വിദേശത്തെ പാസ്പോര്‍ട്ട് സേവനങ്ങള്‍ ഓണ്‍ലൈനാവുന്നു

മസ്കത്ത്: ഇന്ത്യയിലെ പാസ്‍പോര്‍ട്ട് സേവാ സംവിധാനം വിവിധ രാജ്യങ്ങളിലെ എംബസികളിലേക്കും കോണ്‍സുലേറ്റുകളിലേക്കും വ്യാപിക്കുന്നതോടെ പാസ്‍പോര്‍ട്ട് പുതുക്കുന്നത് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷകള്‍ നിര്‍ബന്ധമാകും. അമേരിക്കക്കും ബ്രിട്ടനും ശേഷം സൗദി അറേബ്യയില്‍ കഴിഞ്ഞ ദിവസം മുതല്‍ പാസ്‍പോര്‍ട്ട് സേവാ സംവിധാനം തുടങ്ങി. മാര്‍ച്ച് മൂന്ന് മുതല്‍ ഒമാനിലും പാസ്‍പോര്‍ട്ട് സേവാ സംവിധാനം ആരംഭിക്കും.

പഴയ രീതിയിലുള്ള പാസ്‍പോര്‍ട്ട് അപേക്ഷകള്‍ മാര്‍ച്ച് 10 വരെ മാത്രമേ തുടരുകയുള്ളൂവെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ട്. സൗദിയില്‍ കഴിഞ്ഞ ദിവസം തന്നെ പാസ്പോര്‍ട്ട് സേവാ സംവിധാനം തുടങ്ങി. അധികം വൈകാതെ യുഎഇ, കുവൈത്ത്, ബഹ്റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലും ഇത് നിലവില്‍ വരും. പുതിയ പാസ്പോര്‍ട്ടുകള്‍ക്ക് അപേക്ഷിക്കാനോ പഴയത് പുതുക്കുന്നതിനോ https://embassy.passportindia.gov.in/ എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്. ഇതിനായി വെബ്സൈറ്റില്‍ പ്രവേശിച്ച് നിങ്ങള്‍ താമസിക്കുന്ന രാജ്യം തെരഞ്ഞെടുത്ത ശേഷം സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയാണ് വേണ്ടത്. ഇവിടെ നിങ്ങള്‍ക്ക് യൂസര്‍ ഐഡിയും പാസ്‍വേഡും സജ്ജീകരിക്കാനാവും.

പാസ്‍വേഡും യൂസര്‍ഐഡിയും ഉപയോഗിച്ച് സൈറ്റില്‍ ലോഗിന്‍ ചെയ്ത് വിവിധ സേവനങ്ങള്‍ക്കുള്ള അപേക്ഷ നല്‍കാനാവും. ഒരുതവണ രജിസ്റ്റര്‍ ചെയ്താന്‍ ഈ യൂസര്‍ ഐഡിയും പാസ്‍വേഡും ഉപയോഗിച്ച് പിന്നീട് എപ്പോള്‍ വേണമെങ്കിലും സേവനങ്ങള്‍ക്ക് അപേക്ഷ നല്‍കാം. അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത ശേഷം ഫോട്ടോ പതിച്ച്, ഒപ്പിട്ട ശേഷം ആവശ്യമായ ഫീസ് സഹിതം  നേരിട്ട് സമര്‍പ്പിക്കുകയാണ് വേണ്ടത്.  എംബസികളുടെ വെബ്സൈറ്റില്‍ ഇതിന്റെ വിശദ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ സൗദിയിലും ഒമാനിലും മാത്രമാണ് പാസ്പോര്‍ട്ട് സേവാ സംവിധാനം പ്രവര്‍ത്തിക്കുന്നത്. മറ്റിടങ്ങളില്‍ ഇത് നടപ്പാവുന്നത് വരെ പഴയ രീതി തന്നെ തുടരും.

സൗദിയിലും പാസ്‍പോര്‍ട്ട് സേവാ പദ്ധതി; പ്രവാസികള്‍ ഇനി ഓണ്‍ലൈനായി അപേക്ഷിക്കണം
റിയാദ്: സൗദി അറേബ്യയിലെ പ്രവാസികള്‍ക്ക് പാസ്‍പോര്‍ട്ട് പുതുക്കുന്നതിനുള്ള അപേക്ഷകള്‍ ഇനി പാസ്‍പോര്‍ട്ട് സേവാ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി നല്‍കണം. ഇന്ത്യയിലെ പാസ്‍പോര്‍ട്ട് സേവാ പദ്ധതി സൗദി അറേബ്യയിലും നടപ്പാക്കുന്നതിനാലാണിത്. നിലവില്‍ ഇന്ത്യക്ക് പുറത്ത് അമേരിക്കയിലും ബ്രിട്ടനിലും മാത്രമാണ് പാസ്‍പോര്‍ട്ട് സേവാ പദ്ധതി നടപ്പാക്കിയിട്ടുള്ളത്.

പാസ്പോർട്ട് എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള അപേക്ഷകൾ സൗദി അറേബ്യയിലെ പ്രവാസികള്‍ ഓൺലൈനായി സമർപ്പിച്ചാൽ മാത്രമേ ഇനി മുതൽ സേവനം ലഭിക്കൂ. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ പാസ്‍പോര്‍ട്ട് സേവാ പോര്‍ട്ടല്‍ വഴിയാണ് ലഭ്യമാവുന്നത്. ഈ സംവിധാനം വിദേശ രാജ്യങ്ങളിലെ എംബസികളിലും കോണ്‍സുലേറ്റുകളിലേക്കും കൂടി നടപ്പാക്കുകയാണ് വിദേശകാര്യ മന്ത്രാലയം. ആദ്യമായാണ് ഒരു ഗള്‍ഫ് രാജ്യത്തില്‍ പാസ്‍പോര്‍ട്ട് സേവാ സൗകര്യം തുടങ്ങുന്നത്. സൗദിയിലെ പ്രവാസികള്‍ നേരിട്ട് അപേക്ഷ നല്‍കുന്നതിന് പകരം പാസ്‍പോര്‍ട്ട് സേവാ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ആവശ്യമുള്ള സേവനത്തിന് അപേക്ഷ സമര്‍പ്പിക്കുകയാണ് വേണ്ടത്. ഇതിന്റെ പ്രിന്റൗട്ടും ആവശ്യമായ രേഖകളും ഫീസു സഹിതം മുന്‍കൂട്ടി തെരഞ്ഞെടുക്കാവുന്ന സമയത്ത് നേരിട്ട് സമര്‍പ്പിക്കാം.
UAE
ദുബായ് സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്‍ കിയോസ്കുകളില്‍  മലയാളവും
ഹെല്‍ത്ത് / മെഡിക്കല്‍ ഇന്‍ഷൂറന്‍സ്-ദുബൈ
ദുബൈയിലെ ബിസിനസ് സാധ്യതകള്‍
യു എ ഇ തൊഴില്‍ വിസ നടപടിക്രമങ്ങള്‍; GAMCA മെഡിക്കല്‍
യുഎഇ: സന്ദര്‍ശക, ടൂറിസ്റ്റ് വീസകളില്‍ എത്തുന്നവര്‍ക്ക് ഇനി രാജ്യം വിടാതെ വീസ മാറാം
തൊഴില്‍ വിസ: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ദേശം പിന്‍വലിച്ചു
യുഎഇയില്‍ ജോലി അന്വേഷിക്കുന്നവര്‍ക്കുള്ള ആറ് മാസത്തെ വിസ ഇനി ലഭിക്കില്ല
OMAN
ഒമാനിൽ 87 തസ്തികകളിലെ വിസാ നിയന്ത്രണം തുടരും
QATAR
നാട്ടിൽ വെച്ച് ഖത്തർ ID നഷ്ടപ്പെട്ടാൽ
യു എ ഇ യും ഖത്തറും മലയാളികളുടെ പ്രതീക്ഷാ തുരുത്ത്
SAUDI ARABIA
സൗദിയില്‍ ഇനി ഇവന്റ് വിസയും; അപേക്ഷിച്ച് 24 മണിക്കൂറിനകം വിസ ലഭിക്കും
സൗദിയിലെ ഗാർഹിക ജോലിക്കാർക്ക് ശമ്പളം കിട്ടിയില്ലെങ്കിൽ ഇനി സ്‌പോൺസർഷിപ്പ് മാറാം
സൗദിയില്‍ പുതിയ ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്ക് സ്വദേശിവത്കരണത്തില്‍ ഇളവ്
ഉംറ വിസയ്ക്ക് ഇനി നേരിട്ട് വെബ്സൈറ്റ് വഴി അപേക്ഷിക്കാം
സൗദിയില്‍ പ്രൊഫഷണൽ മേഖലകളിൽ വിദേശികള്‍ക്ക് വിസ അനുവദിക്കും 
സൗദിയിൽ ഇഖാമ പുതുക്കാത്തവർ മൂന്നാം തവണ വീഴ്​ച വരുത്തിയാൽ നാടുകടത്തും
സൗദിയില്‍ ആറു വയസ്സു പൂര്‍ത്തിയായ കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനത്തിന് വിരലടയാളം നിര്‍ബന്ധം

സൗദി അറേബ്യയില്‍ പ്രവാസി മരണപ്പെട്ടാല്‍ 
വൈദ്യുതി ബില്ലിനും വാടക കരാര്‍; സൌദിയില്‍ കരാറില്ലാതെ ഇഖാമ പുതുക്കില്ല
KUWAIT
കുവൈത്തിൽ സ്വകാര്യ മേഖലയിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് നിയന്ത്രണം
BAHRAIN
ട്രാൻസിറ്റ്​ യാത്രികർക്ക്​ ബഹ്​റൈനിൽ നാലു ദിവസം വരെ തങ്ങാൻ സൗകര്യം