സൗദിയില്‍ പ്രൊഫഷണൽ മേഖലകളിൽ വിദേശികള്‍ക്ക് വിസ അനുവദിക്കും

റിയാദ്: ആവശ്യത്തിന് സ്വദേശികളെ ലഭ്യമാവാത്ത തൊഴില്‍ രംഗങ്ങളില്‍ വിദേശികള്‍ക്ക് വിസ നല്‍കാന്‍ സൗദി തീരുമാനം. ഇത്തരത്തില്‍ 70,000 സ്ഥാപനങ്ങള്‍ക്ക് വിസ നല്‍കാനാണ് സൗദി തൊഴില്‍ മന്ത്രാലയം തീരുമാനമെടുത്തിരിക്കുന്നത്. സ്വദേശിവത്കരണം നടപ്പിലാക്കാന്‍ പറ്റാത്ത അപൂര്‍വം മേഖലകളില്‍ മാത്രമായിരിക്കും ഇത് നടപ്പാക്കുകയെന്നാണ് അറിയിപ്പ്.

എന്‍ജിനീയറിങ്, മെഡിസിന്‍, ഐ.ടി, ഫാര്‍മസി, അക്കൗണ്ടിങ് മേഖലകളിലാണ് വിദേശികള്‍ക്ക് വിസ ലഭിക്കുക. ഇതിനായി നേരത്തെ നിതാഖാത്ത് വ്യവസ്ഥകള്‍ പാലിച്ച് പ്ലാറ്റിനം, ഉയര്‍ന്ന പച്ച ഗ്രേഡുകള്‍ ലഭിച്ച എഴുപതിനായിരം സ്ഥാപനങ്ങള്‍ക്ക് വിദേശ തൊഴിലാളികളെ നിയമിക്കാന്‍ വിസ ലഭിക്കും. നിതാഖാത്ത് വ്യവസ്ഥകള്‍ പാലിച്ച് പ്ലാറ്റിനം ഗ്രേഡ് ലഭിച്ച 28,000 സ്ഥാപനങ്ങള്‍ക്കും ഉയര്‍ന്ന പച്ച ഗ്രേഡ് ലഭിച്ച 42,000 സ്ഥാപനങ്ങള്‍ക്കുമാണ് വിസ ലഭിക്കുക. നേരത്തെ ഇതേ തസ്തികകളില്‍ ജോലി ചെയ്ത വിദേശികള്‍ രാജ്യം വിട്ടതിന്റെ രേഖയും ഇവര്‍ വിസ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. സ്വദേശിവത്കരണം കാരണം ലക്ഷക്കണക്കിന് വിദേശികള്‍ക്ക് സൗദിയില്‍ തൊഴില്‍ നഷ്ടമാകുമ്പോഴും പുതിയ തീരുമാനം വിദഗ്ദ തൊഴിലാളികള്‍ക്ക് അനുഗ്രഹമാകും.

UAE
ഹെല്‍ത്ത് / മെഡിക്കല്‍ ഇന്‍ഷൂറന്‍സ്-ദുബൈ
ദുബൈയിലെ ബിസിനസ് സാധ്യതകള്‍
യു എ ഇ തൊഴില്‍ വിസ നടപടിക്രമങ്ങള്‍; GAMCA മെഡിക്കല്‍
യുഎഇ: സന്ദര്‍ശക, ടൂറിസ്റ്റ് വീസകളില്‍ എത്തുന്നവര്‍ക്ക് ഇനി രാജ്യം വിടാതെ വീസ മാറാം
തൊഴില്‍ വിസ: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ദേശം പിന്‍വലിച്ചു
യുഎഇയില്‍ ജോലി അന്വേഷിക്കുന്നവര്‍ക്കുള്ള ആറ് മാസത്തെ വിസ ഇനി ലഭിക്കില്ല
QATAR
നാട്ടിൽ വെച്ച് ഖത്തർ ID നഷ്ടപ്പെട്ടാൽ
യു എ ഇ യും ഖത്തറും മലയാളികളുടെ പ്രതീക്ഷാ തുരുത്ത്
SAUDI ARABIA
സൗദിയിൽ ഇഖാമ പുതുക്കാത്തവർ മൂന്നാം തവണ വീഴ്​ച വരുത്തിയാൽ നാടുകടത്തും
സൗദിയില്‍ ആറു വയസ്സു പൂര്‍ത്തിയായ കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനത്തിന് വിരലടയാളം നിര്‍ബന്ധം

സൗദി അറേബ്യയില്‍ പ്രവാസി മരണപ്പെട്ടാല്‍ 
വൈദ്യുതി ബില്ലിനും വാടക കരാര്‍; സൌദിയില്‍ കരാറില്ലാതെ ഇഖാമ പുതുക്കില്ല
BAHRAIN

ട്രാൻസിറ്റ്​ യാത്രികർക്ക്​ ബഹ്​റൈനിൽ നാലു ദിവസം വരെ തങ്ങാൻ സൗകര്യം