Covaxin : കൊവാക്‌സിൻ എടുത്തവർക്കും സൗദിയിലേക്ക് പ്രവേശനാനുമതിയെന്ന് ഇന്ത്യൻ എംബസി. വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് രജിസ്റ്റർ ചെയ്യണം - അറിയാം വഴികൾ

ഇന്ത്യൻ നിർമിത കൊവിഡ് വാക്സിനായ കൊവാക്‌സിൻ എടുത്തവർക്കും സൗദി അറേബ്യയിലേക്ക് പ്രവേശനം അനുവദിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. തൊഴിൽ, ആശ്രിത വിസകളുള്ളവർ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ https://eservices.moh.gov.sa/CoronaVaccineRegistration എന്ന ലിങ്കിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് സഹിതം രജിസ്റ്റർ ചെയ്യണമെന്ന് ട്വിറ്ററിൽ എംബസി അറിയിച്ചു. 

കൊവാക്സിൻ എടുത്ത് സൗദിയിൽ പ്രവേശിക്കുന്ന സന്ദർശന വിസയിലുള്ളവർ https://muqeem.sa/#/vaccine-registration/home എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. സൗദിയിൽ ആദ്യം അംഗീകാരം നേടിയ ഫൈസർ, ആസ്ട്രാസെനക, മഡോണ, ജോൺസൺ ആന്റ് ജോൺസൺ എന്നീ വാക്സിനുകൾക്ക് പുറമെ കൊവാക്‌സിൻ അടക്കം നാലു പുതിയ വാക്‌സിനുകൾ എടുത്തവർക്കും സൗദിയിലേക്ക് ഹജ്ജിനും ഉംറക്കും സന്ദർശന വിസയിലും വരാമെന്ന് സൗദി ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. കൊവാക്‌സിൻ, സിനോഫാം, സിനോവാക്, സ്‍പുട്‌നിക് വാക്സിനുകൾ എടുത്തവർക്കാണ് പ്രവേശനം അനുവദിച്ചിരുന്നത്. 


സഊദിയില്‍ പുതിയ തൊഴില്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍

സഊദിയില്‍ പുതിയ തൊഴില്‍ നിയമത്തിന് തുടക്കമായി. ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങളെ മൂന്നായി തരംതിരിച്ചാണ് പുതിയ നിയമം എത്തിയിരിക്കുന്നത്. തൊഴില്‍ നിയമലംഘനങ്ങള്‍ക്ക് വലിയ പിഴ ഈടാക്കുന്ന രീതിയാണ് വന്നിരിക്കുന്നത്. ഓരോ നിയമലംഘനങ്ങള്‍ക്കുമുള്ള പരിഷ്‌കരിച്ച പിഴപ്പട്ടിക തൊഴില്‍ മന്ത്രാലയം പുറത്തുവിട്ടു. തൊഴില്‍ നിയമങ്ങളെ കര്‍ശനമായി നേരിടുന്നതിന്റെ ഭാഗമായാണ് പിഴ പുതുക്കിയതെന്ന് മന്ത്രി അഹ്മദ് അല്‍ റാജിഹി അറിയിച്ചു. ഇന്ന് മുതല്‍ ആണ് തൊഴില്‍ നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിലെ മാറ്റം നിലവില്‍ വരുന്നത്. 

ജീവനക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് തരംതിരിച്ചിരിക്കുന്നത്. ഒന്നു മുതല്‍ പത്ത് വരെ ജീവനക്കാരുള്ളത് ചെറു സ്ഥാപനങ്ങള്‍ ആയി പരിഗണിക്കും. 11 മുതല്‍ അമ്പത് വരെ ജീവനക്കാരുള്ളത് ഇടത്തരം സ്ഥാപനങ്ങള്‍ ആയാണ് പരിഹരിക്കുക. 51 മുതല്‍ മുകളിലേക്ക് ജീവനക്കാരുള്ളത് ഉയര്‍ന്ന സ്ഥാപനങ്ങള്‍ ആയി പരിഗണിക്കും. കുറഞ്ഞ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് കുറഞ്ഞ പിഴയാകും ഇനി ഈടാക്കുക. ചെറുകിട സ്ഥാപനങ്ങളുടെ പ്രതിസന്ധി കൂടി കണക്കിലെടുത്താണ് തീരുമാനം. 

സഊദി മനുഷ്യ വിഭവ സാമൂഹിക വികസന മന്ത്രാലയം നേരത്തേ നിശ്ചയിച്ചു നല്‍കിയ തൊഴിലാളികളുടെ തൊഴില്‍ സംരക്ഷണം, സുരക്ഷ, ആരോഗ്യസംരക്ഷണം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിച്ചാല്‍ കനത്ത പിഴ അടക്കേണ്ടി വരും. നേരത്തെ എല്ലാ സ്ഥാപനങ്ങള്‍ക്കും പിഴ പതിനായിരമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെ അല്ല. ഇനി മുതല്‍ ചെറു സ്ഥാപനങ്ങള്‍ക്ക് 2500 റിയാല്‍ പിഴയും, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് 5,000 റിയാവും, 50ലേറെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് 10,000 റിയാല്‍ എന്നിങ്ങനെയാണ് പുതിയ നിരക്ക്. കൂടാതെ ജീവനക്കാര്‍ക്കും കുടുംബാഗങ്ങള്‍ക്കും ഇന്‍ഷൂറന്‍സ് നല്‍കാതിരുന്നാലും പിഴ ഈടാക്കും.

ചെറു സ്ഥാപനങ്ങള്‍ക്ക് 3000 റിയാല്‍ ആണ് പിഴ. ഇടത്തരം സ്ഥാപനങ്ങള്‍ക്ക് 5,000 റിയാലും വലിയ സ്ഥാപനങ്ങള്‍ക്ക് പതിനായിരവുമായിരിക്കും പിഴ നല്‍കേണ്ടി വരുന്നത്. 15 വയസിന് താഴെ പ്രായമുള്ള കുട്ടികളെ ജോലിക്കുനിര്‍ത്തിയാല്‍ വലിയ പിഴയാണ് നല്‍കേണ്ടി വരിക. ചെറു സ്ഥാപനങ്ങള്‍ക്ക് 20,000 റിയാലും, ഇടത്തരം സ്ഥാപനങ്ങള്‍ക്കും, ഉയര്‍ന്ന സ്ഥാപനങ്ങള്‍ക്കും 10,000 റിയാലുമാണ് പിഴ. 

ജോലി സമയത്ത് ഇരിക്കാന്‍ ജീവനക്കാര്‍ക്ക് ആവശ്യമായ കസേരകള്‍ നല്‍കണം. നല്‍കാത്ത സ്ഥാപനങ്ങള്‍ പിഴ അടക്കേണ്ടി വരും. ചെറു സ്ഥാപനങ്ങള്‍ 3,000 റിയാലും ഇടത്തരം സ്ഥാപനങ്ങള്‍ 2,000 റിയാലും, ഉയര്‍ന്ന സ്ഥാപനങ്ങള്‍ 10,000 റിയാല്‍ പിഴ ചുമത്തും. എന്നാല്‍ ജീവനക്കാരുടെ ശമ്പളം വൈകിയാല്‍ സ്ഥാപനത്തിന്റെ വലിപ്പച്ചെറുപ്പം നോക്കാതെ എല്ലാവര്‍ക്കും 3000 റിയാല്‍ പിഴ ചുമത്തുമെന്ന് പുതിയ നിയമം വ്യക്തമാക്കുന്നുണ്ട്. 

രാത്രി ജോലിയില്‍ നിന്ന് ഒഴിവുള്ളവരെ ഈ സമയങ്ങളില്‍ ജോലിയെടുപ്പിച്ചാല്‍ പിഴ 5000 റിയാലാണ് പിഴ ഈടാക്കുന്നത്. പ്രസവിച്ച സ്ത്രീയെ കൊണ്ട് പ്രസവിച്ച ശേഷമുള്ള ആദ്യ ആറാഴ്ചയ്ക്കിടയില്‍ ജോലി ചെയ്യിച്ചാല്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും പിഴ ഈടാക്കും. 10,000 റിയാലാണ് പിഴ ഈടാക്കുന്നത്. 

വനിതാ ജീവനക്കാര്‍ക്കും, പുരുഷന്‍മാര്‍ക്കും പ്രാര്‍ഥനയ്ക്കും വിശ്രമത്തിനും സംവിധാനം ഏര്‍പ്പെടുത്തണം. നിയമം ലംഘിച്ചാല്‍ ആദ്യത്തെ വിഭാഗത്തിന് 10,000 റിയാലും, രണ്ടാം വിഭാഗത്തിന് 5,000 റിയാലും, മൂന്നാം കാറ്റഗറിയിലുള്ളവര്‍ക്ക് 2,500 റിയാലും ആണ് പിഴ ഈടാക്കുക. അന്‍പതോ അതില്‍ കൂടുതലോ സ്ത്രീ തൊഴിലാളികള്‍ ഉള്ള സ്ഥാപനത്തില്‍ ശിശു സംരക്ഷണത്തിനും അവരെ സംരക്ഷിക്കാനുമായി നഴ്‌സറി സംവിധാനം ഒരുക്കിയിരിക്കണം. തൊഴില്‍ വിസകള്‍ വില്‍ക്കുകയോ, വിസ വില്‍ക്കാന്‍ ഇടയാളനാകുകയോ ചെയ്താല്‍ 20,000 റിയാല്‍ പിഴ ഈടാക്കും എല്ലാ വിഭാഗം സ്ഥാപനങ്ങള്‍ക്കും 20,000 റിയാല്‍ തന്നെയായിരിക്കും പിഴ ഈടാക്കുന്നത്.   

പ്രവാസികളായ അമുസ്ലിങ്ങളുടെ കേസുകൾ പരിഗണിക്കാൻ അബുദാബിയിൽ പ്രത്യേക കോടതി

അബുദാബി: വിദേശികളായ അമുസ്ലിങ്ങളുടെ വ്യക്തിഗത സ്റ്റാറ്റസ് കേസുകളിൽ സ്പെഷ്യലൈസ് ചെയ്യുന്ന ആദ്യത്തെ കോടതി അബുദാബിയിൽ ആരംഭിച്ചു . അബുദാബി ജുഡീഷ്യൽ ഡിപാർട്ട്മെന്റ് (എഡിജെഡി ) അണ്ടർ സെക്രട്ടറി യൂസഫ് സയീദ് അൽ അബ്രി ഉദ്ഘാടനം ചെയ്തു. അബുദാബി എമിറേറ്റിൽ അമുസ്ലിം ഇതര വ്യക്തിത്വ വിഷയങ്ങൾ നിയന്ത്രിക്കുന്ന നിയമം നടപ്പിലാക്കുന്നതിനായി അബുദാബി എമിറേറ്റിന്റെ ഭരണാധികാരി എന്ന നിലയിൽ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനാണ് കോടതി പ്രഖ്യാപിച്ചത് . അമുസ്ലിംകളുടെ കുടുംബപരമായ തർക്കങ്ങൾ പരിഹരിക്കുന്നതിന് ജുഡീഷ്യൽ സംവിധാനം യാഥാർഥ്യമാക്കുകയാണ് ലക്ഷ്യം . ജുഡീഷ്യൽ മേഖലയിൽ മാറ്റങ്ങൾ കൊണ്ടുവന്ന് കാര്യക്ഷമമാക്കുന്നതിനായി ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയും അബുദാബി ജുഡീഷ്യൽ വകുപ്പ് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശമനുസരിച്ചാണ് പുതിയ കോടതി .





















UAE's top 12 achievements in 2021: New laws; labour rules, visa reforms and more

In competitiveness reports, the country is first globally in 152 indicators; among the top 5 in 274; and among the top 10 in 425.

Biggest legislative reforms in UAE history

The UAE introduced a wide-ranging reform of the country’s legal system. Over 40 laws are included in the changes, which represent the largest legal reform in the young nation’s 50-year history.

Labour reforms

The reforms seek to enhance the resilience and sustainability of the labour market and protect workers' rights. The law places worker welfare at its core, and accordingly, a host of measures will ensure a safe, healthy, and business-conducive environment in the private sector.

Expo brings the world to UAE

Millions of visitors have been wowed by the region’s first World Expo.

UAE passport is most powerful in the world

The Global Passport Index released by Arton Capital ranked it first globally for achieving the highest mobility score, with the passport allowing entry to 152 countries. As many as 98 countries offer visa-free entry, 54 countries offer visas on arrival and 46 countries require a visa before entering the country.

Safety-first

Multiple global indexes have rated the UAE as the safest place in the world. According to Gallup's 2021 Global Law and Order report, about 95 per cent of the country's residents said they feel safe walking alone at night — making it the best globally.

Bloomberg’s Covid Resilience Ranking put the UAE at the very top of the list in ensuring the safety of residents, even amid the Omicron threat.

100% vaccinated residents

In a world-first achievement, the UAE has administered at least one dose of a Covid-19 vaccine to 100 per cent of all eligible residents.

Hello Mars, it’s us

The Arab world’s first inter-planetary mission, Hope Probe, reached Mars in February this year.

The trust factor

The UAE Government is among the most trusted in the world, according to the 2021 Edelman Trust Barometer,  The country received praise for handling the Covid-19 pandemic and ensuring safety for its residents.

Haven for foreign investments

The UAE economy is the most attractive regionally to foreign investments.

Talents shine

The country is the first globally in attracting talents. This will only get better with the launch of new residency reforms, including the Golden and Green visas.

Adherence to rule of law and transparency

The UAE remains the best country in the Middle East and North Africa in terms of adherence to the law, thanks to no corruption in the country and the best civil and criminal justice provided to the residents.

Adaptable to changes

The country ranked first globally on the ‘Absence of Bureaucracy’ and second on the ‘Adaptability of Government Policy’ indicators, in the IMD World Competitiveness Yearbook.


To Set-up your Business in Dubai, call:

Qusais (Al Nahda-2) Near Zulekha Hospital: 04-239 1302, 055 273 2295, 055-345 7829

To prepare your visa applications, call:

Qusais (Al Nahda-2) Behind NMC Hospital: 054 4170879

Bur Dubai: 04-252 22 22, 055-9105757

Hor Al Anz: (Deira): 04-265 8373, 050-715 0562

Qusais (Damascus St): 04-258 6727, 054-300 5931

For Collection & Delivery Service; call 04-239 1302, 055 273 2295, 055-345 7829

For Family visa service of all other emirates, call: 04-252 22 22, 055-9105757

Call us for Saudi Visit Visa, Certificate attestation and Family visa service of all emirates 04-252 22 22, 055-9105757 or mail your queries to visaprocess.ae@gmail.com





















യുഎഇയിലെ പുതിയ തൊഴിൽ നിയമങ്ങൾ: പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും ഒരേ അവധി

മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം പ്രഖ്യാപിച്ച പുതിയ ഏകീകൃത പൊതു ചട്ടങ്ങൾ പ്രകാരം പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഒരേ തരത്തിലുള്ള അവധികൾക്ക് അർഹതയുണ്ടാകും.

2022 ഫെബ്രുവരി 2 മുതൽ, രാജ്യത്തുടനീളമുള്ള ജീവനക്കാർക്ക് വാർഷിക, പ്രസവം, പിതൃത്വം, വിലാപ അവധി, പഠന അവധികൾ എന്നിവ ലഭിക്കും.

അവധികൾ

വാർഷിക അവധികൾ: മുഴുവൻ സമയ പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് എല്ലാ വർഷവും 30 ദിവസത്തെ വാർഷിക അവധിക്ക് അർഹതയുണ്ട്. ജീവനക്കാർ ആറുമാസത്തെ ജോലി പൂർത്തിയാക്കിക്കഴിഞ്ഞാൽ, വർഷം പൂർത്തിയാകുന്നതിന് മുമ്പ് എല്ലാ മാസവും രണ്ട് ശമ്പളത്തോടുകൂടിയ അവധിക്ക് അർഹതയുണ്ട്.

പ്രസവാവധി: രണ്ട് മേഖലകളിലും, പ്രസവാവധി 60 ദിവസമായിരിക്കും, അതിൽ 45 ദിവസം മുഴുവൻ വേതനവും, പകുതി വേതനത്തിൽ 15 ദിവസം കൂടുതലും. ജോലിയിൽ തിരിച്ചെത്തിയാൽ, പുതിയ അമ്മമാർക്ക് പ്രസവം മുതൽ ആറ് മാസത്തേക്ക് മുലയൂട്ടാൻ ദിവസത്തിൽ ഒരു മണിക്കൂർ അർഹതയുണ്ട്.

സ്ത്രീ ജീവനക്കാർക്ക് അവരുടെ പ്രസവാവധി മറ്റേതെങ്കിലും അംഗീകൃത അവധിയുമായി സംയോജിപ്പിക്കാൻ തിരഞ്ഞെടുക്കാം, കൂടാതെ തൊഴിലുടമകൾക്ക് പ്രസവാവധി എടുത്തതിന് ഒരു ജീവനക്കാരനെ പിരിച്ചുവിടാൻ കഴിയില്ല.

പിതൃത്വ അവധി: തുടർച്ചയായി അല്ലെങ്കിൽ കുഞ്ഞ് ജനിച്ച് ആദ്യത്തെ ആറ് മാസത്തിലുടനീളം ഉപയോഗിക്കുന്നതിന് പുരുഷന്മാർക്ക് അഞ്ച് ദിവസത്തെ പിതൃത്വ അവധി ക്ലെയിം ചെയ്യാം.

വിലാപ അവധി: ജീവിതപങ്കാളിയുടെ മരണശേഷം ജീവനക്കാർക്ക് 5 ദിവസത്തെ അവധിയും നേരിട്ട് കുടുംബാംഗങ്ങളുടെ മരണശേഷം 3 ദിവസത്തെ അവധിയും ലഭിക്കും.

അസുഖ അവധി: ജീവനക്കാർക്ക് വർഷത്തിൽ കുറഞ്ഞത് 90 ദിവസത്തെ അസുഖ അവധിക്ക് അർഹതയുണ്ട്, അതിൽ 15 ശമ്പളമുള്ള ദിവസങ്ങളും, പകുതി ശമ്പളത്തിൽ 30 ദിവസങ്ങളും, ശമ്പളമില്ലാത്ത ബാക്കി കാലയളവും ഉൾപ്പെടുന്നു.

പഠന അവധി: രാജ്യത്തിനകത്തും പുറത്തും യുഎഇ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിലോ സർവ്വകലാശാലയിലോ ചേർന്നിട്ടുള്ള ജീവനക്കാർക്ക് പരീക്ഷകൾക്കായി വർഷത്തിൽ 10 ദിവസത്തെ അവധിക്ക് അർഹതയുണ്ട്.
















New UAE labour rules: Same leaves for the public and private sectors

Public and private sector employees will be entitled to the same types of leaves under the new unified general regulations announced by the Ministry of Human Resources and Emiratisation.

Starting from February 2, 2022, employees across the country will obtain annual, maternity, paternity, mourning and study leaves.

Leaves

Annual leaves: Full-time public and private sector employees are entitled to a 30-day annual leave every year. Once employees complete six months of employment, they are entitled to two paid days off for every month before the completion of the year.

Maternity leave: In both sectors, the maternity leave will be 60 days, including 45 days at full pay, with an additional 15 days at half pay. Once back to work, new mothers are entitled to one hour a day for breastfeeding for six months from giving birth.

Female employees can choose to combine their maternity leave with any other approved holiday, and employers cannot terminate an employee for taking maternity leave.

Paternity leave: Men can claim a five-day paternity leave to be used consecutively or throughout the first six months of the baby’s birth.

Mourning leave: Employees are entitled 5 days off upon the death of a spouse and 3 days off upon the death of a direct family member.

Sick leave: employees are entitled at least 90 days of sick leave a year, including 15 paid days, 30 days at half pay and the remaining period unpaid.

Study leave: Employees enrolled in an UAE-accredited educational institution or university inside or outside the country are entitled to 10 days off a year for exams.
























ഇപ്പോൾ സൗദിയിലേക്ക് കുറഞ്ഞ ചെലവിലും മികച്ച ക്വാറൻ്റീൻ സൗകര്യത്തോട് കൂടെയും ക്വാറൻ്റീൻ ഇല്ലാതെയും മടങ്ങാൻ ചെയ്യേണ്ടത്.

 ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് പോകാൻ അവസരമുണ്ടെങ്കിലും എയർ ബബിൾ കരാർ ഇത് വരെ തീരുമാനമായിട്ടില്ലെന്നതിനാൽ നിലവിലെ സാഹചര്യത്തിൽ സൗദിയിലേക്ക് പോകാൻ പ്രവാസികൾക്ക് തെരഞ്ഞെടുക്കാവുന്ന ഉചിതമായ മാർഗം ഏതാണെന്ന് നിരവധി പ്രവാസികൾ സംശയം ഉന്നയിക്കുന്നുണ്ട്.

സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവരാണെങ്കിൽ യാതൊരു ആശയക്കുഴപ്പവുമില്ലാതെ നേരിട്ടുള്ള ചാർട്ടേഡ് വിമാനത്തിലോ അല്ലെങ്കിൽ യു എ ഇ പോലുള്ള ഇന്ത്യ എയർ ബബിൾ കരാർ ഒപ്പിട്ട മറ്റു രാജ്യങ്ങൾ വഴിയുള്ള ട്രാൻസിറ്റ് വിമാന സർവീസുകൾ വഴിയോ മടങ്ങാൻ സാധിക്കും. ഇപ്പോൾ ചാർട്ടേഡ് വിമാനങ്ങളേക്കാൾ കുറവ് ടിക്കറ്റ് നിരക്ക് മറ്റു ജിസിസി രാജ്യങ്ങൾ വഴിയുള്ള ട്രാൻസിറ്റ് വിമാനങ്ങൾക്കാണെന്നതിനാൽ അത് തിരഞ്ഞെടുക്കുന്നതാകും ചിലവ് കുറക്കാൻ നല്ലത്.
 
അതേ സമയം നാട്ടിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവർക്കും തീരെ വാക്സിനെടുക്കാത്തവർക്കും സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിനെടുത്തവർക്കും സൗദിയിലേക്ക് മടങ്ങുന്ന വിഷയത്തിലാണിപ്പോൾ ചോദ്യങ്ങൾ ഉയരുന്നത്.

നാട്ടിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവർക്കും വാക്സിനെടുക്കാത്തവർക്കും സൗദിയിലെത്തി അഞ്ച് ദിവസത്തെ ക്വാറൻ്റീൻ സഹിതവും സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിനെടുത്തവർക്ക് സൗദിയിലെത്തി 3 ദിവസത്തെ ക്വാറൻ്റീൻ സഹിതവും നിലവിൽ സൗദിയിലേക്ക് നേരിട്ട് പറക്കാൻ അവസരമൂണ്ട്.

എന്നാൽ പല ചാർട്ടേഡ് വിമാനങ്ങളും നേരിട്ട് മടങ്ങുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് കണ്ടപ്പോൾ ടിക്കറ്റ് നിരക്ക് ഇരട്ടിയോളം കൂട്ടിയിട്ടുണ്ട്. അതോടൊപ്പം സൗദിയിലെ അവരുടെ തന്നെ ക്വാറൻ്റീൻ സൗകര്യം ഉപയോഗിക്കണമെന്ന് നിർബന്ധം പിടിക്കുകയും ചെയ്യുന്നതായാണു റിപ്പോർട്ട്. അത് കൊണ്ട് തന്നെ മൂന്ന് ദിവസത്തെ ക്വാറൻ്റീനാണെങ്കിലും അഞ്ച് ദിവസത്തെ ക്വാറൻ്റീനാണെങ്കിലും ചാർട്ടേഡ് ഫ്ളൈറ്റുകാരുടെ ക്വാറൻ്റീനും ടിക്കറ്റുമടക്കമുള്ള പാക്കേജിനു 85,000 രൂപ വരുന്നുണ്ടെന്നാണു അറിയാൻ സാധിക്കുന്നത്.

അതേ സമയം ഫ്ളൈ ദുബൈ പോലുള്ള ട്രാൻസിറ്റ് സർവീസ് നടത്തുന്ന ചില വിമാനക്കംബനികൾ നൽകുന്ന ക്വാറൻ്റീൻ സൗകര്യങ്ങൾ വളരെ നല്ല നിലവാരം പുലർത്തുന്നുണ്ടെന്ന് അറിയാൻ സാധിച്ചു. ഫ്ളൈറ്റ് ദുബൈയിൽ 3 ദിവസ ക്വാറൻ്റീൻ പാക്കേജും 5 ദിവസ ക്വാറൻ്റീൻ പാക്കേജും വ്യത്യസ്ത് നിരക്കിൽ ലഭ്യമാകുന്നുണ്ടെന്നും 55,000 രൂപക്ക് 3 ദിവസത്തെ സിംഗിൾ ക്വാറൻ്റീനും ടിക്കറ്റും അടക്കമുള്ള നല്ല പാക്കേജ് നൽകാൻ സാധിച്ചിട്ടുണ്ടെന്നും ഇത്തരത്തിൽ സർവീസ് നടത്തുന്ന ജൗഫ് ട്രാവൽസ് ഏ ആർ നഗർ എം ഡി സ്വാലിഹ്  അറിയിച്ചു. അഞ്ച് ദിവസത്ത സിംഗിൽ ക്വാറൻ്റീനും ടിക്കറ്റും അടക്കം 70,000 രുപയാണു ഫ്ളൈ ദുബൈക്ക് ചിലവ് വരുന്നത്.

അതേ സമയം 14 ദിവസം ദുബൈയിൽ താമസിച്ച് സൗദിയിലേക്ക് മടങ്ങാൻ തയ്യാറുള്ളവർക്ക് സൗദിയിലെത്താനുള്ള ചെലവ് വലിയ തോതിൽ തന്നെ കുറക്കാൻ സാധിക്കും. ദുബൈയിൽ 14 ദിവസം താമസിച്ചവർക്ക് പിന്നീട് സൗദിയിൽ ക്വാറൻ്റീൻ ആവശ്യമില്ലെന്നതിനാൽ വിമാന ടിക്കറ്റുകളും ദുബൈ താമസവുമടക്കം ഏകദേശം 60,000 രൂപയാണൂ ചെലവ് വരിക. ദുബൈയിൽ നിന്ന് ബസ് മാർഗം പോകാൻ തയ്യാറാണെങ്കിൽ ചെലവ് 50,000 രൂപക്ക് താഴെ മാത്രമേ വരികയുള്ളൂ എന്നതും ശ്രദ്ധേയമാണ്.

ചുരുക്കത്തിൽ നേരിട്ട് പറക്കാൻ ഉദ്ദേശിക്കുന്നവർ ആദ്യം ട്രാൻസിറ്റ് വിമാനങ്ങൾ വഴിയുള്ള പാക്കേജ് അന്വേഷിച്ചതിനു ശേഷം മാത്രം ചാർട്ടേഡ് വിമാനങ്ങളുടെ പാക്കേജ് അന്വേഷിക്കുന്നതാകും ബുദ്ധി എന്നാണു അനുഭവങ്ങൾ വ്യക്തമാക്കുന്നത്. അത് ചെലവ് കുറക്കാനും മികച്ച ക്വാറൻ്റീൻ സൗകര്യങ്ങൾ ലഭ്യമാകാനും സഹായിക്കും. അതിനു പുറമെ,ദുബൈയിൽ 14 ദിവസം താമസിച്ച് മടങ്ങാൻ സാധിക്കുന്നവരാണെങ്കിൽ ചെലവ് വീണ്ടും കുറക്കാനും സാധിക്കും. എങ്കിലും നേരിട്ട് പോയാൽ സൗദിയിൽ എത്തിയിട്ടുണ്ട് എന്നൊരു ആശ്വാസമുണ്ട് എന്നതും ഓർക്കുക.

മൂന്ന് മാസത്തേക്ക് ഇഖാമ പുതുക്കാൻ വർക്ക് പെർമിറ്റ് ഫീസ് 25 റിയാൽ; ചുരുങ്ങിയ കാലത്തേക്ക് ഇഖാമ പുതുക്കുന്നതിന് വർക്ക് പെർമിറ്റ് ഇനത്തിലും ലെവി ഇനത്തിലും വരുന്ന ഫീസുകൾ കണക്കാക്കുന്ന രീതി വ്യക്തമാക്കി അധികൃതർ

മൂന്ന് മാസത്തേക്കും ആറ് മാസത്തേക്കും ഒമ്പത് മാസത്തേക്കും പന്ത്രണ്ട് മാസത്തേക്കും ഇഖാമ പുതുക്കുമ്പോൾ അടക്കേണ്ട വിവിധ ഇനം ഫീസുകളെക്കുറിച്ച് വ്യക്തമാക്കി സൗദി മാനവ വിഭവ ശേഷി മന്ത്രാലയം.

സ്ഥാപനത്തിലെ സൗദി തൊഴിലാളികളുടെ എണ്ണം വിദേശികളേക്കാൾ അധികാരിച്ചാൽ പ്രതിമാസം 700 റിയാൽ വെച്ചായിരിക്കും ലെവി കണക്കാക്കുക. അതേ സമയം വിദേശികളുടെ എണ്ണമാണ് സൗദികളേക്കാൾ കുടുതലെങ്കിൽ ലെവി പ്രതിമാസം 800 റിയാൽ വെച്ച് കണക്കാക്കും.
 
അതേ സമയം വർക്ക് പെർമിറ്റ് ഫീസ് ഒരു വർഷത്തേക്ക് ഒരു തൊഴിലാളിക്ക് 100 റിയാൽ ആണ്. സ്വാഭാവികമായും ഇഖാമ മൂന്ന് മാസത്തേക്ക് പുതുക്കാൻ ഉദ്ദേശിക്കുന്നവർ വർക്ക് പെർമിറ്റ് ഫീസ് 25 റിയാൽ അടച്ചാൽ മതി.

നിലവിലെ കണക്കുകൾ പ്രകാരം സൗദികൾ വിദേശികളേക്കാൾ കൂടുതലുള്ള സ്ഥാപനങ്ങളിൽ ഒരു വിദേശിയുടെ ഇഖാമ പുതുക്കാൻ മൂന്ന് മാസത്തേക്ക് 2100 റിയാൽ ലെവിയും 25 റിയാൽ വർക്ക് പെർമിറ്റ് ഫീസും അടക്കണം. 6 മാസത്തേക്കാണെങ്കിൽ 4200 റിയാൽ ലെവിയും 50 റിയാൽ വർക്ക് പെർമിറ്റും 9 മാസത്തേക്കാണെങ്കിൽ 6300 റിയാൽ ലെവിയും 75 റിയാൽ വർക്ക് പെർമിറ്റും ഒരു വർഷത്തേക്ക് ഇഖാമ പുതുക്കാനാണെങ്കിൽ 8400 റിയാൽ ലൈവിയും 100 റിയാൽ വർക്ക് പെർമിറ്റും അടക്കണം.

അതേ സമയം വിദേശികൾ സൗദികളേക്കാൾ കൂടുതലുള്ള സ്ഥാപനങ്ങളിലാണെങ്കിൽ ഒരു ഇഖാമ 3 മാസത്തേക്ക് പുതുക്കാൻ 2400 റിയാൽ ലെവിയും 25 റിയാൽ വർക്ക് പെർമിറ്റും 6 മാസത്തേക്ക് പുതുക്കുകയാണെങ്കിൽ 4800 റിയാൽ ലെവിയും 50 റിയാൽ വർക്ക് പെർമിറ്റും 9 മാസത്തേക്ക് പുതുക്കുകയാണെങ്കിൽ 7200 റിയാൽ ലെവിയും 75 റിയാൽ വർക്ക് പെർമിറ്റും ഒരു വർഷത്തേക്ക് പുതുക്കുകയാണെങ്കിൽ 9600 റിയാൽ ലെവിയും 100 റിയാൽ വർക് പെർമിറ്റ് ഫീസും അടച്ചിരിക്കണം.

വൈകിയ ഇഖാമകൾ പുതുക്കുന്ന സമയം നേരത്തെ അടക്കാനുള്ള ഫീസുകൾ മുഴുവൻ അടക്കേണ്ടി വരും. അത് തവണകളായി അടക്കാനുള്ള ആനുകൂല്യം ഉണ്ടാാകില്ല.