ഭീകരാക്രമണത്തോടും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളോടും പ്രതികരിക്കാന്‍ യുഎഇക്ക് എല്ലാ അവകാശവുമുണ്ടെന്ന് വിദേശകാര്യ – അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര, മനുഷ്യാവകാശ നിയമങ്ങളെല്ലാം ലംഘിച്ച് ഹൂതികള്‍ നടത്തിയത് ക്രൂരമായ ആക്രമണമെന്നാണ് പ്രസ്താവന വിശേഷിപ്പിക്കുന്നത്. മേഖലയില്‍ അസ്ഥിരത പടര്‍ത്താനും ഭീകരവാദം വ്യാപിപ്പിക്കാനും ഹൂതികള്‍ ശ്രമിച്ചുവരികയാണ്.
അബുദാബി സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ഹൂതികളെന്ന് യുഎഇ; കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കും
ഭീകരാക്രമണത്തോടും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളോടും പ്രതികരിക്കാന്‍ യുഎഇക്ക് എല്ലാ അവകാശവുമുണ്ടെന്ന് വിദേശകാര്യ – അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര, മനുഷ്യാവകാശ നിയമങ്ങളെല്ലാം ലംഘിച്ച് ഹൂതികള്‍ നടത്തിയത് ക്രൂരമായ ആക്രമണമെന്നാണ് പ്രസ്താവന വിശേഷിപ്പിക്കുന്നത്. മേഖലയില്‍ അസ്ഥിരത പടര്‍ത്താനും ഭീകരവാദം വ്യാപിപ്പിക്കാനും ഹൂതികള്‍ ശ്രമിച്ചുവരികയാണ്.
അബുദാബി സ്‌ഫോടനം: ഇന്ത്യന്‍ എംബസി യുഎഇ അധികൃതരുമായി ബന്ധപ്പെട്ടു
അബുദാബി: അബുദാബി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസി യുഎഇ അധികൃതരുമായി ബന്ധപ്പെട്ടു. അബുദാബി പെട്രോളിയം ടാങ്കര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട രണ്ട് ഇന്ത്യന്‍ പൗരന്മാരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായാണ് യുഎഇയിലെ ഇന്ത്യന്‍ എംബസി അധികൃതരുമായി ബന്ധപ്പെട്ടത്. ‘അഡ്‌നോക്കിന്റെ സംഭരണ ടാങ്കുകള്‍ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ 2 ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെടെ 3 പേര്‍ മരണപ്പെട്ടതായി യുഎഇ അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇന്ത്യന്‍ എംബസി യുഎഇ അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്’ എംബസി ട്വീറ്റ് ചെയ്തു. മരിച്ചവരുടെ തിരിച്ചറിയല്‍ രേഖകള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണെന്ന് എംബസിയുടെ ഔദ്യോഗിക വക്താവ് വ്യക്തമാക്കി.
ലുലു ഹൈപ്പർമാർക്കറ്റ് കരിയർ 2022 ദുബായിലും അബുദാബിയിലും ഒഴിവുകൾ
Supermarket Name | LuLu Hypermarket |
Job Location | United Arab Emirates |
Nationality | Indians Only |
Education | Equivalent degree/diploma holders |
Experience | GCC experience |
Age Limit | Below 30 years old |
Salary | Discuss during an interview |
Benefits | As Per UAE labor law |
Last Updated on | 15th January 2022 |
Last Date To Apply | 20th January 2022 |
ലുലു ഹൈപ്പർമാർക്കറ്റിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ
ഇന്ത്യൻ ശതകോടീശ്വരനായ വ്യവസായിയായ എംഎ യൂസഫ് അലി യുടെ ഉടമസ്ഥതയിലുള്ള ഒരു ചെയിൻ ആൻഡ് റീട്ടെയിൽ കമ്പനിയായി 2000-ൽ അബുദാബിയിൽ ലുലു അതിന്റെ യാത്ര ആരംഭിച്ചു. വിജയകരമായ ഒരു ദശാബ്ദത്തിന് ശേഷം, ലുലു ഏഷ്യയിലെയും മിഡിൽ ഈസ്റ്റിലെയും ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായി മാറി, മൊത്തം 128 ഔട്ട്‌ലെറ്റുകളും 13 മാളുകളും മുഴുവൻ ജിസിസി രാജ്യങ്ങളിലായി. ഇന്ന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള 40,000-ത്തിലധികം ജീവനക്കാർ അവരുടെ കീഴിൽ ജോലി ചെയ്യുന്നു. ഡെലോയിറ്റ് എന്ന പ്രശസ്ത സ്ഥാപനത്തിന്റെ സമീപകാല ഗവേഷണമനുസരിച്ച്, ലോകത്തിലെ അതിവേഗം വളരുന്ന 50 റീട്ടെയിലർമാരിൽ ലുലു ഉൾപ്പെടുന്നു.
List Of Vacant Positions (Newly Updated)
Job Title | Location |
---|---|
Accountants (Male) | U.A.E |
Audit Assistants (Male) | U.A.E |
Eligibility Criteria:
- Accountants & Audit Assistants preferably M.Com from a reputed university with having at least 2 years of experience in the same field.
- All of the above positions would be fulfilled with relevant education and proven experience which can be seen under the link given.
- Candidate’s availability must be inside either in India or UAE in order to make them eligible.
ലുലു ഹൈപ്പർമാർക്കറ്റ് കരിയറുകൾക്ക് എങ്ങനെ അപേക്ഷിക്കാം?
ലുലു ഹൈപ്പർമാർക്കറ്റിൽ ഇപ്പോൾ പരിമിതമായ ഒഴിവുകളാണുള്ളത്, അത് മുകളിൽ കാണാൻ കഴിയും. ലുലു ഹൈപ്പർമാർക്കറ്റിന് അപേക്ഷിക്കാൻ, നിങ്ങൾ ചുവടെയുള്ള ലിങ്ക് സന്ദർശിക്കേണ്ടതുണ്ട്. നിങ്ങൾ ചെയ്തുകഴിഞ്ഞാൽ, ഔദ്യോഗിക വെബ്‌സൈറ്റ് കാണും, അവിടെ അപേക്ഷിച്ച പോസ്റ്റ്, പേര്, ദേശീയത, നിലവിലെ ലൊക്കേഷൻ, കവറിംഗ് ലെറ്റർ, പ്രായം, ലിംഗഭേദം, ഇമെയിൽ വിലാസം, മൊബൈൽ # കൂടാതെ CV അറ്റാച്ച് ചെയ്യുക.
Subject: Please specify “Applying Position” in the subject line.
Email CV: careers@ae.lulumea.com
apply for job:https://www.lulugroupinternational.com/careers/
ബിനാമികൾക്ക് പദവി ശരിയാക്കാനുള്ള സമയ പരിധി അവസാനിക്കാൻ ഇനി 30 ദിവസം ബാക്കി
അബുദാബിയിലേക്ക് പ്രവേശിക്കുന്ന വിനോദ സഞ്ചാര വാഹനങ്ങള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു
അബുദാബി: വിനോദ സഞ്ചാര വാഹനങ്ങള്‍ക്ക് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. കോവിഡ് വ്യാപന സാഹചര്യത്തിലാണ് മറ്റ് എമിറേറ്റുകളില്‍നിന്ന് അബുദാബിയിലേക്ക് വരുന്ന വിനോദസഞ്ചാര വാഹനങ്ങള്‍ക്ക് അധികൃതര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. വിനോദസഞ്ചാരികളുമായി വരുന്ന വാഹനങ്ങള്‍ അതിര്‍ത്തിയിലെ നിര്‍ദിഷ്ട ലെയിന്‍ (അബുദാബി-ദുബായ് പ്രധാനപാതയിലെ ലെയിന്‍ 1) തന്നെ ഉപയോഗിക്കണം. പരിശോധനാവേളയില്‍ കാണിക്കുന്നതിനായി എല്ലാവിധ രേഖകളും വിനോദസഞ്ചാരികള്‍ കൈയില്‍ കരുതിയിരിക്കണം. കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും അല്‍ഹുസ്ന്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍ പാസ് ഉള്ളവര്‍ക്കുമാണ് പ്രവേശനം. ഗ്രീന്‍ പാസ് ഇല്ലാത്തവര്‍ 96 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആര്‍ ഫലം ഹാജരാക്കണം. ഇതിനായി അതിര്‍ത്തിയില്‍ പുതിയ ഓഫിസ് സജ്ജമാക്കുമെന്ന് സാംസ്‌കാരിക ടൂറിസം വകുപ്പ് സര്‍ക്കുലറില്‍ അറിയിച്ചു. അബുദാബി സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നവരെ മുന്‍കൂറായി തന്നെ പുതിയ പ്രവേശന മാനദണ്ഡങ്ങള്‍ അറിയിച്ചിരിക്കണമെന്ന് ടൂര്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി.
കോവിഡിനെ തുടര്‍ന്ന് ഉറക്കം ലഭിക്കാത്തവരുടെ എണ്ണം വര്‍ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്
ദുബായ് : കോവിഡ് ചിലവരില്‍ ഉറക്കത്തെ സാരമായി ബാധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കോവിഡ് ഭേദമായവരില്‍ പൊതുവില്‍ ദീര്‍ഘകാലത്തേക്ക് ഇന്‍സോമ്‌നിയയും അതുമൂലമുണ്ടാകുന്ന മറ്റ് ബുദ്ധിമുട്ടുകളും പ്രകടമാകുന്നതായി വിവിധ ആശുപത്രികളില്‍നിന്നുള്ള ആരോഗ്യവിദഗ്ധര്‍ വ്യക്തമാകുന്നു. കോവിഡിനെത്തുടര്‍ന്ന് ഉറക്കം നഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നതായി പഠനത്തില്‍ പറയുന്നു. നിലവില്‍ ലോകത്താകമാനം 10 കോടി ജനങ്ങള്‍ കോവിഡ് അനന്തരം ഉറക്കമില്ലായ്മ അഭിമുഖീകരിക്കുന്നതയാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കോവിഡ് ബാധിച്ച് ആശുപത്രികളില്‍ ചികിത്സതേടിയവരിലും താമസകേന്ദ്രങ്ങളില്‍ കഴിഞ്ഞവരിലും ഇതേ അസ്വസ്ഥതകള്‍ പ്രകടമാണ്. വൈറസ് മുക്തരായി മാസങ്ങള്‍ക്കുശേഷവും 20 മുതല്‍ 34 ശതമാനം പേര്‍ക്ക് ഇത്തരം അസ്വസ്ഥതകള്‍ പ്രകടമാക്കുന്നതായി എന്‍.എം.സി. സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ഇന്റേണല്‍ മെഡിസിന്‍ കണ്‍സല്‍ട്ടന്റ് ഡോ.പവന്‍ കുമാര്‍ ശ്രീവാസ്തവ പറഞ്ഞു.
വൈറസ് ബാധയുടെ തീവ്രതയ്ക്കനുസരിച്ച് ഉറക്കമില്ലായ്മയുടെ തീവ്രതയും ഉയരാം. മറ്റ് രോഗാവസ്ഥകളും മരുന്നുകളുടെ ഉപയോഗവും ഇതിന് കാരണമാകാറുണ്ട്. കോവിഡ് ഭേദമായി ഒരുവര്‍ഷം കഴിഞ്ഞവരിലും സ്വസ്ഥമായ ഉറക്കം ലഭിക്കാത്തവര്‍ 70 ശതമാനത്തോളമുണ്ട്. ദിവസേന ഇത്തരം അസ്വസ്ഥതകളുമായി എത്തുന്നവര്‍ ഒട്ടേറെയാണ്. പൂര്‍ണമായും ഉറക്കമില്ലായ്മ അനുഭവിക്കുന്നവര്‍, സ്വസ്ഥമായ ഉറക്കം അല്പനേരത്തേക്ക് മാത്രം ലഭിക്കുന്നവര്‍, ഉറക്കം നഷ്ടപ്പെട്ടതുമൂലമുള്ള മറ്റ് അസ്വസ്ഥതകള്‍ പ്രകടമാകുന്നവര്‍ എന്നിവരും ആശുപത്രിയില്‍ എത്തുന്നുണ്ട്. ഇതിന്റെ കാരണത്തെക്കുറിച്ച് കൃത്യമായ പഠനങ്ങള്‍ പുറത്ത് വരേണ്ടിയിരിക്കുന്നു.
സൗദി പ്രവാസികളുടെ സംശയങ്ങളും അവയുടെ ഉത്തരങ്ങളും
ഗതാഗത നിയമലംഘന പിഴ അടയ്ക്കാതെ രാജ്യം വിട്ടാല്‍ പണി കിട്ടും; നിയമവുമായി ജിസിസി.
ഗതാഗത നിയമലംഘന പിഴ അടയ്ക്കാതെ രാജ്യം വിട്ടുന്നവരെ കുടുക്കാനുള്ള നിയമവുമായി ജിസിസി. ഗള്‍ഫ് സഹകരണ രാജ്യങ്ങളില്‍ (ജിസിസി) ഗതാഗത നിയമലംഘനങ്ങള്‍ നടത്തി പിഴ അടയ്ക്കാതെ മറ്റു രാജ്യങ്ങളിലേക്കു മുങ്ങുന്നവരെ പിടികൂടുന്നതിനാണ് നിയമമൊരുങ്ങുന്നത്. ജിസിസി ഏകീകൃത ഗതാഗത സംവിധാനം യാഥാര്‍ഥ്യമാക്കിയാണ് കുരുക്ക് മുറുക്കുക. ഇതനുസരിച്ച് ഒരു രാജ്യത്തുനിന്നുള്ള ഗതാഗത നിയമലംഘന പിഴ അടയ്ക്കാതെ മറ്റൊരു രാജ്യത്തേക്കു പ്രവേശിച്ചാലും പിടിവീഴും. ഏതു രാജ്യത്തുനിന്നും പിഴ അടയ്ക്കാനും സൗകര്യം ഒരുക്കുന്നതാണ് നിര്‍ദിഷ്ട സംവിധാനം. 6 ജിസിസി രാജ്യങ്ങളിലെയും ഗതാഗത വകുപ്പുകള്‍ ഇലക്ട്രോണിക് ബന്ധം സ്ഥാപിച്ച് ഡേറ്റ ലഭ്യമാക്കുന്നതോടെ വ്യക്തിയുടെ ഗതാഗത നിയമലംഘന വിവരങ്ങള്‍ പരസ്പരം അറിയാനാകും. സുരക്ഷാ കാര്യങ്ങളുടെ അസിസ്റ്റന്റ് സെക്രട്ടറി മേജര്‍ ജനറല്‍ ഹസ്സ അല്‍ ഹാജ്രി അധ്യക്ഷതയില്‍ സംയുക്ത സമിതിയുടെ പത്താമത് വെര്‍ച്വല്‍ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്. ഇതുമായി ബന്ധപ്പെട്ട പ്രതിസന്ധികളും വെല്ലുവിളികളും പരിഹരിച്ച് പദ്ധതി എത്രയും വേഗം സംവിധാനം യാഥാര്‍ഥ്യമാക്കണമെന്നും ആവശ്യമുയര്‍ന്നു. പിഴ അടച്ചാല്‍ മാത്രമേ മറ്റൊരു രാജ്യത്ത് ഗതാഗത ഫയല്‍ തുറക്കാന്‍ പാടുള്ളൂ എന്ന നിര്‍ദേശവുമുണ്ടെന്നാണ് സൂചന.