ഇന്ത്യക്കാർക്ക് പ്രവേശനാനുമതി നൽകി യുഎഇ

ഇന്ത്യ, ഉൾപ്പെടെയുള്ള ഏതാനും രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് യു എ ഇയിലേക്ക് പ്രവേശിക്കുന്നതിന് ഇളവുകൾ പ്രഖ്യാപിച്ചു. യു എ ഇ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ, നാഷണൽ അതോറിറ്റി ഫോർ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് എന്നിവയാണ് ആഗസ്റ്റ് 5, മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചത്.

ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്നുള്ള സാധുവായ റസിഡൻസി പെർമിറ്റുകളുള്ള മുഴുവൻ വാക്സിനേഷൻ ഡോസുകൾ ലഭിക്കുകയും രണ്ടാമത്തെ ഡോസ് ലഭിച്ച് 14 ദിവസം പിന്നിടുകയും രാജ്യത്തെ ഔദ്യോഗിക അധികാരികൾ അംഗീകരിച്ച വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഉള്ളവരുമായവർക്കാണ് പ്രവേശനം നൽകുക.

- ഈ നിയമം 2021 ഓഗസ്റ്റ് 5 മുതൽ പ്രാബല്യത്തിൽ വരും.

- രണ്ടാമത്തെ വാക്സിൻ ഡോസ് സ്വീകരിച്ച് 14 ദിവസമെങ്കിലും കഴിഞ്ഞിരിക്കണം

- യാത്രക്കാർ Q R കോഡ് ഉള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റ് കൈവശം വയ്ക്കണം.

- 72 മണിക്കൂർ മുമ്പുള്ള പി സി ആർ ടെസ്റ്റ് റിപ്പോർട്ട് വേണം

- യാത്രക്ക് മുൻപ് റാപിഡ് പി സി ആർ ടെസ്റ്റ് നടത്തണം. 

- ട്രാൻസിറ്റ് യാത്രക്കാരും ഈ പരിധിയിൽ വരും

എത്തിച്ചേർന്നതിന് ശേഷം പിസിആർ പരിശോധനകൾ,  ക്വാറന്റൈൻ എന്നിവയുൾപ്പെടെയുള്ള അധികാരികൾ നിർദേശിച്ച മുൻകരുതൽ, പ്രതിരോധ നടപടികൾ എന്നിവ ബാധകമാകും.
































എമിറേറ്റ്സ് ഐഡിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ എങ്ങനെ മാറ്റാം?





ദുബൈ വിസക്കാർക്ക് സൗജന്യ ഹെൽപ് ലൈൻ സൗകര്യം







FAMILY VISA





No comments:

Post a Comment