നിക്ഷേപകർക്കും വിദഗ്ധർക്കും ഗവേഷകർക്കും വിദ്യാർഥികൾക്കും യു.എ.ഇ ദീർഘകാല വിസ

വൻകിട നിക്ഷേപകർക്കും വ്യവസായ സംരംഭകർക്കും പ്രൊഫഷണലുകൾക്കും ഗവേഷകർക്കും മികവുപുലർത്തുന്ന വിദ്യാർഥികൾക്കുമാണ് ദീർഘകാല വിസ അനുവദിക്കുന്നത്.

നിക്ഷേപകർക്കുള്ള മാനദണ്ഡങ്ങൾ
രണ്ട് വിഭാഗത്തിലുള്ള നിക്ഷേപകർക്കാണ് ദീർഘകാല വിസ അനുവദിക്കുക.

50 ലക്ഷം ദിർഹമോ (ഏകദേശം 9.5 കോടി രൂപ) അതിലധികമോ മൂല്യത്തിന്റെ നിക്ഷേപമുള്ളവർക്ക് അഞ്ച് വർഷംവരെ വിസ ലഭിക്കും.

പൊതുമേഖലയിൽ നിക്ഷേപം, അറിയപ്പെടുന്ന സ്ഥാപനം, 100 ലക്ഷം ദിർഹത്തിലധികം വ്യവസായ പങ്കാളിത്തം അല്ലെങ്കിൽ മൊത്തം 100 ലക്ഷം ദിർഹത്തിലധികം നിക്ഷേപവും ഉള്ളവർക്ക് പത്തുവർഷത്തെ വിസ ലഭിക്കും. ബിസിനസ് പങ്കാളിയാവുകയാണെങ്കിൽ മൊത്തം നിക്ഷേപത്തിന്റെ 60 ശതമാനത്തിൽ കൂടുതലുണ്ടാവണമെന്നും ഒരു കോടി ദിർഹത്തിൽ കുറയാൻ പാടില്ലെന്നും വ്യക്തമാക്കുന്നു.

മുഴുവൻ ആസ്തിയും വ്യക്തിയുടെ സ്വന്തം നിക്ഷേപം ആയിരിക്കണം.

നിക്ഷേപിച്ച ഒരുകോടി ദിർഹം കുറഞ്ഞത് മൂന്നു വർഷത്തേക്ക് പിൻവലിക്കാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്

വ്യവസായികൾക്കും വ്യവസായ പങ്കാളികൾക്കും മൂന്ന് എക്സിക്യുട്ടീവ് ഡയറക്ടർമാർക്കും പങ്കാളിക്കും മക്കൾക്കും ഈ വിസാ ആനുകൂല്യം ലഭിക്കും.

വിദഗ്ധർക്കുള്ള വിസ
ഡോക്ടർ, സ്പെഷ്യലിസ്റ്റ്, ശാസ്ത്രജ്ഞർ, കലാസാംസ്കാരിക വിദഗ്ധർ തുടങ്ങിയവർക്കും അവരുടെ ജീവിതപങ്കാളിക്കും മക്കൾക്കും അഞ്ചു വർഷത്തെ വിസയാണ് ലഭിക്കുക.

ഡോക്ടർമാർ ലോകത്തിലെ മികച്ച 500 യൂണിവേഴ്സിറ്റികളൊന്നിൽനിന്നും പിഎച്ച്.ഡി. സ്വന്തമാക്കിയവരായിക്കണം.

ജോലിയിൽ മികവിന്റെ അംഗീകാരം ലഭിച്ചവരും ശാസ്ത്രീയ പുരോഗതിയിൽ സംഭാവനകൾ നൽകിയവരും ശാസ്ത്ര പുസ്തകങ്ങളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചവരും പത്ത് വർഷത്തിലധികം പ്രവൃത്തി പരിചയമുള്ളവരുമായിരിക്കണം.

യു.എ.ഇ.യ്ക്ക് ആവശ്യമുള്ള വിഷയങ്ങളിൽ വൈദഗ്ധ്യമുള്ള സ്പെഷ്യലിസ്റ്റുകൾക്കും മുൻഗണനയുണ്ട്. ശാസ്ത്രജ്ഞർക്ക് എമിറേറ്റ്സ് സയന്റിസ്റ്റ് കൗൺസിലിന്റെ അംഗീകാരം ലഭിച്ചിരിക്കണം.

സാംസ്കാരിക-വൈജ്ഞാനിക മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ച കലാ-സാംസ്കാരിക രംഗങ്ങളിൽനിന്നുള്ള വ്യക്തിത്വങ്ങൾക്കും അന്താരാഷ്ട്ര കമ്പനികളുടെ ഉടമകൾക്കും ഉന്നതവിദ്യാഭ്യാസരംഗത്ത് മികച്ചനേട്ടം കൈവരിച്ചവർക്കും അപൂർവ വിഷയങ്ങളിൽ എൻജിനീയർ ബിരുദമുള്ളവരും ദീർഘകാല വിസയ്ക്ക് അർഹരായിരിക്കും.

സെക്കൻഡറിക്കും അതിന് മുകളിലും പഠിക്കുന്ന 95 ശതമാനം മാർക്കുനേടിയ വിദ്യാർഥികൾക്കും അഞ്ചു വർഷത്തെ വിസ ലഭിക്കും. read more

UAE
യുഎഇ വിസയ്ക്കുള്ള അപേക്ഷകള്‍ 15 സെക്കന്റിനകം പൂര്‍ത്തിയാക്കാം
മനം കവരുന്ന കാഴ്‌ചകളുമായ് ശുവൈഹത്ത് ദ്വീപ്
ദുബായ് സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്‍ കിയോസ്കുകളില്‍  മലയാളവും
ഹെല്‍ത്ത് / മെഡിക്കല്‍ ഇന്‍ഷൂറന്‍സ്-ദുബൈ
ദുബൈയിലെ ബിസിനസ് സാധ്യതകള്‍
യു എ ഇ തൊഴില്‍ വിസ നടപടിക്രമങ്ങള്‍; GAMCA മെഡിക്കല്‍
യുഎഇ: സന്ദര്‍ശക, ടൂറിസ്റ്റ് വീസകളില്‍ എത്തുന്നവര്‍ക്ക് ഇനി രാജ്യം വിടാതെ വീസ മാറാം
തൊഴില്‍ വിസ: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ദേശം പിന്‍വലിച്ചു
യുഎഇയില്‍ ജോലി അന്വേഷിക്കുന്നവര്‍ക്കുള്ള ആറ് മാസത്തെ വിസ ഇനി ലഭിക്കില്ല
OMAN
വിദേശത്തെ പാസ്പോര്‍ട്ട് സേവനങ്ങള്‍ ഓണ്‍ലൈനാവുന്നു
ഒമാനിൽ 87 തസ്തികകളിലെ വിസാ നിയന്ത്രണം തുടരും
QATAR
നാട്ടിൽ വെച്ച് ഖത്തർ ID നഷ്ടപ്പെട്ടാൽ
യു എ ഇ യും ഖത്തറും മലയാളികളുടെ പ്രതീക്ഷാ തുരുത്ത്
SAUDI ARABIA
സൗദിയിൽ തൊഴിൽ കരാർ രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നു
സൗദിയില്‍ ഇനി ഇവന്റ് വിസയും; അപേക്ഷിച്ച് 24 മണിക്കൂറിനകം വിസ ലഭിക്കും
സൗദിയിലെ ഗാർഹിക ജോലിക്കാർക്ക് ശമ്പളം കിട്ടിയില്ലെങ്കിൽ ഇനി സ്‌പോൺസർഷിപ്പ് മാറാം
സൗദിയില്‍ പുതിയ ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്ക് സ്വദേശിവത്കരണത്തില്‍ ഇളവ്
ഉംറ വിസയ്ക്ക് ഇനി നേരിട്ട് വെബ്സൈറ്റ് വഴി അപേക്ഷിക്കാം
സൗദിയില്‍ പ്രൊഫഷണൽ മേഖലകളിൽ വിദേശികള്‍ക്ക് വിസ അനുവദിക്കും 
സൗദിയിൽ ഇഖാമ പുതുക്കാത്തവർ മൂന്നാം തവണ വീഴ്​ച വരുത്തിയാൽ നാടുകടത്തും
സൗദിയില്‍ ആറു വയസ്സു പൂര്‍ത്തിയായ കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനത്തിന് വിരലടയാളം നിര്‍ബന്ധം

സൗദി അറേബ്യയില്‍ പ്രവാസി മരണപ്പെട്ടാല്‍ 
വൈദ്യുതി ബില്ലിനും വാടക കരാര്‍; സൌദിയില്‍ കരാറില്ലാതെ ഇഖാമ പുതുക്കില്ല
KUWAIT
വിദേശികളുടെ പാസ്‍പോര്‍ട്ടില്‍ ഇഖാമ സ്റ്റിക്കറുകള്‍ പതിക്കന്നത് കുവൈത്ത് ഒഴിവാക്കുന്നു
കുവൈത്തിൽ വീട്ടമ്മമാർക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നതിന് പുതിയ നിയന്ത്രണം
കുവൈത്തിൽ സ്വകാര്യ മേഖലയിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് നിയന്ത്രണം
BAHRAIN
ട്രാൻസിറ്റ്​ യാത്രികർക്ക്​ ബഹ്​റൈനിൽ നാലു ദിവസം വരെ തങ്ങാൻ സൗകര്യം