എയർ ബബിൾ കരാർ പ്രകാരം സൗദിയിലേക്ക് വിമാന സർവീസുകൾ എന്ന് പുനരാരംഭിക്കും? ടിക്കറ്റ് നിരക്ക് കുറയുമോ ? ആകാംക്ഷയോടെ പ്രവാസികൾ

സൗദി: ജനുവരി 1 മുതൽ ഇന്ത്യ-സൗദി എയർ ബബിൾ കരാർ നിലവിൽ വന്നതോടെ കരാർ പ്രകാരമുള്ള വിമാന സർവീസുകൾ എന്ന് മുതലായിരിക്കും ആരംഭിക്കുക എന്ന ചോദ്യം നരവധി പ്രവാസികൾ ഉന്നയിക്കുന്നുണ്ട്.

കരാർ പ്രാബല്യത്തിൽ വന്നിട്ടുണ്ടെങ്കിലും ഇത് വരെ വിമാന സർവീസുകൾ ആരംഭിക്കുന്നത് സംബന്ധിച്ചോ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത് സംബന്ധിച്ചോ വാർത്തകൾ കാണാത്തതും ഇത് സംബന്ധിച്ച് ചോദ്യങ്ങൾ ഉയരാൻ കാരണമായിട്ടുണ്ട്.

എയർ ഇന്ത്യയുടെ ടിക്കറ്റ് ബുക്കിംഗ് കഴിഞ്ഞ ദിവസം സിസ്റ്റത്തിൽ കാണിച്ചിരുന്നെങ്കിലും സർവീസ് തുടങ്ങുന്നത് സംബന്ധിച്ച് ഔദ്യോഗിക തീരുമാനമോ പ്രഖ്യാപനമോ ഇത് വരെ വന്നിട്ടില്ല.

അത് പോലെ സൗദിയ അടക്കം മറ്റു എയർലൈനുകളും സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇത് വരെ അറിയിപ്പൊന്നും നൽകിയിട്ടില്ല.

ഈ മാസം 13 നു ശേഷം മാത്രമേ എയർ ബബിൾ കരാർ പ്രകാരം സർവീസുകൾ ആരംഭിക്കാൻ സാധ്യതയുള്ളൂ എന്നാണ് ഇത് സംബന്ധിച്ച് ഗൾഫ് മലയാളി നടത്തിയ അന്വേഷണത്തിനു ജൗഫ് ട്രാവൽസ് എ ആർ നഗർ എം ഡി സ്വാലിഹ് സൂചന നൽകിയത്. ജനുവരി 10 നു മുംബ് ഉണ്ടാകുമെന്ന സൂചനയും മറ്റു ചില ട്രാവൽ ഏജൻസികൾ അറിയിച്ചിട്ടുണ്ട്.
 
അതിനു മുമ്പ് തന്നെ സർവീസുകൾ ആരംഭിക്കുകയാണെങ്കിൽ അത് പ്രവാസികൾക്ക് ഉപകാരപ്പെട്ടേക്കും. അത് വരെ ചാർട്ടേഡ് വിമാന സർവീസുകളെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ.

എയർ ബബിൾ കരാർ പ്രകാരം സർവീസുകൾ ആരംഭിച്ചാൽ ടിക്കറ്റ് നിരക്കിൽ വലിയ കുറവ് ഉണ്ടാകുമോ എന്ന ചോദ്യവും പലരും ഉന്നയിക്കുന്നുണ്ട്.

തുടക്കത്തിൽ ടിക്കറ്റ് നിരക്കിൽ വലിയ കുറവ് പ്രതീക്ഷിക്കാൻ സാധിക്കില്ല എന്നാണു ട്രാവൽ മേഖലയിലുള്ള ചിലർ പറയുന്നത്. എങ്കിലും കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതോടെ ടിക്കറ്റ് നിരക്കുകൾ കുറയുമെന്ന് തന്നെയാണു പ്രതീക്ഷ.

ഏതായാലും സർവീസ് ആരംഭിക്കുന്ന കൃത്യമായ ഒരു ഡേറ്റ് സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്കിടയിലും സമീപ ദിനങ്ങളിൽ തന്നെ സർവീസുകൾ പുനരാരംഭിച്ചേക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണു പ്രവാസികളുള്ളത്.

കുവൈത്തിൽ ലൈസന്‍സ് ഓണ്‍ലൈന്‍ വഴി പുതുക്കാം, എന്നാല്‍ വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ പിന്‍വലിക്കും

കുവൈത്ത് സിറ്റി:  ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീങ്ങി ഓണ്‍ലൈന്‍ വഴി പ്രവാസികള്‍ ലൈസന്‍സ് പുതുക്കൽ ആരംഭിച്ചു. എന്നാല്‍ വീണ്ടും ലൈസന്‍സ് വിഷയം പ്രതിസന്ധിയാവുകയാണ്. രാജ്യത്ത് വിവിധയിടങ്ങളില്‍ സ്ഥാപിച്ച കിയോസ്കുകളില്‍ നിന്ന് ലൈസന്‍സ് പുതുക്കി പ്രിന്‍റ് ചെയ്തെടുക്കാം എന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം കൊമേഴ്സ്യല്‍ കോംപ്ലക്സുകളില്‍ സ്ഥാപിച്ച ഓട്ടോമേറ്റഡ് ഡിവൈസുകള്‍ വഴി ലൈസന്‍സ് പ്രിന്‍റ് ചെയ്യാന്‍ ശ്രമിച്ച പലര്‍ക്കും നിരാശയായിരുന്നു ഫലം.

ലൈസന്‍സ് പുതുക്കാനായി ഫീസ്‌ അടച്ച് നടപടികള്‍ പൂര്‍ത്തിയാക്കി ലൈസന്‍സ് പ്രിന്‍റ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ലൈസന്‍സ് പ്രിന്‍റ് ചെയ്ത് ലഭിക്കുന്നതിന് പകരം ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റുമായി ബന്ധപ്പെടാനുള്ള സന്ദേശം ലഭിക്കുകയായിരുന്നു. ലൈസന്‍സ് പുതുക്കുന്നതും കൈവശം വെക്കുന്നതുമായി ബന്ധപ്പെട്ട നിശ്ചിത വ്യവസ്ഥകള്‍ പാലിക്കാത്തവര്‍ക്കാണ് ഈ പ്രശ്നം അനുഭവപ്പെടുന്നത്. ഇത്തരം ലൈസന്‍സുകള്‍ പിന്‍വലിക്കുകയും ഇതുസംബന്ധിച്ച അറിയിപ്പ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുകയും ചെയ്യും.

ഖത്തറിലെ ഹെൽത്ത് സെന്ററുകളിൽ covid-19. പി സി ആർ ടെസ്റ്റുകൾ സൗജന്യം

ദോഹ: ഖത്തറിലെ 28 PHCC ഹെൽത്ത് സെന്ററുകളിലും കോവിഡ്-19 PCR ടെസ്റ്റുകൾ സൗജന്യമാണെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡിന്റെ ലക്ഷണമില്ല ആളുകൾ ഈ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് നേരിട്ട് പരിശോധനയ്ക്കായി എത്തണമെന്നും പരിശോധന ഫലം വരുന്നതുവരെ മറ്റ്ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെടരുതെന്നും പൊതുജനാരോഗ്യ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. അൽ വക്ര, അൽ തുമാമ, എയർപോർട്ട്, വെസ്റ്റ് ബേ, അബുബേക്കർ, മെസൈമീർ, അൽ വാബ്, അൽ റയ്യാൻ, അൽ വജ്ബ, ഉം സ്ലാൽ, ഗ്രാഫത് അൽ എന്നീ 14 ഹെൽത്ത് സെന്ററുകളും ദിവസവും വൈകിട്ട് 4 മുതൽ രാത്രി 10 വരെ പിസിആർ സേവനങ്ങൾ നടത്തുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

യാത്രാ ആവശ്യങ്ങൾക്കുള്ള പിസിആർ ടെസ്റ്റുകൾക്ക് ഓരോ ടെസ്റ്റിനും 160 റിയാൽ ഈടാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.


1. അല്‍ വക്ര

2. അല്‍ തുമാമ

3. ഓള്‍ഡ് എയര്‍പോര്ട്ട്

4. വെസ്റ്റ് ബേ

5. അബൂബക്കര്‍ സിദ്ദീഖ്

6. മിസൈമീര്‍

7. അല്‍ വാബ്

8. അല്‍ റയ്യാന്‍

9. അല്‍ വജ്ബ

10. ഉമ്മു സലാല്‍

11. ഗ്രാഫത് അല്‍ റയാന്‍

12. ഖത്തര്‍ യൂണിവേഴ്‌സിറ്റി

13. ലീബൈബ്

14. അല്‍ ഖോര്‍ എന്നിവയാണ് 14 ആരോഗ്യ കേന്ദ്രങ്ങൾ.


ഖത്തര്‍ ഗതാഗത മന്ത്രാലയം വാട്ടര്‍ ടാക്‌സി പരീക്ഷിക്കാനൊരുങ്ങുന്നു

ദോഹ: 2022ല്‍ രാജ്യത്ത് വാട്ടര്‍ ടാക്‌സി പരീക്ഷിക്കാനൊരുങ്ങി ഖത്തര്‍ ഗതാഗത മന്ത്രാലയം. അല്‍ മതാര്‍, ലുസൈല്‍, ദഫ്‌ന തുടങ്ങിയ തീരപ്രദേശങ്ങളിലാണ് ടാക്‌സി പരീക്ഷിക്കുക. ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹ്‌മദ് അല്‍ സുലൈത്തിയാണ് ഇക്കാര്യം അറിയിച്ചത്.

ദോഹ മെട്രോ, കര്‍വ ബസ്സുകള്‍ പോലെ ബദല്‍ ഗതാഗത മാര്‍ഗം ഒരുക്കുകയാണ് വാട്ടര്‍ ടാക്‌സിയുടെ ലക്ഷ്യമെന്ന് മന്ത്രി ഖത്തര്‍ ടിവിയോട് പറഞ്ഞു. ട്രാമിന്റെയും ട്രെയ്‌നിന്റെയും സ്വഭാവത്തിലുള്ള വാഹനമായ ബസ് റാപിഡ് ട്രാന്‍സിറ്റ്(ബിആര്‍ടി) ഖത്തറില്‍ പരീക്ഷിച്ചതായി അദ്ദേഹം അറിയിച്ചു. പരീക്ഷണം വിജയകരമായിരുന്നു.

2022 ഖത്തര്‍ ലോക കപ്പിന് ഈ രീതിയിലുള്ള ബസ്സുകള്‍ ഉപയോഗിക്കും. അല്‍ ബൈത്ത് സ്‌റ്റേഡിയത്തിലേക്കും മിസഈദ്, ദുഖാന്‍ തുടങ്ങിയ മേഖലകളിലും ഈ ഗതാഗത സംവിധാനം ഉപയോഗിക്കും.

ഫിഫ അറബ് കപ്പില്‍ ഗതാഗത സംവിധാനത്തിന്റെ കാര്യക്ഷമത പരീക്ഷിക്കാന്‍ സാധിച്ചു. 200 ഇലക്ട്രിക് ബസ്സുകളാണ് അറബ് കപ്പില്‍ ഉപയോഗിച്ചത്. 2022 ലോക കപ്പിനായി 800 ബസ്സുകള്‍ കൂടി എത്തുമെന്നും മന്ത്രി പറഞ്ഞു.

നറുക്കെടുപ്പിലൂടെ കോടീശ്വരനായി ഇന്ത്യന്‍ പ്രവാസി


ഫുജൈറ:മഹ്സൂസ് നറുക്കെടുപ്പിലൂടെ കോടീശ്വരനായി ഇന്ത്യന്‍ പ്രവാസി തൊഴിലാളി. 25 കാരനായ മേസണ്‍ തിനകളാണ് 57-ാമത് പ്രതിവാര മഹ്സൂസ് ഗ്രാന്‍ഡ് നറുക്കെടുപ്പിലൂടെ കോടീശ്വരനായത്. ഫുജൈറയില്‍ താമസിക്കുന്ന മേസന് 10,000,000 ദിര്‍ഹം സമ്മാനമായി ലഭിച്ചു. ആദ്യ ശ്രമത്തിലൂടെയാണ് മേസണ്‍ മഹ്സൂസിന്റെ 21-ാമത്തെ കോടീശ്വരനാണ്. കടബാധ്യതയില്‍ നിന്ന് കുടുംബത്തെ രക്ഷിക്കാനായി രണ്ട് വര്‍ഷം മുമ്പ് സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങിയ പണം കൊണ്ടാണ് മേസണ്‍ യുഎഇയിലെത്തിയത്. തന്റെ ആദ്യ ശ്രമത്തില്‍ തന്നെ തനിക്ക് ജീവിതകാലം മുഴുവന്‍ ജീവിക്കാനുള്ള സമ്പത്ത് നല്‍കിയത് തന്റെ കുടുംബത്തിലെ പരേതനായ മുതിര്‍ന്നവരുടെ അനുഗ്രഹമാണെന്ന് മേസണ്‍ പറഞ്ഞു. ഞാന്‍ കണ്ട ഏറ്റവും വലിയ തുക 900 ദിര്‍ഹമാണ്. ഇപ്പോള്‍ എന്റെ കൈയില്‍ 10,000 മടങ്ങ് തുകയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പണമുപയോഗിച്ച് കുടുംബത്തെ നല്ലരീതിയില്‍ പരിപാലിക്കണമെന്നും കൗമാരപ്രായത്തില്‍ ഞാന്‍ കണ്ട സ്വപ്‌നമായ യമഹ RX100 ബൈക്ക് വാങ്ങണമെന്നും തന്റെ ഗ്രാമത്തിലെ സ്‌കൂള്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും മേസണ്‍ പറഞ്ഞു.

ദുബായ് മെട്രോ, പബ്ലിക് ബസ്, ആര്‍ടിഎ സേവനകേന്ദ്രങ്ങളുടെ സമയക്രമത്തില്‍ മാറ്റം


ദുബായ്: ദുബായ് മെട്രോ, പബ്ലിക് ബസ്, ആര്‍ടിഎ സേവനകേന്ദ്രങ്ങളുടെ സമയ ക്രമത്തില്‍ മാറ്റം. യുഎഇ പുതിയ വാരാന്ത്യയുമായി ബന്ധപ്പെട്ടാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയത്. ഫെഡറല്‍ ഗവണ്‍മെന്റിന്റെ പുതിയ സംവിധാനത്തിന് അനുസൃതമായി ഓഫിസുകളിലും സേവനങ്ങള്‍ നല്‍കുന്ന കേന്ദ്രങ്ങളിലും പ്രവര്‍ത്തന സമയം മാറുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. 2022 ജനുവരി 3 മുതല്‍ പുതിയ സമക്രമം പ്രാബല്യത്തില്‍ വരും. എന്നാല്‍, പൊതു പാര്‍ക്കിങ് സംവിധാനത്തില്‍ നിലവിലെ സമയക്രമം തുടരും.
ദുബായ് മെട്രോ
ദുബായ് മെട്രോ റെഡ്, ഗ്രീന്‍ ലൈനുകളില്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ പുലര്‍ച്ചെ 5 മുതല്‍ പിറ്റേന്ന്  1.15 വരെയും വെള്ളി, ശനി ദിവസങ്ങളില്‍ പുലര്‍ച്ചെ 5 മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ 2.15 വരെയുമായിരിക്കും സര്‍വീസ് നടത്തുക. ഞായര്‍ രാവിലെ 8 മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ 1.15 വരെ സര്‍വീസ് നടത്തും.

ഇന്ത്യ-സൗദി എയർ ബബിൾ; പ്രതീക്ഷ നൽകിക്കൊണ്ട് എയർ ഇന്ത്യയുടെ ഷെഡ്യൂളുകൾ സിസ്റ്റത്തിൽ ലഭ്യമാകൽ തുടങ്ങി

സൗദി: ഇന്ത്യ-സൗദി എയർ ബബിൾ കരാർ നിലവിൽ വന്നതോടെ ജനുവരി മുതൽ സൗദിയിലേക്ക് ഷെഡ്യൂൾഡ് വിമാനങ്ങളിൽ പറക്കാനായി നിരവധി പ്രവാസികളാണു കാത്തിരിക്കുന്നത്.

പല പ്രവാസികളും എയർ ബബിൾ കരാർ നിലവിൽ വന്ന ശേഷം നേരത്തെ പോകാൻ തീരുമാനിച്ചിരുന്ന ചാർട്ടേഡ് വിമാനങ്ങളെ ഒഴിവാക്കിയാണു എയർ ബബിൾ പ്രകാരമുള്ള ഷെഡ്യൂൾഡ് സർവീസുകൾ പ്രതീക്ഷിച്ചിരിക്കുന്നത്.

ചാർട്ടേഡ് വിമാനങ്ങളിൽ വലിയ നിരക്ക് ഈടാക്കുന്നതും മറ്റു ഘടകങ്ങളുമെല്ലാം ഷെഡ്യൂൾഡിനായുള്ള കാത്തിരിപ്പിനായി അവരെ പ്രേരിപ്പിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിലാണു എയർ ഇന്ത്യയുടെ ഷെഡ്യൂൾഡ് സർവീസുകൾ സിസ്റ്റത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ജനുവരി 3 മുതലുള്ള എയർ ഇന്ത്യയുടെ ഷെഡ്യൂൾഡ് സർവീസുകളാണിപ്പോൾ സിസ്റ്റത്തിൽ കാണാൻ സാധിക്കുന്നതെന്ന് ജിദ്ദയിലെ ട്രാവൽ ഏജൻ്റ് അബ്ദുൽ റസാഖ് വിപി അറേബ്യൻ മലയാളിയെ അറിയിച്ചു.

ഏതായാലും എയർ ഇന്ത്യയുടെ നീക്കം പ്രവാസികളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസവും പ്രതീക്ഷയുമാണു നൽകുന്നത്.

ആശ്വാസകരമായ ടിക്കറ്റ് നിരക്കിനു പുറമെ കുറഞ്ഞ ചിലവിലുള്ള ക്വാറൻ്റീൻ സൗകര്യം കൂടി ഒരുക്കാൻ എയർ ഇന്ത്യക്കായാൽ അത് സൗദി പ്രവാസികൾക്ക് ഈ സമയത്ത് ലഭിക്കുന്ന ഏറ്റവും വലിയ ഒരു അനുഗ്രഹമായി മാറിയേക്കും.


എട്ട് നഗരങ്ങളിലേക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സർവീസ് ഉണ്ടാകില്ല : എമിറേറ്റ്സ് എയര്‍ലൈന്‍സ്

ദുബായ് : ദുബായിലേക്ക് എട്ട് നഗരങ്ങളിൽ നിന്നുള്ള വിമാന സര്‍വീസുകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നിര്‍ത്തിവെച്ചതായി എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു. ഡിസംബര്‍ 28, ഇന്നലെ മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വന്നു. നിരോധനം ഏർപ്പെടുത്തിയിരിക്കുന്ന
രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെയും ട്രാന്‍സിറ്റ് യാത്രക്കാരേയും അനുവദിക്കില്ലെന്ന് വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നു.
വിമാന സർവീസ് നിർത്തിവെച്ച് സ്ഥലങ്ങൾ 
1. ഗിനിയുടെ തലസ്ഥാനമായ കൊണാക്രി
2. ടാന്‍സാനിയയിലെ ദാര്‍ എസ് സലാം
3. ഐവറികോസ്റ്റിലെ അബീദ്‌ജാൻ
4. ഘാനയുടെ തലസ്ഥാനമായ അക്ര
5. എത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബെബ
6. യുഗാണ്ടയിലെ എന്റബ്ബി
7. അംഗോളയിലെ ലുവാൻഡ,
8. കെനിയയിലെ നെയ്‍റോബി,
അതേസമയം, ദുബായിൽ നിന്നും ഈ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ തടസമില്ലാതെ തുടരും എന്ന് അധികൃതർ അറിയിച്ചു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നാല് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ നേ രത്തെ വിലക്ക് ഏർപ്പെടുത്തിയരുന്നു. ഇതിന് പിന്നാലെയാണ് എമിറേറ്റ്സിന്റെ അറിയിപ്പ് എത്തിയിരിക്കുന്നത്.