തൊഴില്‍ വിസ: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ദേശം പിന്‍വലിച്ചു

ഗൾഫ് അടക്കം പതിനെട്ട് രാജ്യങ്ങളിലേക്ക് ജോലിയാവശ്യാർത്ഥം പോകുന്നവർ ഇ.സി.എൻ.ആർ രജിസ്‌ട്രേഷൻ നടത്തണമെന്ന ഉത്തരവ് കേന്ദ്രം പിന്‍വലിച്ചു.
എന്നാല്‍ വിദേശത്ത് ജോലിക്ക് പോകുന്ന പ്രവാസികള്‍ക്ക് തങ്ങളുടെ സുരക്ഷയും ക്ഷേമവും മുന്‍ നിര്‍ത്തി വേണമെങ്കില്‍ സ്വയം ഇഷ്ടപ്രകാരം ഇ മൈഗ്രേറ്റ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.
----------------------------------------------------------
ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആവശ്യമായ വിവരങ്ങള്‍:
ആധാര്‍നമ്പര്‍ (നിര്‍ബന്ധമില്ല):
വിദ്യാഭ്യാസ യോഗ്യത:
അത്യാഹിത ഘട്ടങ്ങളില്‍ ബന്ധപ്പെടാന്‍ ഇന്ത്യയിലുള്ള ഓരാളുടെ പേരും മൊബൈല്‍ നമ്പറും:
അത്യാഹിത ഘട്ടങ്ങളില്‍ ബന്ധപ്പെടാന്‍ വിദേശത്തുള്ള (ബന്ധു, സുഹൃത്ത്) ഓരാളുടെ പേരും മൊബൈല്‍ നമ്പറും.
വിദേശ തൊഴില്‍ ദാതാവിന്‍റെ (കമ്പനി/കഫീല്‍) പേര്, വിലാസം, ഇ-മെയില്‍, ബന്ധപ്പെടാവുന്ന ആളുടെ പേര്, മൊബൈല്‍ നമ്പര്‍:
--------------------------------------------------------------
സന്ദര്‍ശക വിസ (Visit, Tourist visa) ഉള്‍പ്പെടെയുള്ള മറ്റ് വിസകളില്‍ പോകുന്നവര്‍ക്ക് ഇത് ബാധകമല്ല.
വിദേശത്തു വെച്ച് രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ല. ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ നമ്പറാണ് രജിസ്‌ട്രേഷന് ഉപയോഗപ്പെടുത്തേണ്ടത്.
രജിസ്ട്രേഷന്‍ സമയത്ത് കൊടുക്കുന്ന ഇന്ത്യന്‍ നമ്പറില്‍ OTP (Onetime password) വരും. അതിന് ശേഷമേ വിവരങ്ങള്‍ നല്‍കുന്ന പേജിലേക്ക് പോകാന്‍ കഴിയൂ.

സംശയങ്ങളും മറുപടിയും:
Q: ഓരോ തവണയും നാട്ടില്‍ വന്ന് തിരിച്ച് പോകുമ്പോള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടോ?
A: സ്പോണ്‍സര്‍ മാറിയിട്ടില്ലെങ്കില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ട. തനാസുല്‍ ആക്കിയിട്ടുണ്ടെങ്കില്‍ (വിസ മാറിയിട്ടുണ്ടെങ്കില്‍) വീണ്ടും രജിസ്റ്റര്‍ ചെയ്യണം.
Q: ആശ്രിത വിസയില്‍ (dependents visa) ജോലിചെയ്യുന്ന ഭാര്യ, മക്കള്‍ e-Migrateല്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടോ?
A: വേണ്ട.
Q: Investor, Partner എന്നിങ്ങനെ വിസയില്‍ രേഖപ്പെടുത്തിയവര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടോ? 
A: വേണ്ട.
Q: ഞാന്‍ ECR (Emigration Check Required) പാസ്പോര്‍ട്ടുള്ള ആളാണ്. പുതിയ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടോ?
A: വേണ്ട. നിങ്ങള്‍ ECR പാസ്പോര്‍ട്ടുള്ളവര്‍ക്ക് നേരത്തെ നിലവിലുള്ള ഇ-മൈഗ്രേറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മതി. പുതിയ ഫോമില്‍ രജിസ്റ്റര്‍ ചേയ്യേണ്ടതില്ല.
Q: ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഫീസുണ്ടോ?
A: ഇല്ല. സര്‍കാര്‍ ഫീസ് ഈടക്കുന്നില്ല.
Q: സ്വയം രജിസ്റ്റര്‍ ചെയ്യാന്‍ അറിയാത്തവര്‍ എന്ത് ചെയ്യണം?
A: സ്വയം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് അക്ഷയ, ഓണ്‍ലൈന്‍ സേവനകേന്ദ്രങ്ങളെ ആശ്രയിക്കാം. സര്‍വീസ് ചാര്‍ജ് നല്‍കിയാല്‍ മതി.

യു എ ഇ, അഫ്ഗാനിസ്ഥാന്‍, ബഹറൈന്‍, ഇന്തോനേഷ്യ, ഇറാഖ്, ജോര്‍ദാന്‍, കുവൈറ്റ്, ലെബനന്‍, ലിബിയ, മലേഷ്യ, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, സുഡാന്‍, സൗത്ത് സുഡാന്‍, സിറിയ, തായ്‌ലന്റ്, യമന്‍ എന്നീ രാജ്യങ്ങളില്‍ തൊഴിലിനായി പോകുന്നവരാണ് ഇ-മൈഗ്രേറ്റ് പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യേണ്ടത്.

കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും കേരളത്തിലെ ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
EXPLORE INTERNATIONAL, Manjeri, Malappuram Dt, Kerala +91-953 90 51 386, 894 33 28 266
------------------------------------------------------------------------------------------------
EMIGRATION CLEARANCE
FAMILY VISA
PARENTS VISA
How to Sponsor Parents on Residence Visa in Dubai?
HOUSEMAID VISA
BUSINESS SET-UP IN UAE