സർക്കാർ ജീവനക്കാർക്ക് മാത്രമല്ല, പ്രവാസികൾക്കും പെൻഷൻ ലഭിക്കും... കൂടുതൽ അറിയാം... രജിസ്റ്റർ ചെയ്യാം.../ expatriates also can get pension .../ Expatriate Welfare Fund

പ്രവാസി കേരളീയരുടെ ഉന്നമനത്തിനായി 2008പ്രവാസിക്ഷേമ ആക്ട് പ്രകാരം രൂപവത്കരിക്കപ്പെട്ടതാണ് പ്രവാസി ക്ഷേമനിധി. 18-നും 60-നും ഇടയിൽ പ്രായമുള്ള പ്രവാസികൾക്കാണ് ക്ഷേമനിധിയിൽ ചേരാൻ അർഹത. ഇത്തരത്തിൽ ക്ഷേമനിധി ബോർഡിൽ അംഗത്വം എടുക്കുന്നവർക്ക് 60 വയസ്സിനുശേഷം പെൻഷൻ ലഭിക്കുന്നതാണ്. 1A  (കേരളീയനായ, വിദേശത്തുള്ള പ്രവാസി), 2A - (കേരളീയനായ, കേരളത്തിന് പുറത്തു ഇന്ത്യയിൽ തന്നെയുള്ള പ്രവാസി)  1B - (കേരളീയനായ, വിദേശത്തു നിന്നും തിരിച്ചു വന്ന പ്രവാസി)  എന്നീ വിഭാഗങ്ങളിൽ പെടുന്ന, പ്രവാസി വെൽഫെയർ ഫണ്ടിലേക്ക് പ്രതിമാസ അടവുകൾ സ്ഥിരമായി അടച്ചവർക്കാണിത് ലഭിക്കുക. നിങ്ങൾ ഒരു പ്രവാസിയാണെങ്കിൽ, ഉടൻ തന്നെ ഇതിനു രജിസ്റ്റർ ചെയ്തു അടവ് തുടങ്ങുക. വാർധക്യ കാലത്ത് എല്ലാ മാസവും പെൻഷൻ വാങ്ങാം...
പ്രവാസികളിൽ ചെറിയൊരു ശതമാനത്തിന് മാത്രമേ ഇതുവരേക്കും ക്ഷേമനിധിയിൽ അംഗത്വം എടുത്തിട്ടുള്ളു എന്നത് വളരെ സങ്കടകരമായ കാര്യമാണ്. പദ്ധതിയെ കുറിച്ച് പൂർണ്ണമായ അറിവില്ലാത്തതും അംഗത്വമെടുക്കാനുള്ള സാഹചര്യമില്ലാത്തതും എല്ലാം അതിന് കാരണമാണ്.

അംഗങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ

  • പെൻഷൻ (60 വയസിനുശേഷം )
  • കുടുബ പെൻഷൻ (പെൻഷന്റെ 60 %)
  • അവശതാ പെൻഷൻ
  • മരണാനന്തര സഹായം (1 ലക്ഷം )
  • ചികിത്സ സഹായം (പെൻഷൻ യോഗ്യതക്ക് മുൻമ്പ് )
  • വിവാഹ സഹായം (പെൻഷൻ യോഗ്യതക്ക് മുൻമ്പ്)
  • പ്രസവാനുകുല്യം (പെൻഷൻ യോഗ്യതക്ക് മുൻമ്പ്)
  • വിദ്യാഭ്യാസ ആനുകൂല്യം (പെൻഷൻ യോഗ്യതക്ക് മുൻമ്പ്)
  • ഭവന -സ്വയം തൊഴിൽ വായ്പകൾ .സഹകരണ സംഘങ്ങൾ ,കമ്പനികൾ ,കൂടാതെ മറ്റ് സ്ഥാപനങ്ങൾ അംഗങ്ങൾക്ക് സ്വയം തൊഴിൽ ലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി പ്രമോട്ട് ചെയ്യൽ എന്നിവയും ബോർഡിന്റെ പ്രവർത്തന പരിധിയിൽ വരുന്ന പ്രവർത്തനങ്ങളാണ്.

ആർക്കൊക്കെ അംഗത്വം എടുക്കാം..?

മലയാളികളായ 18 മുതൽ 60 വയസുവരെ പ്രായമുള്ള വിദേശത്ത് ജോലി ചെയ്യുന്നവരും തിരിച്ചു വന്നതുമായ പ്രവാസികൾ ,അന്യ സംസ്ഥാനങ്ങളിൽ( കേരളത്തിന് പുറത്തും ഇന്ത്യക്കുള്ളിലുമായി ) ജോലി ചെയ്യുന്നവരും തിരികെ എത്തിയവരുമായ സ്ത്രീ പുരുഷ ഭേതമന്യേ ഉള്ള പ്രവാസികൾക്ക് കേരള പ്രവാസി ക്ഷേമ ബോർഡിൽ അംഗങ്ങളാകാം.

മൂന്ന് വിഭാഗം പ്രവാസികൾക്കാണ്  അപേക്ഷിക്കുവാൻ സാധിക്കുക.

വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികൾ (1A)

രണ്ട് വർഷത്തിൽ കുറയാത്ത കാലയളവിൽ (1B) വിദേശത്ത് ജോലി ചെയ്തു സ്ഥിരതാമസത്തിനായി കേരളത്തിൽ തിരിച്ചെത്തിയ പ്രവാസികൾ.

ഇന്ത്യയിലാണെങ്കിലും കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന പ്രവാസികൾ (2A)

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എല്ലാ മാസവും, അടക്കേണ്ട തുക കൃത്യമായി അടക്കണം. 12 മാസത്തോളം അടവ് വൈകിയാൽ, പ്രവാസി ക്ഷേമ ബോർഡിലെ അംഗത്വം നഷ്ടപ്പെടും.
വൈകി അടക്കുന്നവർക്ക് പിഴയും ഉണ്ടായിരിക്കും.
60 വയസ്സുവരെ മാത്രമാണ് അടവുകൾ അടക്കേണ്ടത്. 
ചുരുങ്ങിയത് 5 വർഷകാലം എങ്കിലും, മുടങ്ങാതെ അടവുകൾ അടച്ച വ്യക്തിക്ക് പെൻഷൻ ലഭിക്കും. ഏറ്റവും ചുരുങ്ങിയ പെൻഷൻ പ്രതിമാസം 2000 രൂപയാണ്.
55 വയസ്സിനു മുകളിൽ ആയതിനു ശേഷമാണ് പെൻഷൻ സ്‌കീമിൽ ചേരുന്നതെങ്കിൽ, തുടർച്ചയായ അഞ്ചു വര്ഷം അടവുകൾ അടക്കുക, പൂർത്തിയാക്കുന്ന വര്ഷം തൊട്ടു പെൻഷൻ ലഭിച്ചു തുടങ്ങും.

എങ്ങനെ രജിസ്റ്റർ ചെയ്യാം ?

അംഗത്വ ഫീസ് 200 രൂപയും, അംശാദായം പ്രവാസി’ വിദേശം 300 രുപയും മടങ്ങി വന്ന പ്രവാസികൾക്കും അന്യസംസ്ഥാന മലയാളികൾക്കും 100 രുപയും ,മടങ്ങി വന്ന അന്യസംസ്ഥാന മലയാളികൾക്ക് 100 രുപയും അടക്കേണ്ടത്, ഇത് പ്രതിമാസമായോ വാർഷീകമായോ അടക്കാം. രജിസ്ട്രേഷൻ , ക്ഷേമനിധി അംഗത്വവും കാർഡും, അംശാദായ അടവ് എന്നിവ പൂർണമായും ഓൺലൈൻ വഴിയാണ്.

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

ഓൺലൈൻ രെജിസ്ട്രേഷൻ?

പുതുതായി അംഗത്വം എടുക്കുന്നവർ മൊബൈൽ നമ്പർ അല്ലെങ്കിൽ ഇമെയിൽ ഐഡി നൽകി യൂസർ ഐഡിയും പാസ്സ്‌വേർഡും ഉണ്ടാക്കി ലോഗിൻ ചെയ്തു ആവശ്യമായ വിവരങ്ങൾ നൽകി രെജിസ്ട്രേഷൻ തുക 200 രൂപ അടച്ചു രെജിസ്ട്രേഷൻ നടത്തേണ്ടതാണ്. നിങ്ങളുടെ എളുപ്പത്തിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ന്യൂ രെജിസ്ട്രേഷൻ പേജ് ഓപ്പൺ ആകുന്നതാണ്. സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന്   8547902515 എന്ന മൊബൈല്‍ നമ്പറിലും ആനുകൂല്യങ്ങളും മറ്റുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് ലാന്‍റ്ലൈന്‍ നമ്പറായ 0471-2785500 ലും ബന്ധപ്പെടാവുന്നതാണ്.

പുതുതായി അംഗത്വം എടുക്കുന്നവർക്ക് ഇവിടെ ക്ലിക്ക് ചെയ്ത് സൈറ്റിൽ പ്രവേശിക്കാവുന്നതാണ് 

നിലവിൽ അംഗമായിട്ടുള്ളവർക്കും പുതിയ സിസ്റ്റത്തിൽ നിന്ന് തന്നെ, തങ്ങളുടെ 10 അംഗ രജിസ്റ്റർ നമ്പറും മൊബൈൽ നമ്പറും നൽകി പാസ്സ്‌വേർഡ്‌ ഉണ്ടാക്കി ലോഗിൻ ID ഉണ്ടാക്കാവുന്നതാണ്. തൻമൂലം മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ഓൺലൈൻ സേവങ്ങളും ഉപയോഗിക്കാവുന്നതാണ്. എളുപ്പത്തിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ പ്രസ്‌തുത പേജ് ഓപ്പൺ ആകുന്നതാണ്

ഓപ്പൺ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

പെൻഷൻ അപേക്ഷകളും ലോഗിൻ ചെയ്തു ഓൺലൈൻ ആയി അയക്കാവുന്നതാണ്. അപേക്ഷ വിവരങ്ങൾ തങ്ങളുടെ ലോഗിൻ അക്കൗണ്ടിൽ കാണാവുന്നതുമാണ്. നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിലിലും മൊബൈൽ നമ്പറിലും മെസ്സജ്സ് വഴി ബോർഡ് ഓരോ വിവരങ്ങൾ കൃത്യസമയത്തു അറിയിക്കുന്നതാണ് .


നിങ്ങളുടെ വിവാഹ സർട്ടിഫിക്കറ്റിന്റെ കോപ്പി വേണോ... ഓൺലൈനായി അതും ഡൗൺലോഡ് ചെയ്യാം... to download your marriage certificate...

വധുവും വരനും തമ്മിലുള്ള വിവാഹം നടന്നു എന്ന് തെളിയിക്കുന്നതിനുള്ള രേഖയാണ് വിവാഹ സർട്ടിഫിക്കറ്റ്.

വിവാഹം (Marriage) എന്ന സ്ഥാപനം പ്രധാനമായും ഒരു നിയമപരമായ ബന്ധമാണ്. ഒരുമിച്ചു വ്യക്തികളുടെ സ്വത്തിനും അവകാശങ്ങൾക്കും ഇത് നിയമാനുസൃതമായ സംരക്ഷണം നൽകുന്നു. പരമ്പരാഗത സമൂഹങ്ങളിൽ പ്രായപൂർത്തിയായവർ അവരുടെ ജാതിമതങ്ങളുടെയും മിക്കപ്പോഴും അവരുടെ ബന്ധുജനങ്ങളുടേയും അംഗീകാരത്തോടെ ഒന്നിച്ചു ജീവിക്കാനും ലൈംഗികബന്ധത്തിൽ ഏർപ്പെടാനും ആരംഭിക്കുന്നതിന്റെ ചടങ്ങ് കൂടിയാണ് വിവാഹം.

മിക്ക രാജ്യങ്ങളിലും മതപരമായ-ഗോത്രപരമായ ആചാരങ്ങളിലൂടെ നടക്കുന്ന വിവാഹങ്ങളും എല്ലാ സർക്കാരുകളും അംഗീകരിക്കുന്നുണ്ട്. നമ്മുടെ നാട്ടിൽ പള്ളികളിലും ക്ഷേത്രങ്ങളിലും വച്ചു നടക്കുന്ന വിവാഹങ്ങളും ഇത്തരത്തിലുള്ളതാണ്. ചില മതങ്ങളിൽ പള്ളി പോലെയുള്ള മത സ്ഥാപനങ്ങളിൽ വച്ചു മാത്രമേ വിവാഹം നടത്താൻ പാടുള്ളൂ എന്ന് നിഷ്ക്കർഷിക്കുന്നുണ്ട്. 'താലികെട്ട്' പോലെയുള്ള ചടങ്ങുകൾ മിക്ക ഭാരതീയ വിവാഹങ്ങളിലും കാണാം. എന്നാൽ ഇത്തരം വിവാഹങ്ങൾ എല്ലാം നടന്നു എന്നതിന് വ്യക്തമായ തെളിവുകൾ വേണം. അതിനായി തയ്യാറാക്കിയതാണ് വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്. വധുവും വരനും തമ്മിലുള്ള വിവാഹം നടന്നു എന്ന് തെളിയിക്കുന്നതിനുള്ള രേഖയാണ് വിവാഹ സർട്ടിഫിക്കറ്റ്.

കേരള സർക്കാരിന്റെ വെബ്സൈറ്റിൽ നിന്ന് വിവാഹ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. രണ്ടു തരത്തിലുള്ള വിവാഹരജിസ്ട്രേഷന്റെ സർട്ടിഫിക്കറ്റ് ആണ് ഈ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നത്.
1. പൊതുവായ വിവാഹ സർട്ടിഫിക്കറ്റ്
2. ഹിന്ദുമതാചാരപ്രകാരം നടന്ന വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് 

വിവാഹ സർട്ടിഫിക്കറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യും

പൊതു വിവാഹ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

ഹിന്ദു മത വിവാഹ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്ലിക്ക് ചെയുമ്പോൾ തുറന്നുവരുന്ന പേജിൽ വിവാഹം രജിസ്റ്റർ ചെയ്തിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനം, ജില്ലാ എന്നിവ സെലക്ട് ചെയ്യണം.

ശേഷം, മലയാളത്തിൽ നിങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട ചില കോളങ്ങൾ പൂരിപ്പിക്കാൻ ഉണ്ടാകും. വെബ്സൈറ്റിൽ നിങ്ങൾ നൽകിയിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിങ്ങൾ തിരയുന്ന വിവാഹം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ ഉടനടി ഡിജിറ്റൽ സർട്ടിഫിക്കറ്റ് ലഭ്യമാകും. ഇതിന്റെ കോപ്പി ഡൌൺലോഡ് ചെയ്തു  സൂക്ഷിക്കുന്നതിനും പ്രിന്റ് എടുക്കുന്നതിനുമുള്ള സംവിധാനം വെബ്‌സൈറ്റിൽ ഉണ്ട്.

നിങ്ങളുടെ ജനന സർട്ടിഫിക്കറ്റിന്റെ ( Birth Certificate) കോപ്പി നിങ്ങൾക്ക് തന്നെ ഡൗൺലോഡ് ചെയ്യാം...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള ജനന സർട്ടിഫിക്കറ്റ് ( ബർത്ത് സർട്ടിഫിക്കറ്റ്) വിവിധ ആവശ്യങ്ങൾക്ക്  വേണ്ടതാണ്. കുട്ടികളുടെ സ്‌കൂൾ പ്രവേശനം തുടങ്ങി പാസ്പോര്ട്ട് എടുക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് ജനന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.

മാത്രമല്ല, ജനന സര്‍ട്ടിഫിക്കറ്റ് പൗരത്വ രേഖയാക്കാന്‍ കേന്ദ്രം മുന്നിട്ടിറങ്ങിയിരിക്കുകയാണ്.. പൗരത്വത്തിന് പ്രത്യേക രേഖയില്ലാത്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം... എന്നാൽ, പല  സർട്ടിഫിക്കറ്റുകളും  ഓൺലൈനിൽ സൗജന്യമായി ലഭ്യമാണ്. ബർത്ത് സർട്ടിഫിക്കറ്റും അതു പോലെ നിങ്ങൾക്ക് ഓൺലൈനിൽ നിന്ന് ലഭിക്കും.  ഓൺലൈനിൽ ലഭിക്കുന്ന ബാർകോഡ് സഹിതമുള്ള സർട്ടിഫിക്കറ്റു കോപ്പി പ്രിന്റ് എടുത്തു വിവിധ ആവശ്യങ്ങൾക്ക് ആധികാരിക രേഖയായി ഉപയോഗിക്കാം.

ബർത്ത് സർട്ടിഫിക്കറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം...

കേരള സർക്കാരിന്റെ വെബ്സൈറ്റിൽനിന്ന്  ജനന സർട്ടിഫിക്കറ്റിന്റെ കോപ്പി ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

കേരള സർക്കാരിന്റെ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വെബ്സൈറ്റിലേക്ക് നിങ്ങൾ പ്രവേശിക്കും.

വെബ്സൈറ്റിലെ certificate search എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ക്ലിക്ക് ചെയുമ്പോൾ തുറന്നുവരുന്ന പേജിൽ ജനനം രജിസ്റ്റർ ചെയ്തിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനം, ജില്ലാ എന്നിവ സെലക്ട് ചെയ്യണം.
സെലക്ട് ചെയ്തിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിങ്ങൾ തിരയുന്ന ജനനം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ ഉടനടി ഡിജിറ്റൽ സർട്ടിഫിക്കറ്റ് ലഭ്യമാകും. ഇതിന്റെ കോപ്പി ഡൌൺലോഡ് ചെയ്യുത് സൂക്ഷിക്കുന്നതിനും പ്രിന്റ് എടുക്കുന്നതിനുമുള്ള സംവിധാനം വെബ്‌സൈറ്റിൽ ഉണ്ട്.

കേരള സർക്കാരിന്റെ വെബ്സൈറ്റിൽനിന്ന് ജനന സർട്ടിഫിക്കറ്റിന്റെ കോപ്പി ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

വോട്ടർപട്ടികയിൽ പേരുള്ളവർക്ക് വോട്ടർ ഐഡി ഓൺലൈൻ ആയി ഡൗൺലോഡ് ചെയ്യാം... download the voter ID online ...

ഇലക്ഷൻ കമ്മീഷൻ ഇ-ഇപിഐസി (ഇലക്ട്രോണിക് ഇലക്ടറൽ ഫോട്ടോ ഐഡന്റിറ്റി കാർഡ്) പദ്ധതിയ്ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചിട്ട് കുറച്ചുകാലമായി. വോട്ടര്‍ ഐഡി കാര്‍ഡ് അഥവാ തെരഞ്ഞെടുപ്പ് ഫോട്ടോ തിരിച്ചറിയല്‍ കാര്‍ഡ് ഇനി മുതൽ എവിടെനിന്ന് വേണമെങ്കിലും ഡൗൺലോഡ് ചെയ്യാം.

l
ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി രാജ്യത്ത് വോട്ടർ ഐഡി കാര്‍ഡും ഡിജിറ്റല്‍ ആക്കിയിരിക്കുകയാണ്. ഇലക്ട്രോണിക് ഇലക്ടറൽ ഫോട്ടോ ഐഡന്റിറ്റി കാർഡ് (ഇ-ഇപിഐസി- e-EPIC) എന്നാണ് ഈ ഡിജിറ്റൽ ഐഡി കാർഡുകൾ അറിയപ്പെടുക. എഡിറ്റ് ചെയ്യാനാകാത്തതും സുരക്ഷിതവുമായ പിഡിഎഫ് പതിപ്പാണ് ഈ ഇ-ഇപിഐസി കാർഡുകൾ.

വോട്ടർപട്ടികയിൽ പേരുള്ളവർക്ക് ഇനി വോട്ടർ തിരിച്ചറിയൽ കാർഡ് തിരഞ്ഞെടുപ്പു കമ്മിഷന്റെ പോർട്ടലിൽനിന്ന് ഡൗൺലോഡ് ചെയ്യാം. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ത്താല്‍ ജനസേവനകേന്ദ്രം മുഖേനയോ ഓണ്‍ലൈനിലോ ഐഡി കാര്‍ഡിന് അപേക്ഷിക്കാം.

നിലവില്‍ കാര്‍ഡ് അനുവദിച്ചിരുന്നത് താലൂക്ക് ഓഫീസില്‍ നിന്ന് വില്ലേജ് ഓഫീസിലെത്തി ബൂത്ത്ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) പരിശോധിച്ച് ഉറപ്പുവരുത്തി വില്ലേജ് വഴി താലൂക്കിലെത്തിയാണ്. പിന്നീട് തപാല്‍വഴി വോട്ടര്‍ക്കു ലഭിക്കുകയും ചെയ്യും. എന്നാല്‍ ഇനി കാര്‍ഡ് അനുവദിച്ചു കഴിഞ്ഞാല്‍ ലഭിക്കുന്ന അറിയിപ്പനുസരിച്ച് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്ന സൈറ്റിൽ  സന്ദര്‍ശിച്ച് E-EPIC ക്ലിക്കുചെയ്ത് ലോഗിന്‍ ചെയ്താല്‍ ഐഡി കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.


ഡിജിറ്റൽ വോട്ടർ ഐഡി കാർഡുകൾ എങ്ങനെ ഡൗൺലോഡ് ചെയ്യാം:

 അതിനായി ആദ്യം വോട്ടർ പോർട്ടലോ എൻവിഎസ്പി വെബ്സൈറ്റൊ സന്ദർശിക്കുക.

വോട്ടർ പോർട്ടലിൽ സന്ദർശിക്കാൻ  ഇവിടെ ക്ലിക്ക് ചെയ്യുക
അല്ലെങ്കിൽ,
എൻവിഎസ്പി വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അപ്പോൾ നിങ്ങൾക്ക് മുന്നിൽ ഒരു പേജ് തുറന്നു വരും. അതിൽ നിങ്ങൾക്ക് ഒരു അക്കൗണ്ട് ഇല്ലെങ്കിൽ, നിങ്ങളുടെ മൊബൈൽ നമ്പർ അല്ലെങ്കിൽ ഇമെയിൽ ഐഡി നൽകി ഒരു അക്കൗണ്ട് സൃഷ്ടിക്കുക. നിങ്ങൾക്ക് ഇതിനകം ഒരു അക്കൗണ്ട് ഉണ്ടെങ്കിൽ, ലോഗിൻ ചെയ്ത് ഡൗൺലോഡ് ഇ-ഇപിഐ‌സി ഓപ്ഷനിൽ ക്ലിക്കുചെയ്യുക.

തെരഞ്ഞെടുപ്പിൽ ഡിജിറ്റൽ വോട്ടർ ഐഡി കാർ‍‍ഡ് രേഖയായി ഉപയോ​ഗിക്കാൻ സാധിക്കും.

പ്രവാസി ആണോ? ഇന്ത്യൻ എംബസ്സിയിൽ രെജിസ്റ്റർ ചെയ്തില്ലേ... ഉടന്‍ ചെയ്യൂ... വെറും 15 മിനിറ്റ് മതി. Are you an expatriate? Haven't you registered with the Indian Embassy ...

 നിങ്ങൾ ഏത് രാജ്യത്തേക്ക് പോയാലും നമ്മുടെ രാജ്യത്തിന്റെ എംബസ്സിയിൽ രെജിസ്റ്റർ ചെയ്തിരിക്കണം. എങ്കിൽ മാത്രമേ നിങ്ങൾ അവിടെ തങ്ങുന്നു എന്നും നിങ്ങളുടെ താമസത്തെ കുറിച്ചും ഇന്ത്യൻ എംബസികൾക്ക് അറിയൂ.അടിയന്തിര സാഹചര്യങ്ങളിൽ എംബസികൾക്ക് നിങ്ങളെ സഹായിക്കാനാവും.



അഫ്ഗാൻ പോലുള്ള രാജ്യങ്ങളിൽ നാം കണ്ടതാണല്ലൊ.അത്തരം സാഹചര്യങ്ങളിൽ നമുക്ക് അടിയന്തിര സാഹായം നമുക്ക് നമ്മുടെ എംബസികൾ വഴി ലഭിക്കുന്നതാണ്. ഈ ലേഖനത്തിൽ വിവിധ ജിസിസി രാഷ്ട്രങ്ങളിൽ എംബസികളിൽ റെജിസ്റ്റർ ചെയ്യുന്നതിനെ പറ്റി ആണ് വിവരിക്കുന്നത്.കൂടാതെ എംബസിയുടെ അഡ്രസ്,ഫോൺ നമ്പർ,പ്രവർത്തി സമയം, ഔദ്യോഗിക വെബ്സൈറ്റ് എന്നിവ അറിയാം. ഈ വിവരം പരമാവധി ഷെയർ ചെയ്യുക.

യുഎഇ

യുഎഇയിലെ അബുദാബിയിലാണ് ഇന്ത്യൻ എംബസി സ്ഥിതി ചെയ്യുന്നത്. അഡ്രസ്സ് : Plot No. 10, Sector W-59/02, Diplomatic Area، Embassies District, - United Arab Emirates ; ഗൂഗിൾ മാപ്പിൽ സ്ഥലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഫോൺ നമ്പർ : +97124492700

പ്രവർത്തി സമയം : Sunday to Thursday 08:30 Hrs - 17:00 Hrs

ഔദ്യോഗിക വെബ്‌സൈറ്റ് : https://indembassyuae.gov.in/

രജിസ്ട്രേഷന് : പേര് വിവരങ്ങൾ, ജനം തിയതി, പാസ്പോർട് വിവരങ്ങൾ, വിസ വിവരങ്ങൾ, നിലവിൽ താമസിക്കുന്ന അഡ്രസ്സ്, ഇന്ത്യയിലെ അഡ്രസ്സ് തുടങ്ങിയവയാണ് അപേക്ഷ കൊടുക്കും മുമ്പ് കയ്യിൽ കരുതേണ്ട വിവരങ്ങൾ. ഇവയുടെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി രജിസ്‌ട്രേഷൻ ഇപ്പൊ തന്നെ ചെയ്യുക. പത്തു മിനുട്ട് പരിപാടി മാത്രമാണുള്ളത്.

എംബസി രജിസ്‌ട്രേഷൻ |യുഎഇ


സൗദി അറേബ്യ

സൗദിയിലെ റിയാദിലാണ് ഇന്ത്യൻ എംബസി സ്ഥിതി ചെയ്യുന്നത്. 

അഡ്രസ്സ് : B-1, Diplomatic Quarter, P.O.Box No. 94387, Riyadh- 11693, Saudi Arabia; ഗൂഗിൾ മാപ്പിൽ സ്ഥലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഫോൺ നമ്പർ : 00-966-11-4884144

വാട്സാപ്പ് ഹെൽപ്ലൈൻ നമ്പർ : 00-966- 542126748

പ്രവർത്തി സമയം : Sunday to Thursday 09:00 Hrs - 17:30 Hrs

ഔദ്യോഗിക വെബ്‌സൈറ്റ് : https://www.eoiriyadh.gov.in/

രജിസ്ട്രേഷന് : പേര് വിവരങ്ങൾ, ജനം തിയതി, പാസ്പോർട് വിവരങ്ങൾ, വിസ വിവരങ്ങൾ, നിലവിൽ താമസിക്കുന്ന അഡ്രസ്സ്, ഇന്ത്യയിലെ അഡ്രസ്സ് തുടങ്ങിയവയാണ് അപേക്ഷ കൊടുക്കും മുമ്പ് കയ്യിൽ കരുതേണ്ട വിവരങ്ങൾ. ഇവയുടെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി രജിസ്‌ട്രേഷൻ ഇപ്പൊ തന്നെ ചെയ്യുക. പത്തു മിനുട്ട് പരിപാടി മാത്രമാണുള്ളത്.

എംബസി രജിസ്‌ട്രേഷൻ സൗദി


ഒമാൻ

മസ്കറ്റിലാണ് ഇന്ത്യൻ എംബസി സ്ഥിതി ചെയ്യുന്നത്. 

അഡ്രസ്സ് : Jami'at Al - Dowal Al - Arabiya Street, Diplomatic Area, Al Khuwair, P.O. Box 1727, PC: 112;

ഫോൺ നമ്പർ : (+968) 24684500

പ്രവർത്തി സമയം : Sunday to Thursday 09:00 Hrs - 17:30 Hrs

ഔദ്യോഗിക വെബ്‌സൈറ്റ് : https://www.indemb-oman.gov.in/

രജിസ്ട്രേഷന് : പേര് വിവരങ്ങൾ, ജനം തിയതി, പാസ്പോർട് വിവരങ്ങൾ, വിസ വിവരങ്ങൾ, നിലവിൽ താമസിക്കുന്ന അഡ്രസ്സ്, ഇന്ത്യയിലെ അഡ്രസ്സ് തുടങ്ങിയവയാണ് അപേക്ഷ കൊടുക്കും മുമ്പ് കയ്യിൽ കരുതേണ്ട വിവരങ്ങൾ. ഇവയുടെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി രജിസ്‌ട്രേഷൻ ഇപ്പൊ തന്നെ ചെയ്യുക. പത്തു മിനുട്ട് പരിപാടി മാത്രമാണുള്ളത്.

എംബസി രജിസ്‌ട്രേഷൻ ഒമാൻ


കുവൈത്ത്

സഫാത്തിലാണ് ഇന്ത്യൻ എംബസി സ്ഥിതി ചെയ്യുന്നത്. 

അഡ്രസ്സ് : Diplomatic Enclave, Arabian Gulf Street, P.O. Box 1450, Safat-13015, Kuwait.; ഗൂഗിൾ മാപ്പിൽ സ്ഥലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഫോൺ നമ്പർ :  (00-965) 65806158, 65806735, 65807695, 65808923

പ്രവർത്തി സമയം : Sunday to Thursday 08:00 Hrs - 16:30 Hrs

ഔദ്യോഗിക വെബ്‌സൈറ്റ് : https://indembkwt.gov.in/

രജിസ്ട്രേഷന് : പേര് വിവരങ്ങൾ, ജനം തിയതി, പാസ്പോർട് വിവരങ്ങൾ, വിസ വിവരങ്ങൾ, നിലവിൽ താമസിക്കുന്ന അഡ്രസ്സ്, ഇന്ത്യയിലെ അഡ്രസ്സ് തുടങ്ങിയവയാണ് അപേക്ഷ കൊടുക്കും മുമ്പ് കയ്യിൽ കരുതേണ്ട വിവരങ്ങൾ. ഇവയുടെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി രജിസ്‌ട്രേഷൻ ഇപ്പൊ തന്നെ ചെയ്യുക. പത്തു മിനുട്ട് പരിപാടി മാത്രമാണുള്ളത്.

എംബസി രജിസ്‌ട്രേഷൻ കുവൈത്ത്


ഖത്തർ

ദോഹയിലാണ് ഇന്ത്യൻ എംബസി സ്ഥിതി ചെയ്യുന്നത്. 

അഡ്രസ്സ് : Villa No 86 & 90, Street No. 941, Al Eithra Street, Zone 63, Onaiza, P.O. Box 2788, Doha - Qatar; ഗൂഗിൾ മാപ്പിൽ സ്ഥലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഫോൺ നമ്പർ :  4425 5777, 4425 5700

പ്രവർത്തി സമയം : Sunday to Thursday 09:00 Hrs - 17:30 Hrs

ഔദ്യോഗിക വെബ്‌സൈറ്റ് : https://indianembassyqatar.gov.in/

രജിസ്ട്രേഷന് : പേര് വിവരങ്ങൾ, ജനം തിയതി, പാസ്പോർട് വിവരങ്ങൾ, വിസ വിവരങ്ങൾ, നിലവിൽ താമസിക്കുന്ന അഡ്രസ്സ്, ഇന്ത്യയിലെ അഡ്രസ്സ് തുടങ്ങിയവയാണ് അപേക്ഷ കൊടുക്കും മുമ്പ് കയ്യിൽ കരുതേണ്ട വിവരങ്ങൾ. ഇവയുടെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി രജിസ്‌ട്രേഷൻ ഇപ്പൊ തന്നെ ചെയ്യുക. പത്തു മിനുട്ട് പരിപാടി മാത്രമാണുള്ളത്.

എംബസി രജിസ്‌ട്രേഷൻ ഖത്തർ


ബഹ്‌റൈൻ

മനാമയിലാണ് ഇന്ത്യൻ എംബസി സ്ഥിതി ചെയ്യുന്നത്. 

അഡ്രസ്സ് : Building 1090, Road 2819, Block 428, Al-Seef, Manama, PO Box 26106, Kingdom of Bahrain;

ഫോൺ നമ്പർ :  00973 1756 0360 , 1771 2785 ,1771 2683 

പ്രവർത്തി സമയം : Sunday to Thursday 09:00 Hrs - 17:30 Hrs

ഔദ്യോഗിക വെബ്‌സൈറ്റ് : https://eoi.gov.in/bahrain/

രജിസ്ട്രേഷന് : പേര് വിവരങ്ങൾ, ജനം തിയതി, പാസ്പോർട് വിവരങ്ങൾ, വിസ വിവരങ്ങൾ, നിലവിൽ താമസിക്കുന്ന അഡ്രസ്സ്, ഇന്ത്യയിലെ അഡ്രസ്സ് തുടങ്ങിയവയാണ് അപേക്ഷ കൊടുക്കും മുമ്പ് കയ്യിൽ കരുതേണ്ട വിവരങ്ങൾ. ഇവയുടെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി രജിസ്‌ട്രേഷൻ ഇപ്പൊ തന്നെ ചെയ്യുക. പത്തു മിനുട്ട് പരിപാടി മാത്രമാണുള്ളത്.

എംബസി രജിസ്‌ട്രേഷൻ ബഹ്‌റൈൻ


Ente Ration Card റേഷൻ വിഹിതം അടക്കം മുഴുവൻ വിവരങ്ങളും അറിയാനുള്ള Mobile App

റേഷൻ കാർഡ് ഉപഭോക്താക്കൾക്ക് തങ്ങളുടെ റേഷൻ വിഹിതവും മറ്റുള്ള വിവരങ്ങളും അറിയുന്നതിന് വേണ്ടി തയ്യാറാക്കിയിരിക്കുന്ന Mobile App ആണ് Ente Ration Card.


എല്ലാ രേഖകളും ഡിജിറ്റൽ ആയി മാറുന്ന ഇക്കാലത്തു റേഷൻ കാർഡും ഡിജിറ്റൽ ആയി മാറിയിരിക്കുന്നു.ഉപഭോക്താക്കൾക്ക് വീട്ടിലിരുന്നു റേഷൻ വിഹിതം എത്രയുണ്ട് എന്ന്‌ മനസിലാക്കാൻ സാധിക്കും എന്നാണ് ഈ അപ്ലിക്കേഷന്റെ പ്രത്യേകത. കൂടുതൽ വിവരങ്ങൾക്ക് "എന്റെ റേഷൻ കാർഡ് " മൊബൈൽ അപ്ലിക്കേഷൻ ഡൌൺലോഡ് ചെയൂ...

Download App

 

About this App

Ente Ration Card is an initiative of Civil Supplies Department of Government of Kerala. This app provides details of members in a Ration Card, Application Status and monthly quota.

Overall Features

- View full Ration card details including card type, monthly allocation and Application Status

- Description and other relevant details

- Get details of all members in the Ration Card

- Secured Access to information on demand

- Information provided to General public

- Enrolled users can view the complete details of their Ration Card.

 ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tourist Visa Checklist ടൂറിസ്റ്റ് വിസ ചെക്ക്‌ലിസ്റ്റ്

Application for tourist visas will be open to people from all countries starting August 30.

Tourists will need to be vaccinated with one of the WHO-approved Covid-19 vaccines.

Tourist visas are also open for passengers from where travel was previously restricted.

Passengers arriving on tourist visas must take a mandatory rapid PCR test at the airport on arrival.

All previous rules for those unvaccinated, including exempted categories, remain in place.

Travellers wishing to receive the benefits provided to those vaccinated in the UAE can register their vaccination via the ICA platform or Al Hosn application.

To prepare your visa applications, call:

Qusais (Al Nahda-2) Near Zulekha Hospital: 04-239 1302, 055 273 2295, 055-345 7829

Qusais (Al Nahda-2) Behind NMC Hospital: 056 8614786

Bur Dubai: 04-252 22 22, 055-9105757

Hor Al Anz: (Deira): 04-265 8373, 050-715 0562

Qusais (Damascus St): 04-258 6727, 054-300 5931

For Collection & Delivery Service; call 04-239 1302, 055 273 2295, 055-345 7829

For Family visa service of all other emirates, call: 04-252 22 22, 055-9105757

----------------

ടൂറിസ്റ്റ് വിസ ചെക്ക്‌ലിസ്റ്റ്

ടൂറിസ്റ്റ് വിസയ്ക്കുള്ള അപേക്ഷ ഓഗസ്റ്റ് 30 മുതൽ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ആളുകൾക്ക് ലഭ്യമാണ്.

ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് -19 വാക്സിനുകളിൽ ഒന്ന് ചെയ്തിരിക്കണം.

മുമ്പ് യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന രാജ്യങ്ങളിലെ യാത്രക്കാർക്കും ടൂറിസ്റ്റ് വിസ ലഭ്യമാണ്.

ടൂറിസ്റ്റ് വിസയിൽ എത്തുന്ന യാത്രക്കാർ എയർപോർട്ടിൽ നിർബന്ധമായും ദ്രുതഗതിയിലുള്ള പിസിആർ ടെസ്റ്റ് നടത്തണം.

കുത്തിവയ്പ് എടുത്തവർ, ഒഴിവാക്കപ്പെട്ട വിഭാഗങ്ങൾ ഉൾപ്പെടെയുള്ളവർക്കുള്ള എല്ലാ മുൻ നിയമങ്ങളും നിലവിലുണ്ട്.

യുഎഇയിൽ വാക്സിനേഷൻ ലഭിച്ചവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് ഐസിഎ പ്ലാറ്റ്ഫോം അല്ലെങ്കിൽ അൽ ഹോസ്ൻ ആപ്ലിക്കേഷൻ വഴി അവരുടെ പ്രതിരോധ കുത്തിവയ്പ്പ് രജിസ്റ്റർ ചെയ്യാം.

Tourist visa rules for Indians, Pakistanis in UAE









































Five-year multiple entry tourist visa for all nationalities in UAE

Five-year multiple entry tourist visa

On March 21, 2021, the UAE Cabinet approved a five-year multiple entry tourist visa for all nationalities.

Is a UAE-based sponsor required for the visa?

The visa does not require a UAE-based individual or organisation to sponsor the visa. Tourists can apply for the visa on self-sponsorship.

What is the maximum duration of stay on the visa?

A tourist can stay for 90 days on each visit. This can be extended for another 90 days.

Up until now, tourists could only get visas for 30-day or 90-day durations.

How to apply?

Step 1: Log on to the ICA website  www.ica.gov.ae

Step 2: Select ‘E-channel Services’ from the main module on the website.

Step 3: Select ‘Public services’.

Step 4: Select the service ‘Visa – multi-trip / tourist long-term (5 years) for all nationalities / visa issuance’

Step 5: Fill in the application form with your personal details as well as your passport details.

Step 6: Attach the necessary documents like your passport copy and photograph.

Step 7: Review your application.

Step 8: Make the payment for the fees.

Note: It is also important to check the PCR test and vaccination requirements before you book a ticket, after you have received a visa to travel to the UAE.

-----------------------------------------

യുഎഇ യിൽ  അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ

2021 മാർച്ച് 21 ന് യുഎഇ മന്ത്രിസഭ എല്ലാ രാജ്യക്കാർക്കും അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം നൽകി.

വിസയ്ക്ക് യുഎഇ ആസ്ഥാനമായുള്ള സ്പോൺസർ ആവശ്യമാണോ?

വിസ സ്പോൺസർ ചെയ്യാൻ യു.എ.ഇ ആസ്ഥാനമായുള്ള വ്യക്തിയോ സംഘടനയോ ആവശ്യമില്ല. വിനോദസഞ്ചാരികൾക്ക് സ്വയം സ്പോൺസർഷിപ്പിൽ വിസയ്ക്ക് അപേക്ഷിക്കാം.

വിസയിൽ താമസിക്കാനുള്ള പരമാവധി കാലാവധി എത്രയാണ്?

ഓരോ സന്ദർശനത്തിലും ഒരു വിനോദസഞ്ചാരിക്ക് 90 ദിവസം താമസിക്കാം. ഇത് 90 ദിവസം കൂടി നീട്ടാവുന്നതാണ്.

ഇതുവരെ, വിനോദസഞ്ചാരികൾക്ക് 30 ദിവസമോ 90 ദിവസമോ മാത്രമായിരുന്നു വിസ ലഭിച്ചിരുന്നത്.

അപേക്ഷിക്കേണ്ടവിധം?

ഘട്ടം 1: ICA വെബ്സൈറ്റ് www.ica.gov.ae ലോഗിൻ ചെയ്യുക

ഘട്ടം 2: വെബ്സൈറ്റിലെ പ്രധാന മൊഡ്യൂളിൽ നിന്ന് 'ഇ-ചാനൽ സേവനങ്ങൾ' തിരഞ്ഞെടുക്കുക.

ഘട്ടം 3: 'പൊതു സേവനങ്ങൾ' തിരഞ്ഞെടുക്കുക.

ഘട്ടം 4: 'വിസ-മൾട്ടി-ട്രിപ്പ് / ടൂറിസ്റ്റ് ദീർഘകാല (5 വർഷം) എല്ലാ രാജ്യക്കാർക്കും എന്നത് തിരഞ്ഞെടുക്കുക

ഘട്ടം 5: നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും പാസ്‌പോർട്ട് വിശദാംശങ്ങളും ഉപയോഗിച്ച് അപേക്ഷാ ഫോം പൂരിപ്പിക്കുക.

ഘട്ടം 6: നിങ്ങളുടെ പാസ്‌പോർട്ട് പകർപ്പും ഫോട്ടോയും പോലുള്ള ആവശ്യമായ രേഖകൾ അറ്റാച്ചുചെയ്യുക.

ഘട്ടം 7: നിങ്ങളുടെ അപേക്ഷ അവലോകനം ചെയ്യുക.

ഘട്ടം 8: ഫീസ് പേയ്മെന്റ് നടത്തുക.

കുറിപ്പ്: നിങ്ങൾക്ക് യുഎഇയിലേക്ക് പോകാനുള്ള വിസ ലഭിച്ചു കഴിഞ്ഞാൽ, നിങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് പിസിആർ ടെസ്റ്റും വാക്സിനേഷൻ ആവശ്യകതകളും പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്. 









































എമിറേറ്റ്സ് ഐഡിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ എങ്ങനെ മാറ്റാം?





ദുബൈ വിസക്കാർക്ക് സൗജന്യ ഹെൽപ് ലൈൻ സൗകര്യം