ലോകത്തിലെ ഏറ്റവും വലിയ കറങ്ങുന്ന ടവർ ഇനി ദുബായിൽ

ഡൈനാമിക് ടവര്‍ എന്ന ലോകത്തെ ഏറ്റവും വലിയ കറങ്ങുന്ന കെട്ടിടം ദുബായിൽ. 360 ഡിഗ്രിയില്‍ ഇരുവശത്തേക്കും കറങ്ങാന്‍ കഴിയുന്ന എണ്‍പത് നിലകളുള്ള അംബരചുംബി, അതാണ് ‍ഡൈനാമിക് ടവര്‍.

മനുഷ്യ നിര്‍മിതമായ അദ്ഭുതങ്ങളുടെ നഗരമാണ് ദുബായ്. ബുര്‍ജ് ഖലീഫ മുതല്‍ ഇപ്പോള്‍ നിര്‍മാണം പുരോഗമിക്കുന്ന ദുബായ് ക്രീക്ക് ടവര്‍ വരെ, ഈ നഗരത്തിലെ ഓരോ നിര്‍മിതിയും വാസ്തുവിദ്യാ വിസ്മയങ്ങളാണ്. ഈ അദ്ഭുതങ്ങളുടെ നിരയിലെ ഏറ്റവും പുതിയ പേരാണ് ഡൈനാമിക് ടവര്‍.

ഏറ്റവും ഉയരം കൂടിയത്, ഏറ്റവും ചെലവേറിയത് തുടങ്ങി വ്യത്യസ്തമായ വിശേഷണങ്ങളുള്ള ധാരാളം ടവറുകളും കെട്ടിടങ്ങളും ലോകത്തിന്റെ വിവധ ഭാഗങ്ങളിലായി നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. ഇസ്രായേലി-ഇറ്റാലിയന്‍ ആര്‍ക്കിടെക്റ്റായ ഡോ.ഡേവിഡ് ഫിഷറാണ് ഡൈനാമിക് ടവറിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. 2008 ല്‍ ഡേവിഡ് നല്‍കിയ 420 മീറ്ററും 80 നിലകളുള്ള ഈ കെട്ടിടത്തിന്റെ രൂപഘടനയ്ക്ക് ഒടുവില്‍ അംഗീകാരം ലഭിച്ചിരിക്കുന്നു.

കെട്ടിടത്തിന്റെ ഓരോ നിലയും സ്വതന്ത്രമായി തിരിയുന്നവയായിരിക്കും. 420 മീറ്റര്‍ ഉയരമുള്ള കെട്ടിടത്തിന്റെ അപ്പാര്‍ട്ട്‌മെന്റുകള്‍ 360 ഡിഗ്രിയില്‍ കറങ്ങും. കെട്ടിടത്തിന്റെ ആദ്യത്തെ 20 നിലകള്‍ റീട്ടെയ്ല്‍ ഷോപ്പുകളും പിന്നീടുള്ള 15 നിലകള്‍ ഹോട്ടലുകളും ബാക്കിയുള്ളവ റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റുകളുമായിരിക്കും. കാലാവസ്ഥാ വ്യതിയാനവും താപനിലയും തിരിച്ചറിയാന്‍ കഴിയുന്ന കെട്ടിടമായിരിക്കും ഇതെന്നും കെട്ടിടത്തിനുള്ളിലെ താപനില സ്വയം മാറിക്കൊണ്ടിരിക്കുമെന്നും അധികൃതര്‍ അവകാശപ്പെടുന്നു.

ഓരോ അപ്പാര്‍ട്മെന്‍റുകളിലെയും താമസക്കാരുടെ ഇഷ്ടത്തിനനുസരിച്ചായിരിക്കും ആ നിലകള്‍ കറങ്ങുക. കറക്കത്തിന്‍റെ ദിശയും വേഗവുമൊക്കം താമസക്കാര്‍ക്ക് തന്നെ നിശ്ചയിക്കാം. ഹരിത സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി നിര്‍മിക്കുന്ന കെട്ടിടത്തിന്‍റെ അകത്ത് ചെറുമരങ്ങളും ചെടികളും എല്ലാമുണ്ടാകും. ഒരോ നിലയിലും സ്ഥാപിച്ചിട്ടുള്ള കാറ്റാടിയന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ആവശ്യമായ വൈദ്യുതി ഉല്‍പാദിപ്പിക്കുക

പ്രീ ഫാബ്രിക്കേറ്റഡ് ശൈലിയില്‍ പണിയുന്ന ആദ്യ അംബരചുംബി എന്ന പെരുമയുമുണ്ട് ഡൈനാമിക് ടവറിന്. സ്റ്റീല്‍, അലുമിനിയം, കാര്‍ബണ്‍ ഫൈബര്‍ തുടങ്ങിയവ ഉപയോഗിച്ച് പുറത്തെ ഫാക്ടറിയില്‍ നിര്‍മിക്കുന്ന ചുവരുകള്‍ നിര്‍മാണ സ്ഥലത്ത് കൊണ്ടുവന്ന് കൂട്ടി യോജിപ്പിക്കുകയാണ് ചെയ്യുന്നത്. ലോക പ്രശസ്ത വാസ്തുശില്‍പി ഡേവിഡ് ഫിഷറാണ് ഡൈനാമിക് ടവറിന്‍റെ രൂപകല്‍പന ചെയ്തിരിക്കുന്നത്.

12 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണവും 420 മീറ്റര്‍ ഉയരവുമുള്ള ഡൈനാമിക് ടവറില്‍ ഒരു അപ്പാര്‍ട്ട്മെന്‍റ് കിട്ടണമെങ്കില്‍ അതിസന്പന്നനായേ പറ്റു. 200 കോടി രൂപയ്ക്കടുത്തായിരിക്കും ഓരോ അപ്പാര്‍ട്മെന്‍റിന്‍റെയും വില. 2020ല്‍ നിര്‍മാണം പൂര്‍ത്തിയാകുപ്പോൾ ലോകത്തിനു മുന്നില്‍ വീണ്ടും ദുബായുടെ പ്രൗഡി ഉയര്‍ത്തുന്നത് ആയിരിക്കും ഈ വാസ്തുവിദ്യാ വിസ്മയം.

ഈ കെട്ടിടം സ്വന്തമായി വൈദ്യുതിയും ഉത്പാദിപ്പിക്കും. ഓരോ നിലകള്‍ക്ക് താഴെയും വിന്റ് ടര്‍ബൈനുകളുണ്ട്. ഈ 79 ടര്‍ബൈനുകളാണ് കെട്ടിടത്തിന് വേണ്ട വൈദ്യുതി ഉത്പാദിപ്പിക്കുക. സ്വിമ്മിംഗ് പൂളുകള്‍, പൂന്തോട്ടങ്ങള്‍, അപ്പാര്‍ട്ട്‌മെന്റിന് പുറത്ത് കാര്‍ പാര്‍ക്ക് ചെയ്യാനുള്ള ലിഫ്റ്റ് തുടങ്ങിയവയെല്ലാം ഈ ടവറിലുണ്ടാകും. ഒരോ അപ്പാര്‍ട്ട്‌മെന്റിനും 30 മില്യണ്‍ ഡോളര്‍ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ക്രീറ്റ് സ്ട്രക്ചറിലേക്ക് ഓരോ നിലകളുടേയും ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തായിരിക്കും നിര്‍മാണം. അംഗീകാരം ലഭിച്ച സ്ഥിതിക്ക് 2020 ഓടെ കെട്ടിടം യാഥാര്‍ത്ഥ്യമാകുമെന്നാണ് കരുതുന്നത്.

2020ല്‍ നിര്‍മാണം പൂര്‍ത്തിയാകുന്പോള്‍ രൂപം മാറാന്‍ കഴിയുന്ന ലോകത്തിലെ ആദ്യ കെട്ടിടമാകും ഡൈനാമിക് ടവര്‍. 80 നിലകളുള്ള ഈ കെട്ടിടത്തിന്‍റെ ഓരോ നിലയും 360 ഡിഗ്രിയില്‍ ഇരുവശത്തേക്കും കറങ്ങും എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത.

UAE
അബുദാബി പ്രസിഡന്‍ഷ്യല്‍ പാലസ് (ഖസ്ർ അൽ വതൻ): യു.എ.ഇയുടെ മുഖ്യ സാംസ്കാരിക സിരാ കേന്ദ്രം
നിക്ഷേപകർക്കും വിദഗ്ധർക്കും ഗവേഷകർക്കും വിദ്യാർഥികൾക്കും യു.എ.ഇ ദീർഘകാല വിസ
യുഎഇ വിസയ്ക്കുള്ള അപേക്ഷകള്‍ 15 സെക്കന്റിനകം പൂര്‍ത്തിയാക്കാം
മനം കവരുന്ന കാഴ്‌ചകളുമായ് ശുവൈഹത്ത് ദ്വീപ്
ദുബായ് സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്‍ കിയോസ്കുകളില്‍  മലയാളവും
ഹെല്‍ത്ത് / മെഡിക്കല്‍ ഇന്‍ഷൂറന്‍സ്-ദുബൈ
ദുബൈയിലെ ബിസിനസ് സാധ്യതകള്‍
യു എ ഇ തൊഴില്‍ വിസ നടപടിക്രമങ്ങള്‍; GAMCA മെഡിക്കല്‍
യുഎഇ: സന്ദര്‍ശക, ടൂറിസ്റ്റ് വീസകളില്‍ എത്തുന്നവര്‍ക്ക് ഇനി രാജ്യം വിടാതെ വീസ മാറാം
തൊഴില്‍ വിസ: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ദേശം പിന്‍വലിച്ചു
യുഎഇയില്‍ ജോലി അന്വേഷിക്കുന്നവര്‍ക്കുള്ള ആറ് മാസത്തെ വിസ ഇനി ലഭിക്കില്ല
SAUDI ARABIA
സൗദിയില്‍ കുടുംബത്തിന്റെ സന്ദര്‍ശക വിസ നീട്ടാന്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി
സൗദിയില്‍ ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിടുന്ന തൊഴിലാളിക്ക് രണ്ട് വര്‍ഷം വിലക്കേർപ്പെടുത്താൻ തൊഴിലുടമക്ക് അനുമതി
സ്വകാര്യ മേഖലയിലെ 14 തസ്തികകള്‍ കൂടി സ്വദേശിവത്കരിച്ച് സൗദി
സൗദിയിൽ തൊഴിൽ കരാർ രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നു
സൗദിയില്‍ ഇനി ഇവന്റ് വിസയും; അപേക്ഷിച്ച് 24 മണിക്കൂറിനകം വിസ ലഭിക്കും
സൗദിയിലെ ഗാർഹിക ജോലിക്കാർക്ക് ശമ്പളം കിട്ടിയില്ലെങ്കിൽ ഇനി സ്‌പോൺസർഷിപ്പ് മാറാം
സൗദിയില്‍ പുതിയ ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്ക് സ്വദേശിവത്കരണത്തില്‍ ഇളവ്
ഉംറ വിസയ്ക്ക് ഇനി നേരിട്ട് വെബ്സൈറ്റ് വഴി അപേക്ഷിക്കാം
സൗദിയില്‍ പ്രൊഫഷണൽ മേഖലകളിൽ വിദേശികള്‍ക്ക് വിസ അനുവദിക്കും 
സൗദിയിൽ ഇഖാമ പുതുക്കാത്തവർ മൂന്നാം തവണ വീഴ്​ച വരുത്തിയാൽ നാടുകടത്തും
സൗദിയില്‍ ആറു വയസ്സു പൂര്‍ത്തിയായ കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനത്തിന് വിരലടയാളം നിര്‍ബന്ധം

സൗദി അറേബ്യയില്‍ പ്രവാസി മരണപ്പെട്ടാല്‍ 
വൈദ്യുതി ബില്ലിനും വാടക കരാര്‍; സൌദിയില്‍ കരാറില്ലാതെ ഇഖാമ പുതുക്കില്ല
OMAN
വിദേശത്തെ പാസ്പോര്‍ട്ട് സേവനങ്ങള്‍ ഓണ്‍ലൈനാവുന്നു
ഒമാനിൽ 87 തസ്തികകളിലെ വിസാ നിയന്ത്രണം തുടരും
QATAR
നാട്ടിൽ വെച്ച് ഖത്തർ ID നഷ്ടപ്പെട്ടാൽ

യു എ ഇ യും ഖത്തറും മലയാളികളുടെ പ്രതീക്ഷാ തുരുത്ത്
KUWAIT
കുവൈത്തിൽ സന്ദർശക വിസയുടെ കാലാവധി ഇനി അപേക്ഷകന്റെ വരുമാനത്തിനനുസരിച്ച്
വിദേശികളുടെ പാസ്‍പോര്‍ട്ടില്‍ ഇഖാമ സ്റ്റിക്കറുകള്‍ പതിക്കന്നത് കുവൈത്ത് ഒഴിവാക്കുന്നു
കുവൈത്തിൽ വീട്ടമ്മമാർക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നതിന് പുതിയ നിയന്ത്രണം
കുവൈത്തിൽ സ്വകാര്യ മേഖലയിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് നിയന്ത്രണം
BAHRAIN
ട്രാൻസിറ്റ്​ യാത്രികർക്ക്​ ബഹ്​റൈനിൽ നാലു ദിവസം വരെ തങ്ങാൻ സൗകര്യം