പ്രവാസികളായ അമുസ്ലിങ്ങളുടെ കേസുകൾ പരിഗണിക്കാൻ അബുദാബിയിൽ പ്രത്യേക കോടതി

അബുദാബി: വിദേശികളായ അമുസ്ലിങ്ങളുടെ വ്യക്തിഗത സ്റ്റാറ്റസ് കേസുകളിൽ സ്പെഷ്യലൈസ് ചെയ്യുന്ന ആദ്യത്തെ കോടതി അബുദാബിയിൽ ആരംഭിച്ചു . അബുദാബി ജുഡീഷ്യൽ ഡിപാർട്ട്മെന്റ് (എഡിജെഡി ) അണ്ടർ സെക്രട്ടറി യൂസഫ് സയീദ് അൽ അബ്രി ഉദ്ഘാടനം ചെയ്തു. അബുദാബി എമിറേറ്റിൽ അമുസ്ലിം ഇതര വ്യക്തിത്വ വിഷയങ്ങൾ നിയന്ത്രിക്കുന്ന നിയമം നടപ്പിലാക്കുന്നതിനായി അബുദാബി എമിറേറ്റിന്റെ ഭരണാധികാരി എന്ന നിലയിൽ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനാണ് കോടതി പ്രഖ്യാപിച്ചത് . അമുസ്ലിംകളുടെ കുടുംബപരമായ തർക്കങ്ങൾ പരിഹരിക്കുന്നതിന് ജുഡീഷ്യൽ സംവിധാനം യാഥാർഥ്യമാക്കുകയാണ് ലക്ഷ്യം . ജുഡീഷ്യൽ മേഖലയിൽ മാറ്റങ്ങൾ കൊണ്ടുവന്ന് കാര്യക്ഷമമാക്കുന്നതിനായി ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയും അബുദാബി ജുഡീഷ്യൽ വകുപ്പ് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശമനുസരിച്ചാണ് പുതിയ കോടതി .





















No comments:

Post a Comment