എയർ ബബിൾ കരാർ പ്രകാരം സൗദിയിലേക്ക് വിമാന സർവീസുകൾ എന്ന് പുനരാരംഭിക്കും? ടിക്കറ്റ് നിരക്ക് കുറയുമോ ? ആകാംക്ഷയോടെ പ്രവാസികൾ
കുവൈത്തിൽ ലൈസന്‍സ് ഓണ്‍ലൈന്‍ വഴി പുതുക്കാം, എന്നാല്‍ വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ പിന്‍വലിക്കും
കുവൈത്ത് സിറ്റി: ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീങ്ങി ഓണ്‍ലൈന്‍ വഴി പ്രവാസികള്‍ ലൈസന്‍സ് പുതുക്കൽ ആരംഭിച്ചു. എന്നാല്‍ വീണ്ടും ലൈസന്‍സ് വിഷയം പ്രതിസന്ധിയാവുകയാണ്. രാജ്യത്ത് വിവിധയിടങ്ങളില്‍ സ്ഥാപിച്ച കിയോസ്കുകളില്‍ നിന്ന് ലൈസന്‍സ് പുതുക്കി പ്രിന്റ് ചെയ്തെടുക്കാം എന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം കൊമേഴ്സ്യല്‍ കോംപ്ലക്സുകളില്‍ സ്ഥാപിച്ച ഓട്ടോമേറ്റഡ് ഡിവൈസുകള്‍ വഴി ലൈസന്‍സ് പ്രിന്റ് ചെയ്യാന്‍ ശ്രമിച്ച പലര്‍ക്കും നിരാശയായിരുന്നു ഫലം.
ലൈസന്‍സ് പുതുക്കാനായി ഫീസ് അടച്ച് നടപടികള്‍ പൂര്‍ത്തിയാക്കി ലൈസന്‍സ് പ്രിന്റ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ലൈസന്‍സ് പ്രിന്റ് ചെയ്ത് ലഭിക്കുന്നതിന് പകരം ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റുമായി ബന്ധപ്പെടാനുള്ള സന്ദേശം ലഭിക്കുകയായിരുന്നു. ലൈസന്‍സ് പുതുക്കുന്നതും കൈവശം വെക്കുന്നതുമായി ബന്ധപ്പെട്ട നിശ്ചിത വ്യവസ്ഥകള്‍ പാലിക്കാത്തവര്‍ക്കാണ് ഈ പ്രശ്നം അനുഭവപ്പെടുന്നത്. ഇത്തരം ലൈസന്‍സുകള്‍ പിന്‍വലിക്കുകയും ഇതുസംബന്ധിച്ച അറിയിപ്പ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുകയും ചെയ്യും.
ഖത്തറിലെ ഹെൽത്ത് സെന്ററുകളിൽ covid-19. പി സി ആർ ടെസ്റ്റുകൾ സൗജന്യം
ദോഹ: ഖത്തറിലെ 28 PHCC ഹെൽത്ത് സെന്ററുകളിലും കോവിഡ്-19 PCR ടെസ്റ്റുകൾ സൗജന്യമാണെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡിന്റെ ലക്ഷണമില്ല ആളുകൾ ഈ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് നേരിട്ട് പരിശോധനയ്ക്കായി എത്തണമെന്നും പരിശോധന ഫലം വരുന്നതുവരെ മറ്റ്ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെടരുതെന്നും പൊതുജനാരോഗ്യ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. അൽ വക്ര, അൽ തുമാമ, എയർപോർട്ട്, വെസ്റ്റ് ബേ, അബുബേക്കർ, മെസൈമീർ, അൽ വാബ്, അൽ റയ്യാൻ, അൽ വജ്ബ, ഉം സ്ലാൽ, ഗ്രാഫത് അൽ എന്നീ 14 ഹെൽത്ത് സെന്ററുകളും ദിവസവും വൈകിട്ട് 4 മുതൽ രാത്രി 10 വരെ പിസിആർ സേവനങ്ങൾ നടത്തുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
യാത്രാ ആവശ്യങ്ങൾക്കുള്ള പിസിആർ ടെസ്റ്റുകൾക്ക് ഓരോ ടെസ്റ്റിനും 160 റിയാൽ ഈടാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
1. അല്‍ വക്ര
2. അല്‍ തുമാമ
3. ഓള്‍ഡ് എയര്‍പോര്‍ട്ട്
4. വെസ്റ്റ് ബേ
5. അബൂബക്കര്‍ സിദ്ദീഖ്
6. മിസൈമീര്‍
7. അല്‍ വാബ്
8. അല്‍ റയ്യാന്‍
9. അല്‍ വജ്ബ
10. ഉമ്മു സലാല്‍
11. ഗ്രാഫത് അല്‍ റയാന്
12. ഖത്തര്‍ യൂണിവേഴ്സിറ്റി
13. ലീബൈബ്
14. അല്‍ ഖോര്‍ എന്നിവയാണ് 14 ആരോഗ്യ കേന്ദ്രങ്ങൾ.
ഖത്തര്‍ ഗതാഗത മന്ത്രാലയം വാട്ടര്‍ ടാക്സി പരീക്ഷിക്കാനൊരുങ്ങുന്നു
ദോഹ: 2022ല്‍ രാജ്യത്ത് വാട്ടര്‍ ടാക്സി പരീക്ഷിക്കാനൊരുങ്ങി ഖത്തര്‍ ഗതാഗത മന്ത്രാലയം. അല്‍ മതാര്‍, ലുസൈല്‍, ദഫ്ന തുടങ്ങിയ തീരപ്രദേശങ്ങളിലാണ് ടാക്സി പരീക്ഷിക്കുക. ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹ്മദ് അല്‍ സുലൈത്തിയാണ് ഇക്കാര്യം അറിയിച്ചത്.
ദോഹ മെട്രോ, കര്‍വ ബസ്സുകള്‍ പോലെ ബദല്‍ ഗതാഗത മാര്‍ഗം ഒരുക്കുകയാണ് വാട്ടര്‍ ടാക്സിയുടെ ലക്ഷ്യമെന്ന് മന്ത്രി ഖത്തര്‍ ടിവിയോട് പറഞ്ഞു. ട്രാമിന്റെയും ട്രെയ്നിന്റെയും സ്വഭാവത്തിലുള്ള വാഹനമായ ബസ് റാപിഡ് ട്രാന്‍സിറ്റ്(ബിആര്‍ടി) ഖത്തറില്‍ പരീക്ഷിച്ചതായി അദ്ദേഹം അറിയിച്ചു. പരീക്ഷണം വിജയകരമായിരുന്നു.
2022 ഖത്തര്‍ ലോക കപ്പിന് ഈ രീതിയിലുള്ള ബസ്സുകള്‍ ഉപയോഗിക്കും. അല്‍ ബൈത്ത് സ്റ്റേഡിയത്തിലേക്കും മിസഈദ്, ദുഖാന് തുടങ്ങിയ മേഖലകളിലും ഈ ഗതാഗത സംവിധാനം ഉപയോഗിക്കും.
ഫിഫ അറബ് കപ്പില്‍ ഗതാഗത സംവിധാനത്തിന്റെ കാര്യക്ഷമത പരീക്ഷിക്കാന്‍ സാധിച്ചു. 200 ഇലക്ട്രിക് ബസ്സുകളാണ് അറബ് കപ്പില്‍ ഉപയോഗിച്ചത്. 2022 ലോക കപ്പിനായി 800 ബസ്സുകള്‍ കൂടി എത്തുമെന്നും മന്ത്രി പറഞ്ഞു.
നറുക്കെടുപ്പിലൂടെ കോടീശ്വരനായി ഇന്ത്യന്‍ പ്രവാസി
ഫുജൈറ:മഹ്സൂസ് നറുക്കെടുപ്പിലൂടെ കോടീശ്വരനായി ഇന്ത്യന്‍ പ്രവാസി തൊഴിലാളി. 25 കാരനായ മേസണ്‍ തിനകളാണ് 57-ാമത് പ്രതിവാര മഹ്സൂസ് ഗ്രാന്‍ഡ് നറുക്കെടുപ്പിലൂടെ കോടീശ്വരനായത്. ഫുജൈറയില്‍ താമസിക്കുന്ന മേസന് 10,000,000 ദിര്‍ഹം സമ്മാനമായി ലഭിച്ചു. ആദ്യ ശ്രമത്തിലൂടെയാണ് മേസണ്‍ മഹ്സൂസിന്റെ 21-ാമത്തെ കോടീശ്വരനാണ്. കടബാധ്യതയില്‍ നിന്ന് കുടുംബത്തെ രക്ഷിക്കാനായി രണ്ട് വര്‍ഷം മുമ്പ് സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങിയ പണം കൊണ്ടാണ് മേസണ്‍ യുഎഇയിലെത്തിയത്. തന്റെ ആദ്യ ശ്രമത്തില്‍ തന്നെ തനിക്ക് ജീവിതകാലം മുഴുവന്‍ ജീവിക്കാനുള്ള സമ്പത്ത് നല്‍കിയത് തന്റെ കുടുംബത്തിലെ പരേതനായ മുതിര്‍ന്നവരുടെ അനുഗ്രഹമാണെന്ന് മേസണ്‍ പറഞ്ഞു. ഞാന്‍ കണ്ട ഏറ്റവും വലിയ തുക 900 ദിര്‍ഹമാണ്. ഇപ്പോള്‍ എന്റെ കൈയില്‍ 10,000 മടങ്ങ് തുകയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പണമുപയോഗിച്ച് കുടുംബത്തെ നല്ലരീതിയില്‍ പരിപാലിക്കണമെന്നും കൗമാരപ്രായത്തില്‍ ഞാന്‍ കണ്ട സ്വപ്നമായ യമഹ RX100 ബൈക്ക് വാങ്ങണമെന്നും തന്റെ ഗ്രാമത്തിലെ സ്കൂള്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും മേസണ്‍ പറഞ്ഞു.
ദുബായ് മെട്രോ, പബ്ലിക് ബസ്, ആര്‍ടിഎ സേവനകേന്ദ്രങ്ങളുടെ സമയക്രമത്തില്‍ മാറ്റം
ദുബായ്: ദുബായ് മെട്രോ, പബ്ലിക് ബസ്, ആര്‍ടിഎ സേവനകേന്ദ്രങ്ങളുടെ സമയ ക്രമത്തില്‍ മാറ്റം. യുഎഇ പുതിയ വാരാന്ത്യയുമായി ബന്ധപ്പെട്ടാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയത്. ഫെഡറല്‍ ഗവണ്മെന്റിന്റെ പുതിയ സംവിധാനത്തിന് അനുസൃതമായി ഓഫിസുകളിലും സേവനങ്ങള്‍ നല്കുന്ന കേന്ദ്രങ്ങളിലും പ്രവര്‍ത്തന സമയം മാറുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. 2022 ജനുവരി 3 മുതല്‍ പുതിയ സമക്രമം പ്രാബല്യത്തില്‍ വരും. എന്നാല്‍, പൊതു പാര്‍ക്കിങ് സംവിധാനത്തില്‍ നിലവിലെ സമയക്രമം തുടരും.
ദുബായ് മെട്രോ
ദുബായ് മെട്രോ റെഡ്, ഗ്രീന്‍ ലൈനുകളില്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ പുലര്‍ച്ചെ 5 മുതല്‍ പിറ്റേന്ന് 1.15 വരെയും വെള്ളി, ശനി ദിവസങ്ങളില്‍ പുലര്‍ച്ചെ 5 മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ 2.15 വരെയുമായിരിക്കും സര്‍വീസ് നടത്തുക. ഞായര്‍ രാവിലെ 8 മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ 1.15 വരെ സര്‍വീസ് നടത്തും.