എന്താണ് വിവരാവകാശ നിയമം? ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം... / Right to Information Act, How to apply?

 എന്താണ് വിവരാവകാശ നിയമം എന്നത് നമ്മളിൽ പലർക്കും അറിയില്ല. അറിയുന്നവർക്ക് തന്നെ എങ്ങനെയാണ് അപേക്ഷിക്കുക, എന്താണ് ഇതിന്റെ ഗുണങ്ങൾ എന്നതൊന്നും അറിയാറില്ല. നിങ്ങളോട് എനിക്ക് പറയാനുള്ളത് ഇനി ഈ നിയമം നിങ്ങൾ അറിയാതെ പോകരുത്.

പൊതു അധികാര സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങള്‍ എല്ലാ പൗരന്മാര്‍ക്കും ലഭ്യമാക്കുന്നതിനും പൊതു അധികാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുന്നതിനും ജനങ്ങളോടുള്ള ഉത്തരവാദിത്വം നിലനിര്‍ത്തുന്നതിനും അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായിട്ടാണ് ഈ നിയമം കൊണ്ടുവന്നത്. വിവരാവകാശ നിയമം 2005 ഒക്ടോബര്‍ 12 മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ഇന്ത്യ൯ പൗരന്മാർക്ക് സർക്കാർ വിവരങ്ങൾ അറിയാനുള്ള അവകാശത്തെ സംബന്ധിച്ചും, അതു സംബന്ധിച്ച നിയമങ്ങളെ പറ്റിയും, വേണ്ട രീതികളെ കുറിച്ചും പ്രതിപാദിക്കുന്ന ആക്റ്റാണ് ആർടിഐ അഥവാ വിവരാവകാശ നിയമം. ഈ നിയമപ്രകാരം ഓരോ പൗരനും സർക്കാർ ഓഫീസുകളിൽ നിന്ന് ആവശ്യമുള്ള വിവരങ്ങൾ തേടാ൯ അവകാശമുണ്ട്.

30 ദിവസത്തിനുള്ളിൽ വിവരങ്ങൾ കൈമാറണമെന്നാണ് നിയമം. ഒരു വിവരാധികാരി, അപേക്ഷകൾ സ്വീകരികാതിരിക്കുകയോ, നിശ്ചിത സമയത്തിനുള്ളിൽ വിവരം നൽകാതിരിക്കുകയോ, മനഃപൂർവം വിവരം നിരസിക്കുകയോ, അറിഞ്ഞുകൊണ്ട് തെറ്റായതോ, അപൂർണ്ണമായതോ ആയ വിവരം നൽകുകയോ, വിവരരേഖകൾ നശിപ്പിക്കുകയോ, വിവരം നൽകുന്നത് തടസ്സപ്പെടുത്തുകയോ ചെയ്താൽ, പ്രതിദിനം 250 രൂപാ നിരക്കിൽ, പരമാവധി 25000 രൂപാ വരെ പിഴശിക്ഷ ലഭിക്കും. കൂടാതെ, വകുപ്പുതലത്തിൽ അച്ചടക്കനടപടിയും ഉണ്ടായേക്കാം. ശിക്ഷാധികാരം കമ്മീഷനാണ്. വിവരാധികാരി, വിവരം നൽകുന്നതിന് ആവശ്യപ്പെട്ട, മറ്റേതൊരു ഉദ്യോഗസ്ഥനും ഇവ ബാധകമാണ്. അത്രത്തോളം കരുത്തുള്ള ഒരു അവകാശമാണിത്. എന്നിട്ടും നമുക്ക് ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് അറിയില്ല. മാത്രമല്ല, അപേക്ഷ എഴുതിനല്കാൻ കഴിയില്ലെങ്കിൽ, വാക്കാലാവശ്യപ്പെട്ടാൽ അപേക്ഷ എഴുതിനല്കുന്നതിന് അപേക്ഷകനെ പൊതുവിവരാധികാരി സഹായിക്കണം. അപേക്ഷയോടൊപ്പം നിശ്ചിത ഫീസ് നല്കണം. ദാരിദ്ര്യരേഖക്കു താഴെയുള്ളവറർ ഫീസ് നല്കേണ്ടതില്ല. 

റെക്കോർഡുകൾ, ഡോക്യുമെന്റുകൾ, ഇമെയ്ലുകൾ, അഭിപ്രായങ്ങൾ, വാർത്താ കുറിപ്പുകൾ, ഓർഡറുകൾ, ഇലക്ട്രോണിക് രൂപത്തിലുള്ള ഡാറ്റ തുടങ്ങിയവയെല്ലാം ഇ൯ഫർമേഷ൯ പരിധിയിൽ വരും. നിയമ പ്രകാരം പൊതുമേഖലാ സ്ഥാപനത്തിന് ശേഖരിക്കാ൯ അവകാശമുള്ള സ്വകാര്യ സ്ഥാപനത്തെ കുറിച്ചുള്ള വിവരങ്ങളും വിവരാവകാശ നിയമം അനുസരിച്ച് ആളുകൾക്ക് കൈപ്പറ്റാവുന്നതാണ്.

ആർടിഐ നിയമത്തിന്റെ പരിധിയിൽ ആരോക്കെ ഉൾപ്പെടും?

 ജമ്മു-കശ്മീർ സംസ്ഥാനമൊഴിച്ച് ഭാരതത്തിൽ എല്ലായിടത്തും ഈ നിയമം ബാധകമാണ്. എല്ലാ സർക്കാർ വകുപ്പുകളും പൊതുസ്ഥാപനങ്ങളും ഈ നിയമപരിധിയിൽ പെടും. എന്നാൽ, കേന്ദ്ര രഹസ്യാന്വേഷണസംഘടനയടക്കം പതിനെട്ട് രഹസ്യാന്വേഷണ-സുരക്ഷാസ്ഥാപനങ്ങളെ ഈ നിയമപരിധിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. മറ്റ് യാതൊരു സ്ഥാപനത്തേയും (പോലീസും കോടതികളുമടക്കം) ഒഴിവാക്കിയിട്ടില്ല. ഭരണഘടനാപരമായ മുഴുവ൯ അധികാരികളും ഈ നിയമത്തിന്റെ പരിധിയിൽ വരും. എക്സിക്യൂട്ടീവ്, നിയമസഭ, ജുഡീഷ്യറി, പാർലമെന്റ് അല്ലെങ്കിൽ നിയമസഭ നിയമ നിർമ്മാണം വഴി സ്ഥാപിക്കപ്പെട്ട മുഴുവ൯ സ്ഥാപനങ്ങളും ഈ നിയമത്തിന്റെ പരിധിയിൽപ്പെടുന്നതാണ്. ആർക്കും സർക്കാർ രേഖകൾ പരിശോധിക്കാനുള്ള വഴിയാണ് ഇതുവഴി തുറന്നിട്ടിരിക്കുന്നത്.

RTI എങ്ങനെ ഫയൽ ചെയ്യാം?

വിവരാവകാശ അപേക്ഷ സമർപ്പിക്കുന്ന വ്യക്തി പത്ത് രൂപ ഫീസ് അടച്ച് നിശ്ചിത ഡിപ്പാർട്ട്മെന്റിലെ പബ്ലിക് ഇ൯ഫർമേഷ൯ ഓഫീസർക്കാണ് (PIO) അപേക്ഷ സമർപ്പിക്കേണ്ടത്. 30 ദിവസത്തിനുള്ളിൽ മറുപടി ലഭിച്ചില്ലെങ്കിൽ സെന്ട്രൽ ഇ൯ഫർമേഷ൯ കമ്മീഷനെ (CIC) സമീപിക്കാവുന്നതാണ്.

 ഓൺലൈനായും അപേക്ഷ സമർപ്പിക്കാവുന്നതാണ്

 അതിനായി കേരള സർക്കാരിന്റെ വെബ്ബ് പോർട്ടലായ ഈ ഡിസ്ട്രിക്ട് ൽ പ്രവേശിക്കുക.

വെബ്പോർട്ടലിൽ പ്രവേശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 മുമ്പ് നിങ്ങൾ ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് എങ്കിൽ Portal User Login എന്ന ഭാഗത്ത് യൂസർനെയിമും പാസ്‌വേർഡും കൊടുത്തു ലോഗിൻ ചെയ്യുക.


അല്ലാത്തവർ, New PortalUserCreation എന്ന ഭാഗം ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന ഫോം ഫില്ല് ചെയ്തു പുതിയ യൂസർ നെയിമും പാസ്സ് വേർഡും ക്രിയേറ്റ് ചെയ്യുക. ശേഷം ലോഗിൻ ചെയ്യുക.

 ലോഗിൻ ചെയ്ത ശേഷം വരുന്ന പേജിൽ RTI സെലക്ട് ചെയ്യുക. അതിൽ നോർമൽ എന്നത് സെലക്ട് ചെയ്ത്, ന്യൂ രജിസ്ട്രേഷൻ എന്നതിൽ ക്ലിക്ക് ചെയ്യുക.


 ശേഷം വരുന്ന ഫോമിൽ നിങ്ങളുടെ അഡ്രസ്സ്, മറ്റുള്ള ഡീറ്റെയിൽസ് എല്ലാം പൂരിപ്പിക്കുക. അതിനുശേഷം നിങ്ങളുടെ ആവശ്യകത വ്യക്തമായി എഴുതുക. മലയാളത്തിലും ഇംഗ്ലീഷിലും എഴുതാൻ പറ്റുന്നതാണ്. ഇപ്രകാരം നിങ്ങൾക്ക് വിവരാവകാശപ്രകാരം എന്തും ആവശ്യപ്പെടാവുന്നതാണ്.


 കൂടുതൽ വ്യക്തമായി അറിയുവാൻ ചുവടെ കൊടുത്ത വീഡിയോ കാണുക.



റേഷൻ കാർഡ് ഇനി എടിഎം കാർഡ് രൂപത്തിൽ. PVC റേഷൻ കാർഡിന് എങ്ങനെ അപേക്ഷിക്കാം..?/ Ration card is now in the form of ATM card. How to apply for PVC ration card?

സ്മാർട്ട്ഫോൺ കാലഘട്ടത്തിൽ എല്ലാ സംഭവവികാസങ്ങൾക്കും മാറ്റം സംഭവിക്കുന്നത് പോലെ  റേഷൻകാർഡിന്റെ രൂപവും ഭാവവും മാറുകയാണ്.  സംസ്ഥാനത്തെ റേഷൻ കാർഡുകൾ  സ്മാർട് കാർഡ് രൂപത്തിലേക്കു മാറുകയാണ്. കൈകാര്യം ചെയ്യാനും സൂക്ഷിക്കാനും സൗകര്യപ്രദമായ രീതിയിൽ എടിഎം കാർഡുകളുടെ മാതൃകയിലും വലുപ്പത്തിലും പിവിസി റേഷൻ കാർഡ് ആയാണു രൂപമാറ്റം.


പുതിയ കാർഡിൽ ക്യുആർ കോഡും ബാർ കോഡും ഉണ്ടാകും. പുസ്തക രൂപത്തിലോ ഇ-കാർഡ് രൂപത്തിലോ നിലവിലുള്ള റേഷൻ കാർഡുകളുടെ സാധുത ഇല്ലാതാകുന്നില്ലെന്നു ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. അവ തുടർന്നും ഉപയോഗിക്കാം.

ആവശ്യമുള്ളവർ അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൻ ലോഗിൻ വഴിയോ ഓൺലൈനായി അപേക്ഷിക്കണം.

 ഓൺലൈനായി അപേക്ഷിക്കാൻ

ഇവിടെ ക്ലിക്ക് ചെയ്യുക. 

 മുൻപ് സൈറ്റ് ലോഗിൻ ചെയ്തിട്ടുള്ളവർ, ലോഗിൻ ചെയ്യുക. അല്ലാത്തവർ പുതുതായി രജിസ്റ്റർ ചെയ്തു  ലോഗിൻ ചെയ്തശേഷം മെനുവിൽ പ്രിൻറ് എന്ന ഭാഗത്ത് തൊടുമ്പോൾ E-CARD OR PVC കാർഡ് എന്ന ഓപ്ഷനിൽ PVC കാർഡ് തിരഞ്ഞെടുത്ത ശേഷം അപേക്ഷ സമർപ്പിക്കുക. ശേഷം നിങ്ങൾക്ക് മുന്നിൽ തെളിയുന്ന വിവരങ്ങൾ ശരിയാണോ എന്ന് നോക്കുക. സബ്മിറ്റ് ചെയ്യുക. ഉടനെ നിങ്ങളുടെ പിവിസി റേഷൻ  കാർഡ് പിഡിഎഫ് ആയി ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഫയൽ തുറക്കാനുള്ള ഒടിപി ഫോണിലേക്ക് വരുന്നതാണ്. ഇതുപയോഗിച്ചാണ് ഫയൽ തുറക്കേണ്ടത്.

ഈ ആപ്പിലൂടെ ഫോണിന്റെ ബ്രൈറ്റ്നെസ്സ് എത്രവേണമെങ്കിലും കുറക്കാം.../with this app, reduce the brightness of your phone as much as you want ...

ഫോണിന്റെ ബ്രൈറ്റ്നെസ്സ് നമുക്ക് പലപ്പോഴും വളരെയധികം തലവേദനയായി മാറാറുണ്ട്. രാത്രി സമയങ്ങളിൽ ആണ് ഇത് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. ഇരുട്ടിൽ ബ്രൈറ്റ്നെസ്സ് കുറക്കുന്നതിന് ഫോണിൽ ഒരു പരിധിയുണ്ട്. അതിനപ്പുറത്തേക്ക് എത്ര കുറക്കാൻ  ശ്രമിച്ചാലും സാധിക്കാറില്ല. എന്നാൽ ഫോണിന്റെ ബ്രൈറ്റ്നസ് ഇഷ്ടമുള്ളത്ര കുറക്കാൻ സാധിക്കുന്ന ഒരു ആപ്പിനെ കുറിച്ചാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത്.


 ഇരുട്ടിൽ കൂടുതൽ സൗകര്യപ്രദമായ ഉപയോഗത്തിന് ലളിതവും ഫലപ്രദവുമായ സ്ക്രീൻ ഡിമ്മറായി ഈ ആപ്പ് പ്രവർത്തിക്കും. നൈറ്റ് സ്ക്രീൻ എന്നാണ് ആപ്പിന്റെ പേര്.

 ഡിഫോൾട്ട് ക്രമീകരണങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ സ്‌ക്രീനിന്റെ തെളിച്ചം നിങ്ങൾക്ക് കുറക്കാൻ സാധിക്കുന്നതിനേകാൾ  കുറയ്ക്കുക എന്നതാണ് നൈറ്റ് സ്‌ക്രീൻ ആപ്പിന്റെ പ്രധാനലക്ഷ്യം.  ഈ ആപ്ലിക്കേഷൻ ഒരു ഓവർലേ ഫിൽട്ടർ പ്രയോഗിക്കുന്നു, അതുമുഖേന സ്ക്രീനിന്റെ ലൈറ്റ് എത്രവേണമെങ്കിലും കുറക്കാം.  ഇരുണ്ട അന്തരീക്ഷത്തിലോ രാത്രിയിലോ തലവേദനയും കണ്ണ് വേദനയും ഒഴിവാക്കാൻ ഇത് സഹായിക്കുന്നു.

 അപ്പിന്റെ സവിശേഷതകൾ:

 - ഉപയോഗിക്കാൻ എളുപ്പമാണ്;
 - automatically set default brightness settings in Android to the minimum.
 - ആപ്പിന്റെ ഉപയോഗം കഴിഞ്ഞാൽ പഴയ രൂപത്തിലേക്ക് തന്നെ ബ്രൈറ്റ്നെസ്സ്  കൊണ്ടുവരാം.
 - ആപ്പ് പ്രവർത്തിക്കുമ്പോൾ സ്ക്രീൻ ഓണാക്കി വെക്കുക (ഓപ്ഷണൽ);
 - മികച്ച ഉറക്കം ലഭിക്കാൻ നിങ്ങളെ സഹായിക്കുന്ന അത്ഭുതകരമായ ബ്ലൂ ലൈറ്റ് ഫിൽട്ടർ (ഓപ്ഷണൽ)
 - supports dimming the transparent navigation bar in Android 4.4 and higher;
- extra-content: auto-enable & disable feature and one-click widget

 ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

instagram, fb പോലുള്ള സോഷ്യൽ മീഡിയകളിലെ ഫോട്ടോകൾക്കുള്ള അടിക്കുറിപ്പുകളും ഹാഷ്‌ടാഗുകളും ഈ ആപ്പ് ഓട്ടോമാറ്റിക്കായി ക്രിയേറ്റ് ചെയ്തു തരും / Automatic captions and hashtags for your photos on instagram, fb & social media

നിങ്ങളുടെ ഇൻസ്റ്റാഗ്രാം, Facebook, Whatsapp, Twitter എന്നിവയ്‌ക്കായുള്ള ആകർഷകവും ട്രെൻഡിംഗും ഹ്രസ്വവും മധുരവുമായ അടിക്കുറിപ്പുകളും ഹാഷ്‌ടാഗുകളും കണ്ടെത്താൻ സഹായിക്കുന്ന ഒരു ആപ്പിനെ കുറിച്ചാണ് ഇന്നത്തെ ചർച്ച.

 ഈ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ ആകർഷണീയമായ ചിത്രത്തിന് അനുയോജ്യമായ അടിക്കുറിപ്പ് കണ്ടെത്താം...   ഇത് നിങ്ങളുടെ ഫോട്ടോകളെ അടിസ്ഥാനമാക്കി ട്രെൻഡിംഗ് അടിക്കുറിപ്പുകളും ഹാഷ്‌ടാഗുകളും സ്വയമേവ നിർദ്ദേശിക്കുന്നു.  നിങ്ങളുടെ ഫോട്ടോകൾക്ക് ഏറ്റവും അനുയോജ്യമായ ട്രെൻഡിംഗ് അടിക്കുറിപ്പുകളും ഹാഷ്‌ടാഗുകളും നൽകി ഇൻസ്റ്റാഗ്രാമിൽ ലൈക്കുകളും ഫോളോവേഴ്‌സും വർദ്ധിപ്പിക്കാൻ TagWag സഹായിക്കുന്നു. രസകരം അല്ലെങ്കിൽ അതിശയകരമായ അടിക്കുറിപ്പുകൾ അല്ലെങ്കിൽ ഉദ്ധരണികൾക്കായി തിരയുകയാണെങ്കിൽ, നിങ്ങളുടെ തിരയൽ ഈ ആപ്പിൽ അവസാനിക്കും.

 എല്ലാ സാഹചര്യങ്ങൾക്കും അനുയോജ്യമായും എല്ലാ വികാരങ്ങൾക്കും പൂരകമാകുന്ന തരത്തിൽ ഇതിൽ അടിക്കുറിപ്പുകൾ ക്യുറേറ്റ് ചെയ്തിട്ടുണ്ട്.  സുഹൃത്തുക്കൾക്കുള്ള ഹാഷ്‌ടാഗുകൾ, ഭക്ഷണം, വിവാഹം, സ്നേഹം, കുടുംബം, സൗഹൃദം, വികാരം, മാനസികാവസ്ഥ, പ്രകൃതി, യാത്ര എന്നിവയ്‌ക്കും മറ്റും ഉള്ള അടിക്കുറിപ്പുകൾ ഇതിലുണ്ട്.

 നിങ്ങളുടെ കുട്ടിക്കാലം, സൗഹൃദങ്ങൾ, യാത്രാ ഫോട്ടോ, പ്രണയത്തിനായുള്ള അടിക്കുറിപ്പ് അല്ലെങ്കിൽ നിങ്ങളുടെ ജന്മദിന ചിത്രങ്ങൾ എന്നിങ്ങനെ എല്ലാ തരത്തിലുള്ള ഫോട്ടോകൾക്കും ആകർഷകമായ അടിക്കുറിപ്പുകളുടെ ഒരു വലിയ ശേഖരം  ഈ ആപ്പിലുണ്ട്. കൂടുതൽ ലൈക്കുകളും ഫോളോവേഴ്‌സും നേടാൻ നിങ്ങളെ സഹായിക്കുന്ന Insta ഉദ്ധരണികൾ: ചിത്രങ്ങൾക്ക് അടിക്കുറിപ്പുകൾ, WhatsApp-നുള്ള സ്റ്റാറ്റസ്, Instagram-നുള്ള സ്റ്റാറ്റസ്, Insta ബയോസ്, ഫോട്ടോകൾക്കുള്ള അടിക്കുറിപ്പുകൾ.

 ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നത് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

 ഐ ഫോൺ ഉപയോഗിക്കുന്നവർ  ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

ഓൺലൈനായി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ക്യാഷ് ഉണ്ടാക്കാൻ ഒരു ആപ്പ്. / An app to make cash for students and teachers online.

 ഓൺലൈനായി വിദ്യാർഥികൾക്കും അധ്യാപകർക്കും ക്യാഷ് ഉണ്ടാക്കാൻ പറ്റുന്ന ഒരു ആപ്പിനെ കുറിച്ചാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത്. ഈ ആപ്പിൽ നിങ്ങൾ പഠനാവശ്യത്തിനായി കുറിച്ച നോട്ടുകൾ അപ്‌ലോഡ് ചെയ്യുന്നതിലൂടെയാണ് ക്യാഷ് ലഭിക്കുന്നത്.

 ആപ്പിലെ മറ്റു ഉപയോക്താക്കളായ വിദ്യാർഥികളെ സഹായിക്കുന്നതിനായി  നിങ്ങളുടെ പഠനാവശ്യത്തിനായി ഉപയോഗിച്ച കുറിപ്പുകളും ലേഖനങ്ങളും, അതായത് നിങ്ങളുടെ അസൈമെന്റ് കൾ പ്രോജക്ടുകൾ പോലുള്ളവ ഈ ആപ്പിലേക്ക് അപ്‌ലോഡ് ചെയ്യുന്നതിലൂടെയാണ് ക്യാഷ് ലഭിക്കുന്നത്. ഈ ആപ്പ് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരു പോലെ ഗുണകരമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള ആളുകൾ ഈ ആപ്പ് ഉപയോഗിക്കുന്നുണ്ട്.

 മത്സര പരീക്ഷകൾക്കും കോഴ്സുകളുടെ പഠന സഹായത്തിനും  വിവിധ വിഷയങ്ങളെ കുറിച്ച് പഠിക്കാനും സഹായിക്കുക എന്നതാണ് ഈ ആപ്പ്കൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങൾക്ക് വേണമെങ്കിൽ ഇതിൽ നിന്നും ഓൺലൈനായി പർച്ചേസ് ചെയ്യാം. അതുപോലെ നിങ്ങളുടെ നോട്ടുകൾ ഇതിലേക്ക് അപ്‌ലോഡ് ചെയ്തു ക്യാഷും വാങ്ങാം...

 ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Notesgen is the largest marketplace for notes from students, teachers, professionals and enterprise from across the world. 

Notesgen is solving the “best notes quickly” problem for students by bringing them together on the basis of similar interests, style of learning and understanding, academic learning pattern, peer network, etc. and facilitate content sharing

ഈ ആപ്പ് ഉണ്ടെങ്കിൽ ഏതു പാസ്സ്‌വേർഡുകളും ധൈര്യമായി മറക്കാം.../If you have this app, you can forget any passwords ...

ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം, മെസ്സഞ്ചർ, ടെലഗ്രാം, ജീമെയിൽ, ട്വിറ്റെർ അങ്ങനെ എത്രയെത്ര അക്കൗണ്ടുകളാണ് ഓരോ ആപ്പുകളിലും സർവീസുകളിലും മറ്റുമായി നമുക്കുള്ളത്. ഏതെല്ലാം ആപ്പുകളിൽ എത്ര പാസ്‌വേഡുകളാണ് നമ്മൾ ഉപയോഗിച്ചത് എന്ന് നമുക്ക് പോലും  പലപ്പോഴും ഓർമയിൽ ഉണ്ടാവാറില്ല. ഇനി ഇവയുടെയെല്ലാം യൂസർ നെയിം, പാസ്സ്‌വേർഡ് എന്നിവയെല്ലാം തന്നെ ഓർത്തുവെക്കുക എന്നത് പലപ്പോഴും അതിലും കഷ്ടമുള്ള കാര്യമാണ്.


 പലപ്പോഴും, ഡസൻ കണക്കിന് പാസ്‌വേഡുകൾ ഓർത്തിരിക്കുക എന്നത് മിക്കവാറും അസാധ്യമായതിനാൽ, പലരും വെബ്‌സൈറ്റുകളിലുടനീളം ഒരേ പാസ്‌വേഡ് വീണ്ടും ഉപയോഗിക്കുന്നു. ഇത് വളരെ അപകടകരമായ കാര്യമാണ്. ആ വെബ്‌സൈറ്റുകളിലൊന്ന് ഹാക്ക് ചെയ്യപ്പെടുകയാണെങ്കിൽ, ഒരേ പാസ്‌വേഡ് ഉപയോഗിച്ച എല്ലാ അക്കൗണ്ടുകളും അപഹരിക്കപ്പെടും.

 ഇവിടെയാണ് ഈ ആപ്പിന്റെ പ്രസക്തി. എത്ര പാസ്‌വേഡുകൾ ഉണ്ടെങ്കിലും അതെല്ലാം സുരക്ഷിതമായി വെക്കുവാൻ ഈ ആപ്പ് മതി. ഇവിടെ നിങ്ങളുടെ എല്ലാ പാസ്സ്‌വേർഡുകളും സേവ് ചെയ്ത് വെക്കാം. ഈ ആപ്പിന്റെ പാസ്സ്‌വേർഡ് ഒഴികെ. അത് നിങ്ങളുടെ ഓർമയിൽ സുരക്ഷിതമാക്കി വെക്കണം. നിങ്ങളുടെ പാസ്‌വേഡുകളും വ്യക്തിഗത വിവരങ്ങളും സുരക്ഷിതമായ നിലവറയിൽ ലോക്ക് ചെയ്യുന്ന ഒരു പാസ്‌വേഡ് മാനേജറും പാസ്‌വേഡ് ജനറേറ്ററുമാണ് ഈ ആപ്പ്.

 നിങ്ങൾക്കിത് ഏതെങ്കിലുമൊരു ഡിവേഴ്സിൽ ഉപയോഗിക്കാനാണ് ഫോണുകൾ, ടാബ്‌ലെറ്റുകൾ, പേഴ്സണൽ കമ്പ്യൂട്ടറുകൾ എന്നിവയുൾപ്പെടെ നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും നിങ്ങൾക്ക്  സൗജന്യമായി ഉപയോഗിക്കാം. നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ, എവിടെയാണോ നിങ്ങളുടെ പാസ്‌വേഡുകൾ നൽകേണ്ടത് അവിടെ ഈ ആപ്പ് നിങ്ങളുടെ വിവരങ്ങൾ സ്വയമേവ പൂരിപ്പിക്കും.

 ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നവർ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 ഐ ഫോൺ ഉപയോഗിക്കുന്നവർ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Can it be hacked?

It encrypts information client side and has a zero-knowledge policy, so if anyone does hack into LastPass servers, they will only see encrypted information. The only way for anyone to access your sensitive data is to find out your master password.

ഓൺലൈനായി എന്ത് പർച്ചേസ് ചെയ്താലും 100% ക്യാഷ്ബാക്ക് തരുന്ന ആപ്പ്.../ Get Real Cashback by using this app.

ഷോപ്പിങ് ഇഷ്ടപ്പെടാത്തവരില്ല. മുമ്പെങ്ങുമില്ലാത്തവിധം ഇപ്പോൾ ആളുകൾ ഓൺലൈനിൽ ഷോപ്പിംഗ് നടത്തുന്നവരാണ്. ആമസോൺ, ഫ്ലിപ്കാർട്ട്, മിന്ത്ര തുടങ്ങിയ ഇ-കൊമേഴ്‌സ് സൈറ്റുകൾ ഈ ദിവസങ്ങളിൽ വലിയ ലാഭമാണ് ഉണ്ടാക്കുന്നത്. ഇത്തരം ഈ കൊമേഴ്സ് സൈറ്റുകളിൽ നിങ്ങൾക്ക് വേണ്ട സാധനങ്ങൾ പർച്ചേസ് ചെയ്യുന്നതിലൂടെ  ക്യാഷ് ലഭിക്കുന്ന അവസരമാണ് ക്യാഷ് കരോ ആപ്പ് തരുന്നത്.

 ആവശ്യത്തിനു ഡിസ്‌കൗണ്ടും ക്യാഷ് ബാക്ക് ഓഫറുകളുമുളള സൈറ്റുകള്‍ ഓണ്‍ലൈന്‍ ഷോപ്പിങ്ങിലേക്ക് ആളുകളെ കൂടുതലായി ആകര്‍ഷിക്കുന്നു. അങ്ങനെ ജനപ്രീതിയില്‍ മുന്നിലേക്കു കുതിക്കുന്ന സൈറ്റാണ് കാഷ്‌കരോ.കോം.
 ക്യാഷ് കരോ. കോം എന്ന വെബ്സൈറ്റ് ഇന്ത്യയിലെ ഏറ്റവും വലിയ ക്യാഷ്ബാക്ക്, കൂപ്പൺ വെബ്സൈറ്റാണ്. ഇവരുടെ ആപ്പും പ്ലേസ്റ്റോറിൽ  അവൈലബിൾ ആണ്.

 ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഉപഭോക്താക്കള്‍ക്കു പണം തിരികെ ലഭിക്കാന്‍ ക്യാഷ്കാരോ .കോം വഴി മറ്റൊരു ഇ കോമേഴ്‌സ് സൈറ്റിലേക്കു കടന്നു ഷോപ്പ് ചെയ്യുക എന്ന ഒറ്റക്കടമ്പ മാത്രമാണുള്ളത്. നിങ്ങള്‍ക്കു ലഭിക്കേണ്ട പണം കാഷ്‌കരോയുടെ അക്കൗണ്ടില്‍ എത്തുകയും അതു പിന്നീട് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കു ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്യും.

 Amazon, Flipkart, Myntra, Ajio, പോലുള്ള ഏത് സൈറ്റിലൂടെയും നിങ്ങൾ പർച്ചേസ് ചെയ്യുന്നതിന്  ഇലക്‌ട്രോണിക് ഉല്‍പ്പന്നമെന്നോ വസ്ത്രങ്ങളെന്നോ ബുക്കുകളെന്നോ ആഭരണങ്ങളെന്നോ ഒരു വ്യത്യാസവുമില്ലാതെ ഓരോ പര്‍ച്ചേസിലും പണം ലാഭിക്കാമെന്നതു കാഷ്‌കരോയുടെ പ്രത്യേകത ആണ്. കാഷ്‌കരോ വഴി മറ്റൊരു ഇ കോമേഴ്‌സ് സൈറ്റിലേക്കു കടക്കുമ്പോള്‍ ആ സൈറ്റുകള്‍ കാഷ്‌കരോയ്ക്ക് കമ്മിഷന്‍ നല്‍കുന്നു. ആ കമ്മിഷനില്‍ നിന്നാണ് ഉപഭോക്താക്കള്‍ക്കു തിരിച്ചു നല്‍കാനുളള പണം കാഷ്‌കരോ കണ്ടെത്തുന്നത്.

മിന്ത്ര, യാത്ര, ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, സ്‌നാപ്പ്ഡീല്‍ തുടങ്ങി രാജ്യത്തെ പ്രമുഖ ഈ കോമേഴ്‌സ് സൈറ്റുകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കാഷ്‌കരോ ഡോട് കോം വന്‍ലാഭമാണ് ഓഫര്‍ ചെയ്യുന്നത്. കാഷ്‌കരോ ഡോട് കോമില്‍ നിന്നു ലഭിക്കുന്ന കൂപ്പണുകള്‍ ഉപയോഗിച്ച് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഈ സൈറ്റുകള്‍ 50% വരെ വിലക്കിഴിവ് നല്‍കും.

2013-ൽ രോഹൻ ഭാർഗവയും സ്വാതി ഭാർഗവയും ചേർന്ന് CashKaro എന്ന ഈ  വെബ്സൈറ്റ് സ്ഥാപിച്ചത്. അത് അനുദിനം പ്രചാരത്തിലായി. 2016-ൽ രത്തൻ ടാറ്റ ക്യാഷ്‌കരോയ്ക്ക് ധനസഹായം നൽകിയതോടെ ഇത് കൂടുതൽ ജനപ്രിയമായി.

 ക്യാഷ്കാരോ ആപ്പിന്റെ പ്രത്യേകതകൾ 

★ Highest Cashback Guarantee: Get 100% Cashback Deals

★ Real Cashback: Transfer money to your Bank Account or as Gift Cards

★ Up to 75% off Coupon Codes: Over 50,000 Coupons listed

★ Price Comparison: Find the lowest price across sites for Mobiles, Laptops, Grocery, Diapers & more

★ Best Deal Guarantee: If you find a better deal, we will beat it!

★ All Online Shopping Sites: Over 1500 partners where you can get cashback

★ Best Referral: Invite friends & earn 10% of the Cashback they earn forever

★ Fastest Tracking: Tracking as fast as 60 seconds after you shop

കാഷ്‌കരോ എങ്ങനെ പ്രവർത്തിക്കുന്നു

 ഈ ലളിതമായ ഘട്ടങ്ങൾ പാലിക്കുക:

 ഘട്ടം 1 - ലോഗിൻ ചെയ്യുക.
 വെബ്സൈറ്റിലൂടെയും ലോഗിൻ ചെയ്യാം. ആപ്പ് ഉപയോഗിച്ചും ലോഗിൻ ചെയ്യാം.

 വെബ്സൈറ്റിലൂടെ ലോഗിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

 ആപ്പ് ഡൗൺലോഡ് ചെയ്ത് ലോഗിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 ഘട്ടം 2 - ക്യാഷ്കാരോ ആപ്പിൽ നിന്ന്, നിങ്ങൾ ഷോപ്പിംഗ് നടത്താൻ ആഗ്രഹിക്കുന്ന ഓൺലൈൻ ഷോപ്പിംഗ് സൈറ്റിൽ ക്ലിക്ക് ചെയ്യുക

 ഘട്ടം 3 -  ക്യാഷ് കരോ നിങ്ങളെ ഷോപ്പിംഗ് സൈറ്റിലേക്ക് റീഡയറക്‌ട് ചെയ്യുന്നു. നിങ്ങൾ സാധാരണ  ചെയ്യുന്നതുപോലെ ഓൺലൈനായി  പർച്ചേസ് ചെയ്യുക.

 സ്റ്റെപ്പ് 4- നിങ്ങളുടെ ഓർഡറിന് ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് ക്യാഷ്കാരോക്ക് ഒരു ഫീസ് നൽകുന്നു. അവരിത് നിങ്ങൾക്ക് ക്യാഷ്ബാക്ക് ആയി കൈമാറുന്നു

 ഘട്ടം 5 - ഈ ക്യാഷ്ബാക്ക് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ കഴിയുന്ന യഥാർത്ഥ പണമാണ്.

 ഓൺലൈനായി ഒരു ആവറേജ് ഷോപ്പിങ് നടത്തുന്ന വ്യക്തിക്ക് 50,000 രൂപ വരെ ക്യാഷ് കരോയിലൂടെ ഒരുവർഷം ലഭിക്കാം... തികച്ചും സൗജന്യമാണ് ഈ ആപ്പ്. സാധാരണയായി ഉപയോഗിക്കുന്ന മിക്കവാറും എല്ലാ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലും ക്യാഷ്കാരോ പ്രവർത്തിക്കുന്നുണ്ട്. 70% വരെ തൽക്ഷണ ലാഭം നൽകുന്ന എക്സ്ക്ലൂസീവ് കൂപ്പൺ കോഡുകളും ഇവരുടെ പക്കലുണ്ട്.

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വീട്ടിലിരുന്ന് പതിനായിരം മുതൽ മുപ്പതിനായിരം വരെ വരുമാനം നേടാൻ ഈ ആപ്പ് മതി. / India’s no 1 affiliate marketing app that allows users to earn income from home.

വീട്ടിലിരുന്ന് വരുമാനം നേടാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഇന്ത്യയിലെ ഒരു നമ്പർ വൺ  അഫിലിയേറ്റ് മാർക്കറ്റിംഗ് ആപ്പിനെ കുറിച്ചാണ് ഇന്ന് സസ്നേഹം എന്ന ഈ ബ്ലോഗിലൂടെ ചർച്ച ചെയ്യുന്നത്

 അനാവശ്യമായ ടെൻഷനോ സമ്മർദ്ദങ്ങളോ ഒന്നുമില്ലാതെ  വളരെ ഈസിയായി നടത്താവുന്ന ബിസിനസാണ് അഫിലിയേറ്റ് മാര്‍ക്കറ്റിംഗ്. സ്വന്തമായി ബിസിനസ് ആരംഭിച്ച് ബോസ്സ് ആകാനാണ് നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നത്. അത്തരക്കാർക്ക് പരീക്ഷിക്കാവുന്ന ഒരു പൊടിക്കൈയാണ് അഫിലിയേറ്റ് മാർക്കറ്റിങ്. പേര് കേട്ട് ഞെട്ടുകയൊന്നും വേണ്ട. മറ്റുള്ളവരുടെ ഉത്പന്നമോ സേവനമോ തങ്ങളുടെ രീതിയിൽ മാർക്കറ്റിംഗ് ചെയ്ത് കൂടുതൽ ആളുകളെ കൊണ്ട് വാങ്ങിപ്പിച്ച് കമ്മീഷൻ നേടുന്ന രീതിയാണിത്.

 ഇ കൊമേഴ്സ് ബിസിനസ് നിങ്ങളെല്ലാവരും കേട്ടിട്ടുണ്ടാകും.  ഇ- കൊമേഴ്സ് വെബ്സൈറ്റുകളില്‍ നിങ്ങളുടെ സ്റ്റോക്കുകളാണ് നിങ്ങള്‍ വില്‍ക്കുന്നത്. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ആമസോൺ, ഫ്ലിപ്കാർട്ട്.  എന്നാല്‍ അഫിലിയേറ്റ് മാര്‍ക്കറ്റിംഗ് അങ്ങനെയല്ല. ഉപഭോക്താക്കളെ നമ്മള്‍ ഫിള്പ്കാര്‍ട്ട്, ആമസോണ്‍ പോലുള്ള വലിയ റീട്ടെയില്‍ വെബ്സൈറ്റുകളിലെത്തിച്ച് സാധനം വാങ്ങിക്കുകയെന്നതാണ് അഫിലിയേറ്റ് മാര്‍ക്കറ്റില്‍ ചെയ്യേണ്ടത്.

ഉപഭോക്താവ് സാധനം വാങ്ങിയാല്‍ കമ്മിഷനോ ലാഭമോ പരസ്യഫീയോ ആയി നിങ്ങള്‍ക്ക് റിട്ടേണ്‍ ലഭിക്കും. നമ്മള്‍ നല്‍കുന്ന പരസ്യത്തിലൂടെ ആളുകളെ എത്തിച്ച് സാധനങ്ങള്‍ വാങ്ങിപ്പിക്കുക മാത്രമാണ് നമ്മളുടെ ജോലി. പണമിടപാടുകള്‍, പായ്ക്കിംഗ്, ഡെലിവറി, കസ്റ്റമര്‍ കെയര്‍, റിട്ടേണ്‍ തുടങ്ങി എല്ലാ ഇടപാടുകളും അഫിലിയേറ്റ് ചെയ്യുന്ന കമ്പനി നോക്കും.

 സിമ്പിളായി പറഞ്ഞാൽ ഒരു ഇടനിലക്കാരന്റെ പണി. ഇങ്ങനെ മാർക്കറ്റിങ് ചെയ്യുമ്പോൾ എന്താണ് ഗുണമെന്നല്ലേ. ക്യാഷോ, സമയമോ അധികം ചിലവഴിക്കാതെ വളരെ സിമ്പിളായി പണം നേടാമെന്നതു തന്നെ.

 നിങ്ങൾ ഒരു വീട്ടമ്മയോ, സ്കൂൾ/കോളേജ് വിദ്യാർത്ഥിയോ അല്ലെങ്കിൽ സ്വയം പേര് ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന ഒരു സംരംഭകനോ ആകാം! എന്നാൽ നിങ്ങൾക്ക് ഉപകരിക്കുന്ന ഒരു നല്ല ബിസിനസ് മാർഗ്ഗത്തെ കുറിച്ചാണ് ഇന്ന് നമ്മൾ സസ്നേഹം എന്ന ഈ ബ്ലോഗിലെ ചർച്ച. അതിനായി നിങ്ങൾ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്. ആപ്പിന്റെ പേരാണ് ഏൺ കരോ. ഇതൊരു അഫിലിയേറ്റ് മാർക്കറ്റിംഗ് ആപ്പ് ആകുന്നു.

ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

 ഈ ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് നല്ല രീതിയിൽ ക്യാഷ് ഉണ്ടാക്കാൻ സാധിക്കുന്നതാണ്.  ടെലിഗ്രാം, WhatsApp, YouTube അല്ലെങ്കിൽ മറ്റേതെങ്കിലും സോഷ്യൽ മീഡിയ ചാനലുകൾ ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്കതിന് സാധിക്കും. ഇത്തരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ  ഏൺ കരോ Profit Link ഷെയർ ചെയ്യുക.  നിങ്ങൾ വഴി ആരെങ്കിലും ഷോപ്പിംഗ് നടത്തുമ്പോൾ, ഒരു കമ്മീഷൻ നിങ്ങൾക്ക് ലഭിക്കും. ഏൺകരോ ആപ്പ് ഈ കമ്മീഷന്  നൽകിയിരിക്കുന്ന പേര്  profit എന്നാണ്. കമ്മീഷൻ പ്രൊഡക്ടുകൾക്കും കമ്പനികൾക്കും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള വലിയ റീട്ടെയില്‍ വെബ്സൈറ്റുകളുടെ ലിങ്കുകൾ തന്നെയാണ് നിങ്ങൾ ഈ ഏൺ കരോ ആപ്പിലൂടെ ഷെയർ ചെയ്യാൻ ഉള്ളത്. അതുകൊണ്ടുതന്നെ വിശ്വസ്തതയുടെ കാര്യത്തിൽ സംശയിക്കേണ്ടതില്ല. ആപ്പിൽ നിന്ന് ലഭിച്ച ലാഭത്തിൽ നിങ്ങൾക്ക് ₹10 അല്ലെങ്കിൽ അതിൽ കൂടുതലുള്ളപ്പോൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലാഭം ട്രാൻസ്ഫർ ചെയ്യാം.


 ഏൺകരോ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

 1. ഏൺകരോ ആപ്പുമായി പങ്കാളിയായ ഏതെങ്കിലും 150+ പങ്കാളി സൈറ്റുകളിൽ നിന്ന് URL കോപ്പി ചെയ്യുക.
 2. ശേഷം ഏൺ കരോ ആപ്പിൽ വന്നു  Make Links വിഭാഗത്തിലെ ഏൺകരോ പ്രോഫിറ്റ് ലിങ്കിലേക്ക് URL കൺവെർട്ട് ചെയ്യുക.
 3. ഈ ലിങ്കുകൾ നിങ്ങളുടെ യൂട്യൂബ്, ഫേസ്ബുക്ക്, വാട്സ്ആപ്പ് ടെലഗ്രാം പോലുള്ള സൈറ്റുകളിൽ ഷെയർ ചെയ്യുക.
 4. ആരെങ്കിലും ആ ലിങ്ക് വഴി സാധനങ്ങൾ പർച്ചേസ് ചെയ്താൽ 72 മണിക്കൂറിനുള്ളിൽ നിങ്ങളുടെ ഏൺകരോ അക്കൗണ്ടിലേക്ക് ക്യാഷ് ക്രെഡിറ്റ് ആവുന്നതാണ്.
 5. return, cancele ചെയ്തില്ലെങ്കിൽ ആണ് ഉപഭോക്താവ് സാധനം വാങ്ങിയതായി കണക്കാക്കുക.
 6. Profit 60 ദിവസത്തിനുള്ളിൽ സ്ഥിരീകരിക്കപ്പെടും, നിങ്ങൾക്ക് അത് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാം

 വിവിധ വിഭാഗങ്ങളിലായി ആയിരക്കണക്കിന് ഉൽപ്പന്നങ്ങളുള്ള നൂറുകണക്കിന് MEGA വിൽപ്പനകൾ കണ്ടെത്തി - പലചരക്ക് സാധനങ്ങൾ, OTC medicines, Fashion, Electronics, Beauty - വീട്ടിലിരുന്ന് പണം സമ്പാദിക്കൂ.  

 ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

സ്പോക്കൺ ഇംഗ്ലീഷ് വീഡിയോ സഹിതം ഫ്രീയായി ഓൺലൈനായി പഠിക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം... / learn spoken English online

നിങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ അതിയായി ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് എന്നറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. നമ്മിൽ പലരും ചിന്തിക്കുന്ന ഒരു ചോദ്യമാണ് ഓൺലൈനായി ഇംഗ്ലീഷ് പഠിക്കാൻ സാധിക്കുമോ എന്ന് ? അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നു തീർച്ചയായും അതിന് സാധിക്കുന്നതാണ്. 
 നമുക്കറിയാം ഇംഗ്ലീഷ് അറിയുന്നവർക്ക് സമൂഹത്തിൽ എന്നും വലിയൊരു സ്ഥാനമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലിസ്ഥലങ്ങളിലും എല്ലാം ഇംഗ്ലീഷ് അറിയുന്നവർക്ക് പ്രത്യേക സ്ഥാനം കൊടുക്കുന്നത് നമുക്ക് കാണാം. അവർക്കുള്ള അവസരങ്ങൾ വിശാലമാണ്. ഇതെല്ലാം കാണുമ്പോൾ നമ്മളെല്ലാം ആഗ്രഹിക്കാറുണ്ട് എനിക്കും ഇംഗ്ലീഷ് സംസാരിക്കാൻ സാധിച്ചിരുന്നെങ്കിൽ . എന്നാൽ അത് നിങ്ങൾക്ക് സാധ്യമാണ് എന്നാണ് ഈ ഒരു കോഴ്സിലൂടെ തെളിയിക്കുന്നത്.

 പലരും പല സ്ഥാപനങ്ങളിൽ ഓൺലൈനായും ഓഫ്‌ലൈനായും ഇംഗ്ലീഷ് പഠിച്ചിട്ടും ഒരു മാറ്റവും ലഭിക്കാത്തവരാണ്. ഒരു പക്ഷേ നിങ്ങളും അതുപോലെ ആകണമെന്നില്ല. ചിലർ വിദേശരാജ്യങ്ങളിൽ , പ്രത്യേകിച്ച് ജിസിസി കൺട്രികളിൽ ജോലി ചെയ്യുന്നവർ പ്രമോഷനും സാലറി ഹൈക്കുവും ഇംഗ്ലീഷ് അറിയാത്തതിനാൽ നഷ്ടപ്പെട്ടവരാണ്. അവരും ഈ കോഴ്സിൽ പങ്കെടുത്തിട്ടുണ്ട്. അതുപോലെ മക്കളെ പഠിപ്പിക്കാൻ ഇംഗ്ലീഷ് അറിയാതെ ബുദ്ധിമുട്ടുന്ന മാതാപിതാക്കളും വിദ്യാർത്ഥികളെ  പഠിപ്പിക്കാൻ ഇംഗ്ലീഷ് അറിയാതെ ബുദ്ധിമുട്ടുന്ന ടീച്ചർമാരും പ്രായമായതിനാൽ ഇംഗ്ലീഷ് പഠിക്കാൻ മടിക്കുന്നവരും  ബിസിനസ് മേഖലയിൽ ഇംഗ്ലീഷ് സംസാരിക്കാൻ കഴിയാത്തതിനാൽ വലിയ അവസരങ്ങൾ നഷ്ടപ്പെട്ടവരും പി എസ് സി,  എൽഡിസി  പോലുള്ള കോഴ്സുകൾക്ക് ആയി പഠിക്കുന്നവരും എസ്എസ്എൽസി, പ്ലസ് ടു ടു ഡിഗ്രി പോലുള്ള കോഴ്സുകൾ പഠിക്കുന്നവരും ഈ കോഴ്സിൽ ജോയിൻ ചെയ്തിട്ടുണ്ട്. അവരിൽ നിന്ന് എല്ലാം അറിയാൻ സാധിച്ചത് അവർക്കെല്ലാം നല്ല മാറ്റം ലഭിച്ചിട്ടുണ്ട് എന്നാണ്.

നിങ്ങളുടെ പ്രായമോ വിദ്യാഭ്യാസമോ  നിങ്ങളുടെ എക്സ്പീരിയൻസ് ഒന്നും ഒരു പ്രശ്നമേയല്ല. നിങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ സന്നദ്ധനാണ് എന്ന് മാത്രം അറിഞ്ഞാൽ മതി.

പലരും വിചാരിക്കുന്നുണ്ടാവും സ്കൂളുകളിലും കോളേജുകളിലും എല്ലാം പഠിച്ചിട്ടും ഇംഗ്ലീഷ് എഴുതാനും സംസാരിക്കാനും വായിക്കാനും കഴിയാത്ത നമ്മൾ എങ്ങനെയാണ് പഠിക്കുക എന്ന് . അവരോട് എല്ലാം പറയാനുള്ളത് നിങ്ങൾ പഠിച്ച ആ ഒരു മെത്തേഡ് മാത്രമല്ല ഇംഗ്ലീഷ് ഭാഷ പഠിക്കാൻ ഉള്ളത്. അല്ലാതെ വിവിധ മാർഗത്തിലൂടെയും പഠിക്കാവുന്നതാണ്.

 സബ്ജക്ട് വെർബ് ഒബ്ജക്റ്റ് എന്നെല്ലാം പറഞ്ഞു ഗ്രാമർ പഠിപ്പിച്ചു ബോറടിപ്പിക്കുന്ന രൂപത്തിൽ   ഉള്ളതല്ല ഈ കോഴ്സ്. ഏതൊരു വ്യക്തിക്കും വളരെ പെട്ടെന്ന് മനസ്സിലാക്കാൻ പറ്റുന്ന രൂപത്തിലാണ് ഈ കോഴ്സ് ഡിസൈൻ ചെയ്തിരിക്കുന്നത്. ടെലഗ്രാമിലൂടെ ആണ് നമ്മുടെ ഈ ക്ലാസ്സുകൾ നടക്കുന്നത്. വീഡിയോയുടെ സഹായത്തോടെ തയ്യാറാക്കിയ ഈ കോഴ്സിൽ സ്റ്റഡി മെറ്റീരിയൽസും നിങ്ങൾക്ക് അവൈലബിൾ ആണ് . അതായത് ക്ലാസ്സിൽ ഒരു ട്രെയിനറുടെ സാന്നിധ്യത്തിൽ ഫെയ്സ് ടു ഫെയ്സ് ഇരുന്ന് പഠിക്കുന്ന അതേ ഫീലിംഗ് ഓടുകൂടി  പഠിക്കാവുന്നതാണ്. ടെലഗ്രാമിൽ ഈ ക്ലാസുകൾ എല്ലാം സൂക്ഷിക്കുന്നതിനാൽ ഫയലുകൾ ഒന്നും നമുക്ക് മിസ്സ് ആവുകയില്ല.  അതായത് ടെലഗ്രാം ആപ്പ് അൺഇൻസ്റ്റാൾ ആക്കിയാൽ പോലും അതിലുള്ള ഫയലുകൾ നഷ്ടപ്പെടുകയില്ല. അതുകൊണ്ടുതന്നെ ലൈഫ് ലോങ്ങ്  ഉപയോഗപ്പെടുത്താവുന്നതാണ്.

 നിങ്ങളിൽ പലരും ഈ ഭാഷ പഠിക്കാൻ പല കോഴ്സുകളിലും പങ്കെടുത്തിട്ടുണ്ടാവാം. അതുകൊണ്ടുതന്നെ നിങ്ങൾ ഇതിൽ ജോയിൻ ചെയ്യണമെന്ന് യാതൊരു നിർബന്ധവുമില്ല. അതുപോലെ ഫ്രീ ആണെന്ന്  കരുതിയും ജോയിൻ ചെയ്യരുത്.  നിങ്ങൾക്ക് ഇംഗ്ലീഷ് കൂടുതൽ മെച്ചപ്പെടണം തുടർപഠനത്തിനും ജോലിക്കും ഇംഗ്ലീഷ് പഠിക്കണം  എന്നുണ്ടെങ്കിൽ    ജോയിൻ ചെയ്യുക. അതും സ്വയം സന്നദ്ധരായി പഠിക്കാൻ തയ്യാറാണെങ്കിൽ മാത്രം.

👍 1 month duration 
👍 ലോകത്തിന്റെ ഏത് കോണിൽ നിന്നും ഇഷ്ട്ടമുള്ള സമയത്ത്‌ ക്ലാസ്സിൽ പങ്കെടുക്കാം
👍 പ്രായമോ വിദ്യാഭ്യാസമോ പ്രശ്നമല്ല.
👍 സ്റ്റഡി മെറ്റീരിയൽസോടുകൂടി വീഡിയോ സഹിതം പഠിക്കാം.

ആർക്കെല്ലാം ഈ കോഴ്സിൽ ജോയിൻ ചെയ്യാം ..!

➡️ എങ്ങനെ പഠിക്കണം ഏതു മുതൽ പഠിക്കണം എന്ന് അറിയാത്തവർക്ക് .
(adsbygoogle = window.adsbygoogle || []).push({});
➡️ ഇംഗ്ലീഷിൽ തെറ്റുകൾ വരുമോ എന്ന് ഭയപ്പെടുന്നവർക്ക് ?
➡️ ഓഫീസ് കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഇംഗ്ലീഷ് അറിയാത്തവർക്ക് .
➡️ ബിസിനസ് മേഖലയിലും തൊഴിൽമേഖലയിലും ഇംഗ്ലീഷ് ഉപയോഗിക്കാൻ പേടിയുള്ളവർക്ക്.
➡️ ഉപരിപഠനത്തിന് ഇംഗ്ലീഷ് അനിവാര്യമായ വ്യക്തികൾക്ക് .
➡️ സ്വന്തം മക്കളെ ഇംഗ്ലീഷ് പഠിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് .
➡️ ഇംഗ്ലീഷ്നോട് ഭയമുള്ള അധ്യാപകർക്ക്.
➡️ സ്പോക്കൺ ഇംഗ്ലീഷ് പഠിപ്പിക്കുന്ന അധ്യാപകർക്ക്.

ക്ലാസിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ക്ലാസിൽ പങ്കെടുക്കാൻ ടെലഗ്രാം ആപ്പ് നിർബന്ധമാണ്. ആപ്പ് ഇൻസ്റ്റാൾ ചെയ്യാത്തവർ ഉടനെ ഇൻസ്റ്റാൾ ചെയ്യുക.

ടെലഗ്രാം ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

 ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തതിനുശേഷം സ്പോക്കൺ ഇംഗ്ലീഷ്നായി ക്രിയേറ്റ് ചെയ്ത ചാനലിൽ ജോയിൻ ചെയ്യുക.


 ക്ലാസ്സുമായി ബന്ധപ്പെട്ട കാര്യങ്ങൾ  
 
👉 ക്ലാസുകൾ മുഴുവനായിട്ടും ടെലഗ്രാമിൽ  എപ്പോഴും അവൈലബിളാണ് .
👉 തുടക്കം മുതലേ ക്ലാസുകൾ നിർബന്ധമായും കേൾക്കണം. കാരണം തുടർന്നുള്ള ക്ലാസുകൾ അതിനെ ക്രമപ്പെടുത്തിയാണ് ക്രിയേറ്റ് ചെയ്തിട്ടുള്ളത്.
👉 ക്രമപ്രകാരമുള്ള ക്ലാസുകൾ  കേൾക്കാതെ മറ്റു ക്ലാസുകൾ കേട്ടു തുടങ്ങിയാൽ ഒരുപാട് സംശയങ്ങൾ നിങ്ങൾക്ക് ഉണ്ടാവാൻ സാധ്യതയുണ്ട്. അത്  കോഴ്സിനോട് മടുപ്പ് സൃഷ്ടിക്കുന്നതാണ്.
👉 ഇഷ്ടമുള്ള ഏതു സമയത്തും പഠിക്കാവുന്നതാണ്.😊

📌 ഒരു മാസത്തേക്ക് മാത്രം ആയിരിക്കും നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുക. അതിനുശേഷം ഏതുനിമിഷവും നിങ്ങളിതിൽ നിന്ന് റിമൂവ് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. വേഗം പഠിച്ചു തീർക്കാൻ ശ്രമിക്കുമല്ലോ?

👉  നോട്ട് ബുക്കും പേനയും കൂടെ കരുതുക. പ്രധാനപ്പെട്ട പോയിന്റ്കൾ എഴുതി വെക്കുകയും ചെയ്യുക. അത് നിങ്ങൾക്ക് കൂടുതൽ ഉപകരിക്കും.
👍 ഓരോ ദിവസവും പഠിക്കുന്ന വിഷയങ്ങൾ നല്ല രീതിയിൽ പ്രാക്ടീസ് ചെയ്യാൻ മറക്കരുത്. കേൾക്കുമ്പോൾ വളരെ എളുപ്പമായി തോന്നും. പക്ഷേ, പിന്നീടാണ് ഇത് പ്രയാസമായി മാറുക.
👍 ക്ലാസിനെ കുറിച്ചുള്ള അഭിപ്രായം നിങ്ങൾ കമന്റ് ആയി രേഖപ്പെടുത്തുകയാണെങ്കിൽ അത് ഞങ്ങൾക്ക് കൂടുതൽ സന്തോഷം നൽകുന്ന കാര്യമാണ്.

 ടെലഗ്രാമിൽ, ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ് ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

നെറ്റ് ഓഫ് ചെയ്യാതെ വാട്സാപ്പ് ഓഫ് ചെയ്യാൻ ഈ ആപ്പ് ഉപയോഗിച്ച് നോക്കൂ... Turn Whatsapp off. Not the internet of your device

വാട്സാപ്പ് മെസ്സേജുകൾ ഇനി നിങ്ങൾക്ക് ശല്യമാവില്ല. നെറ്റ് ഓഫ് ചെയ്യാതെ വാട്സാപ്പ് ഓഫ് ചെയ്യാൻ സാധിക്കുന്ന പുതിയ ആപ്പിനെ കുറിച്ചാണ് ഇന്ന് നമ്മൾ സസ്നേഹം എന്ന ബ്ലോഗിൽ ചർച്ച ചെയ്യുന്നത്.

  വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ വളരെയധികം ശല്യപ്പെടുത്തുന്നതായി തോന്നുമ്പോഴെല്ലാം ഈ ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് വാട്ട്‌സ്ആപ്പ് ഓഫ് ചെയ്യാം... വൈഫൈ മൊബൈൽ ഇന്റർനെറ്റ് ഒന്നും ഓഫ് ചെയ്യേണ്ടതില്ല.

 ബാക്ക്ഗ്രൗണ്ടിൽ WhatsApp പ്രവർത്തിക്കുന്നില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഈ ആപ്പ് ഉപയോഗിക്കുമ്പോൾ, Whatsapp-ൽ ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്തതിനാൽ Whatsapp സന്ദേശങ്ങൾ  ശല്യപ്പെടുത്താതെ YouTube-ൽ പ്രിയപ്പെട്ട വീഡിയോകൾ കാണാൻ കഴിയും.  സംഗീതം കേൾക്കാനും, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയവ ഉപയോഗിക്കാനും സാധിക്കും.

 പ്രിയപ്പെട്ടവരുമായൊ കുടുംബത്തോടൊപ്പമോ വീഡിയോ കോൾ പോലുള്ളത് ചെയ്യുമ്പോൾ  അല്ലെങ്കിൽ,  ഇന്റർനെറ്റ് ആവശ്യമുള്ള ഓഫീസ് മീറ്റിംഗിൽ ആണെങ്കിൽ വാട്സ്ആപ്പ് മെസ്സേജുകൾ പലപ്പോഴും ഒരു ശല്യം ആകാറുണ്ട്. അതിനു പരിഹാരം ആണ് ഈ ആപ്പ്. ഈ ആപ്പ് ഉപയോഗിച്ച് വാട്സ്ആപ്പ് ആ നിമിഷത്തിൽ ഓഫ് ചെയ്യാൻ സാധിക്കും. നെറ്റ് ആണെങ്കിൽ ഓഫ് ചെയ്യേണ്ടതില്ല. അങ്ങനെ വാട്സ്ആപ്പ് ശല്യം ഒഴിവാക്കാം നെറ്റും ലാഭിക്കാം.

 ആപ്പിന്റെ മറ്റു സവിശേഷതകൾ

 നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ ഇല്ലാത്ത ഒരാൾക്ക് വാട്ട്‌സ്ആപ്പ് സന്ദേശം അയയ്‌ക്കേണ്ട സാഹചര്യമുണ്ടെങ്കിൽ, "Message unsaved" എന്ന ഫീച്ചർ നിങ്ങൾക്ക് ഉപയോഗിക്കാം. സേവ് ചെയ്യാത്ത നമ്പറുകളിലേക്കും കോൺടാക്‌റ്റുകളിലേക്കും നിങ്ങൾക്ക് സന്ദേശങ്ങൾ അയയ്ക്കാം. അതിനായി നമ്പർ സേവ് ചെയ്യേണ്ടതില്ല.  നമ്പർ ടൈപ്പ് ചെയ്താൽ മാത്രം മതി.

 ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

യുഎഇയിൽ ചെക്ക് ബൗൺസ് ക്രിമിനൽ കുറ്റമല്ലാതാക്കുന്നു

ദുബൈ : വാണിജ്യ ഇടപാട് നിയമത്തിൽ ഭേദഗതി വരുത്തി യുഎഇ സെൻട്രൽ ബാങ്ക് ( UAE Central Bank ) . അടുത്ത വർഷം മുതൽ നടപ്പിലാവുന്ന ഭേദഗതി പ്രകാരം ഫണ്ടില്ലാതെ ചെക്ക് ( Bounced cheques ) ഇഷ്യ ചെയ്യുന്നത് ക്രിമിനൽ കുറ്റമല്ലാതാവും ( Decriminalisation) . ഇതു പ്രകാരം വഞ്ചന , വ്യാജരേഖ , അവിശ്വാസം തുടങ്ങിയ വിഷയങ്ങൾ വരുമ്പോൾ മാത്രമേ ചെക്ക് ബൗൺസ് ക്രിമിനൽ കുറ്റമാവുകയുള്ളു . ചെക്കിൽ പറഞ്ഞിട്ടുള്ള തുകയേക്കാൾ കുറഞ്ഞ തുകയാണ് അക്കൗണ്ടിൽ ഉള്ളതെങ്കിൽ അത് പിൻവലിക്കാൻ അനുവദിക്കണമെന്നും നിയമഭേദഗതിയിൽ പറയുന്നു . ബൗൺസ്ഡ് ചെക്ക് ക്രിമിനൽ കുറ്റമാക്കുന്നത് അവസാനിപ്പിച്ച് ചെക്ക് ദുരുപയോഗം തടയുന്നതിനുള്ള നടപടികൾ ശക്തമാക്കാനാണ് സർക്കാർ തീരുമാനം . ചെക്ക് തുക ശേഖരിക്കുന്നതിന് കുറേക്കൂടി കാര്യക്ഷമമായ നടപടിക്രമങ്ങൾ നടപ്പിൽ വരുത്തും .

ചെക്ക് ദുരുപയോഗം ഉണ്ടായാൽ നേരത്തേ നൽകിയ ചെക്കുകൾ പിൻവലിക്കുക , അടുത്ത അഞ്ച് വർഷത്തേക്ക് ചെക്ക് ബുക്കുകൾ അനുവദിക്കാതിരിക്കുക , നിയമ ലംഘകരുടെ പ്രൊഫഷനൽ വാണിജ്യ പ്രവർത്തകനങ്ങൾ സസ്പെൻഡ് ചെയ്യുക തുടങ്ങിയ നടപടികൾ സ്വീകരിക്കും . സിവിൽ , ക്രിമിനൽ കോടതികളിൽ ചെക്ക് കേസുകൾ കുന്നുകൂടുന്നത് ഒഴിവാക്കുക , ആഗോള മൽസരാധിഷ്ടിത സൂചികയിൽ യുഎഇയുടെ റാങ്കിങ് ഉയർത്തുക , ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുക തുടങ്ങിയ നേട്ടങ്ങളാണ് നിയമ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്.

Call us for your family visa, Maid visa, Parents visa, Employment Visa, Certificate Attestation, License renewal requirements:
First Gate Business Service
Qusais (Al Nahda-2) Near Zulekha Hospital: 04-239 1302, 055 273 2295, 055-345 7829
Bur Dubai: 04-252 22 22, 055-9105757
Hor Al Anz: (Deira): 04-265 8373, 050-715 0562
For Collection & Delivery Service; call 04-239 1302, 055 273 2295, 055-345 7829
For Family visa service of all other emirates, call: 04-252 22 22, 055-9105757



























ഓൺലൈനായി ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാം... പുതുക്കാം... ഡ്യൂപ്ലിക്കേട്ടിനു അപേക്ഷിക്കാം... തെറ്റുകൾ തിരുത്താം... apply for a driving license online ... Renew it ... Apply for its duplicate ...

ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിലെ ആദ്യ പടിയാണ് ലേണേഴ്സ് ലൈസന്‍സ്. അപേക്ഷകന് 18 വയസ് പൂര്‍ത്തിയായിരിക്കണം. എന്നാല്‍ 50 സിസിയില്‍ താഴെ എന്‍ജിന്‍ കപ്പാസിറ്റിയുള്ള മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നതിന് 16 വയസ്സു തികഞ്ഞാല്‍ മതി.

നിങ്ങളുടെ സ്വന്തം വാഹനം റോഡിലൂടെ ഓടിക്കണമെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം. ലൈസന്‍സില്ലാതെ ഒരു വാഹനം നിരത്തിലൂടെ ഓടിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമായാണ് കണക്കാക്കുന്നത്. 1988 -ലെ മോട്ടോര്‍ വെഹിക്കിള്‍ നിയമ പ്രകാരം, പൊതുസ്ഥലത്ത് ഡ്രൈവിംഗ് ലൈസന്‍സില്ലാതെ വാഹനം ഓടിക്കാന്‍ പാടുള്ളതല്ല. നേരത്തെ, ഡ്രൈവിംഗ് ലൈസന്‍സിനായി അപേക്ഷിക്കുന്നത് ശ്രമകരമായ പ്രക്രിയയായാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍, ഇപ്പോൾ അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. വളരെ സിമ്പിളായി ഓൺലൈനിൽ  അപേക്ഷിക്കാവുന്നതാണ്. അതെങ്ങനെ എന്നതാണ് സസ്നേഹം എന്ന ബ്ലോഗിലെ ഇന്നത്തെ ചർച്ച.

ആദ്യമായി ലൈസൻസ് എടുക്കുന്നവർ ലേണേഴ്സ് ലൈസൻസിനാണ് അപേക്ഷിക്കേണ്ടത്.   ഇഷ്യൂ ചെയ്ത ലേണേഴ്‌സ് ലൈസന്‍സിന്റെ ഒരു മാസത്തിന് ശേഷം. നിങ്ങള്‍ ആര്‍ടിഒ അതോറിറ്റി നടത്തുന്ന ഡ്രൈവിംഗ് ടെസ്റ്റിനായി ഹാജരാകണം. ശരിയായ പരിശോധനയ്ക്ക് ശേഷം, അന്തിമ ഫലം പ്രഖ്യാപിക്കുകയും പരിശോധനയ്ക്ക് ശേഷം നിങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുകയും ചെയ്യുന്നു. ലേണേഴ്‌സ് ലൈസന്‍സ് നല്‍കിയ ശേഷം ആറ് മാസത്തിനുള്ളില്‍, ഈ ലേണേഴ്‌സ് ലൈസന്‍സ് ഉടമകള്‍ ഡ്രൈവിംഗ് ലൈസന്‍സിനായി അപേക്ഷിക്കണം.

 ലേണേഴ്സ് ലൈസൻസിനും   ഡ്രൈവിംഗ് ലൈസൻസിനും അപേക്ഷിക്കാനും, പുതുക്കാനും  ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കാനും  തെറ്റുകൾ തിരുത്താനും തുടങ്ങിയ എന്തു കാര്യങ്ങളും സ്വന്തമായി ചെയ്യാൻ അറിയുന്നവർക്ക് ഇവിടെ ക്ലിക്ക് ചെയ്യാം

വ്യക്തമായി അറിയാത്തവർ തുടർന്ന് വായിക്കുക.

നിങ്ങള്‍ ഒരു ഡ്രൈവിംഗ് ലൈസന്‍സിനായി അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ താഴെ നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.


ഡ്രൈവിങ് ലൈസൻസിന് ഓൺ‌ലൈനായി അപേക്ഷിക്കാം

 കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റായ പരിവാഹൻ സന്ദർശിക്കുക.

വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ശേഷം, അവിടെ നൽകിയിട്ടുള്ള  ലൈസൻസുമായി ബന്ധപ്പെട്ടതിൽ നിന്നും നിങ്ങൾക്ക് ആവശ്യമായത് സെലക്ട് ചെയ്യുക.
Apply for Learner licence, Apply for Driving Licence, Apply for DL Renewal പോലുള്ള കാര്യങ്ങളാണ് അവിടെ നൽകിയിട്ടുണ്ടാവുക.
ആദ്യമായി ലൈസൻസ് എടുക്കുന്നവർ ലേണേഴ്സ് ലൈസൻസിനാണ് അപേക്ഷിക്കേണ്ടത്. 
ലേണേഴ് ലൈസൻസ് തിരഞ്ഞെടുക്കുന്നതോടെ മറ്റൊരു പേജ് തുറക്കും
തുടർന്ന് അപേക്ഷാ വിശദാംശങ്ങൾ‌ പൂരിപ്പിക്കുക, ഫീസ് പേയ്മെന്റ്, പേയ്മെന്റ് സ്റ്റാറ്റസ് പരിശോധിക്കുക, രസീത് പ്രിന്റ് ചെയ്യുക എന്നീ ക്രമത്തിൽ അപേക്ഷ സമർപ്പിക്കുക, Submit ക്ലിക്ക് ചെയ്യുക.

ലൈസൻസും ആർ സിയും ഇനി കൈയിൽ കൊണ്ടുനടക്കേണ്ട. ഈ ആപ്പ് കാണിച്ചാൽ മതി. / No more carrying licenses and RCs on hand. Just show this app.

ലൈസൻസും ആർ സി യും എടുക്കാൻ മറന്നതിന്റെ പേരിൽ ഇനി പെറ്റി അടക്കേണ്ടി വരില്ല. ലൈസൻസ്, ആർസി കാർഡുകൾ ആധികാരിക രേഖയായതിനാൽ അത് കയ്യിൽ കൊണ്ടു നടന്ന് നശിച്ചുപോയാലോ നഷ്ടപ്പെട്ടുപോയാലോ പ്രശ്നമാണ്. അതിനൊരു പരിഹാരമാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ എം പരിവാഹൻ ആപ്ലിക്കേഷൻ. നിങ്ങളുടെ ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ എന്നിവയുടെ വിവരങ്ങൾ ഡിജിറ്റൽ രേഖയായി എം പരിവാഹൻ ആപ്പിൽ ലഭ്യമാണ്.

വാഹന പരിശോധനകൾക്കിടയിൽ പോലീസ് അധികാരികൾക്ക് മുന്നിലും സുരക്ഷാ ഉദ്യേഗസ്ഥർക്ക് മുന്നിലും കാണിക്കാവുന്ന ആധികാരിക രേഖയാണ് ഇത്. 2019ലെ പുതുക്കിയ മോട്ടോർ വാഹന നിയമപ്രകാരം ഇലക്ട്രോണിക് മാതൃകയിലുള്ള രേഖകൾ അംഗീകരിക്കണമെന്ന് കേരള പോലീസിന് നിർദേശമുണ്ട്.

എങ്ങനെയാണ് ആപ്പ് ഉപയോഗിക്കേണ്ടത്

ആപ്പ് ഡൗൺലോഡ് ചെയ്തതിനുശേഷം (ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചുവടെ കൊടുത്തിട്ടുണ്ട്), മൊബൈൽ നമ്പർ നൽകി സൈൻ ഇൻ ചെയ്യുക. ഓടിപി നൽകി അക്കൗണ്ട് വെരിഫൈ ചെയ്യുക.
നിങ്ങളുടെ പ്രൊഫൈലിൽ പേരും മറ്റ് വിവരങ്ങളും നൽകുക.
ആപ്പിന്റെ ഡാഷ് ബോർഡിൽ താഴെ ക്രിയേറ്റ് വിർച്വൽ ആർസി, ക്രിയേറ്റ് വിർച്വൽ ഡിഎൽ എന്നീ ഓപ്ഷനുകൾ കാണാം.

ആർസി ബുക്ക് ചേർക്കുന്ന വിധം

ആർസി വിവരങ്ങൾ ആപ്പിൽ ലഭിക്കുന്നതിനായി ക്രിയേറ്റ് വിർച്വൽ ആർസി ബട്ടൻ ക്ലിക്ക് ചെയ്യുക.
മുകളിലെ സെർച്ച് ബാറിൽ നിങ്ങളുടെ വാഹനത്തിന്റെ നമ്പർ നൽകുക.
അപ്പോൾ പ്രസ്തുത നമ്പറിന്റെ രജിസ്ട്രേഷൻ വിവരങ്ങൾ കാണാം. ഇത് നിങ്ങളുടെ ആപ്പിലെ ഡാഷ്ബോർഡിൽ ചേർക്കുന്നതിനായി ആഡ് റ്റു ഡാഷ് ബോർഡ് എന്ന് ബട്ടൻ അമർത്തുക.
അപ്പോൾ ആർസി വെരിഫൈ ചെയ്യാനുള്ള നിർദേശം വരും.
ഇതിൽ നിങ്ങളുടെ ഷാസി നമ്പർ എഞ്ചിൻ നമ്പർ എന്നിവയുടെ അവസാന നാലക്കങ്ങൾ നൽകുക. ആർസി വിവരങ്ങൾ നിങ്ങളുടെ ഡാഷ് ബോർഡിൽ എത്തിയിട്ടുണ്ടാവും.
ഈ ആർസി എം പരിവാഹൻ ഉപയോഗിക്കുന്ന മറ്റൊരാളുമായി പങ്കുവെക്കാനും സാധിക്കും. അതിനായി ഡാഷ് ബോർഡിൽ ആർസിയ്ക്ക് നേരെയുള്ള ഷെയർ ബട്ടൻ ക്ലിക്ക് ചെയ്ത് ഫോൺ നമ്പർ നൽകിയാൽ മതി.

ഡ്രൈവിങ് ലൈസൻസ് ചേർക്കുന്ന വിധം

അതിനായി ഡാഷ് ബോർഡിൽ താഴെയുള്ള ക്രിയേറ്റ് വിർച്വൽ ഡിഎൽ ബട്ടൻ ക്ലിക്ക് ചെയ്യുക.
തുറന്നുവരുന്ന പേജിൽ മുകളിലുള്ള സെർച്ച് ബാറിൽ നിങ്ങളുടെ ഡ്രൈവിങ് ലൈസൻസ് നമ്പർ നൽകുക.
നിങ്ങൾ നൽകിയ നമ്പറിലെ വിവരങ്ങൾ കാണാം.
അത് ഡാഷ് ബോർഡിലേക്ക് ചേർക്കുന്നതിന് നിങ്ങളുടെ ജനന തീയതി നൽകി വെരിഫൈ ചെയ്യുക.
നിങ്ങളുടെ ചിത്രം സഹിതമുള്ള ലൈസൻസ് വിവരങ്ങൾ ആപ്പിൽ ലഭ്യമാവും.

മുകളിൽ Dashboard എന്ന ബട്ടണിൽ ക്ലിക്ക് ചെയ്താൽ വെർച്വൽ ആർസിയും വെർച്വൽ ഡ്രൈവിങ് ലൈസൻസും കാണാം. അവയിൽ ക്ലിക്ക് ചെയ്താൽ ക്യുആർ കോഡ് തെളിഞ്ഞുവരും. അതിന്‍റെ സ്ക്രീൻ ഷോട്ട് എടുത്ത് വണ്ടിയുടെ ചില്ലിൽ ഓട്ടിച്ചാൽ മതി. വാഹന പരിശോധന സമയത്ത് ഉദ്യോഗസ്ഥന് അത് സ്കാൻ ചെയ്ത് വിവരങ്ങൾ എടുക്കാം... അല്ലെങ്കിൽ, മൊബൈലിൽ കാണിച്ചാലും മതി.

കേന്ദ്ര ഐടി മന്ത്രാലയം പുറത്തിറക്കിയ ഡിജി ലോക്കർ ആപ്ലിക്കേഷനും ഇതിന് സമാനമാണ്. ആർസിയും, ഡ്രൈവിങ് ലൈസൻസും, ഇൻഷുറൻസ് രേഖകളും ഉൾപ്പടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ വിവിധ സർക്കാർ സ്ഥാപനങ്ങൾ നൽകുന്ന രേഖകൾ ഡിജി ലോക്കറിൽ ലഭ്യമാണ്.

ഒരു മൊബൈലിലെ എംപരിവഹൻ ആപ്പിൽ സ്വന്തം പേരിലോ സ്വന്തം ഉപയോഗത്തിലോ ഉള്ള എത്ര വാഹനങ്ങളും ചേർക്കാവുന്നതാണ്. അതായത് ഭാര്യയുടെ പേരിലുള്ള വാഹനം ഭർത്താവ് ഓടിക്കുമ്പോൾ കാണിക്കുവാൻ അദ്ദേഹത്തിന്‍റെ മൊബൈലിലും വെർച്വൽ ആർസി ചേർക്കാം. അതുപോലെ ഒരേ വാഹനത്തിന്‍റെ അല്ലെങ്കില്‍ ലൈസൻസിന്‍റെ വിവരങ്ങൾ ഒന്നിലധികം മൊബൈലിലും ചേർക്കാം.

 എം പരിവാഹൻ ആപ്പ് ഡൗൺലോഡ് ചെയ്യാൻ

ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നവർ ഇവിടെ ക്ലിക്ക് ചെയ്യുക 

ഐ ഫോൺ ഉപയോഗിക്കുന്നവർ ഇവിടെ ക്ലിക്ക് ചെയ്യുക

ഡിജിലോക്കർ ഡൗൺലോഡ് ചെയ്യാൻ

ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നവർ ഇവിടെ ക്ലിക്ക് ചെയ്യുക

ഐ ഫോൺ ഉപയോഗിക്കുന്നവർ ഇവിടെ ക്ലിക്ക് ചെയ്യുക 

ഈ ആപ്പുണ്ടെങ്കിൽ, ഏതുതരം ഡോക്യുമെന്റുകളും സ്കാൻ ചെയ്യാം... പിഡിഎഫ് ആക്കി മാറ്റാം... / Mobile Document Scanner and PDF Creator App

പലപ്പോഴും നമുക്ക് പല ഡോക്യുമെന്റുകളും സ്കാൻ ചെയ്യേണ്ടി വരാറുണ്ട്. എസ്എസ്എൽസി, ആധാർ, പാസ്പോർട്ട്, ഐഡി കാർഡ് അങ്ങനെ പലതും. എന്നാൽ നമുക്ക് സ്കാൻ ചെയ്യണമെങ്കിൽ വല്ല ജനസേവ  കേന്ദ്രങ്ങളിലോ മറ്റോ പോകേണ്ടി വരാറുണ്ട്. എന്നാൽ ഇപ്പോൾ അതിന്റെ ആവശ്യമൊന്നുമില്ല. അതിന് ഈ ആപ്പ് തന്നെ ധാരാളമാണ്.

ഡോക്യുമെന്റ് സ്കാനറും PDF ക്രിയേറ്റർ രണ്ടും ഉൾക്കൊള്ളുന്ന ആപ്പ്. നിങ്ങൾക്ക് കൂടുതൽ വിപുലമായ സ്കാൻ ഓപ്ഷനുകൾ നൽകുന്ന ഒരു ഇന്ത്യൻ സ്കാനർ ആപ്പ് ആണ് ഇന്ന് സസ്നേഹം എന്ന ഈ ബ്ലോഗിൽ നമ്മൾ ചർച്ച ചെയ്യുന്നത്.

ഈ ആപ്പിന്റെ സവിശേഷതകളിൽ ഒന്നാണ്, ഡോക്യുമെന്റുകൾ എഡിറ്റ് ചെയ്യാനും നിയന്ത്രിക്കാനും സാധിക്കുന്ന  50-ലധികം ടൂളുകൾ ഇതിൽ ഉണ്ട് എന്നത്. മാത്രമല്ല, ഒരു പോർട്ടബിൾ ഡോക് സ്കാനർ  ആയി ഇത് വർക്ക് ചെയ്യുന്നു.  ഈ ഡോക് സ്കാനർ ഉപയോഗിച്ച് എന്തും നല്ല രീതിയിൽ തന്നെ നല്ല കോളിറ്റിയോടുകൂടി സ്കാൻ ചെയ്യാൻ സാധിക്കുന്നതാണ്.

ഡോക്യുമെന്റിനെ കൂടുതൽ പ്രൊഫഷണലാക്കുകയും കാണാൻ നല്ലതുമാക്കുകയും ചെയ്യുന്ന ചില അധിക ഫീച്ചറുകളും ആപ്പിൽ ഉണ്ട്.

 * ഡോക്യുമെന്റ്സ്കാൻ ചെയ്യാം 
 * സ്കാൻ ഗുണനിലവാരം automatically/Manually വർദ്ധിപ്പിക്കാം.
 * സ്മാർട്ട് ക്രോപ്പിംഗും മറ്റും ഉൾപ്പെടുന്നു.
 * B/W, ലൈറ്റൻ, കളർ, ഡാർക്ക് തുടങ്ങിയ മോഡുകളിലേക്ക് നിങ്ങളുടെ PDF ഒപ്റ്റിമൈസ് ചെയ്യാം.
 * സ്കാനുകൾ വ്യക്തവും ക്ലിയർ ഉള്ളതുമായ PDF ആക്കി മാറ്റാം.
 * document ഫോൾഡറിലും ഉപ ഫോൾഡറുകളിലും ക്രമീകരിക്കാം.
 * PDF/JPEG ഫയലുകൾ ഷെയർ ചെയ്യാം.
 * ആപ്പിൽ നിന്ന് നേരിട്ട് സ്കാൻ ചെയ്ത ഡോക് പ്രിന്റ് ചെയ്ത് ഫാക്സ് ചെയ്യാം.
 * Google ഡ്രൈവ്, ഡ്രോപ്പ്ബോക്സ് തുടങ്ങിയ ക്ലൗഡിലേക്ക് പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യാം.
 * QR കോഡ്/ബാർ കോഡ് സ്കാൻ ചെയ്യാം.
 * QR കോഡ് സൃഷ്ടിക്കാം.
 * സ്കാൻ ചെയ്ത QR കോഡ് ഷെയർ ചെയ്യാം. 
 * A1 മുതൽ A-6 വരെയുള്ള വ്യത്യസ്‌ത വലുപ്പങ്ങളിൽ PDF സൃഷ്‌ടിക്കാൻ കഴിയും. കൂടാതെ പോസ്റ്റ്കാർഡ്, കത്ത് പോലുള്ള വലുപ്പത്തിലും ആക്കാം

 ഒറ്റനോട്ടത്തിൽ സവിശേഷതകൾ:

 - മികച്ച ഡോക്യുമെന്റ് സ്കാനർ - ഒരു സ്കാനറിന് ഉണ്ടായിരിക്കേണ്ട എല്ലാ സവിശേഷതകളും ഇതിലുണ്ട്.
 - പോർട്ടബിൾ ഡോക്യുമെന്റ് സ്കാനർ - നിങ്ങളുടെ ഫോണിൽ ഈ ഡോക്യുമെന്റ് സ്കാനർ ഉള്ളതിനാൽ, വേഗത്തിൽ സ്കാൻ ചെയ്യുന്നതിലൂടെ നിങ്ങളുടെ സമയവും പരിശ്രമവും ലാഭിക്കാം.
 - പേപ്പർ സ്കാനർ - ആപ്ലിക്കേഷൻ മൂന്നാം കക്ഷി ക്ലൗഡ് സംഭരണം (ഡ്രൈവ്, ഫോട്ടോകൾ) വാഗ്ദാനം ചെയ്യുന്നു, അവിടെ നിങ്ങൾക്ക് പേപ്പറുകൾ സ്കാൻ ചെയ്യാനും ക്ലൗഡ് സ്റ്റോറേജിൽ സംരക്ഷിക്കാനും കഴിയും.
 - മികച്ച ഡോക്യുമെന്റ് സ്കാനർ ലൈറ്റ് - സ്കാനുകൾ നിങ്ങളുടെ ഫോണ് പോലുള്ളവയിൽ ഇമേജിലോ PDF ഫോർമാറ്റിലോ സംരക്ഷിക്കാം.
 - PDF ഡോക്യുമെന്റ് സ്കാനർ - എഡ്ജ് ഡിറ്റക്ഷൻ ഫീച്ചർ ഉപയോഗിച്ച് PDF സ്കാൻ ചെയ്യാം.
 - എല്ലാ തരത്തിലുമുള്ള ഡോക് സ്കാൻ - കളർ, ഗ്രേ, സ്കൈ ബ്ലൂ എന്നിവയിൽ സ്കാൻ ചെയ്യാം.
 - എളുപ്പമുള്ള സ്കാനർ - A1, A2, A3, A4... തുടങ്ങിയ ഏത് വലുപ്പത്തിലും പ്രമാണങ്ങൾ സ്കാൻ ചെയ്ത് തൽക്ഷണം പ്രിന്റ് ഔട്ട് എടുക്കാം.
 - പോർട്ടബിൾ സ്കാനർ - ഒരിക്കൽ ഇൻസ്റ്റാൾ ചെയ്ത ഡോക് സ്കാനറിന് എല്ലാ സ്മാർട്ട്ഫോണിനെയും പോർട്ടബിൾ സ്കാനറുകളാക്കി മാറ്റാൻ കഴിയും.
 - PDF ക്രിയേറ്റർ - സ്കാൻ ചെയ്ത ചിത്രങ്ങൾ മികച്ച നിലവാരമുള്ള PDF ഫയലിലേക്ക് പരിവർത്തനം ചെയ്യാം.
 - QR കോഡ് സ്കാനർ - ഈ ആപ്പിന് QR കോഡ് സ്കാനർ ഫീച്ചറും ഉണ്ട്.
 - ബാർ-കോഡ് സ്കാനർ - മറ്റൊരു മികച്ച സവിശേഷത ബാർ-കോഡ് സ്കാനറും ഈ ആപ്പിൽ സംയോജിപ്പിച്ചിരിക്കുന്നു.
 - OCR Text Recognition - OCR Text Recognition നിങ്ങളെ ചിത്രങ്ങളിൽ നിന്ന് ടെക്‌സ്‌റ്റ് തിരിച്ചറിയാൻ അനുവദിക്കുന്നു, തുടർന്ന് ടെക്‌സ്‌റ്റുകൾ എഡിറ്റ് ചെയ്യാം. അല്ലെങ്കിൽ, മറ്റ് ആപ്പുകളിലേക്ക് ടെക്‌സ്‌റ്റ് ഷെയർ ചെയ്യാം.
 - Images to PDF Converter - നിങ്ങൾക്ക് ഇമേജ് ഗാലറിയിൽ നിന്ന് കുറച്ച് ചിത്രം തിരഞ്ഞെടുത്ത് ഡോക്യുമെന്റായി ഒരു പിഡിഎഫ് ഫയലാക്കി മാറ്റാം.
 - ഫ്ലാഷ്‌ലൈറ്റ് - ഈ സ്കാനർ ആപ്പിന് ഫ്ലാഷ് ലൈറ്റ് ഫീച്ചറും ഉണ്ട്, അത് കുറഞ്ഞ വെളിച്ചത്തിൽ സ്കാൻ ചെയ്യാൻ നിങ്ങളെ സഹായിക്കുന്നു.

ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റോഡുകളെ കുറിച്ചുള്ള പരാതികൾ പരിഹരിക്കാൻ കേരള സർക്കാറിന്റെ ഒരു ആപ്പ്./ An app of the Government of Kerala to resolve complaints about roads.

പൊതുമരാമത്ത് വകുപ്പ് റോഡുകളെ കുറിച്ചുള്ള പരാതികൾ ഓൺലൈനായി അറിയിക്കാൻ കഴിയുന്ന മൊബൈൽ ആപ്പ് പുറത്തിറക്കി. പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ആപ്പ് പുറത്തിറക്കിയത്.  ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ് ഡൗൺലോഡ് ചെയ്യാനാകും. ഐ ഒ എസ് വേർഷൻ പിന്നീട് ലഭ്യമാകും.

ആദ്യ മൂന്ന് മാസം പരീക്ഷണ അടിസ്ഥാനത്തിലാണ് ആപ്പ് പ്രവർത്തിക്കുക. ഈ പ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിക്കും. അതിനുശേഷം ജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി അറിഞ്ഞ് ആവശ്യമായ മാറ്റങ്ങൾ കൂടി വരുത്തും.

സംസ്ഥാനത്തെ റോഡുകളെ കുറിച്ച് ജനങ്ങൾക്കുള്ള പരാതികൾ പൊതുമരാമത്ത് വകുപ്പിനെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയിരിക്കുന്ന ആപ്ലിക്കേഷനാണിത്. ആപ്പ് വഴി ലഭിക്കുന്ന പരാതികൾ എസ്.എം.എസ്. വഴിയും ഇമെയിൽ വഴിയും ബന്ധപ്പെട്ട റോഡ്സ് വിഭാഗം എഞ്ചിനീയർമാരെ അറിയിക്കാം. പരാതി പരിഹരിച്ചതിന് ശേഷം വിവരം ആപ്പിൽ അപ്ഡേറ്റ് ചെയ്യും. പരാതി നൽകിയവർക്ക് ആപ്പിലൂടെ തന്നെ തുടർവിവരങ്ങൾ അറിയാൻ സാധിക്കുന്നതാണ്.

ഡിജിറ്റലൈസേഷൻ പൂർത്തീകരിച്ച 4000 കിലോമീറ്റർ റോഡുകളുടെ വിവരങ്ങൾ ആപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഈ വിവരങ്ങൾ മൊബൈൽ ആപ്പിൽ വന്നാൽ അപ്പോൾ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുക്കും. ബാക്കി റോഡുകളുടെ ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഇതു ആറുമാസത്തിനകം പൂർത്തിയാക്കും.

23,400 പേര്‍ പത്ത് ദിവസത്തിനകം ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. 4264 പേര്‍ ആപ്പിലൂടെ വ്യത്യസ്ത വിഷയങ്ങള്‍ ശ്രദ്ധയില്‍ പെടുത്തി. ഇതില്‍ 4050 പരാതികളും പരിശോധിച്ചു കഴിഞ്ഞുവെന്നും നടപടികള്‍ ആവശ്യമായ 1615 പരാതികള്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട ഓഫീസുകളിലേക്ക് അയച്ചു നല്‍കിയെന്നും മന്ത്രി പറഞ്ഞു. റോഡുകളുടെ പരിപാലനം കൂടുതൽ ജനകീയമാക്കാൻ മൊബൈൽ ആപ്പിലൂടെ സാധിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക