കുവൈത്തിൽ വീട്ടമ്മമാർക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നതിന് പുതിയ നിയന്ത്രണം

കുവൈത്ത്: കുവൈത്തിൽ വിദേശികളായ വീട്ടമ്മമാർക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നതിന് പുതിയ നിയന്ത്രണം. പുതിയ നിർദേശപ്രകാരം ഭർത്താവിന്‍റെ ശമ്പളം, ജോലി എന്നിവ മാനദണ്ഡമാക്കിയാകും വീട്ടമ്മമാർക്ക് ലൈസൻസ് അനുവദിക്കുക.

വിദേശികൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിന് കർശനമായ നിബന്ധനകൾ ഉണ്ടെങ്കിലും കുടുംബമായി താമസിക്കുന്ന വിദേശി വനിതകളെ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിരുന്നു കുട്ടികളെ സ്‌കൂളിൽ കൊണ്ട് വിടുന്നതടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചായിരുന്നു ഇത്.

ഗതാഗത വകുപ്പിന്‍റെ പുതിയ തീരുമാനമനുസരിച്ച് ഭർത്താവിന്‍റെ ജോലി, ശമ്പളം എന്നിവ അടിസ്ഥാനമാക്കി മാത്രമാണ് ഡ്രൈവിങ് ലൈസൻസ് അനുവദിക്കുക. ഭർത്താവിന് 600 ദിനാറിന് മേൽ ശമ്പളമുണ്ടായിരിക്കുക, ഭർത്താവിന്‍റെ തസ്തിക ജനറൽ മാനേജർ, ഡോക്ടർ, ഫാർമസിസ്റ്റ്, സർവകലാശാല അംഗം, ഉപദേശകർ  എന്നിവയിലൊന്ന് ആയിരിക്കുക, കുട്ടികൾ ഉണ്ടായിരിക്കുക എന്നിവയാണ് പുതിയ നിബന്ധനകൾ.

ഇളവ് നൽകുന്ന തൊഴിൽ മേഖലയിൽ  എഞ്ചിനീയർമാരെ ഉൾപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ എഞ്ചിനീയർമാരുടെ ഭാര്യമാർക്ക് ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാനാവില്ല. നിരത്തുകളിലെ വാഹനപ്പെരുപ്പം കുറച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം നഴ്സുമാരെയും പള്ളികളിൽ ബാങ്ക് വിളിക്കുന്നവരെയും ലൈസൻസ് നിബന്ധനകൾ ഇളവുള്ള കാറ്റഗറിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
KUWAIT
കുവൈത്തിൽ സ്വകാര്യ മേഖലയിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് നിയന്ത്രണം
UAE
യുഎഇ വിസയ്ക്കുള്ള അപേക്ഷകള്‍ 15 സെക്കന്റിനകം പൂര്‍ത്തിയാക്കാം
മനം കവരുന്ന കാഴ്‌ചകളുമായ് ശുവൈഹത്ത് ദ്വീപ്
ദുബായ് സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്‍ കിയോസ്കുകളില്‍  മലയാളവും
ഹെല്‍ത്ത് / മെഡിക്കല്‍ ഇന്‍ഷൂറന്‍സ്-ദുബൈ
ദുബൈയിലെ ബിസിനസ് സാധ്യതകള്‍
യു എ ഇ തൊഴില്‍ വിസ നടപടിക്രമങ്ങള്‍; GAMCA മെഡിക്കല്‍
യുഎഇ: സന്ദര്‍ശക, ടൂറിസ്റ്റ് വീസകളില്‍ എത്തുന്നവര്‍ക്ക് ഇനി രാജ്യം വിടാതെ വീസ മാറാം
തൊഴില്‍ വിസ: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ദേശം പിന്‍വലിച്ചു
യുഎഇയില്‍ ജോലി അന്വേഷിക്കുന്നവര്‍ക്കുള്ള ആറ് മാസത്തെ വിസ ഇനി ലഭിക്കില്ല
OMAN
വിദേശത്തെ പാസ്പോര്‍ട്ട് സേവനങ്ങള്‍ ഓണ്‍ലൈനാവുന്നു
ഒമാനിൽ 87 തസ്തികകളിലെ വിസാ നിയന്ത്രണം തുടരും
QATAR
നാട്ടിൽ വെച്ച് ഖത്തർ ID നഷ്ടപ്പെട്ടാൽ
യു എ ഇ യും ഖത്തറും മലയാളികളുടെ പ്രതീക്ഷാ തുരുത്ത്
SAUDI ARABIA
സൗദിയിൽ തൊഴിൽ കരാർ രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നു
സൗദിയില്‍ ഇനി ഇവന്റ് വിസയും; അപേക്ഷിച്ച് 24 മണിക്കൂറിനകം വിസ ലഭിക്കും
സൗദിയിലെ ഗാർഹിക ജോലിക്കാർക്ക് ശമ്പളം കിട്ടിയില്ലെങ്കിൽ ഇനി സ്‌പോൺസർഷിപ്പ് മാറാം
സൗദിയില്‍ പുതിയ ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്ക് സ്വദേശിവത്കരണത്തില്‍ ഇളവ്
ഉംറ വിസയ്ക്ക് ഇനി നേരിട്ട് വെബ്സൈറ്റ് വഴി അപേക്ഷിക്കാം
സൗദിയില്‍ പ്രൊഫഷണൽ മേഖലകളിൽ വിദേശികള്‍ക്ക് വിസ അനുവദിക്കും 
സൗദിയിൽ ഇഖാമ പുതുക്കാത്തവർ മൂന്നാം തവണ വീഴ്​ച വരുത്തിയാൽ നാടുകടത്തും
സൗദിയില്‍ ആറു വയസ്സു പൂര്‍ത്തിയായ കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനത്തിന് വിരലടയാളം നിര്‍ബന്ധം

സൗദി അറേബ്യയില്‍ പ്രവാസി മരണപ്പെട്ടാല്‍ 
വൈദ്യുതി ബില്ലിനും വാടക കരാര്‍; സൌദിയില്‍ കരാറില്ലാതെ ഇഖാമ പുതുക്കില്ല
BAHRAIN
ട്രാൻസിറ്റ്​ യാത്രികർക്ക്​ ബഹ്​റൈനിൽ നാലു ദിവസം വരെ തങ്ങാൻ സൗകര്യം