മനം കവരുന്ന കാഴ്‌ചകളുമായ് ശുവൈഹത്ത് ദ്വീപ്

അബുദാബി:കാഴ്‌ചകളുടെ കലവറയാണ് ശുവൈഹത്ത്‌ ദ്വീപ്. അബുദാബിയിൽനിന്ന് സൗദി അറേബ്യയിലേക്ക് പോകുന്ന വഴിയിൽ അതിർത്തിപ്രദേശത്താണ് ഈ ദ്വീപ്. അധികമാരും ഈ ദ്വീപിലേക്ക് വരാറില്ല. നീണ്ട യാത്രയ്ക്ക് ക്ഷമയുള്ളവർക്കാകട്ടെ ഈ ദ്വീപ് മനംകവരുന്ന കാഴ്ചകൾ സമ്മാനിക്കാറുമുണ്ട്. ദുബായിയിൽ നിന്ന് നാല് മണിക്കൂർ ഡ്രൈവ് ചെയ്യണം ശുവൈഹത്ത് ഐലൻഡിൽ എത്താൻ.
യു.എ.ഇ.സായുധസേനയുടെ ക്യാമ്പിന് സമീപത്തുകൂടിയാണ് ദ്വീപിലേക്ക് കടക്കേണ്ടത്. പൂഴിമണ്ണ് പുതച്ച റോഡിലൂടെ സൂക്ഷിച്ചുവേണം യാത്ര. മൺപാത കുറച്ച് പിന്നിടുമ്പോൾ കടലിനപ്പുറത്ത് കാണാം സഞ്ചരികളെയും കാത്തിരിക്കുന്ന ശുവൈഹത്ത് ദ്വീപ്.
ദ്വീപിലേക്ക് കടക്കുമ്പോൾ ആദ്യം ഉയർന്ന പാറക്കല്ലുകൾ കാണാം. അത് പിന്നിട്ടുപോയാൽ പിന്നെ കടൽത്തീരത്തെത്താം. ഇവിടെ കടലിനു മറ്റൊരഴകാണ്. ആർത്തലച്ചുവരുന്ന തിരമാലയില്ല. കുഞ്ഞോളങ്ങൾ മാത്രം. തെളിഞ്ഞവെള്ളം. തീരത്ത് അധികം ആഴമില്ല. കടലിലോട്ട് പോകുമ്പോൾ പെട്ടെന്ന് ആഴം കൂടിവരുന്ന അവസ്ഥയുമില്ല. സധൈര്യം കടലിൽ ഇറങ്ങാം. ആർത്തുല്ലസിക്കാം. യൂറോപ്യൻ കടൽത്തീരങ്ങളെ ഓർമിപ്പിക്കുന്നു ശുവൈഹത്ത്‌ ഐലൻഡിലെ ഈ നീലക്കടൽ.
കടലിൽ ഇറങ്ങിയാലും നിറയെ കാഴ്‌ചകളാണ്. അങ്ങകലെ ചെറുദ്വീപുകൾ വേറെയും കാണാം. കരയിലേക്ക് നോക്കിയാൽ ഉയർന്ന പാറക്കെട്ടുകളും. പാറകൾ ഏതുനിമിഷവും കടലിലേക്ക് വീഴും എന്നരീതിയിൽ ചെങ്കുത്തായിത്തന്നെ നിൽക്കുന്നു. കടലും പാറക്കെട്ടുകളും മരുഭൂമിയും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന യു.എ.ഇ.യിലെ അപൂർവസ്ഥലങ്ങളിൽ ഒന്നാണ് ഈ ദ്വീപ്. സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥലമാണിത്. അതുകൊണ്ടുതന്നെ ഇതൊരു ഔദ്യോഗിക വിനോദസഞ്ചാര കേന്ദ്രവുമല്ല. പക്ഷേ ആളുകൾ വരുന്നത് സൈന്യം തടയാറില്ല. ഇവിടെ രാത്രി താമസിക്കരുത് എന്നാണ് നിയമം .പക്ഷേ യുവാക്കൾ ടെൻഡ്‌ കെട്ടി താമസിക്കാറുണ്ട് . വലിയ ഉപദ്രവമല്ലാത്തതുകൊണ്ട് അധികൃതർ കർശന നടപടി എടുക്കാറുമില്ല. കടലിൽ ആർത്ത് ഉല്ലസിക്കാനും കരയിൽ ബാർബിക്യൂ തയ്യാറാക്കാനും വാരാന്ത്യങ്ങളിൽ നല്ല തിരക്കാണ്.
കുടുംബത്തോടൊപ്പം ഒരു ദീർഘയാത്ര ആസ്വദിക്കണമെങ്കിൽ ശുവൈഹത്തിലേക്ക് വന്നാൽമതി. ഈ ദ്വീപിലേക്കുള്ള യാത്രയ്ക്ക് മുന്പ് ചില മുൻകരുതലുകൾ നല്ലതാണ് . റുവൈസ് കഴിഞ്ഞാൽ പിന്നെ റസ്റ്ററന്റുകൾ ഇല്ല. അതിനാൽ റുവൈസിൽനിന്ന് ആവശ്യമുള്ള ഭക്ഷണസാധനങ്ങൾ വാങ്ങി സൂക്ഷിക്കണം. പെട്രോൾ സ്‌റ്റേഷന്റെ അവസ്ഥയും അതുതന്നെ. കുടുംബങ്ങളുടെ യാത്രയിൽ കൂടുതൽ അംഗബലം പൊതുവേ നല്ലതാണ്.
അപൂർവ ജീവജാലങ്ങളുടെ ആവാസകേന്ദ്രം കൂടിയാണ് ഈ പ്രദേശം. കടലിനോടുചേർന്ന പാറക്കെട്ടുകളുടെ ഭംഗി എടുത്തുപറയേണ്ടതാണ്. ദ്വീപിന്റെ സ്വാഭാവികത നിലനിർത്താൻ ശുവൈഹത്തിലേക്ക് വന്നു മടങ്ങുന്നവർ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ ഉപേക്ഷിക്കാതിരിക്കാൻ ശ്രദ്ധിക്കണം. തണുപ്പുകാലത്താണ് ഇവിടെ കൂടുതൽ ആളുകൾ വന്നുപോകുന്നത്. read more
GUIDANCE
Mutual consent divorce process in the UAE
Daily RTA bus service to Muscat from Dubai
A guide to moving to Dubai with children
Management Skills Placement Test for Consulting License in Dubai
Employer should bear Health Insurance Cost in UAE
DHA licence of expats won’t be cancelled on their exit
Bahrain Tourist Visa
Marriage Solemnization at Indian Consulate
Tips to avoid job scams and Fakes Certificates
How to settle UAE bank loan from outside the country?
Two year 'Visiting Doctor's Licence' in Dubai
Qualifications to be a teacher in UAE
Good conduct certificate must for teachers in UAE
Top 10 Passports in the World, UAE passport ranked the most powerful
Driving License formalities in Dubai, UAE
Driving License Validation Letter from RTA (Dubai)
No need driver's licence test for drivers from these countries
Verify your Dubai Visa before travel
Verify your Abu Dhabi Visa before travel
UAE Alcohol Law
Death Cases and formalities at different departments in Dubai
Saudi Arabia reduces visa fee for Pakistanis
Death Cases and formalities at different departments in Saudi Arabia (KSA)
Duel Citizenship option in European Countries
Visa-free European travel destinations from UAE
Tourist Destinations in Abu Dhabi
Tourist Destinations in Sharjah
Dubai Investments Park (DIP)
About Dubai & United Arab Emirates 
Dubai Government Departments and Online Links
How to report a food poisoning case in Dubai?
Philippines begins issuing 10-year passports
What is EXPO 2020 Dubai?
Embassies & Consulates, Dubai & Abu Dhabi - UAE
UAE Travellers required to fill in electronic form to carry controlled medicines
How runaway borrowers can clear names and return to UAE?
UAE Travel Guide: Banned items, Guidelines for bringing medicines & drugs to the UAE
e-Trader License in Dubai
Tourist Destinations in Dubai 
Dubai Frame, an Architectural Landmark
Qataris can re-enter UAE with prior permission: Ministry
Three UAE free zones are out of VAT scope
Know your rights as a consumer in the UAE
Jebel Jais; UAE's tallest peak
VAT refunds for tourists visiting UAE
UK relaxes visa rules for scientists, academics from India
Visa-free travel, visa on arrival for Pakistan Passport holders
List of GAMCA Clinics in Thiruvananthapuram
Robomart: Driverless grocery store in Dubai soon?
നാട്ടിൽ വെച്ച് ഖത്തർ ID നഷ്ടപ്പെട്ടാൽ
യുഎഇയില്‍ ജോലി അന്വേഷിക്കുന്നവര്‍ക്കുള്ള ആറ് മാസത്തെ വിസ ഇനി ലഭിക്കില്ല
യു എ ഇ യും ഖത്തറും മലയാളികളുടെ പ്രതീക്ഷാ തുരുത്ത്
സൗദിയിൽ ഇഖാമ പുതുക്കാത്തവർ മൂന്നാം തവണ വീഴ്​ച വരുത്തിയാൽ നാടുകടത്തും
ട്രാൻസിറ്റ്​ യാത്രികർക്ക്​ ബഹ്​റൈനിൽ നാലു ദിവസം വരെ തങ്ങാൻ സൗകര്യം
സൗദിയില്‍ ആറു വയസ്സു പൂര്‍ത്തിയായ കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനത്തിന് വിരലടയാളം നിര്‍ബന്ധം
വൈദ്യുതി ബില്ലിനും വാടക കരാര്‍; സൌദിയില്‍ കരാറില്ലാതെ ഇഖാമ പുതുക്കില്ല