി വിമതർ അവകാശപ്പെട്ടിരുന്നു. ഇതിനെതിരെ യുഎൻ അടക്കമുള്ളവർ പ്രതിഷേധിച്ചതിനിടെയാണ് വീണ്ടും ആക്രമണം.

50 ദിർഹംസിന്റെ കോവിഡ് ടെസ്റ്റ്‌ എവിടെയൊക്കെ

ദുബൈ : ബൂസ്റ്റർ വാക്സിനെടുക്കാത്തവർക്ക് പല സ്ഥലങ്ങളിലും സന്ദർശിക്കുന്നതിന് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ് . മറ്റ് എമിറേറ്റു കളിൽനിന്ന് അബൂദബിയിലേക്ക് പ്രവേശിക്കാനും കോവിഡ് ഫലമോ ഗ്രീൻ സിഗ്നലോ ആവശ്യമാണ് . ഇതോടെ , കുറഞ്ഞ നിരക്കിൽ കോവിഡ് പരിശോന എവിടെ നടത്താം എന്ന ചിന്തയിലാണ് പ്രവാസികൾ അടക്കമുള്ളവർ . 50 ദിർഹം മുതൽ 150 ദിർഹം വരെയാണ് സാധാരണ നിരക്ക് . എമിറേറ്റ്സ് ഹെൽത്ത് സർവിസ് ( ഇ.എച്ച്.എസ് ) വഴിയും അബൂദബി ആരോഗ്യവിഭാഗമായ സഹ വഴിയും യു.എ.ഇയിലുടനീളം 50 ദിർഹമിന് കോവിഡ് പരിശോധന നടത്തുന്നുണ്ട് . കുറഞ്ഞ നിരക്കിൽ കോവിഡ് പരിശോധനഫലം ലഭിക്കുന്ന സെന്ററുക ളുടെ സേവനം എവിടെയെല്ലാം ലഭിക്കുമെന്ന് നോക്കാം .
ദുബൈ : അൽ ഇത്തിഹാദ് ടെന്റ് അൽ ലു സിലി ഹെൽത്ത് സെന്റർ സേഹ സിറ്റി വാക്
അബൂദബി : മെഡി ക്ലിനിക് , എയർപോർട്ട് റോഡ്
മെഡിക്ലിനിക് അൽ നൂർ ഹോ സ്പിറ്റൽ
മെഡിയോർ ഹോസ്പിറ്റൽ
എൻ.എം.സി ബരീൻ ഇന്റർനാ ഷനൽ ഹോസ്പിറ്റൽ
ഷാർജ : സെഹ കോവിഡ് സ്ക്രീനിങ് സെന്റർ , അൽ ബൈത് മെത്വഹിദ് ഒയാസിസ് മാൾ
മെവൈല കൗൺസിൽ
മുഗൈദിർ കൗൺസിൽ
ഹയവ സബർബ് കൗൺസിൽ
ദിബ്ബ അൽ ഹിസ് സിറ്റി കൗൺസിൽ
അറബിക് കൾചറൽ ക്ലബ്
കൾചറൽ ക്ലബ് ദിബ്ബ പബ്ലിക് ഹെൽത്ത് സെന്റർ , കൽബ
റാമെസ് മാൾ
ഡ്രൈവ്സ് ടെസ്റ്റ് സെന്റർ , ഷാർജ പൊലീസ് ഹെഡ് ക്വാർട്ടേഴ്സ്
സുഹൈല സബർബ് കൗൺസിൽ സുബൈഹിയ സബർബ് കൗൺസിൽ
അജ്മാൻ : ശൈഖ് ഖലീഫ ഹാൾ , അൽ ബൈത്ത് മെത്വഹിദ്
കമ്യൂണിറ്റി ഡെവലപ്മെന്റ് മന്ത്രാലയം , അൽ ജെർഫ്
ഉമ്മുൽ ഖുവൈൻ : അൽബൈത്ത് മെത്വഹിദ്
റാസൽഖൈമ : ശൈഖ നൂറ ബിൻ സുൽത്താൻ സെന്റർ
റാസൽ ഖൈമ സ്പോർട്സ് ഹാൾ
അൽബൈത്ത് മെത്വഹിദ് ഹാൾ , റാസൽഖൈമ
പബ്ലിക് ഹെൽത്ത് സെന്റർ , അൽ ഖൊസായദത്ത്
ഫുജൈറ : അൽബൈത്ത് മെത്വഹിദ് ദിബ്ബ എക്സിബിഷൻ സെന്റർ

ദുബായ്-അല്‍ ഖുദ്ര ഗതാഗതം സുഗമമാക്കാനായി പുതിയ റോഡ്

ദുബായ് : ദുബായിലെ അല്‍ ഖുദ്ര തടാകങ്ങളുടെ പ്രവേശന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡിന്റെ പണി 60 ശതമാനം പൂര്‍ത്തിയായി. ദുബായ്-അല്‍ ഖുദ്ര തടാകങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിനായാണ് പുതിയ റോഡ് പദ്ധതി ആരംഭിച്ചത്. സെയ്ഹ് അല്‍ ദഹല്‍ റോഡ് മെച്ചപ്പെടുത്തല്‍ പദ്ധതി പ്രകാരം പഴയ ഒറ്റവരി റോഡിന് പകരം 11 കിലോമീറ്റര്‍ നീളമുള്ള ഇരട്ട വണ്ടിപ്പാത സ്ഥാപിക്കും. സൈഹ് അല്‍ സലാം റോഡിനെ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോളാര്‍ പാര്‍ക്കുമായി ബന്ധിപ്പിക്കുന്ന പദ്ധതിയില്‍ ഓരോ ദിശയിലും രണ്ട് പാതകളും മൂന്ന് റൗണ്ട് എബൗട്ടുകളും ഉള്‍പ്പെടുന്നു. സൈഹ് അല്‍ സലാമിലെ ട്രാക്കില്‍ 115 കിലോമീറ്റര്‍ നീളത്തില്‍ ബൈക്കുകളും അനുബന്ധ ഉപകരണങ്ങളും വാടകയ്ക്കെടുക്കുന്നതിനുള്ള കടകള്‍, പൂര്‍ണമായും സജ്ജീകരിച്ച മെഡിക്കല്‍ ക്ലിനിക്ക്, 10 വിശ്രമകേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി സൗകര്യങ്ങള്‍ ഒരുങ്ങുന്നുണ്ട്. 

ലോകത്ത് സാമ്പത്തിക അവസരം നല്‍കുന്ന നഗരങ്ങളില്‍ ദുബായ്ക്ക് ഒന്നാംസ്ഥാനം


ദുബായ്: ലോകത്ത് സാമ്പത്തിക അവസരം നല്‍കുന്ന നഗരങ്ങളില്‍ ദുബായ്ക്ക് ഒന്നാംസ്ഥാനം. ലോകത്തെ വന്‍കിട പട്ടണങ്ങളില്‍ നിന്നാണ് ദുബായ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചത്. കൂടാതെ അധികൃതരുമായുള്ള സമ്പര്‍ക്കത്തിലും ഇടപെടലുകളിലും മൂന്നാം സ്ഥാനവും ദുബായ്ക്കുണ്ട്.
ബോസ്റ്റണ്‍ കണ്‍സല്‍ട്ടിങ് ഗ്രൂപ്പ് നടത്തിയ സിറ്റീസ് ഓഫ് ചോയ്‌സ് ഗ്ലോബല്‍ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. 2019-20 വര്‍ഷം നടത്തിയ സര്‍വേയിലാണ് ലോകത്തെ പതിനാറ് വന്‍കിട പട്ടണങ്ങള്‍ക്കിടയില്‍ ദുബായ് തുടര്‍ച്ചയായി ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ ഇടം നേടിയത്.
സാമ്പത്തിക അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ജീവിത നിലവാരം തുടങ്ങിയവയിലും 72 പോയിന്റുകള്‍ നേടിയാണ് ദുബായ് രണ്ടാം സ്ഥാനത്ത് വന്നത്. ന്യൂയോര്‍ക്കിനാണ് ഒന്നാം സ്ഥാനം. അധികൃതരുമായുള്ള ആശയവിനിമയം, തൃപ്തികരമായ ഇടപെടലുകള്‍ എന്നിവയില്‍ 73 പോയിന്റു നേടി മൂന്നാം സ്ഥാനവും ദുബായ് സ്വന്തമാക്കി. സിംഗപ്പൂര്‍, ടൊറന്റോ എന്നിവയ്ക്കാണ് ഒന്നും രണ്ടും സ്ഥാനങ്ങള്‍. ജീവിത നിലവാരം, സാമ്പത്തിക അവസരം, മാറ്റത്തിന്റെ ഗതിവേഗം, അധികൃതരും ജനങ്ങളും തമ്മിലുള്ള ബന്ധം തുടങ്ങി വിവിധ വിഷയങ്ങളിലാണ് സര്‍വേ നടന്നത്. ഇവയിലെല്ലാം കൂടി 55 പോയിന്റുകളാണ് ദുബായ് നേടിയത്.
ലോകത്തെ 70 പട്ടണങ്ങള്‍ക്കിടയിലാണ് സര്‍വേ നടന്നത്. താമസക്കാരുടെ സംതൃപ്തിയിലും അവരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരുന്നതിലുമാണ് നഗരത്തിന്റെ വിജയമെന്ന് ബിസിജി എംഡി ക്രിസ്റ്റഫര്‍ ഡാനിയേല്‍ ചൂണ്ടിക്കാട്ടി. 

ദുബായിൽ താമസ സ്ഥലം ഷെയർ ചെയ്യുന്നവർക്കുള്ള നിയമം

ദുബായിൽ താമസ സ്ഥലം ഷെയർ ചെയ്യുമ്പോൾ സാമ്പത്തികമായി കുറച്ച് ലാഭമുണ്ടെങ്കിലും നിയമങ്ങൾ പാലിച്ചില്ലെങ്കിൽ കുറ്റകരമാണ്. ദുബായിൽ താമസം സ്ഥലം ഷെയർ ചെയ്ത് താമസിക്കുന്നതിന് വ്യക്തമായ നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ട്, നിയമപരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ അവ അറിയുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

WHAT DOES THE DUBAI RENTAL LAW ON SHARED ACCOMMODATION SAY?

ദുബായിലെ സബ്-ലീസിംഗ് അല്ലെങ്കിൽ ഷെയറിം​ഗ് താമസം നിയന്ത്രിക്കുന്നത് 2007 ലെ നിയമം നമ്പർ 26 ലെ ആർട്ടിക്കിൾ 24 ആണ്, അത് RERA വാടക നിയമങ്ങൾക്കൊപ്പം ദുബായിലെ വിശാലമായ റിയൽ എസ്റ്റേറ്റ് നിയമത്തിന്റെ ഭാഗമാണ്. ഭൂവുടമ അംഗീകരിക്കുന്നില്ലെങ്കിൽ ദുബായിൽ താമസസ്ഥലം പങ്കിടുന്നത് അനുവദനീയമല്ല. 2007 ലെ നിയമം നമ്പർ 26 ലെ ആർട്ടിക്കിൾ 24 അനുസരിച്ച്, വാടകക്കാരന് അവരുടെ ദുബായ് വാടക കരാറിൽ പ്രത്യേകമായി പരാമർശിച്ചിട്ടില്ലെങ്കിൽ, ഭൂവുടമയുടെ അനുമതിയില്ലാതെ വസ്തുവിന് സബ്ലെയ്സ് ചെയ്യാൻ കഴിയില്ല.

ഭൂവുടമയിൽ നിന്ന് അനുമതി വാങ്ങാതെ ഏതെങ്കിലും വാടകക്കാരൻ സ്വത്ത് സബ്‌ലെറ്റ് ചെയ്യുകയാണെങ്കിൽ, അവരുടെ വാടക കാലയളവ് അവസാനിക്കുന്നത് പരിഗണിക്കാതെ തന്നെ, ഉപ-കുടിയാൻമാർക്കൊപ്പം വാടകക്കാരനെയും സ്ഥലം ഒഴിഞ്ഞ് തരാൻ ആവശ്യപ്പെടാം. 2008-ലെ നിയമം നമ്പർ 33-ന്റെ ആർട്ടിക്കിൾ 25 മുകളിൽ പറഞ്ഞ പ്രസ്താവന സ്ഥിരീകരിക്കുന്നു. “ഭൂവുടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ, വാടകക്കാരൻ വസ്തുവോ അതിന്റെ ഭാഗമോ സബ്‌ലീസിന് നൽകിയാൽ, വാടക കാലയളവ് അവസാനിക്കുന്നതിന് മുമ്പ് ഒരു വാടകക്കാരനെ കുടിയൊഴിപ്പിക്കാൻ ഭൂവുടമക്ക് ആവശ്യപ്പെടാം.

THE LAW ON COHABITATION IN DUBAI

“അവിവാഹിതരായ ദമ്പതികൾക്ക് ദുബായിൽ നിയമപരമായി താമസ സ്ഥലം ഷെയർ ചെയ്യാമോ?

യുഎഇയിൽ അടുത്തിടെയുള്ള ഇളവുകളും പുതിയ വ്യക്തിപരവും കുടുംബപരവുമായ നിയമങ്ങൾ ഏർപ്പെടുത്തിയതിനാൽ, നിങ്ങൾ ഇനി വിവാഹിതരാകുകയോ ദുബായിൽ നിയമപരമായി പങ്കിടുന്ന താമസവുമായി ബന്ധപ്പെടുകയോ ചെയ്യേണ്ടതില്ല. കുടുംബത്തിനായി ദുബായിൽ താമസം പങ്കിടുന്നത് അനുവദനീയമാണ്. ദുബായിൽ വാടകയ്ക്ക് നൽകുന്ന ഹോട്ടൽ മുറികൾ, വീടുകൾ, അപ്പാർട്ട്‌മെന്റുകൾ തുടങ്ങി എല്ലാത്തരം താമസങ്ങൾക്കും പുതിയ നിയമം ബാധകമാണ്.

SHARED ACCOMMODATION RULES FOR BACHELORS IN DUBAI

ബാച്ചിലർക്കും അവിവാഹിതരായ സ്ത്രീകൾക്കും ദുബായിൽ താമസസൗകര്യം കണ്ടെത്തുന്നത് വെല്ലുവിളിയാണ്. അതുപോലെ, ദുബായിൽ താമസസ്ഥലം ഷെയർ ചെയ്യുന്നതിന് അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അതേ ലിംഗത്തിലുള്ള ആളുകളുമായി ഒരു അപ്പാർട്ട്മെന്റ് പങ്കിടുന്നതിന് നിയന്ത്രണങ്ങളൊന്നുമില്ല. എന്നാലും, ഉടമകൾ ചിലപ്പോൾ തങ്ങളുടെ സ്ഥലമോ വീടോ ഒരു കൂട്ടം പുരുഷന്മാർക്കും/അല്ലെങ്കിൽ സ്ത്രീകൾക്കും, പ്രത്യേകിച്ച് കുടുംബസൗഹൃദ പാർപ്പിട പ്രദേശങ്ങ‌ൾ നൽകില്ല.

ഉടമയിൽ നിന്ന് അനുമതി ലഭിച്ചതിന് ശേഷം, വാടകക്കാർ ദുബായ് മുനിസിപ്പാലിറ്റി നിശ്ചയിച്ചിട്ടുള്ള ആവശ്യകതകൾ നിറവേറ്റേണ്ടതുണ്ട്. അവിവാഹിതരായ സ്ത്രീകൾക്കും ബാച്ചിലേഴ്സിനും ഷെയർ ചെയ്ത് ജീവിക്കാനുള്ള താമസസൗകര്യം അനുവദിക്കുന്ന പ്രദേശങ്ങൾ ദുബായിൽ ഉണ്ട്. എന്നിരുന്നാലും, ദുബായിൽ താമസിക്കുന്ന അവിവാഹിതരായ സ്ത്രീകളും ബാച്ചിലേഴ്‌സും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിലോ ഉച്ചത്തിലുള്ള സംഗീതം കേൾക്കുകയോ, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങളിലോ ഏർപ്പെടുന്നതായി കണ്ടെത്തിയാൽ അവരെ പുറത്താക്കാൻ കഴിയും.

FACILITIES TENANTS/SUB-LEASERS CAN ENJOY IN SHARED ACCOMMODATIONS

ദുബായിലെ ഏത് കെട്ടിടത്തിലും നിയമാനുസൃതമായി താമസിക്കുന്ന വാടകക്കാർക്കും സബ്-ലീസർമാർ ഉൾപ്പെടെയുള്ള താമസക്കാർക്ക് എല്ലാ സൗകര്യങ്ങളും ആസ്വദിക്കാം. നീന്തൽക്കുളങ്ങൾ, കാർ പാർക്കിംഗ് ഏരിയകൾ, ഹെൽത്ത് ക്ലബ്ബുകൾ, സ്പോർട്സ് ഹാളുകൾ, കളിസ്ഥലങ്ങൾ എന്നിവ ഉപയോഗിക്കാം.

2007-ലെ ലോ നമ്പർ 27 ലെ ആർട്ടിക്കിൾ 24ൽ “അസോസിയേഷൻ ഭരണഘടനയ്ക്ക് വിധേയമായി, യൂണിറ്റ് ഉടമകളും അധിനിവേശക്കാരും അവരുടെ അതിഥിയും പൊതുവായ പ്രദേശങ്ങൾ ഉപയോഗിക്കണം … ആ പ്രദേശങ്ങൾ ഉപയോഗിക്കുന്നതിനുള്ള മറ്റുള്ളവരുടെ അവകാശങ്ങളിൽ വിട്ടുവീഴ്ച ചെയ്യാത്തതോ മറ്റുള്ളവരെ ശല്യപ്പെടുത്തുന്നതോ അല്ല. സഹ താമസക്കാർക്ക്, എന്തെങ്കിലും ശല്യമോ പ്രശ്‌നമോ ഉണ്ടായാൽ, അവരുടെ ആശങ്കകൾ ഭൂവുടമയുമായി പങ്കുവെക്കാനും തൃപ്തികരമായ പ്രതികരണം ലഭിക്കുന്നില്ലെങ്കിൽ ദുബായ് മുനിസിപ്പാലിറ്റിയെ സമീപിക്കാനും കഴിയും.

THE POLICY OF THE EJARI REGISTRATION SYSTEM

വാടകക്കാരും ഭൂവുടമകളും വാടക കരാർ ഇജാരിയിൽ രജിസ്റ്റർ ചെയ്യണം. ദുബായിലെ ഫ്രീഹോൾഡ്, നോൺ ഫ്രീഹോൾഡ് പ്രോപ്പർട്ടികൾക്ക് വേണ്ടിയുള്ള വാടക കരാറുകൾ നിരീക്ഷിക്കുന്നതിനുള്ള നിയന്ത്രണ സംവിധാനമാണ്. ഇത് വാടകക്കാരും ഭൂവുടമകളും തമ്മിൽ സുതാര്യമായ ബന്ധം സ്ഥാപിക്കുകയും വാടക കരാറുകളെ നിയമപരമായ ചട്ടക്കൂടിന്റെ ഭാഗമാക്കുകയും ചെയ്യുന്നു.

സഹ താമസക്കാരുടെ കാര്യത്തിൽ, ഇജാരിയുടെ നയങ്ങൾ അൽപ്പം വ്യത്യസ്തമാണ്. വാടകക്കാരന് രജിസ്ട്രേഷൻ അനുവദിച്ചിട്ടുണ്ട്, എന്നാൽ വാടകക്കാരൻ ആദ്യം ഭൂവുടമയുടെ അംഗീകാരം തേടാതെ ഫ്ലാറ്റ് സബ്-ലെറ്റ് ചെയ്യാൻ തീരുമാനിക്കുകയാണെങ്കിൽ, സഹതാമസക്കാരന് സിസ്റ്റത്തിൽ നിന്ന് പിന്തുണ ലഭിക്കില്ല. വാടകക്കാർക്കും ഭൂവുടമകൾക്കും റിയൽ എസ്റ്റേറ്റ് ഏജന്റുമാർക്കും ഇജാരി ഓൺലൈനായി സൗകര്യപ്രദമായി രജിസ്റ്റർ ചെയ്യാം.

ദുബായിൽ നിയമവിരുദ്ധമായി ഒരു ഫ്ലാറ്റ് ഷെയർ ചെയ്യുന്നതിന് എത്രയാണ് പിഴ?

ദുബായ് ടൂറിസം പെർമിറ്റോ ഉടമയുടെ അംഗീകാരമോ ഇല്ലാത്ത ഒരാൾക്ക് വാടകയ്‌ക്ക് തങ്ങളുടെ അപ്പാർട്ട്‌മെന്റ് വിട്ടുകൊടുത്താൽ പിടിക്കപ്പെടുന്ന ഏതൊരു വാടകക്കാരനും 200 ദിർഹം മുതൽ 2000 ദിർഹം വരെ പിഴ അടയ്‌ക്കേണ്ടി വരും. രണ്ടാം തവണയും കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ, അവർ AED ഒരു ലക്ഷം വരെ നൽകേണ്ടിവരും.

യുഎഇയോടുള്ള സ്‌നേഹ പ്രകടനം വ്യത്യസ്തമാക്കി പ്രവാസി മലയാളി; ഈ നേട്ടം കൈവരിക്കാന്‍ എക്‌സ്‌പോ കയറിയിറങ്ങിയത് 50 തവണ

ദുബായ്: യുഎഇയോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ വ്യത്യസ്ത വഴി സ്വീകരിച്ച് പ്രവാസി മലയാളി. ദുബായ് എക്‌സ്‌പോയിലെത്തിയ മുഴുവന്‍ രാജ്യങ്ങളുടെ മുദ്രകള്‍ അവിസ്മരണീയമാക്കിയാണ് ഈ മലയാളി വ്യത്യസ്തനാകുന്നത്. പ്രവാസം മൂന്ന് പതിറ്റാണ്ട് താണ്ടിയ തിരുവനന്തപുരം വക്കം സ്വദേശി ഷാനവാസ് ആണത്. ഷാനവാസിന് ഈ രാജ്യം ജീവാമൃതം പോലെയാണ്. ഇവിടുത്തെ ഭരണാധികാരികളും ആഘോഷങ്ങളും ആഹ്ലാദങ്ങളും ഷാനവാസിന്റെ കൂടി സന്തോഷമാണ്.
അന്‍പതിലധികം തവണ എക്‌സ്‌പോ സന്ദര്‍ശിച്ചാണു തന്റെ എക്‌സ്‌പോ ദൗത്യം പൂര്‍ത്തിയാക്കിയത്. നിരന്തരമായ സന്ദര്‍ശനത്തില്‍ രണ്ട് എക്‌സ്‌പോ പാസ്പാര്‍ട്ടുകളിലും രാജ്യങ്ങളുടെയും പവിലിയനുകളുടെയും മുദ്ര നിറഞ്ഞപ്പോള്‍ ഷാനവാസ് മറ്റൊരു വഴി ആലോചിച്ചു. എല്ലാ രാജ്യക്കാരുടെയും ദേശ ചിഹ്നങ്ങളെ ഒരു തുണിയില്‍ പതിപ്പിച്ചു അതിനു സവിശേഷ രൂപം നല്‍കി. പിന്നീട് ഈ തുണി ഫ്രയിം ചെയ്ത് വലിയ ഒരു ബോര്‍ഡാക്കി മാറ്റി. എക്‌സ്‌പോയില്‍ 192 രാജ്യങ്ങളുടെ പവിലിയനുണ്ട്. കൂടാതെ മുപ്പതിലധികം രാജ്യങ്ങളുടെ സ്റ്റാളുകളും റസ്റ്ററന്റുകളും വേറെയുമുണ്ടെന്നു എക്‌സ്‌പോ നഗരി അരിച്ചുപെറുക്കിയ ഷാനവാസിനറിയാം. ഇപ്പോള്‍ കൈവശമുള്ള ബോര്‍ഡില്‍ 233 സ്റ്റാമ്പുകള്‍ പതിഞ്ഞതു അതിനു തെളിവാണ്.
നാലു മാസത്തോടടുക്കുന്ന മേള ഓരോ ദിവസവും വൈവിധ്യങ്ങള്‍ കൊണ്ട് വിപുലമാക്കുകയാണ് സംഘാടകര്‍. എക്‌സ്‌പോയുടെ പുരോഗതിയും പരിപാടികളും സാകൂതം ശ്രദ്ധിച്ചാണ് ഷാനവാസ് എങ്ങനെ വ്യത്യസ്തനാകണം എന്നു തീരുമാനിക്കുന്നത്.

യുഎഇ ഭരണാധികാരികളുടെ മാര്‍ക്കറ്റില്‍ ഇറങ്ങിയ എല്ലാ ലാപ്പല്‍ പിന്നുകളും ഫലകങ്ങളും ഷാനവാസിന്റെ ശേഖരത്തിലുണ്ട്. ഇതുവരെ ലഭിക്കാത്ത മുദ്രകള്‍ എക്‌സ്‌പോയിലെത്തിയ രാജ്യങ്ങളുടെ പ്രതിനിധികളില്‍ നിന്നാണ് സ്വരൂപിച്ചത്. ഇപ്പോള്‍ ഇവയുടെ എണ്ണം 500 കടന്നിരിക്കുന്നു. വിവിധ രാജ്യങ്ങളുടെ സ്റ്റാംപ് സമാഹരണവും വിനോദമാണ്. ഷാനവാസിന്റെ താമസയിടം ഒരു വേള സന്ദര്‍ശിക്കുന്നവര്‍ക്ക് ലോക രാജ്യങ്ങളെയും നേതാക്കളെയും കുറിച്ച് ഏകദേശ ധാരണ ലഭിക്കും. അപൂര്‍വവും അമൂല്യവുമായ എക്‌സ്‌പോ ഒരിക്കലും മറക്കാനാകാത്ത അനുഭവമാക്കിയതിന്റെ നിര്‍വൃതിയിലാണ് ചരിത്രത്തെയും വ്യത്യസ്ത സംസ്‌കാരത്തെയും ഗാഢമായി പ്രണയിക്കുന്ന ഈ പ്രവാസി. 33 വര്‍ഷമായി യുഎഇയിലുള്ള ഷാനവാസിനു മൂന്ന് മക്കളുണ്ട്. ആദം, ആലിയ, ആരിഫ്. റുഖിയയാണ് ഭാര്യ. ആദം ദുബായില്‍ ജോലി ചെയ്യുന്നു. മറ്റു രണ്ടു പേരും നാട്ടില്‍ വിദ്യാര്‍ഥികളാണ്.
ദുബായ് മലേഷ്യന്‍ കോണ്‍സിലേറ്റില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹം 2015ല്‍ മിലാനില്‍ വച്ച് എക്‌സ്‌പോ നടന്നപ്പോള്‍ തന്നെ ദുബായ് എക്‌സ്‌പോ വ്യക്തിപരമായി വ്യത്യസ്തമാക്കാന്‍ മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്ന് പറയുന്നു. ‘ഗ്ലോബല്‍ ഗോള്‍സ് വാരാചരണ’ത്തിന്റെ ഭാഗമായി നടക്കുന്ന രാജ്യാന്തര പരിപാടിയില്‍ 19 മുദ്രകള്‍ കൂടി ലഭിക്കാനുള്ള സാധ്യതയുള്ളതിനാല്‍ അതു സന്ദര്‍ശിച്ച് സമാഹരിക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍ ഷാനവാസ്.