സ്വകാര്യ മേഖലയിൽ മലയാളമടക്കം 11 ഭാഷകളിൽ തൊഴിൽ കരാറുകളും രേഖകളും സമർപ്പിക്കാമെന്ന് മാനവവിഭവശേഷി , സ്വദേശിവൽക്കരണ മന്ത്രാലയ അധികൃതർ അറിയിച്ചു . തൊഴിൽ കരാറുകളും തൊഴിൽ രേഖകളും സംബന്ധിച്ച വ്യക്തമായ അവബോധം തൊഴിലാളികൾക്ക് ലഭിക്കുന്നതിനാണ് വിവിധ ഭാഷകൾക്ക് അംഗീകാരം നൽകുന്നത് . മന്ത്രാലയം അംഗീകരിച്ച ഭാഷകളിൽ മലയാളത്തിനു പുറമെ ഹിന്ദിയും തമിഴും ഇടം നേടി . അറബിക് , ഇംഗ്ലിഷ് ഭാഷകൾക്ക് പുറമെ മറ്റു ഭാഷകൾ കൂടി തൊഴിൽ ഇടപാടുകൾക്ക് അംഗീകരിക്കുന്നത് തൊഴിലാളികൾക്ക് ഏറെ ആശ്വാസമാകും . തൊഴിലുടമകൾക്ക് നിയമനവും എളുപ്പമാകും . അറബിക്കിലും ഇംഗ്ലിഷിലുമാണ് തൊഴിൽ കരാറുകളും അനുബന്ധ രേഖകളും തൊഴിൽ മന്ത്രാലയം സ്വീകരിച്ചിരുന്നത് . ഇരു വിഭാഗവും ഒപ്പിട്ട തൊഴിൽ കരാറുകൾ മന്ത്രാലയം സാക്ഷ്യപ്പെടുത്തണമെന്നാണ് ചട്ടം . ഇതിന്റെ ഒരു പകർപ്പ് തൊഴിലാളിക്കും സ്പോൺസർ നൽകണമെന്നാണ് നിയമം . 11 ഭാഷകളിൽ ഏതെങ്കിലുമൊന്നിൽ തൊഴിൽ കരാറുകളും നിയമനത്തിന്നു മുൻപ് നൽകുന്ന തൊഴിൽ വാഗ്ദാന പത്രികയും ലഭിക്കും . ബംഗാളി , ചൈനീസ് , ദാരി , ഹിന്ദി , മലയാളം , നേപ്പാളി , ശ്രീലങ്കൻ , തമിഴ് , ഉറുദു തുടങ്ങിയ ഭാഷകളിലും തൊഴിൽ കരാറും അനുബന്ധ രേഖകളും സമർപ്പിക്കാൻ മന്ത്രാലയം അനുമതി നൽകി.
To prepare your visa applications, call:
Qusais (Al Nahda-2) Near Zulekha Hospital: 04-239 1302, 055 273 2295, 055-345 7829
Qusais (Al Nahda-2) Behind NMC Hospital: 054 4170879
Ajman, Nuaimeya1: 058 257 1308, 06 52 06 925
Bur Dubai: 04-252 22 22, 055-9105757
Hor Al Anz: (Deira): 04-265 8373, 050-715 0562
Qusais (Damascus St): 04-258 6727, 054-300 5931
For Collection & Delivery Service; call 04-239 1302, 055 273 2295, 055-345 7829
For Family visa service of all other emirates, call: 04-252 22 22, 055-9105757
No comments:
Post a Comment