യു.എ.ഇയിലെ ഡ്രൈവിങ് ലൈസന്‍സ് നടപടികള്‍

പുതുതായി യു.എ.ഇ.യിൽ എത്തുന്ന എല്ലാവരും താമസിക്കാനൊരിടം നേടിയാൽ ആദ്യമാലോചിക്കുക ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിനെപ്പറ്റിയായിരിക്കും. മെട്രോ അടക്കമുള്ള പൊതുഗതാഗത സംവിധാനം ഏറെ കാര്യക്ഷമമാണെങ്കിലും സ്വയം വണ്ടിയോടിച്ച് ജോലിക്കും മറ്റിടങ്ങളിലും പോകുന്നത് തന്നെയാണ് സൗകര്യം.
എന്നാൽ 200-ൽപരം രാജ്യങ്ങളിൽ നിന്ന്, വിവിധ സംസ്കാരങ്ങളിൽ നിന്ന്, വിഭിന്നമായ ഡ്രൈവിങ് രീതികളിൽ നിന്ന് വരുന്ന യു.എ.ഇ.യിലെ പ്രവാസികൾക്ക് മികച്ച പരിശീലനത്തിനുശേഷം മാത്രമേ ലൈസൻസ് ലഭിക്കുകയുള്ളു.

ഡ്രൈവിങ് ലൈസൻസ് ഏകീകരിക്കാനുള്ള തീരുമാനം പരിഗണനയിലുണ്ടെങ്കിലും നിലവിൽ ഏഴു എമിറേറ്റുകളും വ്യത്യസ്തമായാണ് പരിശീലനവും പരീക്ഷയും നടത്തുന്നത്.

മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവർക്കുൾപ്പെടെ 30-ലധികം രാജ്യങ്ങളിലുള്ളവർക്ക് പരിശീലനമോ ഡ്രൈവിങ് ടെസ്റ്റോ ഇല്ലാതെതന്നെ സ്വദേശത്തെ ലൈസൻസ് നേരിട്ട് യു.എ.ഇ. ലൈസൻസ് ആക്കി മാറ്റാം. ഇന്ത്യൻ പ്രവാസികൾക്ക് ഈ ആനുകൂല്യം ലഭിക്കുകയില്ല.

ആവശ്യമായ രേഖകൾ
ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കുംമുൻപ് ആദ്യം ഏതെങ്കിലും ക്ലിനിക്കിൽനിന്നോ ആശുപത്രിയിൽനിന്നോ കണ്ണുപരിശോധന നടത്തണം. 150 ദിർഹമാണ് ഇതിന്റെ ചെലവ്.

കണ്ണുപരിശോധനയുടെ രേഖ, പാസ്പോർട്ടിന്റെ ഒറിജിനലും പകർപ്പും താമസ പെർമിറ്റിന്റെ പകർപ്പ്, സ്പോൺസറുടെ എൻ.ഒ.സി., എട്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയാണ് അപേക്ഷയ്ക്കായി സമർപ്പിക്കേണ്ട രേഖകൾ.

ഏതെങ്കിലും അംഗീകൃത ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട് വഴി ഈ രേഖകൾ സമർപ്പിച്ച് ലൈസൻസിനായി ആർ.ടി.എ.യിൽ രജിസ്റ്റർ ചെയ്യാം. ഇതിന് 870 ദിർഹമാണ് നിരക്ക്.
തിയറി ക്ലാസുകളിലൂടെയാണ് പരിശീലനം തുടങ്ങുന്നത്. എട്ടുമണിക്കൂർ തിയറി ക്ലാസുകൾക്ക് ശേഷം തിയറി ടെസ്റ്റ് ഉണ്ടാകും. അതിനുശേഷമാണ് റോഡിലുള്ള ഡ്രൈവിങ് പരിശീലനം.
സ്വദേശത്തുനിന്ന് ലൈസൻസ് നേടിയിട്ടില്ലാത്തവർക്ക് 40 പരിശീലനക്ലാസുകൾ നിർബന്ധമാണ്. നാട്ടിലെ ലൈസൻസ് ഉള്ളവർക്ക് അതിന്റെ പഴക്കമനുസരിച്ച് 20-30 ക്ലാസുകൾ മതി. ഓരോ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടും വ്യത്യസ്ത തുകകളാണ് ഒരു ക്ലാസ്സിന് ഈടാക്കുന്നത്.
ക്ലാസുകൾ തുടങ്ങിയാൽ ആദ്യം പാർക്കിങ് പരിശീലനമാണ് നൽകുക. അധികം താമസിയാതെ അഞ്ചു തരം പാർക്കിങ്ങുകൾ പരിശോധിക്കുന്ന പാർക്കിങ് ടെസ്റ്റുകൾ നടത്തും.
ഇത് പാസായാൽ റോഡ് പരിശീലനത്തിന്റെ നിശ്ചിത ക്ലാസുകൾ പൂർത്തിയാക്കണം. തുടർന്നാണ് റോഡ് ടെസ്റ്റ്. ടെസ്റ്റിനുള്ള ഫീസടച്ചാൽ ആർ.ടി.എ.യിൽനിന്ന് പരീക്ഷയ്ക്കുള്ള തീയതി ലഭിക്കും
ആർ.ടി.എ. യുടെ പരിശോധകരാണ് ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നത്. ടെസ്റ്റിൽ വിജയിച്ചാൽ അതാത് ഡ്രൈവിങ് സ്കൂളിന്റെ പാസ് കൗണ്ടറിൽനിന്നുതന്നെ ലൈസൻസ് ലഭിക്കും. ഇതിന് 100 ദിർഹമാണ് നിരക്ക്.
ടെസ്റ്റിൽ വിജയിച്ചില്ലെങ്കിൽ വീണ്ടും ഡ്രൈവിങ് സ്കൂളിൽനിന്ന് എട്ടു ക്ലാസിന്റെ പരിശീലനം നേടണം. എന്നിട്ട് ഡ്രൈവിങ് ടെസ്റ്റിന് രണ്ടാമത് അപേക്ഷിക്കണം. ലൈസൻസ് ലഭിക്കുന്നതുവരെ ഇതുതന്നെ തുടരണം.

ദുബായിലെ അംഗീകൃത ഡ്രൈവിങ് സ്കൂളുകൾ
അൽ അഹ്ലി ഡ്രൈവിങ് സ്കൂൾ: 04-3411500
ബെൽഹാസ ഡ്രൈവിങ് സ്കൂൾ: 04-3243535
ദുബായ് ഡ്രൈവിങ് സെന്റർ: 04-3455855
എമിറേറ്റ്സ് ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട്: 04-2631100
ഗലദാരി ഡ്രൈവിങ് സ്കൂൾ: 04-2676166
Content Highlights: Steps For Getting UAE Driving Licence

UAE
യുഎഇയിൽ അഞ്ച് വിഭാഗങ്ങൾക്ക്  ദീർഘകാല വിസ
ദുബായ്- എക്സ്പോ 2020: പങ്കെടുക്കുന്നത് ഇന്ത്യ ഉള്‍പ്പെടെ 192 രാജ്യങ്ങള്‍
+  മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് വിസ നടപടി എളുപ്പമാക്കി ദുബെെ
ദുബായ് ഖുര്‍ആന്‍ പാര്‍ക്ക് 
ലോകത്തിലെ ഏറ്റവും വലിയ കറങ്ങുന്ന ടവർ ഇനി ദുബായിൽ 
അബുദാബി പ്രസിഡന്‍ഷ്യല്‍ പാലസ് (ഖസ്ർ അൽ വതൻ): യു.എ.ഇയുടെ മുഖ്യ സാംസ്കാരിക സിരാ കേന്ദ്രം
നിക്ഷേപകർക്കും വിദഗ്ധർക്കും ഗവേഷകർക്കും വിദ്യാർഥികൾക്കും യു.എ.ഇ ദീർഘകാല വിസ
യുഎഇ വിസയ്ക്കുള്ള അപേക്ഷകള്‍ 15 സെക്കന്റിനകം പൂര്‍ത്തിയാക്കാം
മനം കവരുന്ന കാഴ്‌ചകളുമായ് ശുവൈഹത്ത് ദ്വീപ്
ദുബായ് സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്‍ കിയോസ്കുകളില്‍  മലയാളവും
ഹെല്‍ത്ത് / മെഡിക്കല്‍ ഇന്‍ഷൂറന്‍സ്-ദുബൈ
ദുബൈയിലെ ബിസിനസ് സാധ്യതകള്‍
യു എ ഇ തൊഴില്‍ വിസ നടപടിക്രമങ്ങള്‍; GAMCA മെഡിക്കല്‍
യുഎഇ: സന്ദര്‍ശക, ടൂറിസ്റ്റ് വീസകളില്‍ എത്തുന്നവര്‍ക്ക് ഇനി രാജ്യം വിടാതെ വീസ മാറാം
തൊഴില്‍ വിസ: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ദേശം പിന്‍വലിച്ചു
യുഎഇയില്‍ ജോലി അന്വേഷിക്കുന്നവര്‍ക്കുള്ള ആറ് മാസത്തെ വിസ ഇനി ലഭിക്കില്ല
SAUDI ARABIA
സൗദിയില്‍ കുടുംബത്തിന്റെ സന്ദര്‍ശക വിസ നീട്ടാന്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി
സൗദിയില്‍ ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിടുന്ന തൊഴിലാളിക്ക് രണ്ട് വര്‍ഷം വിലക്കേർപ്പെടുത്താൻ തൊഴിലുടമക്ക് അനുമതി
സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ മുഖേന മറ്റൊരാളെ അധികാരപ്പെടുത്താം: സഊദി ജവാസാത്
സ്വകാര്യ മേഖലയിലെ 14 തസ്തികകള്‍ കൂടി സ്വദേശിവത്കരിച്ച് സൗദി
സൗദിയിൽ തൊഴിൽ കരാർ രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നു
സൗദിയില്‍ ഇനി ഇവന്റ് വിസയും; അപേക്ഷിച്ച് 24 മണിക്കൂറിനകം വിസ ലഭിക്കും
സൗദിയിലെ ഗാർഹിക ജോലിക്കാർക്ക് ശമ്പളം കിട്ടിയില്ലെങ്കിൽ ഇനി സ്‌പോൺസർഷിപ്പ് മാറാം
സൗദിയില്‍ പുതിയ ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്ക് സ്വദേശിവത്കരണത്തില്‍ ഇളവ്
ഉംറ വിസയ്ക്ക് ഇനി നേരിട്ട് വെബ്സൈറ്റ് വഴി അപേക്ഷിക്കാം
സൗദിയില്‍ പ്രൊഫഷണൽ മേഖലകളിൽ വിദേശികള്‍ക്ക് വിസ അനുവദിക്കും 
സൗദിയിൽ ഇഖാമ പുതുക്കാത്തവർ മൂന്നാം തവണ വീഴ്​ച വരുത്തിയാൽ നാടുകടത്തും
സൗദിയില്‍ ആറു വയസ്സു പൂര്‍ത്തിയായ കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനത്തിന് വിരലടയാളം നിര്‍ബന്ധം

സൗദി അറേബ്യയില്‍ പ്രവാസി മരണപ്പെട്ടാല്‍ 
വൈദ്യുതി ബില്ലിനും വാടക കരാര്‍; സൌദിയില്‍ കരാറില്ലാതെ ഇഖാമ പുതുക്കില്ല
OMAN
വ്യാജ ബിരുദങ്ങള്‍; ഒന്‍പത് സര്‍വകലാശാലകളെക്കൂടി ഒമാന്‍ കരിമ്പട്ടികയില്‍ പെടുത്തി
വിദേശത്തെ പാസ്പോര്‍ട്ട് സേവനങ്ങള്‍ ഓണ്‍ലൈനാവുന്നു
ഒമാനിൽ 87 തസ്തികകളിലെ വിസാ നിയന്ത്രണം തുടരും
QATAR
നാട്ടിൽ വെച്ച് ഖത്തർ ID നഷ്ടപ്പെട്ടാൽ
കൊച്ചിയില്‍ ഖത്തര്‍ വിസ കേന്ദ്രം; എല്ലാ നടപടികളും ഇനി നാട്ടില്‍ വെച്ച് പൂര്‍ത്തിയാക്കാം
യു എ ഇ യും ഖത്തറും മലയാളികളുടെ പ്രതീക്ഷാ തുരുത്ത്
KUWAIT
കുവൈത്തിലേക്കുള്ള പ്രവേശനം നിഷേധിക്കാൻ കാരണമായ രോഗങ്ങളുടെ പുതിയ പട്ടിക
കുവൈത്തിൽ സന്ദർശക വിസയുടെ കാലാവധി ഇനി അപേക്ഷകന്റെ വരുമാനത്തിനനുസരിച്ച്
വിദേശികളുടെ പാസ്‍പോര്‍ട്ടില്‍ ഇഖാമ സ്റ്റിക്കറുകള്‍ പതിക്കന്നത് കുവൈത്ത് ഒഴിവാക്കുന്നു
കുവൈത്തിൽ വീട്ടമ്മമാർക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നതിന് പുതിയ നിയന്ത്രണം
കുവൈത്തിൽ സ്വകാര്യ മേഖലയിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് നിയന്ത്രണം
BAHRAIN
ട്രാൻസിറ്റ്​ യാത്രികർക്ക്​ ബഹ്​റൈനിൽ നാലു ദിവസം വരെ തങ്ങാൻ സൗകര്യം

No comments:

Post a Comment

Note: Only a member of this blog may post a comment.