സൗദി അറേബ്യയിൽ കൂടുതൽ തൊഴിൽമേഖലകളിൽ സ്വദേശിവത്കരണം നടപ്പാക്കുന്നു. ആറ് തൊഴിലുകളിലാണ് പുതുതായി സ്വദേശികൾക്കായി സംവരണം ചെയ്യുന്നതായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹ്മദ് ബിൻ സുലൈമാൻ അൽറാജിഹി പ്രഖ്യാപിച്ചു.
വ്യോമയാന രംഗത്തെ ജോലികൾ, കണ്ണട രംഗവുമായി ബന്ധപ്പെട്ട ജോലികൾ, വാഹന പീരിയോഡിക് പരിശോധന (ഫഹസ്) ജോലികൾ, തപാൽ ഔട്ട്ലെറ്റുകളിലെ ജോലികൾ, പാഴ്സൽ ട്രാൻസ്പോർട്ട് ജോലികൾ, കസ്റ്റമർ സഴ്വിസ് ജോലികൾ, ഏഴ് വിൽപന ഔട്ട്ലറ്റുകളിലെ ജോലികൾ എന്നിവയാണ് സ്വദേശിവത്കരിക്കുന്നത്. ഇതിലൂടെ 33,000 ലധികം തൊഴിലവസരങ്ങളാണ് ലക്ഷ്യമിടുന്നത്.

No comments:
Post a Comment