അബുദാബി പ്രസിഡന്‍ഷ്യല്‍ പാലസ് (ഖസ്ർ അൽ വതൻ): യു.എ.ഇയുടെ മുഖ്യ സാംസ്കാരിക സിരാ കേന്ദ്രം

അബുദാബി പ്രസിഡന്‍ഷ്യല്‍ പാലസ്  പൊതു ജനങ്ങള്‍ക്ക് സന്ദർശിക്കാം
എല്ലാ ദിവസവും രാവിലെ പത്ത് മുതല്‍ രാത്രി എട്ട് വരെയാണ് സന്ദര്‍ശന സമയം. പ്രസിഡന്‍ഷ്യല്‍ കൊട്ടാരം സന്ദര്‍ശിക്കുന്നതിന് മുതിര്‍ന്നവര്‍ക്ക് 60 ദിര്‍ഹവും നാല് മുതല്‍ 17 വരെ വയസ്സുള്ള കുട്ടികള്‍ക്ക് 30 ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക്. കൊട്ടാരം, ഉദ്യാനം എന്നിവ ഉള്‍പ്പെടെ എല്ലാ പൊതു സ്ഥലങ്ങളിലേക്കും പ്രവേശിക്കാനുള്ള ടിക്കറ്റിെന്റ നിരക്കാണ് ഇത്. ഉദ്യാനം മാത്രം സന്ദര്‍ശിക്കാന്‍ മുതിര്‍ന്നവര്‍ക്ക് 25 ദിര്‍ഹവും കുട്ടികള്‍ക്ക് 12 ദിര്‍ഹവുമാണ്.

അര മണിക്കൂര്‍ കൂടുമ്പോള്‍ ഗൈഡഡ് ടൂര്‍ ഉണ്ടാകും. ഇംഗ്ലീഷിലും അറബിയിലും സേവനം ലഭ്യമാണ്. ഇതിന് ഒരാള്‍ക്ക് 30 ദിര്‍ഹം വേറെ നല്‍കണം. ഒരു ടൂറില്‍ 20 പേരെയാണ് ഉള്‍പ്പെടുത്തുക.ഏകദേശം ഒന്നര മണിക്കൂറായിരിക്കും ടൂര്‍. കൊട്ടാരം, ഉദ്യാനം എന്നിവ സന്ദര്‍ശിക്കാനുള്ള ടിക്കറ്റ് എടുത്തവര്‍ക്ക് മാത്രമായിരിക്കും ഗൈഡഡ് ടൂര്‍ ലഭ്യമാവുക. ടിക്കറ്റുകള്‍ കൗണ്ടറില്‍നിന്നും, ഓണ്‍ലൈന്‍ വഴിയും ലഭിക്കും. ടിക്കറ്റില്‍ രേഖപ്പെടുത്തിയ തീയതിയില്‍ മാത്രമേ സന്ദര്‍ശനം അനുവദിക്കൂ. കൊട്ടാരം സന്ദര്‍ശിക്കുേമ്പാള്‍ സ്ത്രീകള്‍ ലോങ് സ്ലീവ് ഷര്‍ട്ടുകളും ലോങ് സ്‌കര്‍ട്ടുകളോ പാന്റുകളോ ആണ് ധരിക്കേണ്ടത്. ലോങ് പാന്റാണ് പുരുഷന്മാര്‍ക്ക് ആവശ്യമായ വേഷം. ഷോര്‍ട്‌സ് അനുവദിക്കില്ല. വസ്ത്രത്തിലെ നിബന്ധന പാലിക്കാത്തവരെ കൊട്ടാരത്തിലേക്ക് പ്രവേശിപ്പിക്കില്ല. സ്വകാര്യ സന്ദര്‍ശകന്‍ എന്ന നിലക്ക് കൊട്ടാരത്തിലെ പൊതു സ്ഥലങ്ങളില്‍ എവിടെനിന്നും ഫോട്ടോ ചിത്രീകരിക്കാം. എന്നാല്‍, സുരക്ഷ ഉദ്യോഗസ്ഥരുടെയോ സുരക്ഷ സംവിധാനങ്ങളുടെയോ ഫോട്ടോയോ വിഡിയോയോ എടുക്കാന്‍ പാടില്ല. വാണിജ്യാടിസ്ഥാനത്തിലുള്ള ഫോേട്ടാഗ്രഫിക്കും വിഡിയോഗ്രഫിക്കും പാലസ് പൊതു ജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.

മറ്റു സന്ദര്‍ശകര്‍ക്ക് പ്രയാസമില്ലാതിരിക്കാന്‍ മൊബൈല്‍ ഫോണ്‍ സൈലന്റ് ആക്കിയിരിക്കണം. സമുച്ചയത്തില്‍ വൈഫൈ ലഭിക്കും. ക്ലോക്ക് റൂമോ ലോക്കര്‍ സംവിധാനമോ ലഭ്യമല്ലാത്തതിനാല്‍ അത്യാവശ്യ സാധനങ്ങള്‍ മാത്രമേ കൈയില്‍ കരുതാവൂ. വിമാനത്താവളങ്ങളിലെ സെക്യൂരിറ്റി സ്‌കാനറുകളില്‍ കയറാത്ത വിധമുള്ള വലിയ ബാഗുകള്‍ അകത്തേക്ക് കടത്തില്ല. കത്തി, കത്രിക, നീളമുള്ള കുട, മദ്യം, പെയിന്റ്, സൈക്കിള്‍, ഫോള്‍ഡിങ് ബൈക്ക്, മൃഗങ്ങള്‍, ആയുധം, കണ്ണീര്‍ വാതകം തുടങ്ങിയ വസ്തുക്കളും വിലക്കിയിട്ടുണ്ട്. കൊട്ടാര സമുച്ചയത്തിലേക്ക് തുടര്‍ച്ചയായി ഷട്ട്ല്‍ ബസ് സര്‍വീസുണ്ടാകും. ഒന്നാം സ്‌റ്റോപ്പില്‍ ഇറങ്ങി നടന്നോ മറ്റൊരു ബസില്‍ കയറിയോ കൊട്ടാര സമുച്ചയത്തിലെത്താം. ഗൈഡഡ് ടൂറിന് ബുക്ക് ചെയ്തവര്‍ക്ക് ആദ്യ ബസില്‍നിന്ന് ഇറങ്ങാതെ തന്നെ നേരെ സമുച്ചയത്തിലെത്താം. സ്വന്തം വാഹനങ്ങളിലെത്തുന്നവര്‍ക്ക് സൗകര്യപ്രദമായ പാര്‍ക്കിങ് സൗകര്യമുണ്ട് കൊട്ടാര സമുച്ചയത്തില്‍. സൗജന്യമായി സ്വയം പാര്‍ക്ക് ചെയ്യാം. വാലറ്റ് പാര്‍ക്കിങ് സൗകര്യം ഉപയോഗിക്കാന്‍ 80 ദിര്‍ഹം നല്‍കണം. എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെ വാലറ്റ് പാര്‍ക്കിങ് സേവനം ലഭ്യമാണ്. അംഗപരിമിതര്‍ക്കും വയോധികര്‍ക്കും വില്‍ചെയറുകളും ലഭിക്കും. 40 ദിര്‍ഹം നല്‍കിയാല്‍ പുഷ് ചെയറുകള്‍ കിട്ടും.

UAE
നിക്ഷേപകർക്കും വിദഗ്ധർക്കും ഗവേഷകർക്കും വിദ്യാർഥികൾക്കും യു.എ.ഇ ദീർഘകാല വിസ
യുഎഇ വിസയ്ക്കുള്ള അപേക്ഷകള്‍ 15 സെക്കന്റിനകം പൂര്‍ത്തിയാക്കാം
മനം കവരുന്ന കാഴ്‌ചകളുമായ് ശുവൈഹത്ത് ദ്വീപ്
ദുബായ് സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്‍ കിയോസ്കുകളില്‍  മലയാളവും
ഹെല്‍ത്ത് / മെഡിക്കല്‍ ഇന്‍ഷൂറന്‍സ്-ദുബൈ
ദുബൈയിലെ ബിസിനസ് സാധ്യതകള്‍
യു എ ഇ തൊഴില്‍ വിസ നടപടിക്രമങ്ങള്‍; GAMCA മെഡിക്കല്‍
യുഎഇ: സന്ദര്‍ശക, ടൂറിസ്റ്റ് വീസകളില്‍ എത്തുന്നവര്‍ക്ക് ഇനി രാജ്യം വിടാതെ വീസ മാറാം
തൊഴില്‍ വിസ: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ദേശം പിന്‍വലിച്ചു
യുഎഇയില്‍ ജോലി അന്വേഷിക്കുന്നവര്‍ക്കുള്ള ആറ് മാസത്തെ വിസ ഇനി ലഭിക്കില്ല
OMAN
വിദേശത്തെ പാസ്പോര്‍ട്ട് സേവനങ്ങള്‍ ഓണ്‍ലൈനാവുന്നു
ഒമാനിൽ 87 തസ്തികകളിലെ വിസാ നിയന്ത്രണം തുടരും
QATAR
നാട്ടിൽ വെച്ച് ഖത്തർ ID നഷ്ടപ്പെട്ടാൽ
യു എ ഇ യും ഖത്തറും മലയാളികളുടെ പ്രതീക്ഷാ തുരുത്ത്
SAUDI ARABIA
സൗദിയിൽ തൊഴിൽ കരാർ രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നു
സൗദിയില്‍ ഇനി ഇവന്റ് വിസയും; അപേക്ഷിച്ച് 24 മണിക്കൂറിനകം വിസ ലഭിക്കും
സൗദിയിലെ ഗാർഹിക ജോലിക്കാർക്ക് ശമ്പളം കിട്ടിയില്ലെങ്കിൽ ഇനി സ്‌പോൺസർഷിപ്പ് മാറാം
സൗദിയില്‍ പുതിയ ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്ക് സ്വദേശിവത്കരണത്തില്‍ ഇളവ്
ഉംറ വിസയ്ക്ക് ഇനി നേരിട്ട് വെബ്സൈറ്റ് വഴി അപേക്ഷിക്കാം
സൗദിയില്‍ പ്രൊഫഷണൽ മേഖലകളിൽ വിദേശികള്‍ക്ക് വിസ അനുവദിക്കും 
സൗദിയിൽ ഇഖാമ പുതുക്കാത്തവർ മൂന്നാം തവണ വീഴ്​ച വരുത്തിയാൽ നാടുകടത്തും
സൗദിയില്‍ ആറു വയസ്സു പൂര്‍ത്തിയായ കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനത്തിന് വിരലടയാളം നിര്‍ബന്ധം

സൗദി അറേബ്യയില്‍ പ്രവാസി മരണപ്പെട്ടാല്‍ 
വൈദ്യുതി ബില്ലിനും വാടക കരാര്‍; സൌദിയില്‍ കരാറില്ലാതെ ഇഖാമ പുതുക്കില്ല
KUWAIT
വിദേശികളുടെ പാസ്‍പോര്‍ട്ടില്‍ ഇഖാമ സ്റ്റിക്കറുകള്‍ പതിക്കന്നത് കുവൈത്ത് ഒഴിവാക്കുന്നു
കുവൈത്തിൽ വീട്ടമ്മമാർക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നതിന് പുതിയ നിയന്ത്രണം
കുവൈത്തിൽ സ്വകാര്യ മേഖലയിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് നിയന്ത്രണം
BAHRAIN
ട്രാൻസിറ്റ്​ യാത്രികർക്ക്​ ബഹ്​റൈനിൽ നാലു ദിവസം വരെ തങ്ങാൻ സൗകര്യം