UAE: വിസയുടെ കാലാവധി തീർന്നവർക്ക് പിഴ അടക്കാതെ നാട്ടിൽപോകാൻ ഇന്ത്യൻ എംബസിയിൽ അപേക്ഷ നൽകണം

മാർച്ച് ഒന്നിന് മുമ്പ് താമസ വിസയുടെ കാലാവധി തീർന്നവർക്ക് യു.എ.ഇയിൽ നിന്ന് പിഴ അടക്കാതെ നാട്ടിൽപോകാൻ ഇനി ഇന്ത്യൻ എംബസിയിൽ അപേക്ഷ നൽകണം. യാത്രയുടെ ഏഴ് ദിവസം മുമ്പെങ്കിലും അപേക്ഷിക്കണം എന്നാണ് നിബന്ധന. എംബസി അധികൃതർ വാർത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
ഈ വർഷം മാർച്ച് ഒന്നിന് മുമ്പ് വിസാ കാലാവധി തീർന്ന് അനധികൃതമായി യു.എ.ഇയിൽ തങ്ങുന്നവർക്ക് ആഗസ്റ്റ് 17 വരെ പിഴയില്ലാതെ നാട്ടിൽപോകാൻ യു.എ.ഇ അധികൃതർ അനുമതി നൽകിയിരുന്നു. ഈ അവസരം വിനിയോഗിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രവാസികൾ ഇനി ഇന്ത്യൻ എംബസിയിലോ കോൺസുലേറ്റിലോ പ്രത്യേകഫോമിൽ അപേക്ഷ നൽകണം. ഫോറം എംബസി വെബ്സൈറ്റിൽ ലഭിക്കും. അബൂദബിയിലുള്ളവർ ca.abudhabi@mea.gov.in മറ്റ് എമിറേറ്റുകളിലുള്ളവർ ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ cons2.dubai@mea.gov.in എന്നീവിലാസങ്ങളിലാണ് ഈമെയിൽ വഴി അപേക്ഷിക്കേണ്ടത്.
കോൺസുലേറ്റിലെയും എംബസിയിലെയും ഡ്രോപ് ബോക്സുകൾ വഴി നേരിട്ട് അപേക്ഷിക്കാം. പാസ്പോർട്ട് വിവരങ്ങൾ, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം, വിസ കോപ്പി എന്നിവയുടെ വിവരങ്ങൾ രേഖപ്പെടുത്തണം. ഇവയുടെ കോപ്പികളും നൽകണം. പാസ്പോർട്ട് കൈവശമില്ലാത്തവർ എംബസിയുമായോ കോൺസുലേറ്റുമായോ ബന്ധപ്പെട്ട് ഇത് ലഭ്യമാക്കാൻ സൗകര്യം ചെയ്യണം. ഇതിന് ശേഷം മാത്രമെ വിസ പിഴയിളവിന് അപേക്ഷിക്കാവൂ.
കോൺസുലേറ്റിലും എംബസിയിലും ലഭിക്കുന്ന അപേക്ഷകൾ യു.എ.ഇ അധികൃതർക്ക് കൈമാറും. ഇവരും അനുമതി നൽകുന്നതോടെ അപേക്ഷകനെ ഫോണിലോ ഇമെയിലായോ വിവരം അറിയിക്കും. അപേക്ഷ നൽകിയ ശേഷം അഞ്ച് പ്രവർത്തി ദിവസത്തിനുള്ളിൽ വിവരം അറിയിക്കും. യാത്രാ അനുമതി ലഭിക്കുന്നവർ കഴിയുന്നത്ര വേഗത്തിൽ നാട്ടിലേക്ക് തിരിക്കണം. എംബസി അധികൃതർ അറിയിച്ചു.
FAMILY VISA
+ Grade 12 students, fresh graduates can stay in UAE for two more years
+ Visa for Divorcees, Widows and their Children
+ Procedures of changing employment visa and family visa without exit Dubai
+ Family Visa-Sharjah: Entry Permit Residence (Wife & Children)
+ OK to Board Message for travellers flying to Dubai, UAE
+ Delivery/Birth in Dubai
+ Fines (Visa, Labour Card, OHC, Vehicle Registration, Emirates ID)
+ Re-entry after six months in Dubai
+ Residents can apply, renew residency visa on DubaiNow App
+ Dubai travel guidelines for expats, tourists and citizens
MEDICAL, OHC & INSURANCE
PARENTS VISA

No comments:

Post a Comment