കോവിഡിന്റെ മൂന്നാം തരംഗം ആഴ്ചകളോളം തുടരാൻ സാധ്യതയുണ്ടെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ

ദോഹ: കോവിഡ്-19 ന്റെ മൂന്നാം തരംഗം ഖത്തറിൽ ആഴ്ചകളോളം തുടരുമെന്ന് ഡോ. അബ്ദുല്ലത്തീഫ് അൽ ഖാൽ. ഖത്തർ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (എച്ച്എംസി) പകർച്ചവ്യാധി വിഭാഗം മേധാവി കൂടിയായ ഡോ. ഖാൽ ഇക്കാര്യം വ്യക്തമാക്കിയത്. വലിയ തോതിലുള്ള കോവിഡ് കേസുകൾ രേഖപ്പെടുത്തിയതിന് ശേഷം വരും ആഴ്ചകളിൽ മൂന്നാമത്തെ തരംഗം ഏറ്റവും ഉയർന്ന നിലയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.   

ഡെൽറ്റ വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഒമിക്‌റോൺ വേരിയന്റ് വളരെ അപകടകാരിയാണെന്നും , ഏകദേശം ആറിരട്ടി വ്യാപനശേഷി കൂടുതലാണെന്നും , ഡോ. അൽ ഖാൽ പറഞ്ഞു. പകർച്ചവ്യാധിയിൽ നിന്ന് തങ്ങളെയും മറ്റുള്ളവരെയും സംരക്ഷിക്കാൻ എത്രയും വേഗം ബൂസ്റ്റർ ഷോട്ടുകൾ എടുക്കാൻ അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. കൊറോണ വൈറസിനെ നേരിടാന്‍ ഖത്തറില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നിരവധി ജീവന്‍ രക്ഷിച്ചതായി ഖത്തര്‍ ടിവിയോട് സംസാരിച്ച ഡോ. അല്‍ ഖല്‍ വിശദീകരിച്ചു. കൂടാതെ, 300,000-ത്തിലധികം ആളുകള്‍ക്ക് ഒരു ബൂസ്റ്റര്‍ ഷോട്ട് നല്‍കിയതായും അദ്ദേഹം അറിയിച്ചു.

ഇനിയും ഇഖാമയും റി എൻട്രിയും പുതുക്കി ലഭിക്കാതെ നിരവധി സൗദി പ്രവാസികൾ

സൗദി:അവധിയിൽ പോയി ഇഖാമയും റി എൻട്രിയും അവസാനിച്ച, യാത്രാ വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കുള്ള, സൗജന്യ ഇഖാമ റി എൻട്രി കലാവാധികൾ പുതുക്കി നൽകൽ ഇനിയും ബഹു ഭൂരിപക്ഷം പ്രവാസികൾക്കും ലഭ്യമായിട്ടില്ല.

ഈ മാസം 31 വരെ ഇഖാമയും റി എൻട്രിയും സൗജന്യമായി പുതുക്കി നൽകുമെന്നായിരുന്നു ജവാസാത്ത് അറിയിച്ചിരുന്നത്.

ഇതിൽ പ്രതീക്ഷയർപ്പിച്ച് നിരവധി പ്രവാസികളാണു നിലവിൽ നാട്ടിൽ കഴിയുന്നത്. വിരലിലെണ്ണാവുന്ന എണ്ണം പ്രവാസികളുടെ രേഖകൾ മാത്രമേ പുതുക്കി നൽകിയിട്ടുള്ളൂ എന്നാണു അറേബ്യൻ മലയാളിയുടെ അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

കഫീൽ സഹകരിക്കാത്തവരും സ്പോൺസർമാർ റെഡിൽ ഉള്ളവരും എല്ലാം സൗജന്യ പുതുക്കൽ വഴി കാലാവധി നീട്ടിക്കിട്ടിയില്ലെങ്കിൽ സൗദി യാത്ര തന്നെ മുടങ്ങുമെന്ന അവസ്ഥയിലാണുള്ളത്.

അതേ സമയം ഇത് സംബന്ധിച്ച് സൗദി ജവാസാത്തിനോട് ചോദിക്കുന്ന സമയം സൗജന്യമായി ജനുവരി 31 വരെ പുതുക്കും എന്ന് തന്നെയാണു മറുപടി ലഭിക്കുന്നത്.

എങ്കിലും കഫീലുമായി ബന്ധപ്പെട്ട് സ്വന്തം നിലയിൽ പുതുക്കാൻ സാധിക്കുന്നവർ അതിനു ശ്രമിക്കുകയും മടങ്ങാൻ ശ്രമിക്കുകയും ചെയ്യുന്നതാകും ഇപ്പോഴത്തെ സാഹചര്യത്തിൽ നല്ലത്.

Negative Covid-19 PCR with a validity of 48 hours required to enter Dubai

Effective January 2, 2022, all passengers travelling from the UK to Dubai must hold a negative Covid-19 PCR test certificate taken no more than 48 hours before departure. In the latest update on its website, Emirates airline said that the certificate must be for a Reverse Transcription Polymerase Chain Reaction (RT PCR) test.

It said the RT PCR test result certificate must state where the test sample was taken. NHS Covid-19 test certificates are not accepted for travel from the United Kingdom.

In addition, passengers arriving or transiting through Dubai from Bangladesh, India, Pakistan, Sri Lanka, South Africa, Sudan and Zambia must carry a valid negative Covid-19 PCR test certificate with a QR code conducted within 48 hours. The QR code must be presented at check-in and to the Dubai Health Authority representatives upon arrival in Dubai airports.

Passengers from these seven countries must also take a rapid Covid-19 PCR test report with a QR code within six hours of departure at the airport.

Effective January 1, 2022, all passengers travelling on Emirates from Lebanon to Dubai must carry a negative PCR test with a QR code from an approved facility within 48 hours of departure.

But travel restrictions are in place for passengers from Angola, Botswana, Democratic Republic of Congo, Eswatini, Ethiopia, Ghana, Guinea, Kenya, Lesotho, Mozambique, Namibia, Nigeria, Republic of Congo, Rwanda, South Africa, Tanzania, Uganda and Zimbabwe.

Only employees of official missions between UAE and the mentioned countries; UAE nationals, first-degree relative(s) and their domestic/house workers/helpers; and UAE golden visa holders can fly to Dubai but must carry a negative Covid-19 PCR test with a validity of fewer than 48 hours.

While passengers coming from more than 50 countries must take another Covid-19 test upon arrival at Dubai airports. This includes passengers travelling from Afghanistan, Angola, Argentina, Azerbaijan, Bangladesh, Bosnia and Herzegovina, Brazil, Cambodia, Chile, Democratic Republic of Congo, Djibouti, Egypt, Eritrea, Ethiopia, Georgia, Ghana, Guinea, India, Iran, Iraq and Ivory Coast.

The other countries are Jordan, Kenya, Kyrgyzstan, Lebanon, Liberia, Morocco, Myanmar, Namibia, Nepal, Nigeria, Pakistan, Philippines, Romania, Rwanda, Russia, Senegal, Sierra Leone, Slovakia, Somaliland, Somalia, South Africa, South Sudan, Sri Lanka, Sudan, Syria, Tajikistan, Tanzania, Tunisia, Turkey, Turkmenistan, Uganda, Ukraine, Uzbekistan, Vietnam, Zambia and Zimbabwe.

To prepare your visa applications in Dubai, call:

Qusais (Al Nahda-2) Near Zulekha Hospital: 04-239 1302, 055 273 2295, 055-345 7829

Qusais, Near DAFZA Metro Station:  Exit#2, Shop No. 7, Al Manzil Building, 
Tel. +971 52 1416869

Bur Dubai: 04-252 22 22, 055-9105757

Hor Al Anz: (Deira): 04-265 8373, 050-715 0562

For Collection & Delivery Service; call 04-239 1302, 055 273 2295, 055-345 7829

For Family visa service of all other emirates, call: 04-252 22 22, 055-9105757

ഒമാന് പുറത്തു നിന്ന് വാക്‌സിന്‍ എടുത്തവര്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അപ്‌ഡേറ്റ് ചെയ്യണം

മസ്‌ക്കറ്റ് : രാജ്യത്തിന് പുറത്തു നിന്ന് വാക്‌സിന്‍ കുത്തിവയ്പ്പ് എടുത്ത് എത്തിയവര്‍ അവരുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഒമാനില്‍ വച്ച് അപ്‌ഡേറ്റ് ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. തറസ്സുദ് പ്ലസ് ആപ്പ് വഴിയാണ് സര്‍ട്ടിഫിക്കറ്റ് അപ്‌ഡേറ്റ് ചെയ്യേണ്ടതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുപ്രകാരം, ഒമാനില്‍ നിന്നല്ലാതെ കോവിഡ് വാക്‌സിന്‍ ഡോസുകള്‍ എടുത്ത ശേഷം ഒമാനിലേക്കു വന്നവര്‍ ഈ മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അതില്‍ അപ്‌ഡേറ്റ് ചെയ്യണം.

ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള വാക്‌സിന്‍ ഡോസുകള്‍ എടുത്തവര്‍ക്കു മാത്രമേ ഈ രീതിയില്‍ തറസ്സുദ് പ്ലസ് ആപ്പില്‍ സര്‍ട്ടിഫിക്കറ്റ് അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്നും മന്ത്രാലയം പ്രതിനിധി ഡോ. നിഹാല്‍ അഫീഫി വ്യക്തമാക്കി. തറസ്സുദ് പ്ലസ് ആപ്പില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കിയാല്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ആപ്പിലെ ഇ ഫോറം പൂരിപ്പിക്കുന്നതിനൊപ്പം സിവില്‍ ഐഡി നമ്പര്‍, ജനന തീയതി, പാസ്‌പോര്‍ട്ട് നമ്പര്‍, മൊബൈല്‍ നമ്പര്‍, എടുത്ത വാക്‌സിന്റെ പേര്, രണ്ട് ഡോസുകളും എടുത്ത തീയതി, വാക്‌സിന്‍ എടുത്ത കേന്ദ്രം, ഒരാള്‍ ഒമാനില്‍ എത്തിയാല്‍ ലഭിക്കുന്ന ഇ-മുശ്‌റിഫ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ ആപ്പില്‍ നല്‍കണം. ഇതില്‍ നല്‍കുന്ന വിവരങ്ങള്‍ കൃത്യമായിരിക്കണമെന്നും തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് ശിക്ഷാര്‍ഹമാണെന്നും അദ്ദേഹം അറിയിച്ചു.

വിദേശത്ത് നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് രണ്ടു ഡോസ് വാക്‌സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് കഴിഞ്ഞ ദിവസം നിര്‍ബന്ധമാക്കിയിരുന്നു. 18 വയസ്സും അതില്‍ കൂടുതലുമുള്ള പ്രവാസികള്‍ക്ക് വിമാന മാര്‍ഗവും കര, കടല്‍ മാര്‍ഗങ്ങളിലൂടെയും ഒമാനിലേക്ക് പ്രവേശിക്കുന്നതിന് ഇത് ആവശ്യമാണെന്ന തീരുമാനം സുപ്രിം കമ്മിറ്റിയാണ് കൈക്കൊണ്ടത്. അതോടൊപ്പം രാജ്യത്ത് ഒമിക്രോണ്‍ വൈറസ് വ്യാപകമായ സാഹചര്യത്തില്‍ ഷോപ്പിംഗ് മാളുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ പ്രവേശിക്കുന്നതിനും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു. ഇവിടങ്ങളില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച ശേഷം മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. പല ഇടങ്ങളിലും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കപ്പെടാത്ത സാഹചര്യത്തിലാണ് വിദേശത്തുന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പകരം അത് പ്രാദേശികമായി ലഭ്യമാക്കാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചത്.

ഓണ്‍ലൈനായി സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതിനു പുറമെ, തറസ്സുദിന്റെ ഔട്ട്‌റീച്ച് ഓഫീസുമായി 71509360 എന്ന നമ്പറില്‍ ബന്ധപ്പെട്ട് വാക്‌സിനേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിലൂടെ ഓഫ്‌ലൈനായും സര്‍ട്ടിഫിക്കറ്റ് അപ്‌ഡേറ്റ് ചെയ്യാനാവും. ഓഫീസുമായി നേരിട്ട് ബന്ധപ്പെടുന്ന സമയത്ത് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും അപ്‌ഡേറ്റ് ചെയ്യുന്നതിനാവശ്യമായ വിവരങ്ങളും കൈവശം ഉണ്ടായിരിക്കണം. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഐഡി കാര്‍ഡ്/ റെസിഡന്‍സ് കാര്‍ഡ്, പാസ്‌പോര്‍ട്ട്, ബന്ധപ്പെടേണ്ട നമ്പര്‍ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

അതിനിടെ, രാജ്യത്ത് കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി വ്യാപാര സ്ഥാപന ഉടമകള്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അധികൃതര്‍ പുറപ്പെടുവിച്ചു. എല്ലാ വ്യാപാര സ്ഥാപനങ്ങളിലും മൊത്തം ശേഷിയുടെ 50 ശതമാനം തോതില്‍ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. സ്ഥാപനത്തിനകത്ത് എല്ലാവരും മാസ്‌ക്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ആളുകള്‍ക്കിടയില്‍ ചുരുങ്ങിയത് രണ്ടു മീറ്ററെങ്കിലും അകലം പാലിക്കണം. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ആളുകളെ അകത്തേക്ക് പ്രവേശിപ്പിക്കാന്‍ പാടുള്ളൂ എന്നും സുപ്രിം കമ്മിറ്റി നിര്‍ദ്ദേശം നല്‍കി. നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരേ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വാണിജ്യ വ്യവസായ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ദുബായിലേക്കുള്ള യാത്ര: 48 മണിക്കൂർ സാധുതയുള്ള പിസിആർ പരിശോധനാഫലം നിർബന്ധമാക്കി

ഇപ്പോൾ 12 - ലധികം രാജ്യങ്ങളിൽ നിന്നും ദുബായിലേക്കുള്ള യാത്രക്കാർക്ക് 48 മണിക്കൂർ സാധുതയുള്ള PCR പരിശോധനാഫലം നിർബന്ധമാക്കിയിട്ടുണ്ട് . ദുബായ് വിമാനത്താവളങ്ങൾ  വഴി യാത്ര ചെയ്യുന്നവർക്കും ബാധകമാകും .  ഇന്ത്യ , പാകിസ്ഥാൻ , ശ്രീലങ്ക , ബംഗ്ലാദേശ് , സൗത്ത് ആഫ്രിക്ക , സുഡാൻ , സാംബിയ എന്നിവിടങ്ങളിൽ നിന്ന് ദുബായിലേക്ക് വരുന്നതോ ട്രാൻസിറ്റ് ചെയ്യുന്നതോ ആയ യാത്രക്കാർ 48 മണിക്കൂറിനുള്ളിൽ നടത്തിയ QR കോഡുള്ള സാധുതയുള്ള കോവിഡ് PCR ടെസ്റ്റ് സർട്ടിഫിക്കറ്റ് കൈവശം വയ്ക്കണം . ചെക്ക് - ഇൻ ചെയ്യുമ്പോഴും ദുബായ് വിമാനത്താവളങ്ങളിൽ എത്തുമ്പോൾ ദുബായ് ഹെൽത്ത് അതോറിറ്റി പ്രതിനിധികൾക്കും QR കോഡ് ഹാജരാക്കണം . കൂടാതെ ഈ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ പുറപ്പെടുന്ന എയർപോർട്ടിൽ നിന്ന് ആറ് മണിക്കൂറിനുള്ളിൽ എടുത്ത QR കോഡ് സഹിതമുള്ള റാപ്പിഡ് കോവിഡ് -19 PCR ടെസ്റ്റ് റിപ്പോർട്ടും ദുബായിൽ ഹാജരാക്കണം .2022 ജനുവരി 2 മുതൽ , യുകെയിൽ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ എടുത്ത റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ പോളിമറേസ് ചെയിൻ റിയാക്ഷൻ ( RT PCR ) ടെസ്റ്റിനുള്ള സർട്ടിഫിക്കറ്റ് തന്നെ നിർബന്ധമാണെന്ന് എമിറേറ്റ്സ് എയർലൈൻ അറിയിച്ചിട്ടുണ്ട് . RT PCR ടെസ്റ്റ് റിസൾട്ട് സർട്ടിഫിക്കറ്റിൽ ടെസ്റ്റ് സാമ്പിൾ എവിടെ നിന്നാണ് എടുത്തതെന്ന് വ്യക്തമാക്കണം . യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്നുള്ള യാത്രയ്ക്ക് NHS കോവിഡ് -19 ടെസ്റ്റ് സർട്ടിഫിക്കറ്റുകൾ സ്വീകരിക്കില്ല

2022 ജനുവരി 1 മുതൽ , ലെബനനിൽ നിന്ന് ദുബായിലേക്ക് എമിറേറ്റ്സിൽ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും പുറപ്പെട്ട് 48 മണിക്കൂറിനുള്ളിൽ അംഗീകൃത സൗകര്യത്തിൽ നിന്ന് ക്യുആർ കോഡോടുകൂടിയ നെഗറ്റീവ് പിസിആർ ടെസ്റ്റ് നടത്തേണ്ടതുണ്ട് .

To prepare your visa applications, call:

Qusais (Al Nahda-2) Near Zulekha Hospital: 04-239 1302, 055 273 2295, 055-345 7829
Qusais (Al Nahda-2) Behind NMC Hospital: 054 4170879

Bur Dubai: 04-252 22 22, 055-9105757

Hor Al Anz: (Deira): 04-265 8373, 050-715 0562

For Collection & Delivery Service; call 04-239 1302, 055 273 2295, 055-345 7829

For Family visa service of all other emirates, call: 04-252 22 22, 055-9105757

യുഎഇയില്‍ വാട്സ്ആപ്പ് വഴി മയക്കുമരുന്ന് വിറ്റ രണ്ട് പ്രവാസികള്‍ക്ക് വധശിക്ഷ


യുഎഇ :യുഎഇയില്‍ വാട്സ്ആപ്പ് വഴി മയക്കുമരുന്ന് വിറ്റ രണ്ട് പ്രവാസികള്‍ക്ക് വധശിക്ഷ വിധിച്ചു. അബുദാബി ക്രിമിനല്‍ കോടതിയാണ് രണ്ട് ഫിലിപ്പിനോ പൗരന്മാര്‍ക്ക് വധശിക്ഷ വിധിച്ചത്. മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍ എന്നിവ കൈവശം വയ്ക്കുകയും ഇടപാട് നടത്തുകയുമാണ് ഇവര്‍ ചെയ്തത്. മയക്ക് മരുന്ന് വാട്്‌സ്ആപ്പ് വഴി വില്‍പന നടത്തുകയും ചെയ്തിരുന്നു. പോലീസ് സേന ഇവരുടെയും വസതികളില്‍ നടത്തിയ പരിശോധനയില്‍ സംശയാസ്പദമായ ഒരു സ്ഫടിക പദാര്‍ത്ഥം കണ്ടെത്തി, അത് നിരോധിത സൈക്കോട്രോപിക് പദാര്‍ത്ഥമായിരുന്നു. പ്രതികള്‍ സോഷ്യല്‍ മീഡിയ വഴി മയക്കുമരുന്ന് വില്‍ക്കാന്‍ ഉപയോഗിച്ചിരുന്ന ഫോണുകളും പൊലീസ് കണ്ടെടുത്തു.

ഗോള്‍ഡന്‍ വിസക്കാര്‍ക്ക് ഇനി ദുബായിൽ ക്ലാസില്ലാതെ ഡ്രൈവിങ്​ ലലൈസൻസ്


ദുബായ്(DUBAI): ഗോൾഡൻ വിസക്കാർക്ക്(GOLDEN VISA)​ ദുബൈയിൽ പരിശീലന ക്ലാസില്ലാതെ ഡ്രൈവിങ്​ ലൈസൻസ്​ നൽകാൻ റോഡ്​ ഗതാഗത അതോറിറ്റി (R A) തീരുമാനിച്ചു. സ്വന്തം രാജ്യത്തെ അംഗീകൃത ഡ്രൈവിങ് ലൈസന്‍സ് കൈവശമുണ്ടെങ്കില്‍ അത് ഹാജരാക്കി നോളജ് ടെസ്റ്റും റോഡ് ടെസ്റ്റുകളും പാസായാല്‍ ലൈസന്‍സ് ലഭിക്കുമെന്നാണ് ദുബായ് ആര്‍ ടി എയുടെ ട്വീറ്റില്‍ പറയുന്നത്. ഗോള്‍ഡന്‍ വിസയുള്ളവര്‍(GOLDEN VISA) ഡ്രൈവിങ് ലൈസന്‍സ് എടുക്കാൻ തങ്ങളുടെ എമിറേറ്റ്‌സ് ഐഡിയും(EMIRATES ID) നേരത്തെയുള്ള സാധുതയുള്ള ഡ്രൈവിങ് ലൈസന്‍സിന്റെ കോപ്പിയുമാണ് നല്‍കേണ്ടത്.

ദുബായിലേക്കുള്ള ഫ്രീലാന്‍സ് വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം?

ദുബായ്: ജോലി സാധ്യതയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ദുബായ്. ലോകത്തിന്റെ വാണിജ്യതലസ്ഥാനമായി വളര്‍ന്നുകോണ്ടിരിക്കുന്ന ഒരു നഗരവും എമിറേറ്റുമാണ് ദുബായ്. ഒരാൾക്ക് ദുബായില്‍ ജോലി ലഭിക്കണമെങ്കില്‍ ആ വ്യക്തിയുടെ കൈവശം ഒരു ഫ്രീലാന്‍സര്‍ വിസയോ അല്ലെങ്കില്‍ ഫ്രീലാന്‍സ് പെര്‍മിറ്റോ ഉണ്ടായിരിക്കണം. ദുബായില്‍ ഫ്രീലാന്‍സര്‍മാര്‍ക്ക് ജോലി ചെയ്യാൻ എളുപ്പവും ചെലവ് കുറഞ്ഞതുമാക്കുന്നതിനുള്ള നടപടികളാണ് നിലവിലുള്ളത്.