യു എ ഇ തൊഴില്‍ വിസ നടപടിക്രമങ്ങള്‍; GAMCA മെഡിക്കല്‍, തിരുവനന്തപുരം യു എ ഇ കോണ്‍സുലേറ്റ് അറ്റസ്റ്റേഷന്‍, ബയോമെട്രിക് & വിസ സ്റ്റാമ്പിംഗ്


തിരുവനന്തപുരം UAE കോണ്‍സുലേറ്റില്‍ വിസ നടപടിക്രമങ്ങള്‍ക്കായി പോകുന്നവര്‍ക്ക് ആവശ്യമായ മെഡിക്കല്, അപ്പോയ്ന്‍റ്മെന്‍റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്, ക്രഡിറ്റ്കാര്‍ഡ് വഴി കോണ്‍സുലേറ്റില്‍ പണം അടക്കല്, താമസം, യാത്ര തുടങ്ങിയ സേവനങ്ങള്‍ക്ക് ബന്ധപ്പെടുക. 
+91-953 90 51 386
 Mail: exploreprocess@gmail.com

----------------------------------------------------------------------
അടുത്തുള്ള GAMCA മെഡിക്കല്‍ സെന്‍ററില്‍ നിന്ന് മെഡിക്കല്‍ പൂര്‍ത്തിയാക്കി അടുത്ത ദിവസം രാവിലെ ഒമ്പത് മണിക്ക് മുമ്പായി തിരുവനന്തപുരത്തെത്തിയാല്‍ മെഡിക്കല്‍ അറ്റസ്റ്റേഷന്‍, ബയോമെട്രിക് എന്നിവ പൂര്‍ത്തിയാക്കി വിസ സ്റ്റാമ്പ് ചെയ്യാനായി പാസ്പോര്‍ട്ട് കോണ്‍സുലേറ്റില്‍ സമര്‍പ്പിക്കാം. Proof of Visa Application, യു എ ഇ യിലെ സ്പോണ്‍സര്‍ നിങ്ങള്‍ക്ക് അയച്ചു തന്നിട്ടുണ്ടെങ്കില്,‍ രണ്ടു മാസത്തെ കാലാവധിയുള്ള Entry Visa അന്നുതന്നെ പാസ്പോര്‍ട്ടില്‍ പതിച്ച് നല്‍കും. ഒരു പകല്‍ കൊണ്ട് കോന്‍സുലേറ്റിലെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാം. പ്രസ്തുത പേപ്പര്‍ ഇല്ലെങ്കില്‍ യു എ ഇ യിലുള്ള സ്പോണ്‍സര്‍ കമ്പനി ബാക്കിയുള്ള ലേബര്‍/ഇമിഗ്രേഷന്‍ ഫീ അടച്ചതിന് ശേഷമാണ് പസ്പോര്‍ട്ട് ലഭിക്കുക. ഇതിന് ഒന്നോ രണ്ടോ പ്രവൃത്തി ദിവസം മതി.

Click here for the list of GAMCA Medical Centers

മെഡിക്കല്‍ എടുക്കാന്‍ Online Appointment നിര്‍ബന്ധമാണ്. 10 Dollar ആണ് Appointment Fee. ക്ലിനിക്കില്‍ ബാക്കി 4750 രൂപ അടച്ചാല്‍ മതി. Online appointment എടുക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ലെങ്കില്‍, GAMCA ക്ലിനിക്കുകളുള്ള എല്ലാ നഗരങ്ങളിലും Admin Office ഉണ്ട്. അവിടെ നിന്ന് എടുക്കാവുന്നതാണ്.

+  വിസ അപേക്ഷ പൂര്‍ത്തിയായി റഫറന്‍സ് നമ്പര്‍ കിട്ടുമ്പോള്‍ സ്പോണ്‍സറുടെ/പി ആര്‍ ഒ യുടെ മൊബൈലിലേക്ക് ലഭിക്കുന്ന യൂസര്‍ ഐഡി, പാസ്സ് വേര്‍ഡ് ഉപയോഗിച്ച് യു.എ.ഇ വിദേശകാര്യ മന്ത്രാലയത്തിന്‍റെ സൈറ്റില്‍ നിന്ന് അപ്പോയിന്‍മെന്‍റ് എടുക്കാം. അപ്പോയിന്‍മെന്‍റ് ഇല്ലാതെയും നേരിട്ട് വരാം.

വിസിറ്റ്ടൂറിസ്റ്റ വിസയില്‍ യു എ ഇയില്‍ എത്തി തൊഴില്‍ വിസയിലേക്ക് മാറുന്നവര്‍ക്ക് നാട്ടില്‍ നിന്നുള്ള ഈ നടപടിക്രമങ്ങള്‍ ലാഭിക്കാം. കേരളം, തമിഴ്നാട്, കര്‍ണ്ണാടക, ഹൈദരാബാദ്, തെലങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങള്‍ തിരുവനന്തപുരം യു എ ഇ കോണ്‍സുലേറ്റിന്‍റെ പരിധിയിലാണ്. അത്കൊണ്ട് നല്ല തിരക്ക് പ്രതീക്ഷിക്കണം. മറ്റുസ്റ്റേറ്റിലുള്ളവര്‍ വന്നാലും സ്വീകരിക്കുന്നുണ്ട്.

ദുബൈയില് പത്താം ക്ലാസ്സ് സര്‍ട്ടിഫിക്കറ്റ് പോലും ആവശ്യമില്ലാത്ത തൊഴില്‍ വിസ യില്‍ (profession) വരുന്നവര്‍ക്കാണ് നാട്ടില്‍ നിന്ന് വിസ നടപടിക്രമങ്ങള്‍ ചെയ്യേണ്ടത്. ലേബര്, മേസണ്, കാര്‍പ്പന്‍റര്, സെയില്‍സ്, വീട്ടുവിസക്കാര്....

മറ്റു എമിറേറ്റുകളില്‍ എല്ലാ വിഭാഗങ്ങള്‍ക്കും പുതിയ നിയമം ബാധകമാക്കിയിട്ടുണ്ട്.

-----------------------------------------------------------------------
UAE Employment പുതിയ‌ വിസ‌ നാട്ടില്‍ നിന്ന് അടിക്കുന്ന‌തിന് വേണ്ടി ആവിശ്യമുള്ള‌ കാര്യങ്ങള്.
1. ഒറിജിനല്‍ പാസ്സ്പോര്‍ട്

2. ഇന്‍റര്‍നഷണല്‍ ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് (INR 3300 ബാലന്‍സ് ഉണ്ടായിരിക്കണം). മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാന്‍ കാര്‍ഡ് മാത്രമേ സ്വീകരിക്കൂ. ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഏജന്‍സികള്‍ അറ്റസ്റ്റേഷന്‍ സൗകര്യം ചെയ്തു കൊടുക്കുന്നുണ്ട്. ബയോമെട്രിക്കിനുള്ള 6500 രൂപ കോണ്‍സുലേറ്റിന്‍റെ അടുത്തുള്ള Lulu Exchange ല്‍ നിന്ന് എടുത്ത Forex Card വഴിയാണ് അടക്കേണ്ടത്.  6500 രൂപ Lulu Exchange ല്‍ അടച്ചാല്‍ അവര്‍ കാര്‍ഡ് തരും.


3. UAE Consulate അംഗീകാരമുള്ള‌ മെഡിക്കല്‍ സെന്‍ററില്‍ നിന്നുള്ള‌ മെഡിക്കല്‍ റിപ്പോര്‍ട്ട്(Medical Test Fee at the Clinic: Rs 4250 + 1000 for online appointment (or 10$). മെഡിക്കല്‍ ടെസ്റ്റ്: രക്തം, മൂത്രം, എക്സ്റേ, ശരീര പരിശോധന. മെഡിക്കല്‍ എടുക്കാന്‍ Online appointment നിര്‍ബന്ധമാണ്. 10 Dollar ആണ് Appointment Fee. ക്ലിനിക്കില്‍ ബാക്കി 4250 രൂപ അടച്ചാല്‍ മതി

4. UAE യില്‍ നിന്ന് ലഭിച്ച‌ വിസ
 റെഫറന്‍സ് പേപ്പര്/മെസേജ്.
ഫോട്ടോ വേണ്ട. തത്സമയം അവർ ഫോട്ടോ എടുക്കും.
ഇവയുമായി തിരുവനന്തപുരം UAE Consulate ല്‍ ചെല്ലുക.
(മണക്കാട്, തിരുവനന്തപുരം - തമ്പാനൂര്‍ ‍‍റെയില്‍വെ/KSRTC സ്റ്റാന്‍റില്‍ നിന്നും 2 km)
അപ്പോയ്ന്‍റ്മന്‍റ് ഇല്ലാതെയും പോകാം. അപ്പോയ്ന്‍റ്മന്‍റ് ഉള്ളവര്‍ക്ക് കൃത്യ സമയത്ത് എത്തിയാല്‍ മതി എന്ന് മാത്രം.

-------------------------------------------------------------------

STEPS TO FOLLOW

TVM റെയില്‍വെ/ബസ് സ്റ്റേഷനില്‍ നിന്ന് ഓട്ടൊ വിളിച്ച് മണക്കാട് UAE Consulate ലേക്ക് പോകുക. (ആദ്യമായി പോകുന്നവരാണെങ്കില്‍ Prepaid Auto വിളിക്കുന്നതാകും നല്ലത്). 
 

വിലാസം: മണക്കാട്, തിരുവനന്തപുരം, തമ്പാനൂര്‍ റെയില്‍വെ/കെ എസ് ആര്‍ ടിസി സ്റ്റേഷനില്‍ നിന്ന് രണ്ട് കിലോമീറ്റര്. Clicke here for Google Map.

+ കാലത്ത് 9 മണിക്കാണ് Consulate തുറക്കുക. നീണ്ട‌ക്യൂ ഉണ്ടാകുന്നത് കൊണ്ട് എത്രയും നേരത്തെ എത്തി ക്യൂവില്‍ സ്ഥാനം പിടിക്കുന്നത് നന്നായിരിക്കും.


+ Body/Documents ചെക്ക് ചെയ്തതിന്‍റെ ശേഷം മാത്രമേ അകത്ത് കടത്തുകയുള്ളൂ. മൊബൈല്‍ ഫോണ്‍ സെക്യൂരിറ്റി വാങ്ങി സൂക്ഷിക്കും.


അകത്ത് കടന്നതിന് ശേഷം റിസപ്ഷനില്‍ പാസ്സ്പോര്‍ട് കാണിച്ച് ടോക്കണ്‍ എടുക്കുക. 
 നാല് കൌണ്ടറുകളില്‍ ഒന്നില്‍ നമ്പര്‍ സ്ക്രീനില്‍ കാണുമ്പോള്‍ അവിടെ മെഡിക്കല്‍ റിസല്‍ടും AED. 150 (INR. 3300 - including charges) എടുക്കാന്‍ പറ്റിയ‌ ഇന്‍റര്‍നാഷണല്‍ debit/credit കാര്‍ഡും കൊടുക്കുക.


+ മെഡിക്കല്‍‍ റിസല്‍റ്റ് അറ്റസ്റ്റ് ചെയ്താല്‍ നമ്മളെ പേര് വിളിക്കും. അപ്പോള്‍ അത് കളക്ട് ചെയ്യുക‌(ഏകദേശം 10 മിനുട്സ് മാത്രമേ എടുക്കുകയുള്ളൂ). എന്നിട്ട് അതുമായി വീണ്ടും റിസപ്ഷനില്‍ പോയാല്‍ അവിടെ നിന്ന് Biometric ചെയ്യാനുള്ള‌ കൌണ്ടറിലേക്കുള്ള‌ ടോക്കണ്‍ തരും. അതുമായി നമ്മുടെ നംമ്പര്‍ സ്ക്രീനില്‍ തെളിയുന്നത് വരെ കാത്തിരിക്കുക.


+ നമ്പര്‍ വിളിച്ചാല്‍ ആ കൌണ്ടറില്‍ പോയി പാസ്സ്പോര്‍ട്, അറ്റസ്റ്റ് ചെയ്ത‌ മെഡിക്കല്‍ റിപ്പോര്‍ട്ട്, 6250 രൂപയോ കാര്‍ഡോ കൊടുക്കുക. അവിടെ ഫിംഗര്‍ പ്റിന്റും ഒപ്പും നല്‍കേണ്ടി വരും. അപ്പോള്‍ അവിടെ നിന്ന് വിസ‌ approved ആയ‌ഒരു പേപ്പര്‍ ലഭിക്കും.


+ അതുമായി ഫസ്റ്റ് ഫ്ളോറില്‍ പോകുക. അവിടെ നമുക്ക് രണ്ടാമത്‌ കിട്ടിയ‌ ടോകണ്‍ പ്രകാരം കൌണ്ടറിലേക്ക് വിളിക്കും. 10 ഫിംഗര്‍ പ്രിന്‍റും കണ്ണ് ടെസ്റ്റും നടത്തുന്നതാണ്. അതോടൊപ്പം വിസക്ക് വേണ്ടിയുള്ള‌ ഫോട്ടോയും എടുക്കും.


+ ശേഷം ഓരോരുത്തരേയും ഇന്‍റര്‍വ്യൂവിനായി വിളിക്കുന്നതാണ്(വെറുതെ ജോലിയെന്താണെന്നും എങ്ങോട്ടാണ് പോകുന്നതെന്നും ചോദിക്കുകയുള്ളു. 
ഭാഷ‌അറിയില്ലെങ്കിലും കുഴപ്പമില്ല.‌ തര്‍ജ്ജമ ചെയ്തു തരാന്‍ ഒരു മലയാളി ഒപ്പമുണ്ടാകും.

+ രണ്ടാമത്തെ കൌണ്ടറില്‍ നമ്മള്‍ കൊടുത്ത‌ same ഫിംഗര്‍ പ്രിന്‍റും ഒപ്പും ഇവിടെയും ചെയ്യണം. അതിന്‍റെ ഒപ്പം തന്നെ UAE യില്‍നിന്ന് ലഭിച്ച‌ റഫറന്‍സ് പേപ്പറും അവിടെ കൊടുക്കണം. മൊബൈലില്‍ Image കാണിച്ചാലും മതി.

+ നമ്മുടെ പാസ്സ്പോര്‍ട് വിസ‌ അടിക്കുന്നതിനായി അവിടെ വാങ്ങിവെക്കുന്നതാണ്. ശേഷം നമുക്ക് ഒരു സ്ലിപ്പ് ലഭിക്കും. അത് വാങ്ങുന്ന‌ സമയത്ത് എന്നാണ് പാസ്സ്പോര്‍ട് വാങ്ങാന്‍ വരേണ്ടതെന്ന് അവര്‍ പറയും. കിട്ടുന്ന‌ സ്ലിപ് നഷ്ടപ്പെടുത്തരുത്. അതുമായി പാസ്സ്പോര്‍ട് ഉടമ വന്നാല്‍ മാത്രമേ പാസ്സ്പോര്‍ട്ട് ലഭിക്കുകയുള്ളൂ. 
Proof of Visa Application, യു എ ഇ യിലെ സ്പോണ്‍സര്‍ നിങ്ങള്‍ക്ക് അയച്ചു തന്നിട്ടുണ്ടെങ്കില്,‍ രണ്ടു മാസത്തെ കാലാവധിയുള്ള Entry Visa അന്നുതന്നെ പാസ്പോര്‍ട്ടില്‍ പതിച്ച് നല്‍കും. ഒരു പകല്‍ കൊണ്ട് കോന്‍സുലേറ്റിലെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാം. പ്രസ്തുത പേപ്പര്‍ ഇല്ലെങ്കില്‍ യു എ ഇ യിലുള്ള സ്പോണ്‍സര്‍ കമ്പനി ബാക്കിയുള്ള ലേബര്‍/ഇമിഗ്രേഷന്‍ ഫീ അടച്ചതിന് ശേഷമാണ് പസ്പോര്‍ട്ട് ലഭിക്കുക. ഇതിന് ഒന്നോ രണ്ടോ പ്രവൃത്തി ദിവസം മതി.

നിങ്ങളുടെ വിസ ഇന്‍വെസ്റ്റര്‍ /പാര്‍ട്ണര്‍ /ഹൗസ്മൈഡ് വിഭാഗാത്തില്‍ പെട്ടതോ ഏതെങ്കിലും ഫ്രീസോണ്‍ കമ്പനിയുടെ സ്പോണ്‍സര്‍ഷിപ്പിലുള്ളതോ ആണെങ്കില്‍ അന്ന് തന്നെ എന്‍ട്രി വിസ സറ്റാമ്പ് ചെയ്ത് പാസ്പോര്‍ട്ട് തിരികെ ലഭിക്കും. Proof of Visa Application  കാണിക്കണം.

+ 
യു എ ഇ യിലുള്ള സ്പോണ്‍സര്‍ കമ്പനി ബാക്കിയുള്ള ലേബര്‍/ഇമിഗ്രേഷന്‍ ഫീ അടച്ചതിന് ശേഷം അറിയിപ്പ് തരുമ്പോള്‍ Thiruvananthapuram Consulate ല്‍ വരിക.
പാസ്സ്പോര്‍ട് കളക്ട് ചെയ്യുന്നതിനുള്ള‌ ക്യൂവില്‍നില്‍ക്കുക.‌ അവര്‍ തന്ന‌ സ്ലിപ്പ് അവിടെയുള്ള‌ കൌണ്ടറില്‍ കാണിച്ചാല്‍ രണ്ട് മാസം കാലാവധിയുള്ള‌ വിസഅടിച്ച‌ പാസ്സ്പോര്‍ട് ലഭിക്കുന്നതാണ്.


+ രണ്ട് മാസത്തിനകം യു എ ഇയില്‍ പ്രവേശിക്കണം. ശേഷം രണ്ട് മാസത്തിനകം മെഡിക്കല്, എമിറേറ്റ്സ് ഐഡിലേബര്‍ കോണ്‍ട്രാക്റ്റ്,വിസ സ്റ്റാമ്പിംഗ എന്നിവ പൂര്‍ത്തിയാക്കണം. 

Click here for the procedures after arrival in UAE.

----------------------------------------------------------------------
പ്രത്യേകം ശ്രദ്ധിക്കേണ്ടത്.... 
ദൂരെ നിന്ന് വരുന്നവര് താമസിക്കാന്‍വേണ്ടിയുള്ള‌ തയ്യാറെടുപ്പോട് കൂടി വരിക. 
+ ശനി, ഞായര്‍ ദിവസമാണ് Consulate അവധി. അത്കൊണ്ട് വെള്ളിയാഴ്ചം‌ ദൂര‌സ്ഥലങ്ങളിലുള്ളവര്‍ വരാതിരിക്കുന്നത് നന്നായിരിക്കും. യു എ ഇ യിലെ ദേശീയ അവധി ദിനങ്ങളും പരിഗണിക്കണം.
+ നാട്ടില്‍നിന്ന് തന്നെ മെഡിക്കല്‍ എടുത്ത് വരിക. എടുക്കാത്തവര്‍ക്ക് തിരുവനന്തപുരത്ത് നിന്നും എടുക്കാവുന്നതാണ്. അപ്പോള്‍ ഒരു ദിവസം കൂടി താമസിക്കണം. തിരുവനന്തപുരത്ത് 10 GAMCA മെഡിക്കല്‍ കേന്ദ്രങ്ങളുണ്ട്. 
+ മെഡിക്കലും കോണ്‍സുലേറ്റിലെ ഫീസും യാത്രാ ചിലവുമടക്കം 17,000 രൂപയെങ്കിലും കരുതണം.
+ കൂടുതല്‍ വിവരങ്ങള്‍ക്ക് +91-953 90 51 386 എന്ന‌ നമ്പറില്‍ വിളിക്കുക.

---------------------------------------------------------------------
ചോദ്യം: ഞാന്‍ തിരുവനന്തപുരത്തിന് അടുത്താണ് താമാസിക്കുന്നത്. ശനിയാഴ്ച മെഡിക്കല്‍ എടുത്ത് മറ്റു കോണ്‍സുലേറ്റ് നടപടിക്രമങ്ങള്‍ക്ക് തിങ്കളാഴ്ച വീണ്ടും വന്നാല്‍ മതിയോ?

ഉത്തരം: അതെ. ശനിയാഴ്ച മെഡിക്കല്‍ ക്ലിനിക് പ്രവര്‍ത്തിക്കും. തിരക്കും കുറവായിരിക്കും. മെഡിക്കല്‍ റിപ്പോര്‍ട്ട് അറ്റസ്റ്റേഷനും ബയോമെട്രിക്സും തിങ്കളാഴ്ച പൂര്‍ത്തിയാക്കാം.

ചോദ്യം: മെഡിക്കല്‍ പരിശോധനക്ക് മുന്‍ കൂട്ടി ടോക്കന്‍ എടുക്കാമോ?

ഉത്തരം: എടുക്കാം. ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം ലഭ്യമാണ്. 10 Dollar ബുക്കിംഗ് സമയത്ത് ഓണ്‍ലൈനായി അടക്കണം.

ചോദ്യം: മെഡിക്കല്‍ റിപ്പോര്‍ട്ട് വാങ്ങാന്‍ അപേക്ഷകന്‍ നേരിട്ട് ഹാജറാവേണ്ടതുണ്ടോ?

ഉത്തരം: ഇല്ല. റസിപ്റ്റ് ഉപയോഗിച്ച് ആര്‍ക്കും സ്വീകരിക്കാം. ചില ക്ലിനിക്കുകളില്‍ അപേക്ഷകന്‍ നേരിട്ട് കൈപ്പറ്റണം.

ചോദ്യം: ഞാന്‍ ഒന്നര മാസം മുമ്പ് യു എ ഇ യില്‍ നിന്നുള്ള വിസക്ക് വേണ്ടി മെഡിക്കല്‍ എടുത്തിരുന്നു. പക്ഷേ ചില കാരണങ്ങളാല്‍ ആ വിസക്ക് പോകാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ പുതിയ മറ്റൊരു കമ്പനിയില്‍ വിസ അപ്രൂവല്‍ കിട്ടി മെഡിക്കലിന് 
GAMCA ക്ലിനിക്കില്‍ ചെന്നപ്പോള്‍ 120 ദിവസം കഴിഞ്ഞ് വരാന്‍ പറഞ്ഞു. ഇനി എന്ത് ചെയ്യണം?

ഉത്തരം: പുതിയ വിസക്കുള്ള മെഡിക്കല്‍ എടുക്കാന്‍ നിങ്ങള്‍ നാലു മാസം (120) കാത്ത് നില്‍ക്കണം. 120 Daysന് മുമ്പ് കമ്പ്യൂട്ടറില്‍ നിങ്ങളുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ ചേര്‍ക്കാന്‍ കഴിയില്ല.
-------------------------------------------------------
ചോദ്യം: 
ഞാന്‍ ഒരു വര്‍ഷം മുമ്പ് യു എ ഇയില്‍ നിന്ന് ലീവിന് വന്നു. നിശ്ചിത സമയത്തിനുള്ളില്‍ തിരിച്ച് പോകാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ഞാന്‍ പുതിയ ജോലി അന്വേഷിക്കാന്‍ ടൂറിസ്റ്റ് വിസയില്‍ പോകാന്‍ ഉദ്ദേശിക്കുന്നു. എന്‍റെ പഴയവിസ ക്യാന്‍സല്‍ ആയിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്താന്‍ എന്ത് ചെയ്യണം?

ഉത്തരം: 
തിരുവനന്തപുരത്തുള്ള യു.എ.ഇ കോണ്‍സുലേറ്റില്‍ പാസ്പോര്‍ട്ടുടമ നേരിട്ട് ചെന്നാല്‍ പരിശോധിച്ച് ഉറപ്പ് വരുത്താം. പഴയ വിസയുടെ കോപ്പിയും കൂടെ കരുതണം.
-----------------------------------------------------------------------------------------------
Related Pages
-----------------------------------------------------------------------------------------------
Emirates ID; New & Renewal
Employment Visa Stamping After Entry-Dubai 
How runaway borrowers can clear names and return to UAE?
LLC Formation in Dubai
Dubai Chamber of Commerce and Industry Services

Police Clearance Certificate from Dubai (UAE)
Police Clearance Certificate (Dubai) for Person Staying Out of Country
Police Clearance Certificate (PCC) from India (Through Indian Consulate)
Legalization of PCC from UAE Embassy in New Delhi, India
India issues Emiratis, expats five-year business visas
Rental Laws in UAE
Renting Procedures: How to find an Accommodation in Dubai?
Renewal of driving licence in RAK online only
-------------------------------------------------------------

Are you planning to Set-up your business in Dubai? Call us for Setting up new business, LLC Formation, Amendment in existing license, PRO Service and Translation. +971 55-273 2295, 055-345 782904-239 1302 or mail your queries to visaprocess.ae@gmail.com
-------------------------------------------