യുഎഇ വിസയ്ക്കുള്ള അപേക്ഷകള്‍ 15 സെക്കന്റിനകം പൂര്‍ത്തിയാക്കാം

അബുദാബി: യുഎഇ വിസയ്ക്കായുള്ള അപേക്ഷകള്‍ 15 സെക്കന്റിനകം പൂര്‍ത്തിയാക്കാവുന്ന അത്യാധുനിക സംവിധാനം വിജയികരമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആര്‍.എഫ്.എ) അറിയിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എന്‍ട്രി പെര്‍മിറ്റ് 50 പ്ലസ് എന്ന സംവിധാനത്തിലൂടെ റെക്കോര്‍ഡ് വേഗതയില്‍ ഇലക്ട്രോണിക് വിസ അനുവദിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു. മനുഷ്യ ഇടപെടല്‍ പരമാവധി കുറച്ച് പരിശോധനകളെല്ലാം കംപ്യൂട്ടര്‍വത്കരിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.

പുതിയ സംവിധാനം നിലവില്‍ വന്നശേഷം 50 ലക്ഷം അപേക്ഷകള്‍ റെക്കോര്‍ഡ് വേഗത്തില്‍ ഇതിനോടകം തീര്‍പ്പാക്കി. ഒരു മിനിറ്റുപോലും വിസ കേന്ദ്രത്തില്‍ കാത്തിരിക്കേണ്ടി വരാതായതോടെ സര്‍വീസ് സെന്ററുകളിലെ തിരക്ക് 99 ശതമാനവും ഇല്ലാതായി. ജി ഡി ആര്‍ എഫ് എയുടെ വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ അപേക്ഷകള്‍ നല്‍കാം. വിസ അനുവദിക്കുന്നതിന് മുന്‍പ് രേഖകള്‍ മനുഷ്യസഹായമില്ലാതെ തന്നെ പരിശോധിക്കപ്പെടും. ഇത് പൂര്‍ത്തിയായ ഉടന്‍ തന്നെ ഇലക്ട്രോണിക് വിസ അനുവദിക്കുകയും ചെയ്യും. കഴിഞ്ഞ ഒരു വര്‍ഷമായി പരീക്ഷിക്കുന്ന സംവിധാനം പൂര്‍ണ്ണ വിജയമാണെന്ന് ജി ഡി ആര്‍ എഫ് എ ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി പറഞ്ഞു. മനുഷ്യരേക്കാള്‍ കൃത്യതയോടെ രേഖകള്‍ പരിശോധിച്ച് തീരുമാനമെടുക്കുന്ന 50 പ്ലസ് സംവിധാനത്തിലൂടെ യുഎഇക്ക് 50 വര്‍ഷം മുന്നോട്ട് സഞ്ചരിക്കാനായെന്നും അദ്ദേഹം പറഞ്ഞു.

വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ഈ സംവിധാനത്തെ ബന്ധിപ്പിച്ചിട്ടുണ്ട്. ഇത് അപേക്ഷ ലഭിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട പരിശോധകള്‍ എളുപ്പമാക്കുന്നു. നേരത്തെ നാല് മുതല്‍ ആറ് മണിക്കൂര്‍ വരെ എടുത്തിരുന്ന പരിശോധനാ സമയം ഇപ്പോള്‍ 15 സെക്കന്റായി കുറഞ്ഞു. പരിശോധനയ്ക്ക് പുറമെ സംശയകരമായ വ്യക്തികളെയും പൊലീസ് തെരയുന്നവരെയും കുറിച്ചുള്ള വിവരങ്ങളും പ്രത്യേകം ശേഖരിക്കുകയും അത് സുരക്ഷാ ഏജന്‍സികള്‍ക്ക് കൈമാറുകയും ചെയ്യും. അതുകൊണ്ടുതന്നെ ഒരു തരത്തിലുമുള്ള സുരക്ഷാ ഭീഷണികള്‍ക്കും സ്ഥാനമില്ല. സന്ദര്‍ശക വിസകളും വിസ പുതുക്കലിനുള്ള അപേക്ഷകളുമൊക്കെ ഈ സംവിധാനത്തിലൂടെ നല്‍കാന്‍ സാധിക്കുമെന്ന് ജി ഡി ആര്‍ എഫ് എ  അറിയിച്ചിട്ടുണ്ട്.
-------------------------------------------
"ടീച്ചറേ നിങ്ങൾ പഠിപ്പിക്കുന്ന രീതിയിൽ എന്നെ പഠിപ്പിച്ചിട്ട് എനിക്ക് മനസ്സിലാകുന്നില്ല ദയവുചെയ്ത് എനിക്ക് മനസ്സിലാകുന്ന രീതിയിൽ എന്നെ പഠിപ്പിച്ചു തരൂ"
എന്ന് ഇത്തരം പഠന പ്രയാസം അനുഭവിക്കുന്ന കുട്ടികൾ  പറയാതെ പറഞ്ഞുകൊണ്ടിരിക്കുന്നു.
നിങ്ങൾക്കും കൗണ്സിലറാവാം/Remedial Teacher ആവാം/ Montessori Teacher ആവാം
Diploma in Psychological Counselling & Life EnrichmentDiploma in Learning Disability Management & Counselling, Diploma in Montessori Teacher TrainingSecretarial Practice & Office AdministrationDiploma in Business Arabic & TranslationSkill Certificate for Gulf Job Seekers (STED Council Certificate).
Study Centre in Manjeri, Kerala, India. Explore International. Flexible Timing. Distance Coaching for remote students. Placement Assistance,  Call: +91-9539051386 www.allprocess.in

----------------------------------------------
UAE
മനം കവരുന്ന കാഴ്‌ചകളുമായ് ശുവൈഹത്ത് ദ്വീപ്
ദുബായ് സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്‍ കിയോസ്കുകളില്‍  മലയാളവും
ഹെല്‍ത്ത് / മെഡിക്കല്‍ ഇന്‍ഷൂറന്‍സ്-ദുബൈ
ദുബൈയിലെ ബിസിനസ് സാധ്യതകള്‍
യു എ ഇ തൊഴില്‍ വിസ നടപടിക്രമങ്ങള്‍; GAMCA മെഡിക്കല്‍
യുഎഇ: സന്ദര്‍ശക, ടൂറിസ്റ്റ് വീസകളില്‍ എത്തുന്നവര്‍ക്ക് ഇനി രാജ്യം വിടാതെ വീസ മാറാം
തൊഴില്‍ വിസ: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ദേശം പിന്‍വലിച്ചു
യുഎഇയില്‍ ജോലി അന്വേഷിക്കുന്നവര്‍ക്കുള്ള ആറ് മാസത്തെ വിസ ഇനി ലഭിക്കില്ല
OMAN
വിദേശത്തെ പാസ്പോര്‍ട്ട് സേവനങ്ങള്‍ ഓണ്‍ലൈനാവുന്നു
ഒമാനിൽ 87 തസ്തികകളിലെ വിസാ നിയന്ത്രണം തുടരും
QATAR
നാട്ടിൽ വെച്ച് ഖത്തർ ID നഷ്ടപ്പെട്ടാൽ
യു എ ഇ യും ഖത്തറും മലയാളികളുടെ പ്രതീക്ഷാ തുരുത്ത്
SAUDI ARABIA
സൗദിയിൽ തൊഴിൽ കരാർ രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നു
സൗദിയില്‍ ഇനി ഇവന്റ് വിസയും; അപേക്ഷിച്ച് 24 മണിക്കൂറിനകം വിസ ലഭിക്കും
സൗദിയിലെ ഗാർഹിക ജോലിക്കാർക്ക് ശമ്പളം കിട്ടിയില്ലെങ്കിൽ ഇനി സ്‌പോൺസർഷിപ്പ് മാറാം
സൗദിയില്‍ പുതിയ ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്ക് സ്വദേശിവത്കരണത്തില്‍ ഇളവ്
ഉംറ വിസയ്ക്ക് ഇനി നേരിട്ട് വെബ്സൈറ്റ് വഴി അപേക്ഷിക്കാം
സൗദിയില്‍ പ്രൊഫഷണൽ മേഖലകളിൽ വിദേശികള്‍ക്ക് വിസ അനുവദിക്കും 
സൗദിയിൽ ഇഖാമ പുതുക്കാത്തവർ മൂന്നാം തവണ വീഴ്​ച വരുത്തിയാൽ നാടുകടത്തും
സൗദിയില്‍ ആറു വയസ്സു പൂര്‍ത്തിയായ കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനത്തിന് വിരലടയാളം നിര്‍ബന്ധം

സൗദി അറേബ്യയില്‍ പ്രവാസി മരണപ്പെട്ടാല്‍ 
വൈദ്യുതി ബില്ലിനും വാടക കരാര്‍; സൌദിയില്‍ കരാറില്ലാതെ ഇഖാമ പുതുക്കില്ല
KUWAIT
കുവൈത്തിൽ സ്വകാര്യ മേഖലയിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് നിയന്ത്രണം
BAHRAIN
ട്രാൻസിറ്റ്​ യാത്രികർക്ക്​ ബഹ്​റൈനിൽ നാലു ദിവസം വരെ തങ്ങാൻ സൗകര്യം